ആത്മീയതയുടെ അന്ത:സത്ത ഉള്‍ക്കൊള്ളുക : ഡോ. ബഹാഉദ്ദീന്‍ നദ്‌വി

ബഹ്റൈന്‍ : മൂല്യ ശോഷണം സംഭവിക്കുന്ന മനുഷ്യകുലത്തിന്‌ ആത്മീയ വിശുദ്ധിയിലൂടെ മാത്രമെ രക്ഷപ്രാപിക്കാനാവൂ എന്നും കാപട്യം വെടിഞ്ഞ്‌ ആത്മീയതയുടെ അന്ത:സത്ത ഉള്‍ക്കൊള്ളാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്നും പ്രമുഖ പണ്ഡിതനും ചെമ്മാട്‌ ദാറുള്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലറുമായ ഡോ. ബഹാഉദ്ദീന്‍ കൂരിയാട്‌ നദ്‌വി പ്രസ്‌താവിച്ചു. പണ്ഡിതനും സൂഫി വര്യനുമായ അത്തിപ്പറ്റ മുഹ്‌ യുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്വലാത്ത്‌ വാര്‍ഷികത്തോടനുബന്ധിച്ച്‌ റഫ ഏരിയ സമസ്‌ത കേരള സുന്നീ ജമാ അത്ത്‌ സംഘടിപ്പിച്ച ദുആ സമ്മേളനത്തില്‍ ഉദ്‌ബോധന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റഫാ സമസ്‌ത ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മൊയ്‌തീന്‍ ഹാജി തെന്നലയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ പൂക്കോയ തങ്ങള്‍ അല്‍-ഐന്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുറഹ്മാന്‍ ഹാജി പേരാമ്പ്ര സ്വാഗതവും ഹംസ അന്‍വരി മോളൂര്‍ നന്ദിയും പറഞ്ഞു.

വെങ്ങപ്പള്ളി അക്കാദമി; ഹിഫ്‌ളുല്‍ ഖുര്‍ആന്‌ സെലക്ഷന്‍ ലഭിച്ചവര്‍

വെങ്ങപ്പള്ളി : ഉമറലി ശിഹാബ്‌ തങ്ങള്‍ സ്‌മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്ക്‌ പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക്‌ നടത്തിയ സെലക്ഷന്‍ പരീക്ഷയില്‍ വിജയിച്ചി വിദ്യാര്‍ത്ഥികളുടെ കോഡ്‌ നമ്പറുകള്‍: 23, 11, 15, 33, 14, 20, 30, 19, 28, 31
തെരെഞ്ഞെടുക്കപ്പെട്ടവര്‍ 14 ന്‌ ഓഫീസില്‍ ഹാജരായി അഡ്‌മിഷന്‍ നേടേണ്ടതാണ്‌.

അധ്യാപകരെ ആവശ്യമുണ്ട്‌

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ പബ്ലിക്‌ സ്‌കൂളിലേക്ക്‌ എല്‍ പി, യു പി ക്ലാസ്സുകളിലേക്ക്‌ അധ്യാപകരെ ആവശ്യമുണ്ട്‌. യോഗ്യരായവര്‍ ബയോഡാറ്റ സഹിതം 15 ന്‌ മുമ്പ്‌ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമി ഓഫീസില്‍ നേരിട്ട്‌ ഹാജരാവേണ്ടതാണെന്ന്‌ പ്രിന്‍സിപ്പാള്‍ അറിയിച്ചു.

നാട്ടിക വി മൂസ മുസ്‌ലിയാര്‍ സ്മാരക പുരസ്കാരം മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറക്ക്

