കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ആദര്‍ശ വിഭാഗം ഇസ്തിഖാമ സമിതിയുടെ കീഴില്‍ സംസ്ഥാനത്ത് നാലു കേന്ദ്രങ്ങളില്‍ ആദര്‍ശ പഠന കോഴ്‌സ് ആരംഭിക്കുന്നു. കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന രണ്ടുവര്‍ഷത്തെ കോഴ്‌സാണിത്. ആദര്‍ശ പ്രചാരണ രംഗത്ത് മികവുള്ള പ്രബോധകരെ വളര്‍ത്തിയെടുക്കലാണ് ലക്ഷ്യം. കോഴ്‌സിനു ചേരാന്‍ താല്‍പര്യമുള്ള ദര്‍സ്-അറബിക് കോളേജ് വിദ്യാര്‍ഥികള്‍ www.skssf.in എന്ന സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ണമായി പൂരിപ്പിച്ച് എപ്രില്‍ 15നകം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മറ്റി, ഇസ്ലാമിക് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട്-2 എന്ന വിലാസത്തിലോ, skssfisthiqama@gmail.com എന്ന ഇമെയ്‌ലിലോ അയക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9744896160, 9946005509, 9562646391.
- SKSSF STATE COMMITTEE