സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം


ഹാദിയ ഖുര്‍ആന്‍ ഡയസ്‌ ഇന്ന്‌ (10-7-2011)

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ(ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ആക്‌റ്റിവിറ്റീസ്‌)യുടെ സ്‌കൂള്‍ ഓഫ്‌ ഇസ്‌ലാമിക്‌ സ്റ്റഡീസിന്‌ കീഴില്‍ ഇന്ന്‌ ഖുര്‍ആന്‍ ഡയസ്‌ നടത്തപ്പെടും.  മഗ്‌രിബ്‌ നമസ്‌കാരാനന്തരം ദാറുല്‍ഹുദായില്‍ ഡോ. യു ബാപുട്ടി ഹാജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി നേതൃത്വം നല്‍കും. യോഗത്തില്‍ കെ.സി.മുഹമ്മദ്‌ ബാഖവി ,സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌, സുബൈര്‍ ഹുദവി ചേകനൂര്‍, അനസ്‌ ഹുദവി അരിപ്ര, അന്‍വര്‍ സാദത്ത്‌ ഹുദവി ആലിപ്പറമ്പ്‌, കെ.ടി അഷ്‌റഫ്‌ ഹുദവി പൈങ്കണ്ണൂര്‍, യു.സലാം ഹുദവി ചെമ്മാട്‌, പി.കെ നാസര്‍ ഹുദവി കൈപ്പുറം, ജഅ്‌ഫര്‍ ഹുദവി കൊളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മുഅല്ലിം ക്ഷേമനിധി: 5,11,400 രൂപ സഹായം അനുവദിച്ചു

തേഞ്ഞിപ്പലം : സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന്‌ ജൂലൈ മാസത്തില്‍ ഭവനനിര്‍മാണാര്‍ത്ഥം 17 പേര്‍ക്ക്‌ 1,48,100 രൂപയും വിവാഹാവശ്യാര്‍ത്ഥം 24 പേര്‍ക്ക്‌ 3,17,300 രൂപയും ചികിത്സാര്‍ത്ഥം 4 പേര്‍ക്ക്‌ 18000 രൂപയും, കിണര്‍ നിര്‍മിക്കുന്നതിന്‌ ഒരാള്‍ക്ക്‌ 3000 രൂപയും വിധവാ സഹായമായി 2 പേര്‍ക്ക്‌ 20000 രൂപയും അവശതാസഹായമായി ഒരാള്‍ക്ക്‌ 5,000 രൂപയുമായി മൊത്തം 5,11,400 രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചു.

സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ഉദ്‌ഘാടനം ചെയ്‌തു. എം.അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ കൊടക്‌, ടി.മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, കെ.ടി. അബ്ദുല്ല മുസ്‌ലിയാര്‍ കാസര്‍കോഡ്‌, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്‌, കെ.സി.അഹ്‌മദ്‌ കുട്ടി മൗലവി കോഴിക്കോട്‌ എന്നിവര്‍ പ്രസംഗിച്ചു. മാനേജര്‍ എം.എ. ചേളാരി സ്വാഗതവും നന്ദിയും പറഞ്ഞു.

നൂറുമേനി വിജയം

തേഞ്ഞിപ്പലം : സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വനിതാ ശരീഅത്ത്‌ കോളേജില്‍ നിന്നും ഈ വര്‍ഷം അഫ്‌സലുല്‍ ഉലമ ഫൈനല്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും ഫസ്റ്റ്‌ ക്ലാസോടെ പാസ്സായി.

ദുബൈ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. പ്രവര്‍ത്തക ക്യാമ്പ്‌ 'തന്‍ബീഹ്‌ 2011' ശ്രദ്ധേയമായി

ദുബൈ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ദുബൈ സ്റ്റേറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈ സുന്നി സെന്റര്‍ അല്‍ വുഹൈദ മദ്‌റസയില്‍ വെച്ച്‌ നടന്ന തന്‍ബീഹ്‌ 2011 ഏകദിന പ്രവര്‍ത്തക ക്യാമ്പ്‌ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായി. കരീം എടപ്പാളിന്റെ അധ്യക്ഷതയില്‍ രാവിലെ നടന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ അലവിക്കുട്ടി ഹുദവി റമദാനിലേക്ക്‌ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശ്‌ന സങ്കീര്‍ണ്ണമായ ആധുനിക ജീവിതത്തില്‍ ദീനീ കര്‍മ്മങ്ങള്‍ കൊണ്ട്‌ ജീവിതം ധന്യമാക്കുകയും വൃതാനുഷ്‌ഠാനത്തിലൂടെ ആത്മീയത കൈവരിക്കുകയും ചെയ്യേണ്ടത്‌ ഇന്നിന്റെ ആവശ്യമാണെന്ന്‌ പ്രമുഖ വാഗ്മി അലവിക്കുട്ടി ഹുദവി പറഞ്ഞു. ഉച്ചക്ക്‌ നടന്ന പ്രാസ്ഥാനിക സമ്മേളനത്തില്‍ സമസ്‌തയുടെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ മുസ്‌തഫ മൗലവി പാലക്കാട്‌ മുഖ്യപ്രഭാഷണം നടത്തി മന്‍സൂര്‍ മൂപ്പന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്‌ നടന്ന സംഘടനാ ചര്‍ച്ചയില്‍ വിവിധ ജില്ലാ കമ്മിറ്റികള്‍ ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ചു. വൈകീട്ട്‌ മൊയ്‌തു നിസാമിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം ഫാത്വമ ഗ്രൂപ്പ്‌ എം.ഡി. ഡോക്ടര്‍ ഹുസൈന്‍ ഉദ്‌ഘാടനം ചെയ്‌തു. തിരുശേഷിപ്പുകളും തബറുകും എന്ന വിഷയത്തില്‍ അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഉബൈദ്‌ ചേറ്റുവ, സകരിയ്യ ദാരിമി, മുസ്‌തഫ മൗലവി, കരീം ഹുദവി, ഇബ്‌റാഹീം ഫൈസി, സഅദ്‌ ഫൈസി, ജലീല്‍ ദാരിമി, അലവിക്കുട്ടി ഹുദവി, ഗഫൂര്‍ മൗലവി, നാസര്‍ മൗലവി, കെ.ടി. അബ്ദുല്‍ ഖാദര്‍ ആശംസകളര്‍പ്പിച്ചു. ശൗക്കത്തലി ഹുദവി സ്വാഗതവും ശറഫുദ്ദീന്‍ പൊന്നാനി നന്ദിയും പറഞ്ഞു.

ന്യൂന പക്ഷ രക്ഷ വിദ്യാഭ്യാസത്തിലൂടെ മാത്രം; അന്‍വര്‍ മാനിപ്പാടി

തിരൂരങ്ങാടി : ന്യൂന പക്ഷ രക്ഷ വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്നും കേരള മുസ്‌ലിം നവോത്ഥാനത്തിന്‌ ദാറുല്‍ ഹുദ നിര്‍വഹിച്ച പങ്ക്‌ അനിഷേധ്യമാണെന്നും ഇന്ത്യയാകമാനം ഈ മാതൃക പിന്തുടരണമെന്നും കര്‍ണാടക ന്യൂന പക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മാനിപ്പാടി അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്ദ്രാപ്രദേശിലും മഹാരാഷ്‌ട്രയിലും ബംഗാളിലുമെന്ന പോലെ കര്‍ണാടകയിലും ദാറുല്‍ ഹുദാ ഓഫ്‌ കാമ്പസ്‌ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗം ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ഉദ്‌ഘാടനം ചെയ്‌തു. ഹമീദ്‌ ഹാജി മാംഗ്ലൂര്‍, അബ്‌ദുറഹ്‌മാന്‍ ഹാജി മാംഗ്ലൂര്‍, മൊയ്‌തീന്‍ ഹാജി ഉടുപ്പി, ഹമ്മബ്ബ ഹാജി ഉടുപ്പി, റിയാസ്‌ ഹാജി മാംഗ്ലൂര്‍, സമദ്‌ ഹാജി മാംഗ്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ദാറുല്‍ ഹുദാ സെക്രട്ടറി യു.ശാഫി ഹാജി, ട്രഷറര്‍ സൈദലവി ഹാജി ദാറുല്‍ ഹുദാ രജിസ്‌ട്രാര്‍ ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ആത്മീയതയിലൂടെ ജീവിതം ധന്യമാക്കുക : അലവിക്കുട്ടി ഹുദവി