ദമ്മാം : SYS സംസ്ഥാന സെക്രട്ടറിയും പ്രമുഖ എഴുത്ത്‌ കാരനും വാഗ്മിയുമായ മര്‍ഹൂം നാട്ടിക വി മൂസ മുസ്ലിയാരുടെ സ്മരണാര്‍ത്ഥം SKSSF ഇസ്ലാമിക് സെന്‍റര്‍ കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച ഇസ്ലാമിക സംഘടന പ്രവര്‍ത്തകനുള്ള അവാര്‍ഡിന് SKSSF മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും നിലവില്‍ SYS സംസ്ഥാന സെക്രട്ടറിയുമായ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ അര്‍ഹനായി . 1964 ല്‍ കോഴിക്കോട് ഓമശ്ശെരിയില്‍ പുല്ലംപാടി അഹ്‍മദ് ഹാജിയുടെയും ഖാദീജയുടെയും മകനായി ജനിച്ച അദ്ദേഹം മുണ്ടുപാര ഹയാതുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും പള്ളി ദര്‍സിലുമായി മതപഠനം പൂര്‍ത്തിയാക്കി. പൂളപ്പോയില്‍ ഗവ : എല്‍ പി സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ മാസ്റ്റര്‍ ടി ടി സിയും കരസ്ഥമാക്കി. കടയതൂര്‍ എല്‍ പി സ്കൂളില്‍ ജോലി ചെയ്തു വരുന്ന അദ്ദേഹം ഇപ്പോള്‍ അവധിയിലാണ്. കോഴിക്കോട് ജില്ലാ SKSSF ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയാകുന്നതും പിന്നീട് ജനറല്‍ സെക്രട്ടറിയാകുന്നതും. SKSSF ന്‍റെ സുവര്‍ണ കാല ഘട്ടമായിരുന്നു അത്. ഇപ്പോള്‍ SYS സംസ്ഥാന സെക്രട്ടറി, വിവിധ മുസ്ലിം സംഘടനകളുടെ കീഴിലുള്ള കേരള ന്യൂന പക്ഷ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി, സമസ്ത കേരള മുസ്ലിം എംപ്ലോയ്മെന്‍റ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഇസ്ലാമിക് സെന്‍റര്‍ സെക്രട്ടറി, സമസ്ത കോഴിക്കോട് ജില്ലാ കോഡിനേഷന്‍ സെക്രട്ടറി, ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ഇസ്ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി, ഓമശ്ശേരി വാദി ഹുദ വൈസ് പ്രസിഡന്‍റ്, ഇപ്പോള്‍ ഓമശ്ശെരിയില്‍ പുതുതായി ആരംഭിച്ച ഹില്‍വ്യൂ ഇന്‍റര്‍ നാഷണല്‍ സ്കൂള്‍ ജനറല്‍ സെക്രട്ടറി തുടങ്ങി ഇപ്പോളും തുടരുന്ന മത സാമൂഹിക രംഗത്തെ വിവിധ സേവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡ് ഇന്ന് 10/05/2012 വ്യാഴം അല്‍കോബാര്‍ അസീസിയ്യയില്‍ വെച്ച് നടക്കുന്ന വിദ്യാര്‍ഥി ഫെസ്റ്റില്‍ നല്‍കും. ഫെസ്റ്റില്‍ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

SYS തിരുരങ്ങാടി പഞ്ചായത്ത് "ഇലല്‍ഖൈര്‍ " സംഗമം നടത്തി

കക്കാട് : SYS മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന "പ്രകാശരേഖ" സംഘടനാ ശാക്തീകരണ കാമ്പയിന്‍റെ ഭാഗമായി തിരുരങ്ങാടി പഞ്ചായത്ത് "ഇലല്‍ഖൈര്‍" പഞ്ചായത്ത് സംഗമം നടത്തി. SYS മണ്ഡലം ജനറല്‍ സെക്രട്ടറി കുഞ്ഞിപ്പോക്കര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. SYS പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുസ്സലാം ദാരിമി അധ്യക്ഷത വഹിച്ചു. 'പുണ്യം നിറഞ്ഞ സംഘടനാ പ്രവര്‍ത്തനം' എന്ന വിഷയം മണ്ഡലം പ്രസിഡന്‍റ് ഇസ്ഹാഖ് ബാഖവി അവതരിപ്പിച്ചു. പഞ്ചായത്തില്‍ നിന്ന് ജില്ലയിലേക്ക് 33 "ആമില" പ്രവര്‍ത്തകരെ തെരഞ്ഞെടുത്തു. "ആമില" അമീറായി അബ്ദുസ്സലാം ദാരിമിയെയും അസിസ്റ്റന്‍റ് അമീറായി വി.എം. മൗലവിയെയും തെരഞ്ഞെടുത്തു. കക്കാട് യൂണിറ്റില്‍ നിന്ന് സയ്യിദ് അബ്ദു റഹ്മാന്‍ ജിഫ്‌രി തങ്ങള്‍, ഒ. അബ്ദു റഹീം മുസ്ലിയാര്‍, ടി.കെ. ഇബ്രാഹീം കുട്ടി ഹാജി എന്നിവരെ തെരഞ്ഞെടുത്തു. "ആമില" യുടെ അടുത്ത യോഗം മെയ്‌ 20-ന് ഞായറാഴ്ച വെഞ്ചാലിയില്‍ ചേരാന്‍ തീരുമാനിച്ചു. സെക്രട്ടറി കെ.കുഞ്ഞി മുഹമ്മദ് സ്വാഗതവും വി.എം.മൌലവി നന്ദിയും പറഞ്ഞു.

ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഇസ്‍ലാമിക് സെന്‍റര്‍ വിദ്യാര്‍ത്ഥി ഫെസ്റ്റ് ഇന്ന് (10)


ഇബാദ്‌ സംസ്ഥാന പ്ലാനിംഗ്‌ സെല്‍ യോഗം 12 ന്‌

കോഴിക്കോട് : ഇബാദ്‌ സംസ്ഥാന പ്ലാനിംഗ്‌ സെല്‍ യോഗം 12 ന്‌ (ശനി) വൈകുന്നേരം 7 മണിക്ക്‌ കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്ററില്‍ ചേരുമെന്ന്‌ കണ്‍വീനര്‍ ആസിഫ്‌ ദാരിമി പുളിക്കല്‍ അറിയിച്ചു.

ഇസ്‌ലാമിക്‌ സെന്‍റര്‍ മസ്‌ജിദില്‍ സ്വലാത്ത്‌ ഇന്ന്‌ (10 വ്യാഴം)

കോഴിക്കോട് : ഇസ്‌ലാമിക്‌ സെന്‍റര്‍ മസ്‌ജിദില്‍ മാസാന്തം നടന്നു വരുന്ന സ്വലാത്ത്‌ ഇന്ന്‌ (10 വ്യാഴം) മഗ്‌രിബ്‌ നിസ്‌കാര ശേഷം നടക്കും. ശൈഖുനാ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

ഖത്‌മുല്‍ ബുഖാരി ദുആ സംഗമം നടത്തി

ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയില്‍ നടന്ന
ഖത്‌മുല്‍ ബുഖാരി ദുആ സംഗമത്തിന്‌ പാണക്കാട്‌
സയ്യിദ്‌ ശഹീറലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കുന്നു
വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഖത്‌മുല്‍ ബുഖാരി ദുആ സംഗമം സമസ്‌ത ജില്ലാ പ്രസിഡണ്ട്‌ കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ ഷഹീറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. മൂസ ബാഖവി മമ്പാട്‌, ജഅ്‌ഫര്‍ ഹൈത്തമി, ഇസ്‌മാഈല്‍ ബാഖവി, ബീരാന്‍കുട്ടി ബാഖവി, ഹാമിദ്‌ റഹ്‌മാനി, ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, മുഹമ്മദ്‌ ഫൈസി, കെ മുഹമ്മദ്‌കുട്ടി ഹസനി, അബ്‌ദുള്ളക്കുട്ടി ദാരിമി, അലവിക്കുട്ടി ഫൈസി, പുതിയോട്ടില്‍ മുഹമ്മദ്‌ ഹാജി, പനന്തറ മുഹമ്മദ്‌, യു കുഞ്ഞിമുഹമ്മദ്‌, എം അബ്‌ദുറഹിമാന്‍, ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ്‌ ബാഖവി കമ്പളക്കാട്‌, നസീറുദ്ദീന്‍ ബാഖവി, ശംസുദ്ദീന്‍ റഹ്‌മാനി, കെ എ അബ്‌ദുന്നാസിര്‍ മൗലവി, അബ്‌ദുള്‍ റഷീദ്‌ മാസ്റ്റര്‍, ത്വാഹിര്‍ മാസ്റ്റര്‍ പങ്കെടുത്തു. മാനേജര്‍ എ കെ സുലൈമാന്‍ മൗലവി നന്ദി പറഞ്ഞു.

സ്വലാത്ത് വാര്‍ഷികവും മത പ്രഭാഷണ പരമ്പരയും 11 മുതല്‍

കൊളത്തൂര്‍ : കുറുപ്പത്താല്‍ ഹയാത്തുല്‍ ഇസ്ലാം മദ്‍റസാ അങ്കണത്തില്‍ വെച്ച് എല്ലാ മാസവും ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്‍റെ നിര്‍ദ്ദേശപ്രകാരം നടന്നു വരുന്ന സ്വലാത്തിന്‍റെയും ആഴ്ച തോറും നടന്നു കൊണ്ടിരിക്കുന്ന ഉസ്താദ്‌ റഷീദ് ഫൈസി നേത്രത്വം കൊടുക്കുന്ന മതപഠന ക്ലാസ്സിന്‍റെയും വാര്‍ഷികത്തോടനുബന്ധിച്ചു പ്രഗല്‍ഭരായ പണ്ഡിതന്മാരുടെ പ്രഭാഷണ പരമ്പരയും ദുആ സദസ്സും സംഘടിപ്പിക്കുന്നു. നാല് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി കൊളത്തൂര്‍ കുറുപ്പത്താല്‍ ശംസുല്‍ ഉലമ നഗറില്‍ 11/05/2012 വെള്ളിയാഴച്ച വൈകുന്നേരം ഏഴു മണിക്ക് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം പ്രഗല്‍ഭ യുവ പണ്ഡിതന്‍ ഉസ്താദ്‌ ഇസ്മയില്‍ സഖാഫി തോട്ടുമുക്കം പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉസ്താദ്‌ വല്ലപ്പുഴ മാനു മുസ്ലിയാര്‍, ഉസ്താദ്‌ ഹസ്സന്‍ സഖാഫി പുക്കോട്ടുര്‍, ഉസ്താദ്‌ ഡോക്ടര്‍ ഖാസിമുല്‍ ഖാസിമി ‍ തുടങ്ങിയവര്‍ യഥാക്രമം ശനി ഞായര്‍ തിങ്കള്‍ എന്നീ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. സമാപന ദിവസമായ തിങ്കളാഴ്ച അത്തിപ്പറ്റ ഉസ്താദിന്‍റെ നേത്രത്വത്തില്‍ ദിക്ര്‍ ദുആ മജ്‌ലിസ് ഉണ്ടായിരിക്കും.

