കണ്ണൂര്‍: എസ്. കെ. എസ്. എസ്. എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെൻഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മെയ് മാസത്തിൽ നടക്കുന്ന അവധിക്കാല കാമ്പയിൻ സമ്മർ ഗൈഡിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉൽഘാടനം കണ്ടക്കൈ നജാത്തുൽ ഇസ്ലാം മദ്റസയിൽ വെച്ച് നടന്നു. എസ്. കെ. എസ്. എസ്. എഫ്. ജില്ലാ പ്രസിഡന്റ് ബശീർ അസ്അദിയുടെ അധ്യക്ഷതയിൽ
മയ്യിൽ പഞ്ചായത്ത് പ്രസിഡൻറ് പി. ബാലൻ ഉൽഘാടനം ചെയ്തു. ഹംസ മാസ്റ്റർ മയ്യിൽ ക്ലാസെടുത്തു. എസ്. എസ്. എൽ. സി. പ്ലസ് ടു വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധം നൽകാനും തുടർപഠനങ്ങളെക്കുറിച്ച് അവബോധം നൽകാനും ക്ലാസ് സഹായകമായി. പഞ്ചായത്ത് മെമ്പർ ശ്രീധരൻ, അബുബക്കർ മാസ്റ്റർ, ശുക്കൂർ മാസ്റ്റർ സുബൈർ ദാരിമി, സുറൂർ പാപ്പിനിശേരി, ശംസാ ദ് ദാരിമി, സുഹൈൽ നിരത്ത് പാലം സംസാരിച്ചു. അബ്ദു ലത്തീഫ് പന്നിയൂർ സ്വാഗതവും മിസ്അബ് കണ്ടക്കൈ നന്ദിയും പറഞ്ഞു. സമ്മർ ഗൈഡിന്റെ ഭാഗമായി സമ്മർ സ്കൂൾ, കരിയർ ക്ലിനിക്, കരിയർ എക്സ്പോ, കുരുന്നു കൂട്ടം, ടീൻ ടീം തുടങ്ങിയ പരിപാടികളും ശാഖാ മേഖലാ തലങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ടെൻഡ് ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് കൺവീനർ അറിയിച്ചു.

- Latheef Panniyoor