ദുബൈ : പ്രശ്‌ന സങ്കീര്‍ണ്ണമായ ആധുനിക ജീവിതത്തില്‍ ദീനീ കര്‍മ്മങ്ങള്‍ കൊണ്ട്‌ ജീവിതം ധന്യമാക്കുകയും വൃതാനുഷ്‌ഠാനത്തിലൂടെ ആത്മീയത കൈവരിക്കുകയും ചെയ്യേണ്ടത്‌ ഇന്നിന്റെ ആവശ്യമാണെന്ന്‌ പ്രമുഖ വാഗ്മി അലവിക്കുട്ടി ഹുദവി പറഞ്ഞു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ദുബൈ സ്റ്റേറ്റ്‌ കമ്മിറ്റി സംഘടിപ്പിച്ച തന്‍ബീഹ്‌ 2011 ഏകദിന പ്രവര്‍ത്തക ക്യാമ്പില്‍ റമദാനിലേക്ക്‌ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കരീം എടപ്പാളിന്റെ അധ്യക്ഷതയില്‍ നടന്ന പ്രോഗ്രാം ശൗക്കത്ത്‌ ഹുദവി ഉദ്‌ഘാടനം ചെയ്‌തു. നാസര്‍ മൗലവി, ഹുസൈന്‍ ദാരിമി, മന്‍സൂര്‍ മൂപ്പന്‍, സുബൈര്‍ ഹുദവി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും അമീന്‍ വാഫി നന്ദിയും പറഞ്ഞു.

വിവാദ കേശം പണാപഹരണത്തിനുള്ള വഴി: കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍


മലപ്പുറം: പ്രവാചകന്റേതെന്ന പേരില്‍ കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിച്ച വിവാദകേശം വ്യാജം തന്നെയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ശൈഖുനാ കാളമ്പാളി മുഹമ്മദ് മുസ്ലിയാര്‍ പ്രസ്താവിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച തുറന്ന സംവാദത്തിന് നല്‍കിയ സന്ദേശത്തിലാണ് -സമസ്ത- പ്രസിഡണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാജ കേശത്തെക്കുറിച്ച് സമസ്ത മുശാവറയുടെ തീരുമാനം ബഹുജനങ്ങളെ അറിയിച്ചതാണ്. തന്റെയും സമസ്തയുടെ മറ്റു പണ്ഡിതന്മാരുടെയും അഭിപ്രായം ഇതുതന്നെയാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ അസത്യമാണ്. ഏതു വിധേനയും പണസമ്പാദനം നടത്തുന്നവര്‍ക്ക് എന്തുമാവാമെന്നും പൊതുജനങ്ങള്‍ ഇതില്‍ വഞ്ചിതരാകരുതെന്നും കാളമ്പാടി ഉസ്താദ് പറഞ്ഞു.
ജില്ലയുടെ നാനാദിക്കുകളില്‍ ആയിരക്കണക്കിന് സുന്നി പ്രവര്‍ത്തകര്‍ സമ്മേളനത്തിനെത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സമസ്ത സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സെക്രട്ടറിമാരായ എം.പി. മുസ്തഫല്‍ ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, അഷ്റഫ് ഫൈസി കണ്ണാടിപ്പറമ്പ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, പി.പി. മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, എസ്.എം. ജിഫ്രി തങ്ങള്‍, കെ.എ. റഹ്മാന്‍ ഫൈസി, ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, അയ്യൂബ് കൂളിമാട്, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, പി.കെ. മുഹമ്മദ്കുട്ടി മുസ്ലിയാര്‍, ശാഹുല്‍ഹമീദ് മേല്‍മുറി, സലീം എടക്കര, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, സാലിം ഫൈസി കൊളത്തൂര്‍ പ്രസംഗിച്ചു. ശമീര്‍ ഫൈസി ഒടമല സ്വാഗതവും ജില്ലാ സെക്രട്ടറി റഫീഖ് അഹമ്മദ് തിരൂര്‍ നന്ദിയും പറഞ്ഞു.

സമസ്ത പൊതു പരീക്ഷ:ബഹ്‌റിനില്‍ 6 സെന്ററുകള്‍

മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 9037മദ്രസ്സകളിലെ വാര്‍ഷിക cജൂലാ് എട്ട്, ഒമ്പത് തീയതികളില്‍ നടക്കും.
കേരളത്തിന് പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍, എന്നിവിടങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന മദ്രസ്സകളിലെ 5, 7, 10, +2 ക്ലാസ്സുകളിലെ 203565 കുട്ടികളാണ് പരീക്ഷ എഴുതുക.
ബഹ്‌റിനിലെ മനാമ, ഗുദൈബിയ, ഹൂറ, ജിദാലി, മുഹര്‍റഖ്, റിഫ എന്നീ ഏരിയകളിലെ സമസ്ത മദ്രസകളില്‍ പൊതുപരീക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഏരിയാ സൂപ്രവൈസര്‍മാരായി ഉമറുല്‍ ഫാറൂഖ് ഹുദവി, എം.സി. മുഹമ്മദ് മൗലവി, ഹംസ അന്‍വരി, ഷൗക്കത്തലി ഫൈസി, ഇബ്രാഹിം മുസ്‌ലിയാര്‍ ആദൂര്‍, എന്നിവരെ നിയമിച്ചിട്ടുണ്ട്.
സമസ്ത കേരള ജംജയ്യത്തുല്‍ മുഅല്ലിമീന്റെ ബഹ്‌റിന്‍ ഘടകത്തിനാണ് ബഹ്‌റിനിലെ പൊതു പരീക്ഷാ ചുമതല. ഏകീകൃത പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രക്ഷിതാക്കളും മറ്റു ബന്ധപ്പെട്ടവരുമെല്ലാം സൂപ്രവൈസര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ മാനിക്കണമെന്ന് ബഹ്‌റിന്‍ റൈഞ്ച് പരീക്ഷാ സൂപ്രണ്ട് പെങ്ങാട് ഹൈദര്‍ മുസലിയാര്‍ അഭ്യര്‍ത്ഥിച്ചു. വിശദവിവരങ്ങള്‍ക്ക് 33842672 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

വിവാദ കേശം: തിരൂരില്‍ 12ന് തുറന്ന സംവാദം

തിരൂര്‍ : മര്‍ക്കസില്‍ ലഭിച്ചിട്ടുള്ള തിരുകേശം വ്യാജമാണെന്നും അവ ഉപയോഗിച്ച് പിരിച്ച കോടികള്‍ തിരിച്ച് നല്‍കണമെന്നും എസ്.കെ.എസ്.എസ്.എഫ് തിരൂര്‍ മേഖല യോഗം ആവശ്യപ്പെട്ടു. വിഷയത്തില്‍ 12ന് തലക്കടത്തൂര്‍ എ.പി.എം. ഓഡിറ്റോറിയത്തില്‍ തുറന്ന സംവാദം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
എ.എസ്.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.എം. റഫീഖ് അഹമ്മദ്, ഇ. സാജിത് മൗലവി, എം.പി. നുഅ്മാന്‍, ഐ.പി. അബു പുതുപ്പള്ളി, ഇസ്മായില്‍ ഫൈസി, എം. സിദ്ദീഖ്, ഇര്‍ശാദ് കൂട്ടായി, യൂനുസ് മംഗലം, ഫാരിസ് മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു. കെ.സി. നൗഫല്‍ സ്വാഗതവും കെ.എം. സിറാജ് മൗലവി നന്ദിയും പറഞ്ഞു.