ദുബായ് SKSSF തൃശൂര്‍ ജില്ല പുതിയ കമ്മിറ്റി നിലവില്‍ വന്നു

ദുബായ് : യു എ ഇ തല SKSSF മെമ്പര്‍ഷിപ്‌ കാമ്പയിന്‍റെ ഭാഗമായി തൃശൂര്‍ ജില്ലാ SKSSF കൗണ്‍സില്‍ വെള്ളിയാഴ്ച ബര്‍ദുബായ് സുന്നി സെന്‍ററില്‍ എം ടി ഹുസൈന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ നടന്നു. സംഘടനകള്‍ക്ക് ക്ഷാമമില്ലാത്ത കേരളത്തില്‍ അവയില്‍ നിന്നെല്ലാം SKSSF വേറിട്ട്‌ നില്‍ക്കുന്നു എന്ന് പറഞ്ഞാല്‍; അത് കേവലം ഭംഗി വാക്കാവില്ല എന്ന് മനസിലാകാന്‍ അധികം ദൂരേയ്ക്ക് തിരിഞ്ഞു നടകേണ്ടതില്ല ! അടുത്ത കാലത്തായി SKSSF നടത്തിയ പ്രവര്‍ത്തനങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി. ദീനിനും തൗഹീദിനും പുതിയ മാനം നല്‍കി, ആരാധനയില്‍ അള്ളാഹുവിനെ പങ്ക് ചേര്‍ത്തെന്നു ആരോപിച്ചു കേരളത്തിലെ മുസ്ലിംകളെ മുശ്‍രിക്കാക്കാന്‍ തിടുക്കം കൂട്ടുന്ന ദീനിന്‍റെ പുതിയ പരിചാരകരായി വേഷം കെട്ടിയാടുന്ന ഈ അപോസ്തലന്‍മാര്‍ക്ക് " പണ്ട് അലി (റ) വിന്‍റെയും മുഅ'വിയ (റ) വിന്‍റെയും ഇടയില്‍ നടന്ന ഒരു വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന ചര്‍ച്ചകിടയില്‍ 'വിധിക്കാനുള്ള അധിക്കാരം അള്ളാഹു വിന്‍റെതാണ്' അതില്‍ പങ്ക് ചേര്‍ത്തിരിക്കുന്നു എന്ന് പറഞ്ഞു അലി (റ) വും മുഅ'വിയ (റ) അടക്കമുള്ള സ്വഹാബത്തിനെ മുശ്‍രിക്കാക്കിയ പാരമ്പര്യമാണ് അവകാശപെടുവനുള്ളത് " എന്നും ഇവര്കെതിരെ സമൂഹം കരുതിയിരിക്കണമെന്നും ഉദ്ഘാടന കര്‍മം നിര്‍വഹിച്ച ഉസ്താദ്‌ അബ്ദുല്‍ ജലീല്‍ ദാരിമി സദസ്സിനെ ഓര്‍മ്മപ്പെടുത്തി. മറ്റൊരു വശത്ത് മാനവന് ആത്മീയതയിലേക്കുള്ള അതിരറ്റ ആര്‍ത്തി മുതലെടുത്ത്‌ നിര്‍വാജ്യം ചൂഷണം നടത്തുന്ന കാന്തപുരം വിഭാഗത്തിന്‍റെ ഇരട്ട താപ്പിനെ സമൂഹമദ്ധ്യേ തുറന്നു കാട്ടിയ SKSSF ന്‍റെ പ്രവര്‍ത്തനം പ്രശംസനിയമാണെന്നും യോഗം വിലയിരുത്തി. മുന്‍ പരിപാടികളില്‍ നിന്നും വ്യത്യസ്തമായി കുറേ പുതു മുഖങ്ങള്‍ യോഗത്തില്‍ കാണപെട്ടു. ദഅ്‍വാ പ്രവര്‍ത്തനവും ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് തുടങ്ങിയ പരിപാടികളിലൂടെ സമസ്തയെ കൂടുതല്‍ ജനകീയമാക്കി എന്നാണ് ഈ പുതു പ്രവര്‍ത്തകരുടെ ആഗമനം സൂചിപിക്കുനത്!.
നന്മയുടെ പേരില്‍ സംഗമിക്കല്‍ പുണ്യമുളള കാര്യമാണ്. എല്ലാ പോഷക സംഘടനകളും സ്വന്തം നിലകൊള്ളുന്ന സമൂഹത്തിന്‍റെ ചുറ്റുപാടിലെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും, നമ്മള്‍ ജീവിക്കുന്ന സാഹചര്യത്തിലെ മലിനവായു നിര്‍മാര്‍ജ്ജനം ചെയ്യാന്‍ വേണ്ടി ആയിരിക്കണം ഒരോ പ്രവര്‍ത്തനമെന്നും യോഗം വിലയിരുത്തി.
ശറഫുദ്ധീന്‍ ഹുദവിയുടെയും, ഷറഫുദ്ധീന്‍ പെരുമളാബദിന്‍റെ യും നേതൃത്തത്തില്‍ നടന്ന കൗണ്‍സിലില്‍ അബൂത്വാഹിര്‍ തങ്ങള്‍ (പ്രസിഡണ്ട്‌), സവാദ് പുത്തന്‍ചിറ (സെക്രടറി), അഭിലാഷ് കൊടുങ്ങല്ലൂര്‍ (ട്രഷറര്‍), കബീര്‍ യമാനി വടക്കേകാട് (ഓര്‍ഗ: സെക്രട്ടറി) ആയ പുതിയ കമ്മിറ്റി നിലവില്‍ വന്നു. 

RIC വിദ്യാര്‍ത്ഥി ഫെസറ്റ് ഇന്ന് (10)

റിയാദ് : ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക`യെന്ന റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ (RIC) ത്രൈമാസ കാമ്പയിന്‍റെ ഭാഗമായ വിദ്യാര്‍ത്ഥി ഫെസററ്‌ 2012 മെയ്‌ 10 വ്യാഴം ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ ബത്ത്‌ഹ ശിഫഅല്‍ജസീറ ഓഡിറേറാറിയത്തിലും ന്യൂ സഫ മക്ക ഓഡിറേറാറിയത്തിലുമായി നടക്കും ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്‌, മദ്‌ഹ്‌ ഗാനം, മലയാള പ്രസംഗം,അറബി ഗാനം, ക്വിസ്സ്‌ എന്നിവ എല്ലാവര്‍ക്കും ചിത്ര രചന,(ജൂനിയര്‍) മലയാള പ്രബന്ധ രചന, കവിത രചന, അറബിക്‌ കാലിഗ്രഫി (സീനിയര്‍) എന്നിവയിലാണ്‌ മത്സരം. ഖുര്‍ആന്‍ ഒന്നാമത്തെ ജൂസ്‌അ്‌ (അല്‍ ബഖറ) പരായണം, സൂറത്തുല്‍ മുല്‍ക്ക്‌, സൂറത്തുല്‍ വാഖിഅ, സൂറത്തുല്‍ യാസീന്‍ (ഹിഫ്‌ദ്‌) സീനിയറിനും, ഖുര്‍ആന്‍ മുപ്പതാമത്തെ ജൂസ്‌അ്‌ (അല്‍ സബഅ്‌) പരായണം, സൂറത്തുല്‍ അഅ്‌ല മുതല്‍ താഴെക്കുളള സൂറത്തുകള്‍ (ഹിഫ്‌ദ്‌) ജൂനിയര്‍, എന്നിവയാണ്‌ മത്സരഭാഗങ്ങള്‍. സ്‌കൂള്‍ 3,4,5 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ ജൂനിയറും 6,7,8,9,10ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ സിനിയറുമായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ഇന്ന് (10) ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ മുമ്പായി ഓഡിറേറാറിയത്തില്‍ എത്തുകയൊ ഈ നമ്പറില്‍ 0509284117 ബന്ധപ്പെടുകയൊ ചെയ്യണമെന്ന്‌ ഭാരവഹികളായ എന്‍സി മുഹമ്മദ്‌ കണ്ണൂര്‍, ഹബീബുളള പട്ടാമ്പി, മുസതഫ ബാഖവി പെരുമുഖം, അലവിക്കുട്ടി ഒളവട്ടൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.

