ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ''കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായ്'' എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ജലദിനകാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം എടത്തലയില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. അബൂബക്കര്‍ ഹുദവി മുണ്ടപറമ്പ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും
അഫ്സല് രാമന്തളി, സ്വദഖത്തുള്ള തങ്ങള്‍, റബീഉദ്ധീന്‍ വെന്നിയൂര്‍, ശഫീഖ് മണ്ണഞ്ചേരി, റിസാല്‍ ദര് അലി ആലുവ, ഫുആദ് വെള്ളിമാട്കുന്ന്, തുടങ്ങിയവര്‍ സംബന്ധിക്കും. കാമ്പയിന്റെ കാലയളവില്‍ യൂണിറ്റ് തലങ്ങളില്‍ തണ്ണീര്‍ പന്തല്‍, ജലസംരക്ഷണ ബോധവല്‍ക്കരണം, പ്രതിജ്ഞ, പോസ്റ്റര്‍ പ്രദര്‍ശനം, എന്നിവ സംഘടിപ്പിക്കും. സംസ്ഥാനത്തിന് പുറമേ കൊടക്, ദക്ഷിണ കന്നഡ, നീലഗിരി തുടങ്ങിയ സ്ഥലങ്ങളിലും കാമ്പയിന് പ്രവര്‍ത്തനം നടക്കും. ജലദിനകാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മുഴുവന്‍ യൂണിറ്റ് ഭാരവാഹികളോടും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി, ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen