ചേളാരി:സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ആരംഭിച്ച അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) ഓഫീസ് ഉദ്ഘാടനം നാളെ (മെയ് 15 രാവിലെ 9 മണിക്ക് ചേളാരി സമസ്താലയത്തിൽ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. അസ്മി പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. ബ്രോഷർ പ്രകാശനം സമസ്ത ജന.സെക്രട്ടറി പ്രഫസർ കെ.ആലിക്കുട്ടി മുസ്ല്യാരും കെ.ജി ബുക്സ് പ്രകാശനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജന.സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ല്യാരും നിർവ്വഹിക്കും.ഉമർ ഫൈസി മുക്കം, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, കെ.മോയിൻ കുട്ടി മാസ്റ്റർ, എം.എ ചേളാരി സംബന്ധിക്കും.
ടീച്ചേഴ്സ്, മാനേജ്മെൻറ്, പാരൻറ്സ് എന്നിവർക്ക് മികച്ച ട്രൈനിങ് നൽകുകയും ഏകീകരിച്ച സംവിധാനത്തിലൂടെ നിലവാരമുള്ള പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും ചെയ്യുക വഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ഉയർത്തൽ, ധാർമ്മികതയിലധിഷ്ഠിതമായി ഉപജില്ലാ, ജില്ലാ, സംസ്ഥാന കലാ കായിക മത്സരങ്ങൾ, മത്സര പരീക്ഷകൾ എന്നീ വൈധ്യങ്ങളായ പദ്ധതികളാണ് അസ്മി ലക്ഷ്യമിടുന്നത്.
ഇതിൻെറ ഭാഗമായി സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് ഉത്തര, ദക്ഷിണ മേഖല മാനേജ്മെൻറ് വർക്ക്ഷോപ്പ് കഴിഞ്ഞ മാസങ്ങളിലായി നടന്നു. ഈ അധ്യായന വർഷത്തിൽ വിതരണം ചെയ്യുന്നതിനായി കെ.ജി ക്ലാസുകളിലേക്ക് വേണ്ടി അസ്മി കിഡ്സ് എന്ന പേരിൽ പാഠപുസ്തങ്ങൾ പ്രസിദ്ധീകരിച്ചു. ഇവക്ക് വൻ അംഗീകാരമാണ് വിദ്യാഭ്യാസ വിദഗ്ധരിൽ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്.ഈ പാഠപുസ്തകം അനുസരിച്ച് ക്ലാസെടുക്കുന്നതിന്ന് വേണ്ടി ടീച്ചേഴ്സിനെ പ്രാപ്തരാക്കാൻ വേണ്ടിയുള്ള ട്രൈനർമാർക്കുള്ള പരിശീലനം പ്രമുഖ ഫാക്വൽറ്റിയുടെ നേതൃത്വത്തിൽ 10,11 തിയ്യതികളിൽ നടന്നു.ഒന്നാം ഘട്ട ടീച്ചേഴ്സ് ട്രൈനിംഗ് 18, 19 തിയ്യതികളിൽ വെളിമുക്ക് ക്രസൻ.റ് സ്കൂളിൽ വെച്ച് നടക്കും.
- ASMI KERALA
സംസ്ഥാന ഇസ്‌ലാമിക് കലാമേളക്ക് അരങ്ങുണര്‍ന്നു. കാസര്‍കോട് എം.ഐ.സിയില്‍ ഇനി കലയുടെ സുവര്‍ണ്ണനാളുകള്‍
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങള്‍ക്ക് കാസര്‍കോട് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ തുടക്കമായി. കേരളത്തിനകത്തും പുറത്തുമുള്ള ഇരുപതോളം ജില്ലകളിലെ സമസ്തയുടെ മദ്‌റസകളില്‍ നിന്നുള്ള രണ്ടായിരത്തോളം സര്‍ഗ പ്രതിഭകളാണ് ഇന്നും നാളെയും എം.ഐ.സിയില്‍ മാറ്റുരക്കുക.
ഇന്നലെ ഉച്ചക്ക് ഓലമുണ്ട എം.എസ് തങ്ങള്‍ മദനിയുടെ നേതൃത്വത്തില്‍ സി.എം ഉസ്താദ് മഖ്ബറയില്‍ നടന്ന സിയാറത്തോടെയാണ് പരിപാടിക്ക് ഔദ്യോഗിക തുടക്കമായത്. തുടര്‍ന്ന് എം.ഐ.സി കാമ്പസില്‍ പ്രസിഡന്റ് ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. വൈകുന്നേരം എം.ഐ.സി കാമ്പസില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി അധ്യക്ഷനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്ംസ്ഥാന പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതം പറഞ്ഞു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എം.എം ഖാസിം മുസ്‌ലിയാര്‍, നീലേശ്വരം ഖാസി മഹ്മൂദ് മുസ്‌ലിയാര്‍, എം.എല്‍.എമാരായ പി.ബി അബ്ദുര്‍ റസാഖ, എന്‍.എ നെ്‌ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, പി.എ അശ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കെ.ടി അബ്ദുല്ല മൗലവി പടന്ന, ടി.പി അലി ഫൈസി, കെ.ആര്‍ അബ്ദുല്ല ഹാജി, എം.സി ഖമറുദ്ദീന്‍, ലത്വീഫ് മൗലവി ചെര്‍ക്കള, ലത്വീഫ് ഹാജി ബാഡൂര്‍, ടി.എം അബ്ദുല്‍ റഹ്മാന്‍ ഹാജി, സാലൂദ് അബൂബക്കര്‍ നിസാമി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ.എ അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം, മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, നിസാര്‍ പാദൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന നടന്ന ആത്മീയ സദസ്സ് വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുല്‍ സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് അധ്യക്ഷനായി. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തി. ടി മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ് സ്വാഗതം പറഞ്ഞു. സമസ്ത മുശാവറ അംഗം മാണിയൂര്‍ എം അഹ്മദ് മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തി. കെ.ടി ഹുസൈന്‍ കുട്ടി മൗലവി നന്ദി പറഞ്ഞു. തുടര്‍ന്ന് ആസ്വാദകരുടെ മനം കുളിര്‍പ്പിച്ച് മുഅല്ലിംക ളുടെ ബുര്‍ദ്ധ മത്സരവും അരങ്ങേറി.