സമസ്ത പൊതു പരീക്ഷ:യു.എ.ഇയില്‍ 12 സെന്ററുകള്‍

ദുബൈ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ 5,7,10 ക്ലാസുകളില്‍ നടത്തുന്ന മദ്രസാ പൊതു പരീക്ഷ ഒമ്പതിന് ശനിയാഴ്ച ആരംഭിക്കും. യു.എ.ഇയില്‍ 12 സെന്ററുകളിലായി 500ഓളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷക്ക് മേല്‍നോട്ടം വഹിക്കാന്‍ സൂപ്പര്‍വൈസര്‍മാരെ നിയമിച്ചിട്ടുണ്ട്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി യു.എ.ഇ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ അറിയിച്ചു. സൂപ്പര്‍വൈസര്‍മാരുടെ സ്റ്റഡി ക്യാമ്പ് നാളെ മൂന്ന് മണിക്ക് ദുബൈ സുന്നി സെന്ററില്‍ നടക്കും. ഫോണ്‍: 050 7386308.

‍‍ഏകദിന പ്രവര്‍ത്തക ക്യാന്പ് നാളെ (8/7/2011 വെള്ളി)

ദുബൈ : ദുബൈ എസ്.കെ.എസ്.എസ്.എഫിന്‍റെ കീഴില്‍ ജൂലായ് 8 വെള്ളിയാഴ്ച സുന്നി സെന്‍റര്‍ ഹമരിയ മദ്റസയില്‍ വെച്ച് നടത്തുന്ന ഏകദിന പ്രവര്‍ത്തക ക്യാന്പ് തന്‍ബീഹ് 2011 ന് ദേര ദുബായിലെ നൈഫ് റോഡ് കറാച്ചി ദര്‍ബാറിന് മുന്നില്‍ നിന്നും ബര്‍ദുബൈ ബസ്റ്റാന്‍റില്‍ നിന്നും രാവിലെ 8.30ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0504608326, 0504684579, 0553201931   

സുന്നി ആദര്‍ശ വിശദീകരണ സമ്മേളനം ഇന്ന് (07/07/2011)

വിഘടിതരുടെ കള്ളക്കളികള്‍ ഓരോന്നും തുറന്നടിച്ചുകൊണ്ട് ഇന്ന് (07/07/2011 വ്യാഴം) മലപ്പുറത്ത് ഇന്ത്യന്‍ സമയം 4 മണിക്ക് സുന്നി വിശദീകരണ സമ്മേളനം നടക്കുന്നു. പ്രോഗ്രാം തത്സമയം കേരള ഇസ്‍ലാമിക് ക്ലാസ് റൂമിലും ഉണ്ടായിരിക്കും, ഇന്‍ശാ അള്ളാഹ്.

ശിഹാബ് തങ്ങള്‍ അനുസ്മരണം ജൂലൈ 15

റിയാദ് : കോഴിക്കോട് ജില്ലാ മുസ്‍ലിം ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ ജൂലായ് 15 വെള്ളിയാഴ്ച റിയാദില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിക്കും. പരിപാടിയില്‍ റിയാദിലെ സാമൂഹ്യ സാസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. യോഗത്തില്‍ ബശീര്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഹനീഫ മൂര്‍ക്കനാട് ഉദ്ഘാടനം ചെയ്തു. മുസ്തഫ നരിക്കുനി, മുഹമ്മദ് കോയ പടനിലം, അശ്റഫ് കുന്നമംഗലം, അബ്ദുല്‍ ബാരി കരീറ്റിപ്പറന്പ്, ടി.കെ. മുഹമ്മദ്, ഫാറൂഖ് മലയമ്മ സംസാരിച്ചു. അസീസ് പുള്ളാവൂര്‍ സ്വാഗതവും ശഹീര്‍ കാടാന്പുഴ നന്ദിയും പറഞ്ഞു.

റാങ്കിന്‍റെ തിളക്കവുമായി അഹ്‍മദ് കോയ

കടമേരി : കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫ്ളലുല്‍ ഉലമ ബി.എ. അറബിക് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ കടമേരി റഹ്‍മാനിയ്യാ അറബിക് കോളേജ് വിദ്യാര്‍ത്ഥി അഹ്‍മദ് കോയ ശ്രദ്ധേയനായി. അഹ്‍മദ് കോയ പഠ്യ പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്താറുണ്ട്. യൂണിവേഴ്സിറ്റിയുടെ കീഴില്‍ നാദാപുരം എം.ഇ.ടി. കോളേജില്‍ നടന്ന മലയാളം പ്രഭാഷണ മത്സരം, ഫാറൂഖ് കോളേജില്‍ സംഘടിപ്പിച്ച അറബിക് പ്രഭാഷണ മത്സരം എന്നിവയില്‍ എ. ഗ്രേഡ് നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിയന്‍ കൗണ്‍സില്‍ അംഗവും കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടന ബഹ്‍ജത്തുല്‍ ഉലമയുടെ കാര്യദര്‍ശിയുമായ അഹ്‍മദ് കോയ കൊടുവള്ളിക്കടുത്ത പന്നൂരിലെ പൊയിലില്‍ അബ്ദുല്‍ ഖാദര്‍ ആസ്യ ദന്പതികളുടെ മകനാണ്.

റാങ്ക് ജേതാവിനെ റഹ്‍മാനിയ്യ മാനേജ്മെന്‍റ് ആന്‍റ് സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ്.പി.എം. തങ്ങള്‍, സൈനുദ്ദീന്‍ മുസ്‍ലിയാര്‍, കോടൂര്‍ മുഹ്‍യിദ്ദീന്‍ കുട്ടി മുസ്‍ലിയാര്‍, യൂസുഫ് മുസ്‍ലിയാര്‍, സി.എച്ച്. മഹ്‍മൂദ് സഅദി, ബശീര്‍ ഫൈസി ചീക്കോന്ന്, വാണിയൂര്‍ അന്ത്രു, എന്‍.കെ. ജമാല്‍ ഹാജി, പി.എ. മമ്മുട്ടി സംബന്ധിച്ചു. റഹ്‍മാനീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയും കോളേജ് വിദ്യാര്‍ത്ഥി സംഘടന ബഹ്‍ജത്തുല്‍ ഉലമയും യൂണിറ്റ് എസ്.കെ.എസ്.എസ്.എഫും അനുമോദിച്ചു.
അബ്ദുസ്സലാം മുളിവയല്‍ 

സമസ്ത പൊതു പരീക്ഷ 9 നും10 നും

ചേളാരി : സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ്  കേരളം, തമിഴ്നാട്, കര്‍ണാടക, മുംബൈ, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ലക്ഷദീപുകള്‍, അന്തമാന്‍, യു.എ.ഇ , ഒമാന്‍, ബഹറൈന്‍,കുവൈത്ത്,മലേഷ്യ എന്നിവിടങ്ങളിലെ 9037 മദ്രസ്സ കേന്ദ്രങ്ങളില്‍  5,7,10,+2 ക്ലാസുകളിലേക്ക് നടത്തുന്ന പൊതു പരീക്ഷക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍തീകരിച്ചതായി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അറിയിച്ചു. ജൂലൈ  9 നും 10 നുമായി നടക്കുന്ന പരീക്ഷയില്‍ 203565  വിദ്യാര്‍ഥികള്‍ പങ്കെടുക്കും .

