ശംസുല്‍ ഉലമാ ഇസ്ലാമിക് കോംപ്ലക്‌സ്, കലാമേള; മഹ്ഫില്‍-16 ഏപ്രില്‍ 08 ന് ആരംഭിക്കും

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സ് വിദ്യാര്‍ത്ഥി സംഘടന ജാസിയ സംഘടിപ്പിക്കന്ന ഇസ്ലാമിക് കലാമേള മഹ്ഫില്‍-16 ഏപ്രില്‍ 8 ന് ആരംഭിക്കും. ഫൗജെ ദുല്‍ ദുല്‍, ജുന്‍ദെ ബുല്‍ബുല്‍, ജൈഷെ ഹുദ് ഹുദ് എന്നീ വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇഷ്‌ഖെ റസൂല്‍, മുശാഅറ, ഫത്‌വ കൗണ്‍സില്‍, തഅ്‌ലീമു സുന്ന തുടങ്ങി 117 ഇനം മത്സരങ്ങളില്‍ 150 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. എട്ടിന് വൈകിട്ട് നടക്കുന്ന അവൈക്കണിംഗ് റാലിയോടെ കലാമേളക്ക് ഔപചാരിക തുടക്കമാകും. സയ്യിദ് റാജിഹ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ ദാരിമി, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, സഅദ് മദനി കുന്നുംപുറം, കെപി ബാപ്പുഹാജി, അബൂബക്കര്‍ മാസ്റ്റര്‍ ചെറുമിറ്റം, കെ.കെ മുനീര്‍ മാസ്റ്റര്‍ മുണ്ടക്കുളം പങ്കെടുക്കും. സി.എ മുഹമ്മദ് മുസ്ലിയാര്‍ പതാക ഉയര്‍ത്തും. ഏപ്രില്‍ 10 ന് നടക്കുന്ന സമാപനസമ്മേളനത്തേടെ കലാമേളക്ക് തിരശ്ശീല വീഴും.
- SHAMSULULAMA COMPLEX - MUNDAKKULAM