ഇന്ന് രാവിലെ എട്ടര മുതല്‍ എട്ടോളം വേദികളിലായി വിവിധ ഇനം മത്സരങ്ങള്‍ നടക്കും. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, ഉറുദു ഇനങ്ങളിലും മത്സരങ്ങളുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാനായി ഇന്നലെ തന്നെ വിദ്യാര്‍ഥികള്‍ എം.ഐ.സി കാമ്പസിലെത്തിയിരുന്നു. ഇന്നും നാളെയും എം.ഐ.സിയുടെ മടിത്തട്ടില്‍ സര്‍ഗ കലാ മേളയുടെ സുവര്‍ണ്ണനാളുകളാണ് അരങ്ങേറുക.
പടം: 1 സമസ്ത ഇസ്‌ലാമിക് സംസ്ഥാന കലാ സാഹിത്യ മത്സരങ്ങള്‍ക്ക് തുടക്കും കുറിച്ച് കൊണ്ട് കാസര്‍കോട് എം.ഐ.സി കാമ്പസില്‍ ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നു.
2 ചെമ്പരിക്ക സി.എം ഉസ്താദ് മഖാമില്‍ നടന്ന സിയാറത്തിന് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട നേതൃത്വം നല്‍കുന്നു.
3 സമസ്ത സംസ്ഥാന കലാമേളക്ക് എം.ഐ.സി കാമ്പസില്‍ ഒരുക്കിയ കവാടം
4 സമസ്ത ഇസ്‌ലാമിക കലാ സാഹിത്യ മത്സരം എം.ഐ.സി കാമ്പസില്‍ സി.കെ.എം സ്വാദിഖ് മുസ്ലിലാര്‍ ഉദ്ഘാടനം ചെയ്യുന്നു.
- Ahmedharis Rahmani

മമ്പുറം ഹസന്‍ ജിഫ്‌രി ആണ്ടു നേര്‍ച്ച ഇന്ന് മുതല്‍
തിരൂരങ്ങാടി: മമ്പുറം സയ്യിദലവി തങ്ങളുടെ അമ്മാവനും ഭാര്യാ പിതാവുമായിരുന്ന സയ്യിദ് ഹസന്‍ ജിഫ്‌രി തങ്ങളുടെ ആണ്ടുനേര്‍ച്ച ഇന്ന് മുതല്‍ മമ്പുറം മഖാമില്‍ വെച്ച് നടക്കും. ഇന്ന് അസര്‍ നമസ്‌കാരാനന്തരം മമ്പുറം സയ്യിദ് അഹ്‌മദ് ജിഫ്‌രി തങ്ങളുടെ നേതൃത്വത്തിലുള്ള കൊടികയറ്റത്തോടെയാണ് നേര്‍ച്ചക്ക് തുടക്കമാവുക. യമനില്‍ നിന്ന് ഹസന്‍ ജിഫ്‌രി 1754 ലാണ് കേരളത്തിലെത്തിയത്. തിരൂരങ്ങാടി കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളൊക്കെയും. ഹസന്‍ ജിഫ്‌രി തങ്ങള്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഖാമില്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ പിന്നീട് ആരംഭിച്ച സ്വലാത്താണ് ഇന്നും ആയിരങ്ങള്‍ പങ്കെടുക്കുന്ന മമ്പുറം മഖാമിലെ വ്യാഴാഴ്‌ചകളില്‍ നടക്കുന്ന മമ്പുറം സ്വലാത്ത്. നേര്‍ച്ച 15 ാം തിയ്യതി തിങ്കളാഴ്‌ച അസ്‌റിന് ശേഷം നടക്കുന്ന മൗലിദ്, ദുആയോടെ സമാപിക്കും.
- Darul Huda Islamic University
- Darul Huda Islamic University
സമസ്ത: പൊതുപരീക്ഷ; കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 15ന് ആരംഭിക്കും
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മെയ് 15 മുതല്‍ ചേളാരി സമസ്താലയത്തില്‍ ആരംഭിക്കും.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ നിന്ന് പൊതുപരീക്ഷയില്‍ പങ്കെടുത്ത 2,23,151 കുട്ടികളുടെ പത്ത് ലക്ഷത്തോളം ഉത്തരപേപ്പറുകളാണ് പരിശോധിക്കാനുള്ളത്. ഇതിന് വേണ്ടി 18 സൂപ്രണ്ടുമാരെയും 906 മുഅല്ലിംകളെയും 9 ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. മെയ് 19ന് ഉത്തരപേപ്പറുകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കും. ജൂണ്‍ 15ന് മുമ്പ് ഫല പ്രഖ്യാപനം ഉണ്ടാവും.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 15ന് രാവിലെ 9 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- SKIMVBoardSamasthalayam Chelari
- SKIMVBoardSamasthalayam Chelari
'നാം നമ്മുടെ കുടുംബം' ഫാമിലി അവൈക്കനിംഗ് പ്രോഗ്രാം കുവൈത്തില്‍
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍,'നാം നമ്മുടെ കുടുംബം' എന്ന ശീര്‍ഷകത്തില്‍ ഫാമിലി എവൈക്കനിംഗ് പ്രോഗ്രാമുകള്‍സംഘടിപ്പിക്കുന്നു. 2017 മെയ് 11 മുതല്‍ 20 വരെ നീണ്ടു നില്‍ക്കുന്ന പ്രോഗ്രാമുകള്‍ക്ക് പ്രമുഖ പണ്ഡിതനും മന:ശാസ്ത്ര വിദഗ്ദ്ധനും സോഷ്യല്‍ സര്‍വീസ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോ. അഹമ്മദ് സാലിം ഫൈസി കൊളത്തൂര്‍ നേതൃത്വം നല്‍കും. ഉദ്ഘാടന സമ്മേളനം മെയ് 11 ന് വ്യാഴം വൈകുന്നേരം 7. 30 ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിവാഹിതര്‍ക്കുള്ള 'തഹ്‌നിയ' ക്യാമ്പ് 13ന് ശനി വൈകുന്നേരം 7 മണിക്ക് ഫര്‍വാനിയ ഹൈതം റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിലും കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കുള്ള 'ടീനേജ്മീറ്റ്' മെയ് 14 ഞായര്‍ രാത്രി 8 മണിക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലും നടക്കും. 19 വെള്ളിവൈകുന്നേരം 7 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍വെച്ച് പൊതു സമ്മേളനത്തില്‍ ഡോ. അഹമ്മദ് സാലിം ഫൈസി കൊളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. 20 ശനി രാവിലെ 9 മണിക്ക് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള 'തര്‍ബിയ്യ' അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസയില്‍ നടക്കും.
- kuwait kerala islamic council kic
- kuwait kerala islamic council kic
അസ്മി: തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നു
തേഞ്ഞിപ്പലം : സമസ്തയുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിട്യൂഷന്‍സ് (ASMI)യുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്നലെ ചേര്‍ന്ന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. തുടര്‍ പ്രവര്‍ത്തങ്ങളുടെ ഭാഗമായി അഫ്‌ലിയേഷന്‍ നടപടികള്‍ മെയ് 16-നകം പൂര്‍ത്തികരിക്കാനും പ്രീ പ്രൈമറി ക്ലാസിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ടീച്ചേഴ്‌സ് ട്രൈനിംഗ് മെയ് 18,19 തിയ്യതകളില്‍ വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍വെച്ച് നടത്തുന്നതാണ്. അസ്മിയുടെ സംസ്ഥാന ഓഫീസ് മെയ് 15-ന് രാവിലെ 9.30-ന് പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും. ബ്രോഷര്‍ പ്രകാശനം പ്രഫ. ആലിക്കുട്ടി മുസ്‌ലിയാരും KG ക്ലാസിലേക്കുള്ള പാഠപുസ്തകങ്ങളുടെ പ്രകാശനം എം.ടി അബ്ദുല്ല മുസ്‌ലിയാരും നിര്‍വ്വഹിക്കും.
യോഗത്തില്‍ പി.വി മുഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാജി പി.കെ മുഹമ്മദ്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, അബ്ദു റഹീം ചുഴലി, അഡ്വ: പി.പി ആരിഫ്, ഒ.കെ.എം കുട്ടി ഉമരി, നവാസ് ദാരിമി, മജീദ് പറവണ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
- Samasthalayam Chelari

ഹുബ്ലി - ദാര്‍വാഡ് മേഖലയില്‍ ആവേശമുണര്‍ത്തി ജാമിഅഃ നൂരിയ്യഃ ദഅ്‌വാ കോണ്‍ഫ്രന്‍സ്
പെരിന്തല്‍മണ്ണ: മുസ്‌ലിംകള്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന വടക്കന്‍ കര്‍ണാടകയിലെ ഹുബ്ലി-ദാര്‍വാഡ് മേഖലയില്‍ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും പുത്തനുണര്‍വ്വും സൃഷ്ടിച്ച് ജാമിഅഃ നൂരിയ്യഃ ദഅ്‌വാ കോണ്‍ഫ്രന്‍സ് സമാപിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി ഹുബ്ലിയിലെ കച്ചി ഗാര്‍ഡന്‍ ഹാളില്‍ നടന്ന ജാമിഅഃ ദഅ്‌വാ കോണ്‍ഫ്രന്‍സില്‍ നഗര-ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ഒട്ടേറെ മഹല്ല് പ്രതിനിധികളും ഉമറാക്കളും പണ്ഡിതന്മാരും പങ്കെടുത്തു.