ഹജ്ജ്അപേക്ഷകര്‍ക്ക് ഗ്രീന്‍ കാറ്റഗറി താമസസൗകര്യം ലഭ്യമാക്കണം: SKSSF


കാസര്‍കോട്: ഈ വര്‍ഷം കേന്ദ്രഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകാന്‍ അനുവാദം ലഭിക്കുകയും ഗ്രീന്‍ കാറ്റഗറി താമസസൗകര്യത്തിന് അപേക്ഷ നല്‍കുകയും ചെയ്ത മുഴുവന്‍ ഹജ്ജാജ്മാര്‍ക്കും പ്രസ്തുത താമസസൗകര്യം ലഭ്യമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ കേന്ദ്രഹജ്ജ് വകുപ്പിന്റെ ചുമതല വഹിക്കുന്ന വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, കേന്ദ്രഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ഹജ്ജിന് അപേക്ഷിച്ചവരില്‍ നിന്ന് 58,000 പേര്‍ ഏറ്റവും ചെലവു കൂടിയ ഗ്രീന്‍ കാറ്റഗറിക്കും 12,500 പേര്‍ വൈറ്റ് കാറ്റഗറിക്കും 1,25,000 പേര്‍ അസീസിയ കാറ്റഗറിക്കുമാണ് അപേക്ഷ നല്‍കിയത്. ഇതില്‍ ഗ്രീന്‍ കാറ്റഗറിക്ക് അപേക്ഷ നല്കിയവരില്‍ നിന്ന് 10,000 പേര്‍ക്ക് ഇതുവരെ അപേക്ഷിച്ച കാറ്റഗറി സൗകര്യം ഒരുക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ 58,000 പേരില്‍ നിന്ന് നറുക്കെടുപ്പില്‍കൂടി ഗ്രീന്‍ കാറ്റഗറിക്കുളള 48,000 പേരെ തെരെഞ്ഞടുക്കാമെന്നുളള ബന്ധപ്പെട്ടവരുടെ തീരുമാനം പ്രതിഷേധാര്‍ഹമാണ്.
കാരണം ഹറമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റുഭാഗത്തുളള ഈ താമസക്കാര്‍ക്ക് ദിവസം അഞ്ച് നേരത്തെ നിസ്‌കാരവും മക്കയില്‍ വെച്ച് നിര്‍ഹവിക്കാന്‍ സാധിക്കുമെന്നതാണ് ഈ കാറ്റഗറിയുടെ പ്രത്യേകത. ഇതിന് അപേക്ഷ നല്‍കിയവരില്‍ എഴുപത് വയസ്സ് കഴിഞ്ഞവരും ഉണ്ട്. അവര്‍ക്ക് മറ്റ് കാറ്റഗറിയിലേക്ക് മാറിക്കഴിഞ്ഞാല്‍ യാത്രാപ്രശ്‌നം ഉണ്ടാകും. ഇത് കണക്കിലെടുത്ത് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ഫാക്‌സ് സന്ദേശത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

ലഹരിക്കും ചൂതാട്ടത്തിനുമെതിരെ എസ്.കെ.എസ്.എസ്.എഫ് കാമ്പയിന്‍


കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിഉപയോഗത്തിനും ചൂതാട്ടകേന്ദ്രത്തിനുമെതിരെ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ ആചരിക്കാന്‍ ജില്ലാപ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജില്ലാതലത്തില്‍ ബഹുജനസംഗമം, ലഹരിയുപയോഗം കൊണ്ട് മാനവസമൂഹത്തിനുണ്ടായ ഭവിഷത്തുകളെ ഉല്‍ഭോദിപ്പിച്ചുക്കൊണ്ട് മേഖല-ജില്ലാതലത്തില്‍ കൊളാഷ്, ശാഖകളില്‍ ലഘുലേഖവിതരണം, ജില്ലാകമ്മിറ്റിയുടെ എസ്.പി ഓഫീസ്മാര്‍ച്ച് എന്നിവ കാമ്പയിന്റെ ഭാഗമായി നടക്കും.

പ്രവര്‍ത്തകസമിതിയോഗത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സയ്യിദ് ഹാദി തങ്ങള്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തു ചെര്‍ക്കള, ആലിക്കുഞ്ഞി ദാരിമി, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം, അബ്ദുള്‍ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലംപാടി, സി.പി.മൊയ്തു മൗലവി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഹനീഫ് ഹുദവി ദേലംപാടി, സദ്ദിഖ് അസ്ഹരി പാത്തൂര്‍, ഫൈസല്‍ ദാരിമി കുമ്പള തുടങ്ങിയവര്‍ സംബന്ധിച്ചു.

ബഹാഉദ്ദീന്‍ നദ്‍വിയുടെ ക്ലാസ്

മലപ്പുറം : ഹാദിയക്ക് കീഴില്‍ ദാറുല്‍ ഹുദായില്‍ വെച്ച് മാസാന്തം ഖുര്‍ആന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഹുദവികള്‍, പരിസരത്തെ സംഘടനാ ബന്ധുക്കള്‍, പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരെ ലക്ഷ്യമാക്കി നടത്തുന്ന ക്ലാസിന്‍റെ ഉദ്ഘാടനം ഈ വരുന്ന ഞായറാഴ്ച (10-7-011) മഗ്‍രിബിന്ന് ശേഷം ദാറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതാണ്. പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ എല്ലാ ഹുദവികളും ശ്രമിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തുന്നു.
- സൈനുല്‍ ആബിദീന്‍ ഹുദവി -

മാഗസിന്‍ പ്രകാശനംചെയ്തു

വാഴക്കാട് : കണ്ണിയത്ത് ഇസ്‌ലാമിക് സെന്റര്‍ ഹിഫ്‌ള് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ അലിഫ് മാഗസിന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പ്രകാശനംചെയ്തു. എസ്.ബി.വി റെയിന്‍ഡ്രോപ്പ് പരീക്ഷ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ഹാജി, പി. ഹുസൈന്‍ഹാജി എന്നിവര്‍ വിതരണംചെയ്തു. മുഹമ്മദ് ദാരിമി യോഗത്തില്‍ അധ്യക്ഷതവഹിച്ചു. മുഹമ്മദ്കുട്ടി, അബ്ദുറഹിമാന്‍ ഹാജി, മമ്മുട്ടി മുസ്‌ലിയാര്‍, മുനീര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. ടി.പി. അബ്ദുല്‍ അസീസ് സ്വാഗതവും ജുനൈദാഹ്മാനി നന്ദിയും പറഞ്ഞു.

പ്രാര്‍ഥനാസംഗമത്തോടെ പൂക്കോട്ടൂര്‍ ഹജ്ജ്ക്യാമ്പിന് പരിസമാപ്തി

മലപ്പുറം : രണ്ടുദിവസമായി പൂക്കോട്ടൂര്‍ ഖിലാഫത്ത് കാമ്പസില്‍ നടന്നുവന്ന സംസ്ഥാന ഹജ്ജ്ക്യാമ്പിന് പ്രാര്‍ഥനാസമ്മേളനത്തോടെ പരിസമാപ്തി. ഹജ്ജ്-ഉംറ കര്‍മങ്ങളുടെ പ്രായോഗികരീതിയും വിശദമായ പഠനവും ക്യാമ്പില്‍ നടന്നു. കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗംകൂടിയായ അബ്ദുസമദ് പൂക്കോട്ടൂര്‍ പഠനക്ലാസിന് നേതൃത്വംനല്‍കി. സംശയനിവാരണത്തിനുള്ള അവസരവും ഉണ്ടായിരുന്നു.

ക്യാമ്പിന്റെ രണ്ടാംദിന ചടങ്ങ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ് അധ്യക്ഷതവഹിച്ചു. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, അബ്ദുല്‍വഹാബ് കൊല്ലം, മുസ്തഫ മുണ്ടുപാറ, മോയിന്‍കുട്ടി, സലീം എടക്കര, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, കെ.എം. അക്ബര്‍, മൊയ്തീന്‍ബാപ്പു മേല്‍മുറി, കറുത്തേടത്ത് മമ്മദ്, ടി.വി. ഇബ്രാഹിം, അസീസ് എന്നിവര്‍ പ്രസംഗിച്ചു. 'ഹജ്ജ് - വിശദ പഠനം' പുസ്തകം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പി.എച്ച്. ഇബ്രാഹിമിന് നല്‍കി പ്രകാശനംചെയ്തു. എ.എം. കുഞ്ഞാന്‍ സ്വാഗതവും കെ.പി. ഉണ്ണീതു ഹാജി നന്ദിയും പറഞ്ഞു.പ്രാര്‍ഥനാസംഗമത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. പി.പി. മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, പി.കെ.എ ലത്തീഫ് ഫൈസി, അഷറഫ് ഫൈസി, അബ്ദുല്‍അസീസ് ദാരിമി, ഹസ്സന്‍ ദാരിമി, ബഷീര്‍ ഫൈസി, ഹംസ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ സ്വാഗതവും അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട് നന്ദിയും പറഞ്ഞു.

മാനു മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് സെന്റര്‍ കമ്പ്യൂട്ടര്‍വത്കരിച്ചു

 കാളിക്കവ്‌ Wisdom Instituteന്‍റെ വെബ്സൈറ്റ് ലോഞ്ചിംഗ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറി ശൈഖുന കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു.

സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ SKSSF Trend Coordinator മുഹമ്മദലി ശിഹാബ് I.A.Sന് മന്ത്രി എ.പി അനില്‍ കുമാര്‍ ഉപഹാരം നല്‍കുന്നു.


വിവധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ  വിദ്യാര്‍ഥികളെ അനുമോദിച്ചു.

കാളികാവ് : കെ.ടി. മാനു മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് സെന്റര്‍ (വിസ്ഡം ഇന്‍സ്റ്റിറ്റ്യൂട്ട്) കമ്പ്യൂട്ടര്‍വത്കരിച്ചു. രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഇസ്‌ലാമിക് സെന്ററിന്റെ മുഴുവന്‍ പ്രവര്‍ത്തനവും ഉള്‍പ്പെടുത്തിയാണ് കമ്പ്യൂട്ടര്‍വത്കരണം നടത്തിയത്. ഇസ്‌ലാമിക് സെന്റര്‍ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായിട്ട് വെബ്‌സൈറ്റ് ലോഞ്ചിങ് നടത്തി. കാളികാവ് ബി.ബി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ നിര്‍വഹിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ SKSSF Trend പ്രവര്‍ത്തകന്‍ മുഹമ്മദ് ഷിഹാബ്, മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ഇര്‍ഫാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ക്ക് സാംസ്‌കാരികമന്ത്രി എ.പി. അനില്‍കുമാര്‍ ഉപഹാരം നല്‍കി. എസ്.എസ്.എല്‍.സി, പ്ലസ്ടു, വിവിധ പ്രവേശന പരീക്ഷകളിലെ വിജയികള്‍ എന്നിവര്‍ ഉള്‍പ്പെടെ മേഖലയിലെ 23 പ്രതിഭകള്‍ക്കാണ് ഉപഹാരം നല്‍കിയത്.ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍ ഫരീദ് റഹ്മാനി, ജില്ലാ പഞ്ചായത്ത് അംഗം പി. ഖാലിദ്, എ.പി. ബാപ്പുഹാജി, അടയ്ക്കാക്കുണ്ട് ക്രസന്റ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോഷി പോള്‍, ജമാലുദ്ദീന്‍ മൗലവി, ബഹാവുദ്ദീന്‍ ഫൈസി, എം. ഹുസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു.
Website : http://www.wisdominstitute.in

ഹജ്ജ് പഠന ക്ലാസ്സ്

തിരൂര്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരൂര്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 5,12,19 തീയതികളില്‍ ഹജ്ജ് പഠനക്ലാസ്സ് നടക്കും. തലക്കടത്തൂര്‍ എ.പി.എം. ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. കാലത്ത് 10ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

കല്ട്ടുകള്‍ രൂപപ്പെടുമ്പോള്‍

-ഫൈസല്‍ നിയാസ്‌ ഹുദവി കൊല്ലം



വിവിധ കാലങ്ങളില്‍  ഇസ്ലാമിനുള്ളില്‍ വിവിധ ചിന്താധാരകള്‍ രൂപപ്പെടുകയും വളര്‍ത്തിയെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിലെ അടിസ്ഥാന നിയമങ്ങള്‍ക്ക് പുറത്തായ പലതും വാദിച്ചവരും പ്രവാചകത്വം വാദിച്ചവരും ഇസ്ലാമില്‍ നിന്ന് തന്നെ പുറന്തള്ളപ്പെട്ടിട്ടുമുണ്ട്. പ്രവാചകന്‍റെ കാലത്ത് തന്നെ പ്രവാചകത്വം വാദിച്ചുവന്ന മുസൈലിമയും അസ് വദ അല്‍-അന്‍സിയും അക്കുട്ടത്ത്തില്‍ പെടും. പില്‍ക്കാലത്ത്‌ അത്തരമൊരു വാദവുമായി വന്നയാളാണ് മിര്‍സ ഗുലാം അഹ്മെദ് ഖാദിയാനി (1835-1908). ഗുലാം അഹ്മദിന്‍റെ ആശയങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിന്റെ ശത്രുക്കളുടെ കരങ്ങളുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ബഹായിസം ഉള്‍പ്പെടെയുള്ള പലതും പല കാലഘട്ടങ്ങളിലായി രൂപപെട്ടിടുണ്ട്.

ഇതിനു പുറമേ വ്യാജ ആത്മീയ സരണികള്‍ കൂണുകള്‍ പൊലെ ലോകത്തിന്റെ പലഭാഗത്തും രൂപപെട്ടിട്ടുണ്ട്. ഇവരില്‍ പലതും  ഒരു കള്‍ട്ട് സ്വഭാവത്തോടെയാണ് നില നിന്നിട്ടുള്ളത്. ഇത്തരം കല്ട്ടുകള്‍ രൂപപ്പെടുത്തുന്നതിന് തന്റെ അനുയായികളിലൂടെ വ്യജ കഥകളും സ്വപ്ന ദര്‍ശന കഥകളും പ്രചരിപ്പിക്കുന്നത് ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്‌ നേത്രത്വം നല്‍കുന്നവരില്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇത്തരത്തില്‍ ഏറെ സ്വപ്‌നങ്ങള്‍ കാണുകയും കാണിക്കുകയും ചെയ്തയാളാണ് അഹ്മദ്‌ ഖാദിയാനി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കേരളത്തില്‍ വിവാദമാവുകയും കേരളീയ മുസ്‌ലിം സമൂഹം ഒന്നിച്ചു എതിര്‍ത്ത് തോല്പിക്കുകയും ചെയ്ത ആലുവ തരീഖ്‌ത്തും സ്വപ്ന കഥകളില്‍ വമ്പന്മാരാണ്. 

ഇസ്ലാം ഏറ്റവും കൂടുതല്‍ സംഘടനവത്കരിക്കപ്പെടുകയും സമ്മേളനവത്കരിക്കപ്പെടുകയും ചെയ്ത ഒരു പ്രദേശമാണ് കേരളം. മാര്‍ഗമായ സംഘടന ലക്ഷ്യമായി മാറിയപ്പോള്‍ ഇസ്ല്മാനെക്കാളും വലുത് സംഘടനയായി മാറി. ഒരേ ആശയം കൊണ്ടുനടക്കുന്നവര്‍ തന്നെ വ്യത്യസ്ത സംഘടനകളുടെ ഭാഗമായാതോടെ മത നിലപാടുകളില്‍ എതിരാളിക്കെതിരെ നില്‍ക്കുക്കയെന്ന രീതി സ്വീകരിക്കപ്പെട്ടു. ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപെട്ട, പരമ്പരാഗത ഇസ്‌ലാമിക വിശ്വാസ നിലപാടുകളെ അംഗീകരിക്കുന്ന ഒരു പ്രസ്ഥാനമായിട്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപപ്പെട്ടത്‌. എണ്‍പതുകളുടെ അവസാനത്തില്‍ സമസ്തയില്‍ രൂപപെട്ട ഭിന്നതകളുടെ ഫലമായി സമസ്ത മുശാവറയില്‍നിന്ന് തഴയപ്പെട്ട ആറു പേരുടെ നേത്രത്വത്തില്‍ രൂപം കൊണ്ട സംഘടന തുടക്കം മുതലേ വ്യക്തി കേന്ദ്രീക്രതമായിരുന്നു.