SKSSF ദുബൈ കോഴിക്കോട്‌ ജില്ല കൗണ്‍സില്‍ മീറ്റ്‌ വെള്ളിയാഴ്ച (11)

ദുബൈ : SKSSF ദുബൈ കോഴിക്കോട്‌ ജില്ല കൗണ്‍സില്‍ മീറ്റ്‌ മെയ്‌ 11 (വെള്ളിയാഴ്ച) ജുമുഅ നിസ്കാരാനന്തരം ദുബൈ സുന്നി സെന്റര്‍ ഓഫീസില്‍ വെച്ച് ചേരുന്നു . SKSSF ലേക്ക് പുതുതായി കടന്നുവന്ന പ്രവര്‍ത്തകര്‍ക്കുള്ള മെമ്പര്‍ഷിപ്പ്‌ വിതരണവും പുതിയ കമ്മിറ്റിയുടെ തിരെഞ്ഞെടുപ്പും നടക്കുന്നതായിരിക്കും . കോഴിക്കോട്‌ ജില്ലയില്‍ നിന്നുള്ള ദുബൈയിലെ എല്ലാ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :0506876273 / 0508952703.

ബഹ്‌റൈന്‍ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം സംഗമം നാളെ (11) മനാമയില്‍


മനാമ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഐ.ടി വിംഗിനു കീഴില്‍ ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ ബഹ്‌റൈന്‍ ശ്രോതാക്കളുടെ സംഗമം നാളെ (മെയ്‌ 11, വെള്ളി) വൈകുന്നേരം 3.30 ന്‌ മനാമ സമസ്‌താലയത്തില്‍ നടക്കും.
കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ചെയര്‍മാന്‍ പൂക്കോയ തങ്ങള്‍, ശൈഖുനാ അത്തിപറ്റ ഉസ്താദ്‌, അന്താരാഷ്‌ട്ര മുസ്ലിം പണ്‌ഢിത സഭാംഗവും ദാറുല്‍ ഹുദാ യൂനിവേഴ്സിറ്റി വൈസ്‌ ചാണ്‍സിലറുമായ ഡോ.ബഹാഉദ്ധീന്‍ നദ്‌ വി കൂരിയാട്‌ എന്നിവര്‍ സംബന്ധിക്കും.
ബഹ്‌റൈനിലെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌-, കെ.ഐ.സി.ആര്‍ ബൈലക്‌സ്‌ പ്രേക്ഷകരും റേഡിയോ ശ്രോതാക്കളും സംഗമത്തില്‍ പങ്കെടുക്കാനായി അസര്‍ നമസ്‌കാരത്തിന്‌ മനാമ ഗോള്‍ഡ്‌സിറ്റിക്കടുത്തുള്ള സമസ്‌ത മസ്‌ജിദില്‍ എത്തിച്ചേരണമെന്ന്‌ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌. എഫ്‌- -– ഐ.ടി വിംഗ്‌ കണ്‍വീനര്‍ മജീദ്‌ ചോലക്കോട്‌  അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്‌ 33413570, 38391890, 33842672.