ഈ മേഖലകളില്‍ റമളാന്‍ മാസം നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കി. പാവപ്പെട്ട മുസ്‌ലിംകളെ വിശ്വാസപരമായും വിദ്യഭ്യാസ പരമായും പിന്നാക്കം നയിക്കുന്ന വിവിധ ശക്തികള്‍ക്കെതിരെ സമ്മേളനം മുന്നറിയിപ്പ് നല്‍കി. മേഖലയിലെ നാല്‍പത് പള്ളികളില്‍ ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി റമളാനില്‍ ഇമാമുമാരെ നിയമിക്കാനും, റിലീഫ്, ഇഫ്താര്‍ പരിപാടികള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
ബീജാപ്പൂര്‍ നാഷണല്‍ മിഷന്‍ പ്രൊജക്ട് കോഡിനേറ്റര്‍ ഇസ്ഹാഖ് ഹാജി തോഡാറിന്റെ അധ്യക്ഷതയില്‍ ഹാജി അബ്ദുല്‍ കരീം ശീര്‍ശി സമ്മേളനം ഉദ്ഘാടനം ചെയ്തു. മൗലാനാ നിസാര്‍ അഹ്മദ് മിസ്ബാഹി, കച്ചി അബ്ദുല്‍ ഖാദര്‍ ഹാജി മുഖ്യാതിഥികളായി ഹംസ റഹ്മാനി കൊണ്ടിപറമ്പ് മുഖ്യപ്രഭാഷണം നടത്തി. റശീദ് ഫൈസി നാട്ടുകല്‍ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. അനീസ് കൗസരി, റഫീഖ് ഹുദവി കോലാര്‍, അഹ്മദ് മുജീബ് തളങ്കര, അബ്ദുറഹ്മാന്‍ നദ്‌വി (ബാംഗ്ലൂര്‍), സ്വാദിഖ് പത്താന്‍, ഗരീബ് നവാസ്, മൗലാനാ മീര്‍ സാഹിബ്, മൗലാനാ ഗുലാം ജീലാനി, മൗലാനാ ശഫീഉല്ല, ഇല്ല്യാസ് തോഡാര്‍, അശ്‌റഫ് തോഡാര്‍, യാസര്‍ അറഫാത്ത് കൗസരി, നാസര്‍ കൗസരി, ബാവ മുഹ്‌യുദ്ദീന്‍, റശീദ് ഗഡിയാറ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി ഹുബ്ലിയിലെ കച്ചി ഗാര്‍ഡന്‍ ഹാളില്‍ നടന്ന ജാമിഅഃ ദഅ്‌വാ കോണ്‍ഫ്രന്‍സ് ഹാജി അബ്ദുല്‍ കരീം ശീര്‍ശി ഉദ്ഘാടനം ചെയ്യുന്നു.
- Secretary Jamia Nooriya

ഹുബ്ലി ദഅ്‌വാ കോണ്‍ഫ്രന്‍സ് ഇന്ന്
പട്ടിക്കാട് : ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി ജാമിഅഃ നൂരിയ്യഃ സംഘടിപ്പിക്കുന്ന ഹുബ്ലി ദഅ#്‌വാ കോണ്‍ഫ്രന്‍സ് ഇന്ന് നടക്കും. ധാര്‍വാഡ് ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ റമസാന്‍ മാസം നടത്തേണ്ട ദഅ#്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപരേഖ തയ്യാറാക്കും. ഇന്ന് (ചൊവ്വ) കാലത്ത് പത്ത് മണിക്ക് കച്ചി ശാദി ഹാളില്‍ നടക്കുന്ന സമ്മേളനം ഹാജി അബ്ദുല്‍ കരീം ശീര്‍ഷി ഉദ്ഘാടനം ചെയ്യും. ഇസ്ഹാഖ് ഹാജി തോഡാര്‍ അധ്യക്ഷത വഹിക്കും. ഉസ്മാന്‍ ഫൈസി തോഡാര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, അനീസ് കൗസരി, മുഹമ്മദ് അസ്‌ലം ഫൈസി, മൗലാനാ അബ്ദുറഹ്മാന്‍ അദ്ദാഇ, റഫീഖ് ഹുദവി കോലാര്‍, ഉവൈസ് മന്‍സരി ഹുബ്ലി, അശ്‌റഫലി പടന്ന, സഈദ് ഹുദവി (ഗുജറാത്ത്) പ്രസംഗിക്കും.
- Secretary Jamia Nooriya
- Secretary Jamia Nooriya
ജാമിഅഃ ഓണ്‍ലൈന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്തു
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ ആരംഭിക്കുന്ന ദ്വിവല്‍സര ഇസ്‌ലാമിക് ഓണ്‍ലൈന്‍ കോഴ്‌സിന് തുടക്കമായി. മദ്രസാ പ്രായം കഴിഞ്ഞ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യവസ്ഥാപിത മതപഠനം സാധ്യമാകുന്ന ഈ ബഹുജന വിദ്യാഭ്യാസ പദ്ധതിക്ക് ഇതിനകം തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കേരളത്തിന് പുറമേ ലക്ഷദ്വീപ്, കര്‍ണ്ണാടക, തമിഴ്‌നാട് മേഖലകളിലും ഗള്‍ഫ് രാജ്യങ്ങളിലുമായി നൂറിലേറെ പഠന കേന്ദ്രങ്ങള്‍ പദ്ധതിയുടെ ഭാഗമായി അനുവദിച്ചു. പതിനായിരത്തോളം പഠിതാക്കാളാണ് കോഴ്‌സിന് റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദര്‍ശന ചാനല്‍, സമസ്ത കേരള ഇസ്‌ലാമിക് ക്ലാസ്‌റൂം എന്നീ സംവിധാനങ്ങളിലൂടെയും ക്ലാസ് സംപ്രേഷണം ചെയ്യും.
പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി, ഹാജി കെ. മമ്മദ് ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, വീരാന്‍ ഹാജി പൊട്ടച്ചിറ, പുത്തനഴി മൊയ്തീന്‍ ഫൈസി, എ.ടി മുഹമ്മദലി, ശാഫി ഹാജി ചെമ്മാട്, കെ.എം കുട്ടി എടക്കുളം, സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അസീസ് പട്ടിക്കാട്, മൂസ ഹാജി കാടാമ്പുഴ, ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍ പ്രസംഗിച്ചു.
അടിക്കുറിപ്പ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സെന്ററിന് കീഴില്‍ ആരംഭിക്കുന്ന ദ്വിവല്‍സര ഇസ്‌ലാമിക് ഓണ്‍ലൈന്‍ ക്ലാസിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.

'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍'; SKSSF റമളാന്‍ കാമ്പയിന്‍
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വരുന്ന റമളാന്‍ മാസത്തില്‍ വിപുലമായ രീതിയില്‍ ഖുര്‍ആന്‍ വൈജ്ഞാനിക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ പാരായണ പരിശീലനം, കാലിക വിഷയങ്ങളിലെ ഖുര്‍ആന്‍ വിശകലനം തുടങ്ങിയവയാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ പരിപാടികള്‍. മെയ് 18 ന് കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് നടക്കും. 'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' എന്ന പ്രമേയത്തില്‍ ജില്ലാ, മേഖലാ, ക്ലസ്റ്റര്‍, ശാഖാ തലങ്ങളിലും വിവിധ ഉപസമിതികള്‍ വഴിയും വിവിധ പരിപാടികള്‍ കാമ്പയിന്‍ കാലയളവില്‍ നടക്കും. പ്രമുഖര്‍ നയിക്കുന്ന സംസ്ഥാന തല ഖുര്‍ആന്‍ ക്വിസ് മത്സരം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. യോഗത്തില്‍ ഡോ. ജാബിര്‍ ഹുദവി, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഡോ. സുബൈര്‍ ഹുദവി, ശുഐബ് നിസാമി, നൗഫല്‍ കുട്ടമശ്ശേരി, അബ്ദുസ്സലാം ദാരിമി, അബ്ദുല്ലതീഫ് പന്നിയൂര്‍, ആശിഖ് കുഴിപ്പുറം, വി.കെ.എച്ച് റശീദ് മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജ. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
- https://www.facebook.com/SKSSFStateCommittee/posts/1883490138575977
- https://www.facebook.com/SKSSFStateCommittee/posts/1883490138575977
മഹാരാജാസ് സംഭവം; സമഗ്ര അന്വേഷണം വേണം: SKSSF
കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജില്‍ മാരകായുധങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കാംപസ് രാഷ്ട്രീയത്തിന്റെ മറവില്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍മാറണം. കാംപസുകളില്‍ പാലിക്കേണ്ട പെരുമാറ്റ രീതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ രാഷ്ട്രീയ ലാഭം നോക്കാതെ ഇടപെടണം.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനയോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് അതത് പ്രദേശങ്ങളില്‍ പഠന സൗകര്യം ലഭ്യമാക്കണം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിജയം കൈവരിക്കാന്‍ അവസരമുണ്ടായ മലബാര്‍ ജില്ലകളില്‍ തുടര്‍ പഠന സൗകര്യത്തോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ മുന്‍കൈയെടുക്കണം. യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
ഡോ.ജാബിര്‍ ഹുദവി, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഡോ.സുബൈര്‍ ഹുദവി, ശുഐബ് നിസാമി, നൗഫല്‍ കുട്ടമശ്ശേരി, അബ്ദുസ്സലാം ദാരിമി, അബ്ദുല്ലത്വീഫ് പന്നിയൂര്‍, ആശിഖ് കുഴിപ്പുറം, വി.കെ.എച്ച് റശീദ് മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
- https://www.facebook.com/SKSSFStateCommittee/posts/1883495461908778
- https://www.facebook.com/SKSSFStateCommittee/posts/1883495461908778
സമസ്ത പൊതുപരീക്ഷ ഇന്നു സമാപിക്കും: പരീക്ഷയെഴുതുന്നത് 2.23 ലക്ഷം വിദ്യാര്‍ഥികള്‍
മലപ്പുറം: സമസ്തക്കു കീഴിലുള്ള മദ്‌റസകളിലെ പൊതുപരീക്ഷ ഇന്നു പൂര്‍ത്തിയാകും. രാജ്യത്തും വിദേശ രാഷ്ട്രങ്ങളിലുമായി അഞ്ച്,ഏഴ്, പത്ത്,പ്ലസ്ടു ക്ലാസുകളിലായി 2,23,151 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. 6842 സെന്ററുകളിലാണ് ഇത്തവണ പരീക്ഷ. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച പരീക്ഷ ഇന്നു പൂര്‍ത്തിയാകും. രണ്ടു ദിവസങ്ങളിലായി രാവിലെയും ഉച്ചക്കുമായാണ് പരീക്ഷ ക്രമീകരിച്ചത്. തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, ആന്‍ഡമാന്‍ ദ്വീപ് എന്നിവിടങ്ങളിലും സഊദി അറേബ്യ,യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.