ഒരു ഭാഗത്ത്‌ ഭൌതിക സൌകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും മറുഭാഗത്ത്‌ ആത്മീയ അവകാശവാദങ്ങള്‍ ഉയര്ത്തിയും തനിക്കും ചുറ്റും ഒരു മാസ്മരിക വലയം സൃഷ്ടിക്കാന്‍ കാന്തപുരം എന്നും ശ്രമിച്ചുപോന്നിട്ടുണ്ട്. കൃത്യമായ ലകഷ്യങ്ങളോടെ പ്ലാന്‍ ചെയ്യപ്പെട്ട പൊതു സമ്പര്‍ക്ക സംവിധാനങ്ങളിലൂടെ കേരളീയ പൊതു സമൂഹത്തില്‍ പ്രത്യക്ഷപ്പെടാനും അതു വഴി തന്‍റെ ഇടം ഉറപ്പിക്കാനുമായിരുന്നു ആദ്യ ശ്രമം. തുടര്‍ന്നങ്ങോട്ട് പ്രബോധന പ്രസ്ഥാനം എന്നതില്‍ നിന്ന് വ്യക്തി കേന്ദ്രീകൃത കള്‍ട്ട് രൂപത്തിലേക്ക് മാറുന്നതാണ് നാം കാണുന്നത്. അതിനു നേരത്തെ സൂചിപ്പിച്ചത് പോലെ സ്വപ്ന കഥകളുടെ അകമ്പടിയായി. നബി (സ) തങ്ങളെ കാണാന്‍ ടിക്കറ്റ് വിതരണം ചെയ്യുന്ന ആളായും ഔലിയാക്കളുടെ മുശാവറ മെമ്പറായും നബി (സ) തങ്ങളുടെ അടുത്ത ആളായും ചിത്രീകരിക്കപ്പെട്ടു. തന്‍റെ പ്രവര്‍ത്തനങ്ങള്‍ 23 വര്‍ഷത്തെ പ്രവാചകന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമാണെന്ന് വരെ തന്‍റെ അനുയായികള്‍ എഴുതിവിട്ടപ്പോള്‍ അതു തടയുന്നതിന് പകരം ആസ്വദിക്കുകയായിരുന്നു മാന്യദേഹം. അതും കഴിഞ്ഞു 'ഉസ്താദ്‌' അറിയാതെ അല്ലാഹു ഒന്നും ചെയ്യുമെന്നും എനിക്ക് തോന്നുന്നില്ല എന്ന് അദ്ദേഹത്തിന്റെ ഒരു അനുയായി പ്രഖ്യാപിച്ചപ്പോള്‍ ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെ അണികള്‍ തക്ബീര്‍ വിളിച്ചതാണ് നാം കേള്‍ക്കുന്നത്.

പ്രവാചകന്‍ (സ) തങ്ങള്‍ സ്വപ്നത്തില്‍ നിര്‍ദേശിച്ച പ്രകാരം കാന്തപുരത്തിന് കൈമാറുന്നുയെന്നു പറഞ്ഞു അബുദാബിയിലെ അഹ്മദ്‌ ഖസ്രജി ഒരു കേശം കൈമാറിയപ്പോള്‍ അവിടെ രൂപപ്പെടിത്തിയ അന്തരീക്ഷവും അനന്തരാവകാശി(?)യുടെയും കാന്തപുരത്തിന്റെ തന്നെയും പ്രസംഗവുമെല്ലാം കള്‍ട്ട് നിര്‍മാണത്തിലെ അവസാന സംഭവ വികാസങ്ങളാണ്. അതിലും ദയനീയമാണ് അതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ അദ്ദേഹവും കൂടെയുള്ളവരും സ്വീകരിച്ച രീതി.   മാസ്സ്‌ ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെ പ്രതികരിക്കുന്ന അണികള്‍ കള്ട്ടുകളുടെ ഒരു പൊതു സ്വഭാവമാണ്. ഇത് നിലവില്‍ മുസ്ലിം കേരളത്തെ പിടിച്ചുലച്ച കേശ വിവാദത്തില്‍ വളരെ വ്യക്തമാണ്. മുടിയുടെ വ്യക്തമായ കൈമാറ്റ പരമ്പര ആവശ്യപെട്ടപ്പോള്‍ അദ്ദേഹവും കൂടെയുള്ളവരും സ്വീകരിച്ച നിലപാട് തീരത്തും അസിഹ്ഷ്ണുതപരമായിരുന്നു. ഭീഷണി, അസഭ്യം, വ്യക്തിഹത്യ തുടങ്ങിയ വഴികളിലൂടെ അതിനെ നേരിടാനാണ് അവര്‍ ശ്രമിച്ചത്. എന്തോ ഒരു തരം പകയോടെയും വിദ്വെഷതോടെയും മതിഭ്രമം സംഭവിച്ചവരെപ്പോലെ ലക്കും ലഗാനുമില്ലാതെ ഇവര്‍ നടത്തിയ പ്രതികരണങ്ങള്‍ ഇസ്‌ലാമിന്റെ അടിത്തറകളെ ചോദ്യം ചെയ്യുന്ന രീതിയിലാണ് കൊണ്ടെത്തിച്ചത്.

ഒരു ഇസ്‌ലാമിക സംഘം ഒരു കല്ട്ടായി രൂപപെട്ടാല്‍ മതത്തിന്‍റെ നിയമങ്ങല്‍ക്കപ്പുറം വ്യക്തിയിലധിഷ്ടിതമാവുന്നു പിന്നെ അവരുടെ നിലപാടുകള്‍. അതിന്‍റെ നായകരെന്നു വിശ്വസിക്കപ്പെടുന്നവരുടെ ഏതു തരം കൊള്ളരുതായ്മയും തിരുഭാണ്ടാങ്ങളായി സ്വീകരിക്കുന്നതില്‍ ചെന്നെത്തുകയും ചെയ്യുന്നു.  
 
സനദിന്‍റെ തിരുവഴികള്‍ 
 
ഇസ്‌ലാമിലെ അടിസ്ഥാന തെളിവുകള്‍ സ്വീകരിക്കപെടാനും ജ്ഞാന ശേഖരണത്തിന്‍റെയും ആത്മീയ സരണികളുടെയും സംശുദ്ധി തെളിയിക്കപ്പെടാനും അംഗീകരിക്കപ്പെട്ട സംവിധാനാമാണ് സനദ്‌ അല്ലെങ്കില്‍ കൈമാറ്റ പരമ്പര. ഈ പരമ്പരയിലെ കണ്ണികള്‍ തമ്മിലുള്ള ബന്ധം തുടര്ച്ചയുള്ളതും ആ കണ്ണികള്‍ സംശുദ്ധരുമാനെന്കില്‍ മാത്രമേ ആ പരമ്പര സ്വീകരിക്കപ്പെടുകയുള്ളൂ. ഇത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങളില്‍പെട്ടതാണെന്ന് ഇസ്‌ലാമിനെക്കുറിച്ച് കേവലജ്ഞാനമുള്ളവര്‍ക്കെല്ലാം അറിയാം. കേശകൈമാറ്റ ചടങ്ങില്‍ കാന്തപുരം മുസ്ലിയാര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്.ആര്‍ക്കും എന്തും തോന്നിയത് പോലെ പറയാനുള്ള അവസരം ഉണ്ടാകാതിര്‍ക്കാനാണ് അത്തരത്തിലുള്ള ഒരു സമീപനം ഇസ്‌ലാം സ്വീകരിച്ചത്‌. മതത്തിന്‍റെയും മതാനുബന്ധ വിഷയങ്ങളിലുമുള്ള ഈ കൈമാറ്റ രീതി ഇസ്‌ലാമിക സമൂഹത്തിന്‍റെ പ്രത്യേകതയും രേഖകളുടെ ആധികാരികതയില്‍ ഇസ്‌ലാം പുലര്‍ത്തുന്ന നിഷ്കര്‍ഷതയുമാണ് വ്യക്തമാക്കുന്നത്.

