വ്യാജസൂഫിസവും വഹാബിസവും ജൂത സാമ്രാജ്യത്വത്തിന്റെ ഉല്‍പന്നങ്ങള്‍: റഹ്മത്തുല്ല ഖാസിമി മൂത്തേടം

കോഴിക്കോട്: വ്യാജസൂഫിസവും വഹാബിസവും ജൂത സാമ്രാജ്യത്തിന്റെ ഉല്‍പന്നങ്ങളാണ്. മുസ്ലിം ലോകത്തിന്റെ ഇന്നത്തെ ദുസ്ഥിതിക്ക് കാരണം  വഹാബിസമാണെന്നും റഹ്മത്തുല്ലാ ഖാസിമി മൂത്തേടം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ അപ്‌ഡേറ്റ് ക്യാമ്പില്‍ വ്യാജ സൂഫിസവും ഫാസിസവും പിന്നെ സലഫിസവും ആഗോള ഭീകരതയും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. സുശക്തമായ മുസ്‌ലിം ലോകത്തെ തകര്‍ക്കാന്‍ സാമ്രാജ്യത്വം വഹാബികളെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഫാസിസത്തിന്റെ വികാസത്തിന് പല വികല ചിന്തകളെയും അവര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ വ്യാജ സൂഫിസത്തെ കൂട്ടുപിടിക്കുന്ന നമ്മുടെ നാട്ടിലെ ഫാസിസത്തിന്റെ താല്‍പര്യവും ഇത്തരം ഒളിയജണ്ടകളാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച ഉമര്‍ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. കുഞ്ഞാലന്‍കുട്ടി ഫൈസി അധ്യക്ഷനായി. ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സയ്യിദ് സൈനുലാബിദീന്‍ തങ്ങള്‍, മജീദ് ദാരിമി ചളിക്കോട് സംസാരിച്ചു. ജലീല്‍ ദാരിമി സ്വാഗതവും സിറാജ് ഫൈസി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE