തൃശൂര്‍: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ തൃശൂര്‍ ശക്തന്‍ നഗറില്‍ എം.ഐ.സി. ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്ന സൗജന്യ പി.എസ്.സി. പരിശീലന കേന്ദ്രത്തില്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ഒരു മാസത്തെ സൗജന്യ തീവ്ര പരിശീലനം ഏപ്രില്‍ 4ന് ആരംഭിക്കുന്നതാണ്. താല്‍പര്യമുള്ള ന്യൂനപക്ഷ വിഭാഗത്തിലെ ബിരുദധാരികള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഫോട്ടോയും സഹിതം ഏപ്രില്‍ 4ന് മുമ്പായി പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിനായി എത്തണം. അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0487 2444850, 9656801846.
- Salim Chettiyanthody
- Salim Chettiyanthody