ഒളവട്ടൂര്‍ തോണിക്കല്ലുപാറയില്‍ ഇന്നു ആദര്‍ശ വിശദീകരണ സമ്മേളനം

Welcome To KICR_SKSSF ((LIVE FROM OLAVATTOOR ))

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ബഹ്‌റൈന്‍ പര്യടനത്തിന്‌ ഉജ്ജ്വല സമാപനം


ആത്മീയ ചൂഷകരെ കരുതിയിരിക്കുക : കെ.എം.എസ്‌ മൌലവി തിരൂര്‍

ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച ബഹ്‌റൈന്‍ പര്യടനത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന്‌

മനാമ : ആത്മീയ ചൂഷകരെ വിശ്വാസികള്‍ കരുതിയിരിക്കണമെന്ന്‌ യുവ പണ്‌ഢിതനും വാഗ്മിയുമായ കെ.എം.എസ്‌ മൌലവി തിരൂര്‍  പ്രസ്‌താവിച്ചു. “ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌” എന്ന പ്രമേയത്തില്‍ നടന്ന വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നടത്തിയ ബഹ്‌റൈന്‍ പര്യടനത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച്‌ സംസാരിക്കുക യായിരുന്നുവദ്ധേഹം.
വിശ്വാസികള്‍ക്ക്‌ അത്യന്തിക വിജയം കരസ്ഥമാക്കാന്‍ ആത്മീയത അനിവാര്യമാണ്‌. നമുക്ക്‌ മുമ്പില്‍ മാതൃകാ ജീവിതം കാഴ്‌ച വെച്ച മുന്‍ഗാമികളുടെ ജീവിതം അതാണ്‌ നമ്മെ ത്യര്യപ്പെടുത്തുന്നത്‌. എന്നാല്‍ അവരുടെ ജീവിതമാര്‍ഗം കൈവിട്ട്‌ ഭൌതികാഢംഭരങ്ങളെ പുല്‍കി നടക്കുന്ന ചില പണ്‌ഢിത വേഷധാരികള്‍ സമുദായത്തിനപമാനമാണ്‌.
സമൂഹ സ്വീകാര്യത ലഭ്യമായ ബഹുമാന്യരായ ആത്മീയനേതാക്കളെ തള്ളിപ്പറഞ്ഞു സ്വയം നേതാവ്‌ ചമഞ്ഞു നടക്കുന്നവര്‍ നമ്മുടെ ആത്മീയത ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അവരെ കരുതിയിരിക്കേണ്ടതും സമുദായത്തെ ബോധവത്‌കരിക്കേണ്ടതും വിശ്വാസികളുടെ കടമയാണെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
ഹമദ്‌ ടൌണിലെ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം കാവനൂര്‍ മുഹമ്മദ്‌ മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.
നൌഷാദ്‌ വാണിമേല്‍ അദ്ധ്യക്ഷനായിരുന്നു. പര്യടന സന്ദേശ-ത്തിന്റെയും സിഡിയുടെയും പ്രകാശനം ബഹ്‌റൈന്‍ സമസ്‌ത കേന്ദ്ര സെക്രട്ടറി കളത്തില്‍ മുസ്ഥഫ ഏരിയാ സെക്രട്ടറി ഫിറോസിന്‌ നല്‍കി നിര്‍വ്വഹിച്ചു. കേന്ദ്ര കമ്മറ്റി പൂറത്തിറക്കിയ കുറ്റപത്രത്തിന്റെ വിവരണത്തിന്‌ ശിഹാബ്‌ കോട്ടക്കല്‍ നേതൃത്വം നല്‍കി. അസീസ്‌ റഹ്‌ മാനി, മരക്കാര്‍ കിണാശ്ശേരി, ഷാജഹാന്‍ പരപ്പം പൊയില്‍, സകരിയ്യ എടച്ചേരി, മുഹമ്മദലി ചങ്ങരം കുളം. വിവിധ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.
സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ നടന്ന പര്യടനം മനാമ, ഹൂറ, ഗുദൈബിയ, സനാബിസ്‌, റഫ, ജിദാലി, ഹിദ്ദ്‌, മുഹറഖ്‌ തുടങ്ങിയ വിവിധ ഏരിയാ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചാണ്‌ ഹമദ്‌ ടൌണില്‍ സമാപി ച്ചത്‌.
വിവിധ ഏരിയകള്‍ക്കൊപ്പം സമാപന ചടങ്ങിലും ബഹ്‌റൈന്‍ സമസ്‌തയുടെയും എസ്‌.കെ.എസ്‌.എസ്‌.എഫിന്റെയും കേന്ദ്ര–ഏരിയ നേതാക്കള്‍ സംബന്ധിച്ചു. 
ജനറല്‍ സെക്രട്ടറി ഉബൈദുല്ലാ റഹ്‌ മാനി സ്വാഗതവും സെക്രട്ടറി മൌസല്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു.