135 സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ 8,940 സൂപ്പര്‍വൈസര്‍മാരെയാണ് നടപടികള്‍ക്ക് നിയോഗിച്ചിട്ടുള്ളത്. അടുത്ത പതിനഞ്ചു മുതല്‍ ഈ വര്‍ഷത്തെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപ് നടക്കും. 1200 അധ്യാപകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകുന്ന പരീക്ഷയുടെ ഉത്തര കടലാസുകള്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാര്‍ ഏറ്റുവാങ്ങും. ഇന്നു വൈകിട്ട് ചേളാരി സമസ്താലയത്തിലെത്തിക്കും. വിദേശങ്ങളില്‍ നിന്നുള്ളവ അടുത്ത ദിവസം വിമാന മാര്‍ഗവും എത്തും. അപേക്ഷിച്ചവരില്‍ ഇന്നു (നീറ്റ്)പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ ഒന്‍പതിന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും.
- http://suprabhaatham.com/സമസ്ത-പൊതുപരീക്ഷ-ഇന്നു-സ/

സമസ്ത സംസ്ഥാന കലാസാഹിത്യമത്സരങ്ങള്‍ക്ക് കാസര്‍കോട്ട് അരങ്ങൊരുങ്ങി
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പതിനാലാമത് സംസ്ഥാന ഇസ്‌ലാമിക കലാസാഹിത്യമത്സരം മെയ് 12,13,14 തിയ്യതികളില്‍ കാസര്‍കോഡ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ വെച്ച് നടക്കും. വ്യത്യസ്ത ജില്ലകളില്‍ നിന്നായി രണ്ടായിരത്തോളം കലാപ്രതിഭകള്‍ മാറ്റുരക്കുന്ന കലാമത്സരം കാസര്‍കോഡ് ജില്ലയില്‍ ആദ്യമായാണ് നടക്കുന്നത്. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം മത്സരസംബന്ധമായ ഒരുക്കങ്ങള്‍ വിലയിരുത്തി. കലാമത്സരങ്ങള്‍ നിയമസഭാ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം മെയ് 10ന് രാവിലെ 10 മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് ചേരും.
സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എ. ചേളാരി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ. ഇബ്രാഹിം മുസ്‌ലിയാര്‍ കോഴിക്കോട്, മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, കെ. എല്‍. ഉമര്‍ ദാരിമി മംഗലാപുരം, അബ്ദുസ്സമദ് മുട്ടം, എ.എം ശരീഫ് ദാരിമി നീലഗിരി, പി ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, പി.ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, കെ. എച്ച്. അബ്ദുസ്സമദ് ദാരിമി എറണാകുളം, ഹാശിം ബാഖവി തൊടുപുഴ, ശരീഫ് കാശിഫി കൊല്ലം, മുഹമ്മദ് ഖാസിം അന്‍വരി കന്യാകുമാരി, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോഡ് പ്രസംഗിച്ചു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
സമസ്ത: പൊതുപരീക്ഷ മെയ് 6, 7ന്. 2,23,151 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ 6, 7 തിയ്യതികളില്‍ നടക്കും. 9698 മദ്‌റസകളില്‍ നിന്ന് 2,23,151 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ.
കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6842 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
അഞ്ചാം തരത്തില്‍ 52,935 ആണ്‍കുട്ടികളും, 51,815 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,04,750 കുട്ടികളും, 7-ാം തരത്തില്‍ 39,480ആണ്‍കുട്ടികളും, 42,242 പെണ്‍കുട്ടികളുമുള്‍പ്പെടെ 81,722 കുട്ടികളും, 10-ാം തരത്തില്‍ 15,951 ആണ്‍കുട്ടികളും, 16,559 പെണ്‍കുട്ടികളുമുള്‍പ്പെടെ 32,510 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 2,138 ആണ്‍കുട്ടികളും, 2,031 പെണ്‍കുട്ടികളുമുള്‍പ്പെടെ 4,169 കുട്ടികളുമാണ് ഈ വര്‍ഷം പൊതുപരീക്ഷക്കിരിക്കുന്നത്.
അഞ്ചാം ക്ലാസില്‍ 70 സെന്ററുകളും, ഏഴാം ക്ലാസില്‍ 99 സെന്ററുകളും, പത്താം ക്ലാസില്‍ 268 സെന്ററുകളും, പ്ലസ്ടു ക്ലാസില്‍ 179 സെന്ററുകളും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്.
പരീക്ഷാ മേല്‍നോട്ടത്തിന് 135 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാരെയും 8940 സൂപ്രവൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ ഏപ്രില്‍ 1, 2 തിയ്യതികളിലായിരുന്നു പൊതുപരീക്ഷ.
ചോദ്യപേപ്പര്‍ വിതരണം 5ന്
ചേളാരി: മെയ് 6, 7 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷയുടെ ചോദ്യപേപ്പര്‍ വിതരണവും സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനവും 5ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട സൂപ്രവൈസര്‍മാര്‍ കൃത്യസമയത്ത് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണമെന്നും, പരീക്ഷ നടത്തിപ്പിന് വേണ്ട എല്ലാ സൗകര്യങ്ങളും മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ചെയ്തുകൊടുക്കണമെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.

കമ്പംതൊടി ഉസ്താദ് അനുസ്മരണം നടത്തി
വാണിയംകുളം: കര്‍മ്മശാസ്ത്ര പണ്ഡിതനും ആത്മീയ ചൈതന്യവുമായിരുന്ന കമ്പംതൊടി മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണ സംഗമം നടത്തി. വാണിയംകുളം ജാമിഅ റഹീമിയ്യയിലും മറ്റുമായി ഉസ്താദ് നല്‍കിയ സംഭാവനകള്‍ വിലമതിക്കാത്താണെന്ന് യോഗം വിലയിരുത്തി.
