ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷികം; സ്വാഗതസംഘം കണ്‍വെന്‍ഷന്‍ 20ന് ചേളാരിയില്‍

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2018 ഏപ്രില്‍ മുതല്‍ 2019 ഏപ്രില്‍ വരേ നടത്തുന്ന ഡയമണ്ട് ജൂബിലിയുടെ ഭാഗമായി ബഹുമുഖ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. പദ്ധതികളുടെ പ്രഖ്യാപനവും സംസ്ഥാനതല സ്വാഗതസംഘം രൂപീകരണവും 20 നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത മുശാവറ അംഗങ്ങള്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി യുവജനസംഘം, മഹല്ല് ഫെഡറേഷന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ കൗണ്‍സില്‍, എസ്. കെ. എസ്. എസ്. എഫ്, എസ്. ബി. വി. ജംഇയ്യത്തുല്‍ മുദര്‍രിസീന്‍, ജംഇയ്യത്തുല്‍ മുഫത്തിശീന്‍, ജംഇയ്യത്തുല്‍ ഖുത്വബാഅ്, സുന്നി എംപ്ലോയീസ് അസോസിയേഷന്‍, അസ്മി തുടങ്ങിയ സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, പി. കെ. പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍, ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംസാരിക്കും. 
- Samastha Kerala Jam-iyyathul Muallimeen