ശൈഖുനാ അത്തിപ്പറ്റ ഉസ്‌താദും ബഹാഉദ്ധീന്‍ നദ്‌ വിയും പൂക്കോയ തങ്ങളും ബഹ്‌റൈനില്‍


മനാമ : പ്രമുഖ സൂഫി വര്യനും പണ്‌ഢിതനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്‌താദും ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സിലര്‍ ഡോ. ബഹാഉദ്ധീന്‍ നദ്‌ വിയും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ചെയര്‍മാന്‍ പൂക്കോയ തങ്ങളും ബഹ്‌റൈനില്‍ സംഗമിക്കുന്നു. 
രണ്ടാഴ്‌ചയോളം ബഹ്‌റൈനില്‍ തങ്ങുന്ന നേതാക്കള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലാണ്‌ ബഹ്‌റൈനില്‍ എത്തിയത്‌. 
സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകത്തിന്റെയും ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫിന്റെയും വിവിധ ഏരിയാ പരിപാടികളിലും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം സംഗമത്തിലും നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്‌.
ഇവര്‍ സംഗമിച്ച  ഒരു മജ്‌ലിസ്‌ കഴിഞ്ഞ ദിവസം റിഫയില്‍ നടന്നിരുന്നു. ബഹ്‌റൈന്‍ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ റിഫ ഏരിയയുടെ കീഴിലാണ്‌ കഴിഞ്ഞ ദിവസത്തെ ദുആ മജ്‌ലിസ്‌ റിഫയിലെ പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്നത്‌.
ഇനി മൂവരും സംഗമിക്കുന്ന പൊതുപരിപാടി മെയ്‌ 11 ന്‌ വെള്ളിയാഴ്‌ച രാത്രി 8.30 ന്‌ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ ഒരുക്കിയിട്ടുണ്ടെന്ന്‌ ബഹ്‌റൈന്‍ സമസ്‌ത കേന്ദ്ര ആസ്ഥാനമായ മനാമ സമസ്‌താലയത്തില്‍ നിന്നറിയിച്ചു.

ഖാസി സിഎം അബ്ദുല്ല മൌലവി ഇസ്ലാമിക്‌ സെന്‍റര്‍ ' ഉദ്ഘാനം ചെയ്തു

കളനാട്‌ പുതുതായി ആരംഭിച്ച 'ഷഹീദേ മില്ലത്ത്‌ ഖാസി സിഎം അബ്ദുല്ല മൗലവി ഇസ്ലാമിക്‌ സെന്‍റര്‍' ഉദ്ഘാടനം ചെയ്തുകൊണ്ട് SKSSF സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ സംസാരിക്കുന്നു. സയ്യിദ്‌ ഹാദി തങ്ങള്‍, കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, മൌലാന യുഎം അബ്ദുറഹ്മാന്‍ മൌലവി, ഖാസി ഇ.കെ മഹ്മൂദ്‌ മുസ്‌ലിയാര്‍ എന്നിവര്‍ സമീപം

'ഹാദിയ' ടീച്ചേഴ്‌സ് ട്രെയ്‌നിങ് ക്യാമ്പ് നീട്ടിവെച്ചു

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ വരുന്ന എട്ടിന്‌ നടത്താന്‍ തീരുമാനിച്ചിരുന്ന ഹയര്‍സക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ്‌ ട്രെയ്‌നിങ്‌ ക്യാമ്പ്‌ സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെച്ചതായി സംഘാടകര്‍ അറിയിച്ചു. തിയ്യതി നേരിട്ടോ വാര്‍ത്ത കുറിപ്പ്‌ മുഖേനയോ അറിയിക്കും.

അനുശോചിച്ചു

കോഴിക്കോട് : കഴിഞ്ഞ ദിവസം അന്തരിച്ച പാറന്നൂര്‍ പി.പി മുഹിയുദ്ധീന്‍ മുസ്ലിയാരുടെ മരണത്തില്‍ സമസ്ത നേതാക്കള്‍ അനുശോചിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ട്രഷറര്‍ പാറന്നൂര്‍ ഇബ്രാഹീം മുസ്‌ലിയാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പരേതന്‍റെ വസതിയില്‍ എത്തി പ്രാര്‍ഥനകള്‍ നടത്തിയാണ് അനുശോചിച്ചത്.