സമസ്ത കേന്ദ്ര മുശാവറ അംഗ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. പറപ്പൂര്‍ ബാപ്പുട്ടി മുസ്ലിയാര്‍, , നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ ലക്കിടി, മമ്മി ഹാജി വാണിയംങ്കുളം, ഉമ്മര്‍ മൗലവി, മാനു മുസ്ലിയാര്‍ വല്ലപ്പുഴ എന്നിവര്‍ സംബന്ധിച്ചു.
ഹോസ്റ്റല്‍ ബില്‍ഡിംഗ് ശിലാസ്ഥാപനം നടത്തി
മാനു മുസ്ലിയാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ പുതുതായി നിര്‍മിക്കുന്ന ഹോസ്റ്റല്‍ ബില്‍ഡിംഗിന്റെ ശിലാസ്ഥാപന കര്‍മ്മം സമസ്ത കേന്ദ്ര മുശാവ അംഗം കെ.പി.സി തങ്ങള്‍ വല്ലപ്പുഴ നിര്‍വ്വഹിച്ചു. ജാമിഅ റഹീമിയ്യ പ്രിന്‍സിപ്പാള്‍ നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, പറപ്പൂര്‍ ബാപ്പുട്ടി മുസ്ലിയാര്‍, സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍, മമ്മി ഹാജി വാണിയംകുളം, ഉമര്‍ മൗലവി, വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാസ്‌കരന്‍, സൈദലവി ദാരിമി വാണിയംകുളം എന്നിവര്‍ പങ്കെടുത്തു.
- Mmic Vkm

കമ്പംതൊടി മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണം ഇന്ന്
വാണിയംകുളം: കര്‍മ്മശാസ്ത്ര പണ്ഡിതനും ആത്മീയ ചൈതന്യവുമായിരുന്ന കമ്പംതൊടി മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണ സംഗമം ഇന്ന് (03-05-2017). വാണിയംകുളം ജാമിഅ റഹീമിയ്യ വിദ്യാര്‍ത്ഥി സംഘടന എം.എഫ്.എസ്.എയാണ് സംഘാടകര്‍.
പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. പറപ്പൂര്‍ ബാപ്പുട്ടി മുസ്ലിയാര്‍, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ ലക്കിടി, മമ്മി ഹാജി വാണിയംങ്കുളം എന്നിവര്‍ സംബന്ധിക്കും.
ഹോസ്റ്റല്‍ ബില്‍ഡിംഗ് ശിലാസ്ഥാപനം ഇന്ന്
വാണിയംങ്കുളം: മാനു മുസ്ലിയാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ പുതുതായി നിര്‍മിക്കുന്ന ഹോസ്റ്റല്‍ ബില്‍ഡിംഗിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, പ്രമുഖ സൂഫി വര്യന്‍ ബാപ്പുട്ടി മുസ്ലിയാര്‍ പറപ്പൂര്‍, സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ ലക്കിടി, മമ്മി ഹാജി വാണിയംങ്കുളം തുടങ്ങിയവര്‍ സംബന്ധിക്കും.

ഇസ്‌ലാമിന്റെ ലക്ഷ്യം നല്ല സാമൂഹ്യസൃഷ്ടി: പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍
കൊച്ചി: നല്ല സാമൂഹ്യസൃഷ്ടിയാണ് ഇസ്്‌ലാമിന്റെ ലക്ഷ്യമെന്നു സയ്യിദ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍.
എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാസമ്മേളനമായ മദീന പാഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്്‌ലാമിനെ വൈകാരികമായും സങ്കുചിതമായും ചിലര്‍ കാണുന്നതാണു വര്‍ത്തമാനകാലത്ത് ഇസ്്‌ലാമിനെ തെറ്റിദ്ധരിക്കപ്പെടാന്‍ കാരണം.
സാഹോദര്യവും സ്‌നേഹവും ഭക്ഷണവും വെള്ളവുമെല്ലാം പകരുന്ന മതമാണു ഇസ്്‌ലാം. ശരീരത്തേയും മനസിനേയും ശുദ്ധീകരിച്ചു ആത്മീയ സന്നിവേശം നടത്തുകയെന്നതാണ് ഇസ്്‌ലാം രീതി. മതപ്രചാരണത്തിന്റെ ആദ്യകാലത്ത് ഇസ്്‌ലാം കൊണ്ടുവന്ന പലതും ഇന്നും യൂറോപ്യര്‍ പിന്‍തുടരുന്നു. യൂറോപ്പിന്റെ വളര്‍ച്ചയ്ക്ക് നിതാനമായത് ഇസ്്‌ലാമായിരുന്നുവെന്നു ചരിത്രകാരന്മാര്‍ ഇപ്പോഴും പറയുന്ന സത്യമാണെന്നും തങ്ങള്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ അധ്യക്ഷനായി. എംഎല്‍എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍ സാദത്ത്, ടി.എ അഹമ്മദ് കബീര്‍ എന്നിവരും മുന്‍ എംഎല്‍എ എ.എം യൂസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമസ്ത ജില്ലാഭാരവാഹികളായ ഇ.എസ്. ഹസന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ക്കുള്ള സ്വീകരണം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി സ്വാഗതവും ട്രഷറര്‍ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
ഷംസുദ്ദീന്‍ ഫൈസി, ഐ.എം അബ്ദുല്‍ റഹ്്മാന്‍, മുഹമ്മദ് ദാരിമി, എന്‍.കെ മുഹമ്മദ് ഫൈസി, അന്‍വര്‍ മുഹ്്‌യദ്ദീന്‍ ഹുദവി, എ.എം പരീത്, ടി.എ ബഷീര്‍, മുഹമ്മദ് സമീല്‍, ടി.എസ്. അബൂബക്കര്‍, ഹുസൈന്‍ ഹാജി, അബ്ദുല്‍സലാം ഹാജി, പി.എ അഹ്മദ് കബീര്‍, പി.എം യൂസഫ്, ടി.എം. അലി, സി.എ നിഷാദ്, കെ.എ സിദ്ദീഖ്, വി.എസ് അബൂബക്കര്‍, മുഹമ്മദ് മാനാത്ത്, ബക്കര്‍ ഹാജി പെരിങ്ങാല, അബ്ദുല്‍ നാസര്‍ മാറമ്പിള്ളി, വി.എ അബൂബക്കര്‍, അബ്ദുള്ള പൂക്കാട്ട് എന്നിവര്‍ സംബന്ധിച്ചു.
