ത്വലബ യൂണിയന്‍ ലീഡേഴ്‌സ് സമ്മിറ്റ് 21ന് പട്ടിക്കാട് ജാമിഅയില്‍

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ത്വലബാവിംഗ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ത്വലബ യൂണിയന്‍ ലീഡേഴ്‌സ് സമ്മിറ്റ് ഏപ്രില്‍ 21 ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള മുഴുവന്‍ ദര്‍സ് അറബിക് കോളേജുകളിലെ ത്വലബാവിംഗ്, സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിമാരാണ് സമ്മിറ്റില്‍ പങ്കെടുക്കേണ്ടത്. ഏപ്രില്‍ 21 വ്യാഴാഴ്ച വൈകിട്ട് നാലു മുതല്‍ പത്തുമണിവരെ നടക്കുന്ന ലീഡേഴ്‌സ് സമ്മിറ്റില്‍ സമസ്തയുടെയും എസ്. കെ. എസ്. എസ്. എഫിന്റെയും സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. പ്രശസ്തര്‍ ക്ലാസെടുക്കും. സമിതി ഒരു വര്‍ഷക്കാലയളവില്‍ നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതികള്‍ സമ്മിറ്റില്‍ ചര്‍ച്ച ചെയ്യും.

കാസര്‍കോഡ് എം. ഐ. സിയില്‍ നടന്ന സംസ്ഥാന സമിതിയില്‍ സി. പി ബാസിത്ത് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. ജുറൈജ് കണിയാപുരം, ഫായിസ് നാട്ടുകല്‍, റാഫി പുറമേരി, ലത്തീഫ് പാലത്തുങ്കര, സലീം ദേളി, സിദ്ധീഖ് മണിയൂര്‍, അനീസ് കൊട്ടത്തറ, മുജ്തബ കോടങ്ങാട്, ഹബീബ് വരവൂര്‍, ഷിഹാബുദ്ദീന്‍ കോതമംഗലം, ഷാനവാസ് ഇടുക്കി, മാഹീന്‍ കാക്കാഴം, ബാദുഷ കൊല്ലം ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഉവൈസ് പതിയാങ്കര സ്വാഗതവും സഅദ് വെളിയങ്കോട് നന്ദിയും പറഞ്ഞു.
- twalabastate wing