താബിഉകളില്‍ പ്രമുഖനും പണ്ഡിതനുമായ അബുല്ലാഹ് ബിന്‍ മുബാറക്‌ വാക്കുകള്‍ ഈ വിഷയത്തില്‍ ഏറെ പ്രചുര പ്രചാരം നേടിയതാണ്. " ഇസ്നാദ്‌ (കൈമാറ്റ പരമ്പര) മതത്തിന്‍റെ ഭാഗമാണ്. അതില്ലായുരുന്നുവെങ്കില്‍ ആര്‍ക്കും എന്തും പറയാമായിരുന്നു" ദീനുള്ളില്‍ പിന്‍ബലമില്ലാതെ അവകാശവാദങ്ങള്‍ ഉയര്‍ന്നു വരുന്നത് നിയ്ന്ത്രികുന്നതിനുള്ള ഇസ്‌ലാമിക ഉപകരണമാണ് സനദ്‌. മറ്റു പലവിഷയങ്ങളിലെന്ന പോലെ ഇതും പൂര്‍ണമായും രൂപപ്പെട്ടുവന്നത് ഇസ്ലാമിലെ ആദ്യ കാലഘട്ടത്തിന് ശേഷമാണ്. ആദ്യ രണ്ടു ഖലീഫമാരുടെ കാലഘട്ടത്തില്‍ പില്‍ക്കാലത്ത് ഉള്ളത് പോലെ നിര്‍ബ്ബന്ധം ഈ കാര്യത്തില്‍ പുലര്‍ത്തേണ്ടി വന്നിരുന്നില്ല. ഉസ്മാന്‍ (റ), അലി (റ) എന്നിവരുടെ കാലഘട്ടങ്ങളില്‍ ഇസ്‌ലാമിക സമൂഹത്തില്‍ രൂപപ്പെട്ട പ്രശ്നങ്ങളുടെ ഫലമായി വിവിധ ചേരികള്‍ രൂപപ്പെടുകയും തങ്ങള്‍ക്കനുസരിച്ചു തെളിവുകള്‍ വളച്ചൊടിക്കപ്പെടുകയും ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് സനദ്‌ കര്‍ക്കശമാക്കുന്ന രീതി പണ്ഡിതന്മാര്‍ സ്വീകരിച്ചതെന്ന് ഹദീസ്‌ നിദാനശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം.  
 
അത് സംബന്ധമായി പ്രമുഖ സ്വപ്ന വ്യാഖ്യാതാവും താബിഈ പണ്ഡിതനുമായിരുന്ന മുഹമ്മദ്‌ ബിന്‍ സീരിന്‍റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. " (ആദ്യകാലങ്ങില്‍) സനദുകള്‍ അത്ര (വ്യാപകമായി) ചോദിക്കപ്പെട്ടിരുന്നില്ല. പക്ഷേ ഫിത്ന ആരംഭിച്ചപ്പോള്‍ കൈമാറിയ ആളുകളെ കുറിച്ച് ചോദിയ്ക്കാന്‍ തുടങ്ങി. അവര്‍ യോഗ്യരെങ്കില്‍ സ്വീകരിക്കും, അല്ലെങ്കില്‍ നിരാകരിക്കപ്പെടും". ഹിജ്റ 110- മരണമടഞ്ഞ ഇബ്നു സീരീന്‍ അക്കാലത്ത് ഇങ്ങനെ പറഞ്ഞെങ്കില്‍ ആയിരതിമുന്നൂരിലധികം വര്‍ഷങ്ങള്‍ക്കു ശേഷം ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്ന് ഏറെ ചിന്തിക്കേണ്ടതില്ല.

കൂടുതല്‍പേര്‍ക്ക് ഹജ്ജിന് അവസരമുണ്ടാക്കും -ഇ. അഹമദ്


മലപ്പുറം: അപേക്ഷകളുടെ ആധിക്യം പരിഗണിച്ച് ഹജ്ജിന് കൂടുതല്‍ പേര്‍ക്ക് അവസരം ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി ഇ. അഹമദ്. രാജ്യത്ത് നിന്ന് ചുരുങ്ങിയത്  40,000 പേര്‍ക്ക് കൂടി അവസരമുണ്ടാക്കണമെന്ന് സൗദി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുഭാവപൂര്‍വം പരിഗണിച്ച് തീരുമാനമെടുക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.  പൂക്കോട്ടൂര്‍ ഖിലാഫത്ത് നഗറില്‍ പ്രമുഖ പ്രഭാഷകന്‍ അബ്ദുസ്സമദ് പൂക്കൂട്ടുരിന്റെ നേത്രത്വത്തില്‍ വര്‍ഷംപ്രതി നടക്കാറുള്ള ഹജ്ജ് പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആവശ്യമുന്നയിച്ച് സൗദി സര്‍ക്കാറിനോട് നിരന്തരം ബന്ധപ്പെടുന്നുണ്ട്.  1,60,041പേര്‍ക്കാണ് ഇത്തവണ രാജ്യത്ത് നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. ഇത് രണ്ട് ലക്ഷമായി ഉയര്‍ത്തണമെന്നാണ് ഉദ്ദേശിക്കുന്നത്. സൗദി സര്‍ക്കാര്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുകയാണെങ്കില്‍ അതിന്റെ വിഹിതം സംസ്ഥാനത്തിനും കിട്ടും. നിലവില്‍ കേരളത്തില്‍ നിന്ന് 6908 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
487 ഉദ്യോഗസ്ഥരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ ഹജ്ജിന് തെരഞ്ഞെടുത്തത്. കോഓഡിനേറ്റര്‍മാരായി അഞ്ച് ഉന്നത ഉദ്യോഗസ്ഥരും 121 ഡോക്ടര്‍മാരും 140 പാരാ മെഡിക്കല്‍ സ്റ്റാഫും 49 ഹജ്ജ് അസിസ്റ്റന്റ് ഓഫിസര്‍മാരും 172 ഹജ്ജ് അസിസ്റ്റന്റുമാരും സംഘത്തിലുണ്ടാകും. മക്കയില്‍ 13 ഉം  മദീനയില്‍ നാലും മെഡിക്കല്‍ ഡിസ്‌പെന്‍സറികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നേരിട്ട് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 17ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് മതിയാകാത്തതിനാല്‍ ആശുപത്രിക്കും ഡിസ്‌പെന്‍സറിക്കും ഉദാരമതികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരുടെ അപേക്ഷ സ്വീകരിക്കും. 1,62,00,000 രൂപയുടെ മരുന്നാണ് സര്‍ക്കാര്‍ നീക്കിവെച്ചത്.  കൂടുതല്‍ മരുന്ന് എത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഹജ്ജ് ഗൈഡ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. ബഷീര്‍ അലനെല്ലൂര്‍ ഏറ്റുവാങ്ങി. സുവനീര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുസ്തഫക്ക് നല്‍കി പ്രകാശനം ചെയ്തു.  അബ്ദുസ്സമദ് പൂക്കൂട്ടുര്‍ ക്ലാസ്‌ ഹജ്ജ്‌ പഠനക്ലാസ്സ്‌ നയിച്ചു.

