ഉമറലി തങ്ങള്‍ ഓര്‍മ്മയില്‍ എട്ടാണ്ട്

മുസ്ലിം കൈരളിയുടെ ആത്മാഭിമാനത്തിന്‍ ഗേഹമായ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ പഞ്ചനക്ഷത്രങ്ങളിലൊന്നായ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ പൊലിഞ്ഞ് പോയി ഓര്‍മ്മയില്‍ എട്ടാണ്ട് തികയുകയാണ്. നാല് പതിറ്റാണ്ട് കാലം മുസ്ലിം കൈരളിക്ക് ദിശാ നിര്‍ണ്ണയം നല്‍കിയ കെടാവിളക്കായിരുന്നു തങ്ങള്‍. വ്യക്തിപരമായ ജീവിതവഴിയിലൂടെ എന്നും സ്വതന്ത്രമായി നടന്നു നീങ്ങിയ മഹാ മനീഷി. ഉറച്ച തീരുമാനങ്ങളിലൂടെ ജീവിത രേഖകള്‍ തന്റെ കുടുംബം മുതല്‍ പൊതു പ്രവര്‍ത്തനം വരെ അനുഷ്ഠിച്ച ചരിത്രത്തിന്റെ നാല്‍ക്കവലയില്‍ കാലം കൊളുത്തിയ തൂക്കുവിളക്ക്. എന്നും തന്റെ ഹ്യദയാന്തരങ്ങളില്‍ നര്‍മ്മവും നൈര്‍മല്യവും തുല്യമായി കാത്തുസൂക്ഷിച്ച മഹാവ്യക്തിത്ത്വം. ഉത്തരവാദിത്വബോധം, കൃത്യനിഷ്ഠ, ഉറച്ച തീരുമാനം ഇങ്ങനെ എണ്ണിയാലൊതുങ്ങാത്ത ഗുണവിശേഷങ്ങളുള്ള ഒരു മഹല്‍ വ്യക്തിത്വമായിരുന്നു മഹാനായ തങ്ങള്‍. ജീവിത്തിലെ കെട്ടുപിണഞ്ഞ വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും പ്രധിവിധിയും തേടി നൂര്‍മഹല്ലില്‍ എത്താവര്‍ കുറവായിരിക്കും. കുടുംബം, മഹല്ല്, സംഘടന, ഭരണസിരാകേന്ദങ്ങളിലെയും പ്രധിസന്ധികള്‍ക്ക് അന്തിമ തീരുമാനം പാണക്കാടില്‍ നിന്നാവണമെന്നാണ് കേരള മുസ്ലിം നാവിന്‍തുമ്പില്‍ നിന്നും ഐക്യകണ്ഡമായി പുറത്ത് വരുന്നത്. ഇന്നും തഥൈ, പുറമെ ഗൗരവഭാവം കാത്തുസൂക്ഷിക്കുന്നതോടൊപ്പ്ം ഉള്ളില്‍ നിര്‍മ്മലമായ സ്‌നേഹം കൊണ്ട് നടക്കുകയും സമൂഹത്തിലെ ദുഖിതര്‍ക്കും പാവങ്ങള്‍ക്കും നിറപുഞ്ഞിരിയോടെ സമാധാനത്തിന്റെ തെളിനീര്‍ നല്‍കാനും സാധിച്ചു. ഏത് കാര്യത്തിലും ആരേയും കൂസാതെ കര്‍ക്കഷവും കണിഷവും വ്യത്യസ്തവും സ്വതവന്ത്രവുമായ തീരുമാനങ്ങളും നിലപാടുകളുമായിരുന്നു മഹാനവര്‍കളുടേത്. കൊടപ്പനക്കല്‍ തറവാടിലേക്ക് ഒറ്റപ്രാവശ്യം പോയവര്‍ക്ക് പോലും മറക്കാനാവില്ല നൂര്‍ മഹല്ലിലെ ശോഭ സ്പുരിക്കുന്ന വദനവും വീട്ടിന് ചുറ്റും ചാടി നടക്കുന്ന പൂച്ചക്കുട്ടികളും താറാവുകളും ശോക്കേസിലെ അലങ്കാര വസ്തുക്കളും. സമസ്ത വൈസ് പ്രസിഡന്റ്, സുന്നീ യുവജന സംഘം പ്രസിഡന്റ്, കേരളാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, വയനാട് ജില്ലാ ഖാസി, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി സ്‌കോര്‍ട്ട് അംഗം. കേന്ദ്ര ഹജജ് കമ്മിറ്റിയംഗം, തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ച മഹാന്റെ വ്യക്തിത്വവും മഹിമയും നേതൃപാഠവവും അനിര്‍വചനീയമായ മനക്കരുത്തും തീരുമാനങ്ങളിലെ അചഞ്ചലതയും സൂക്ഷമതയും തുടങ്ങിയ നല്‍ സ്വഭാവങ്ങള്‍ ഒത്തിണങ്ങിയ ജീവിതം മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തമാക്കി. കേരളത്തിലെ നാനാദിക്കുകളില്‍ സംഘടനാ യോഗങ്ങള്‍ക്കും താന്‍ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കും മത സാമൂഹിക സാംസ്‌കാരിക പരിപാടികള്‍ക്കുമുള്ള യാത്രകളില്‍ ശിഹാബ് തങ്ങളുടെ സന്തതസഹചാരിയായിരുന്നവരുടെ ഹ്യദയങ്ങളില്‍ സായൂജ്യത്തിന്റെ പ്രഭാവം സ്ഫുരിക്കുന്ന അനുഭൂതികള്‍ ഇന്നും തിളങ്ങി നില്‍ക്കുന്നു.
- Sidheeque Maniyoor