വാഫി, വഫിയ്യ പ്രവേശന പരീക്ഷ അപേക്ഷ ഫോമുകള്‍ വിതരണം തുടങ്ങി

കുമ്പള: വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്ലാമിയ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) യുടെ അഫ്‌ലിയേറ്റഡ് സ്ഥാപനങ്ങളിലേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മതപരമായി ബിരുദാനന്ത ബിരുദവും ഭൗതിക വിഷയങ്ങളില്‍ ബിരുദവും നല്‍കുന്ന കോഴ്‌സിന്റെ കാലാവധി 8 വര്‍ഷവും പെണ്‍കുട്ടികള്‍ക്ക് 5 വര്‍ഷവുമാണ്. മെയ് 4,5 തിയ്യതികളിലായി നടക്കുന്ന ഏകീകൃത വാഫി, വഫിയ്യ പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫോമും പ്രോസ്പറ്റെക്‌സും സി.ഡിയുമടങ്ങുന്ന കിറ്റിന്റെ ഇമാം ശാഫി അക്കാദമിയില്‍ നിന്നുള്ള വിതരണോല്‍ഘാടനം എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഏറ്റു വാങ്ങി നിര്‍വഹിച്ചു. ജില്ലയിലെ മറ്റൊരു വാഫി കോളേജായ കൊക്കച്ചാല്‍ വാഫി കോളേജിലും അപേക്ഷ ഫോമുകള്‍ ലഭ്യമാണ്.
- Imam Shafi Academy