- http://suprabhaatham.com/ഇസ്‌ലാമിന്റെ-ലക്ഷ്യം-നല്/
- http://suprabhaatham.com/ഇസ്‌ലാമിന്റെ-ലക്ഷ്യം-നല്/
‘ആമില’ സംസ്ഥാന സമിതി
കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ സന്നദ്ധ സേവന വിഭാഗമായ ആക്ടീവ് മെമ്പര്‍ ഫോര്‍ ലോയല്‍ ആക്ടിവിറ്റീസ്(ആമില) സമിതി നിലവില്‍ വന്നു. സംഘടനയുടെ കര്‍മപഥത്തില്‍ അര്‍പ്പണബോധത്തോടെ സ്വന്തം ജീവിതവിശുദ്ധി കാത്ത് സുക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് മാതൃകയായി പ്രവര്‍ത്തകരുടെ ജീവിതം ചിട്ടപ്പെടുത്തുക എന്നതാണ് സമിതിയുടെ ലക്ഷ്യം. നാസര്‍ ഫൈസി കൂടത്തായ് (ചെയര്‍മാന്‍), സലിം എടക്കര (കണ്‍വീനര്‍), ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, അബ്ദു സമദ് പൂക്കോട്ടൂര്‍, മലയമ്മ അബൂബക്കര്‍ ഫൈസി, കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍ ഇടുക്കി, അഹമ്ദ് തേര്‍ളായി, ഹാരിസ് ബാഖവി കമ്പളക്കാട് എന്നിവരാണ് സമിതി അംഗങ്ങള്‍. നാസര്‍ ഫൈസി കൂടത്തായിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉമര്‍ ഫൈസി മുക്കം, കുട്ടി നാസര്‍ ദാരിമി, ഹംസ റഹ്മാനി, ഹാരിസ് ബാഖവി കമ്പളക്കാട് പ്രസംഗിച്ചു. സലിം എടക്കര സ്വാഗതം പറഞ്ഞു.
- http://suprabhaatham.com/ആമില-സംസ്ഥാന-സമിതി/
- http://suprabhaatham.com/ആമില-സംസ്ഥാന-സമിതി/
സമന്വയ വിദ്യാഭ്യാസത്തെ സമൂഹം ഏറ്റെടുക്കണം: എസ്.കെ.എസ്.ബി.വി
കൊടക്: സമൂഹത്തിന്റെ നാനോന്മുഖ പുരോഗതിക്ക് മത, ഭൗതീക വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്താന്‍ സമന്വയ വിദ്യാഭ്യാസത്തെ സമൂഹം ഏറ്റെടുക്കണമെന്ന് എസ്.കെ.എസ്.ബി.വി സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികളുടെ ധാര്‍മികമുന്നേറ്റത്തിന് സമന്വയ വിദ്യാഭ്യാസം കൊണ്ട് സാധ്യമാണെന്നും ക്യാംപ് അഭിപ്രായപ്പെട്ടു. ക്യാംപ് കൊടക് സൊണ്ടിക്കുപ്പ ശിഹാബ് തങ്ങള്‍ സ്മാരക ശരീഅത്ത് കോളജില്‍ എസ്.കെ.ജെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഹുസൈന്‍ കുട്ടി മൗലവി പുളിയാട്ടുകുളം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി അധ്യക്ഷനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
മീറ്റ് ദ ലീഡര്‍ സെഷനില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ സംവദിച്ചു. ജബ്ബാര്‍ ഹുദവി, ഹസന്‍ കുഞ്ഞി ഹാജി, ഉസ്മാന്‍ ഫൈസി, മുഹമ്മദ് സൊണ്ടികുപ്പ, സൈനുദ്ദീന്‍ ഫൈസി, ശഫീഖ് മണ്ണഞ്ചേരി, മനാഫ് കോട്ടോപ്പാടം, അംജിദ് തിരൂര്‍ക്കാട്, ഫുഹാദ് വെള്ളിമാട്കുന്ന്, സഅദലി കോട്ടയം, റബീഉദ്ദീന്‍ വെന്നിയൂര്‍, റിസാല്‍ ദര്‍ അലി ആലുവ, മുബശ്ശിര്‍ വയനാട് സംസാരിച്ചു. അഫ്‌സല്‍ രാമന്തളി സ്വാഗതവും ഫര്‍ഹാന്‍ കൊടക് നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)