വ്യാജ കേശക്കാര്‍ കണ്ണടച്ചിരുട്ടാക്കുന്നു : ഹാദിയ

തിരൂരങ്ങാടി : പ്രവാചകന്റേതെന്ന പേരില്‍ നാട്‌ മുഴുവന്‍ പ്രചരണം നടത്തുന്ന വിവാദ കേശത്തിന്റെ യഥാര്‍ത്ഥ ഉറവിടം നിഷേധിക്കാനാവാത്തവിധം വെളിപ്പെട്ടിട്ടും സത്യം കണ്ണടച്ചിരുട്ടാക്കുന്ന കാന്തപുരം വിഭാഗത്തിന്റെ നിലപാട്‌ അപഹാസ്യമാണെന്ന്‌ ദാറുല്‍ ഹുദാ പൂര്‍വ്വവിദ്യാര്‍ത്ഥി യൂണിയന്‍ ഹാദിയ ആരോപിച്ചു. കാരന്തൂര്‍ മര്‍കസിന്‌ ലഭിച്ച ആദ്യകേശവും പിന്നീട്‌ യു.എ.ഇ പൗരന്‍ മുഹമ്മദ്‌ ഖസ്‌റജി വഴി ലഭിച്ച രണ്ടാം കേശവും മുബൈയിലെ ഇഖ്‌ബാല്‍ ജാലിയന്‍വാലയില്‍ നിന്ന്‌ ലഭിച്ചതാണെന്ന വെളിപ്പെടുത്തല്‍ ഏതൊരു വിശ്വാസിയെയും ഞെട്ടിപ്പിക്കുന്നതാണ്‌. തിരുകേശത്തിന്റ മറവില്‍ ആസൂത്രണം ചെയ്‌ത ആത്മീയ ചൂഷണം ഇത്രയും സുവ്യക്തമായ രീതിയില്‍ വെളിപ്പെടുത്തപ്പെട്ടിട്ടും പണ്ഡിതോചിതരീതിയില്‍ മറുപടി പറയുന്നതിന്‌ പകരം ധിക്കാരപൂര്‍വം നേരിടാനാണ്‌ മറുവിഭാഗം തുനിയുന്നത്‌. കാന്തപുരം മുസ്‌ലിയാരുടെ ഓശാരം അനുഭവിക്കുന്നതുമൂലം മറ്റുചിലര്‍ക്കും ഇവ്വിഷയകമായി മൗനം പാലിക്കേണ്ടിവരുന്നു. 

ആത്മീയതയുടെ പേരിലുള്ള ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ മതവിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. സയ്യിദ്‌ ഫൈസല്‍ ഹുദവി തളിപ്പറമ്പ്‌ ആധ്യക്ഷം വഹിച്ചു. സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌, അന്‍വര്‍ സാദത്ത്‌ ഹുദവി ആലിപ്പറമ്പ്‌, കെ.ടി അശ്‌റഫ്‌ ഹുദവി പൈങ്കണ്ണൂര്‍, അനസ്‌ ഹുദവി അരിപ്ര, പി.കെ നാസര്‍ ഹുദവി കൈപുറം, യു.സലാം ഹുദവി ചെമ്മാട്‌, ജഅ്‌ഫര്‍ ഹുദവി കൊളത്തൂര്‍ സംബന്ധിച്ചു.

ദുബൈ SKSSF ഏകദിന പ്രവര്‍ത്തക ക്യാന്പ് ജൂലായ് 8ന്

ദുബൈ : SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 8 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെ ദുബൈ സുന്നി സെന്‍റര്‍ അല്‍ വുഹൈദ മദ്റസയില്‍ വെച്ച് തന്‍ബീഹ് 2011 ഏകദിന പ്രവര്‍ത്തക ക്യാന്പ് നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടി അബ്ദുല്‍ ഹക്കീം ഫൈസിയുടെ അധ്യക്ഷതയില്‍ ദുബൈ കെ.എം.സി.സി. പ്രസിഡന്‍റ് ഇബ്റാഹീം എളേറ്റില്‍ നിര്‍വ്വഹിക്കും. റമദാനിലേക്ക് എന്ന വിഷയത്തില്‍ അലവിക്കുട്ടി ഹുദവി മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം മന്‍സൂര്‍ മൂപ്പന്‍റെ അധ്യക്ഷതയില്‍ സയ്യിദ് ശുഐബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്തയുടെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ മുസ്തഫ മൗലവി പാലക്കാട് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന സംഘടനാ ചര്‍ച്ച നടക്കും.

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പ് എം.ഡി. ഡോ. ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. തിരുശേഷിപ്പുകളും തബറുകും എന്ന വിഷയത്തില്‍ അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തും. വിവിധ സെഷനുകളിലായി ഹുസൈന്‍ തങ്ങള്‍, ഇബ്റാഹീം മുരിചാണ്ടി, കെ.ടി. അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ കരീം ഹുദവി, ഹുസൈന്‍ ദാരിമി, ശക്കീര്‍ കോളയാട്, കരീം എടപ്പാള്‍, റസാഖ് വളാഞ്ചേരി, ഉബൈദ് ചേറ്റുവ, അബ്ദുല്‍ ജലീല്‍ ദാരിമി, ഹൈദര്‍ അലി ഹുദവി, നാസര്‍ മൗലവി, സകരിയ്യ ദാരിമി, ഇബ്റാഹീം ഫൈസി, ശൌക്കത്തലി ഹുദവി, അബ്ദുല്‍ ഖാദര്‍ അസ്അദി എന്നിവര്‍ സംബന്ധിക്കും. ക്യാന്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0558941470, 0558591993, 0504608326, info@dubaiskssf.com 

ബശീര്‍ ഫൈസി ചുങ്കത്തറക്ക് യാത്രയയപ്പ് നല്‍കി

റിയാദ് : പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആര്‍.ഐ.സി. സെക്രട്ടറിയേറ്റ് മെന്പറും വാദീനൂര്‍ ഹജ്ജ് ഉംറ സര്‍വ്വീസ് ചീഫ് അമീറുമായിരുന്ന ബശീര്‍ ഫൈസി ചുങ്കത്തറക്ക് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ യാത്രയയപ്പ് നല്‍കി. ആര്‍.ഐ.സി. യുടെ കീഴില്‍ നടക്കുന്ന വാദീനൂര്‍ ഹജ്ജ് ഉംറ സര്‍വ്വീസ് ജനപ്രിയമാക്കുന്നതില്‍ ബശീര്‍ ഫൈസി വഹിച്ച പങ്കും പ്രസ്ഥാനത്തോട് കാണിച്ച പ്രതിബദ്ധതയും പ്രശംസനീയമാണെന്നും എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ല വൈസ് പ്രസിഡന്‍റായിരുന്ന ഫൈസിയുടെ നാട്ടിലേക്കുള്ള മടക്കം നാട്ടിലെ ഇസ്‍ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നും യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. മുഹമ്മദലി ഹാജി തിരുവേഗപ്പുറ അധ്യക്ഷത വഹിച്ചു. എന്‍.സി. മുഹമ്മദ് കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ പൈസി ചെങ്ങമനാട് ഉപഹാരം നല്‍കി. റസാഖ് വളകൈ, സമദ് പെരുമുഖം, നൌഷാദ് വൈലത്തൂര്‍, അബൂബക്കര്‍ ബാഖവി മാരായമംഗലം, അസീസ് പുള്ളാവൂര്‍, ഹബീബ് പട്ടാന്പി, ബശീര്‍ താമരശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. ഹംസ മൂപ്പന്‍ സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
- അലവിക്കുട്ടി ഒളവട്ടൂര്‍, ആര്‍.ഐ.സി. ജന. സെക്രട്ടറി -

കാന്തപുരം മതനേതൃസ്ഥാനത്ത് നിന്ന് മാറി നില്ക്ക്ണം: എസ്.വൈ.എസ്‌

ഖസ്‌റജിക്ക് മുടി ലഭിച്ചത് മുംബെയില്‍ നിന്ന്
കോഴിക്കോട് : അബുദാബിയിലെ അഹ്മദ് ഖസ്‌റജിയില്‍ നിന്ന് കാന്തപുരത്തിന് കിട്ടിയതെന്ന് അവകാശപ്പെടുന്ന കേശം മുംബൈയിലെ ഇഖ്ബാല്‍ ജാലിയാവാല എന്ന വ്യക്തിയില്‍ നിന്ന് ലഭിച്ചതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭ്യമായതായിഎസ്.വൈ.എസ്‌ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാലിയാവാലയില്‍ നിന്ന് ലഭിച്ച ഏഴു കേശങ്ങളും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.(എസ്.വൈ.എസ്. പ്രസ്സ് മീറ്റ് റിപ്പോര്‍ട്ട്. ഇവിടെ വായിക്കാം) 

ഹാദിയ ഖുര്‍ആന്‍ ഡയസ്‌ നടത്തും

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ(ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ആക്‌റ്റിവിറ്റീസ്‌)യുടെ സ്‌കൂള്‍ ഓഫ്‌ ഇസ്‌ലാമിക്‌ സ്റ്റഡീസിന്‌ കീഴില്‍ എല്ലാ മാസവും ഖുര്‍ആന്‍ ഡയസ്‌ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.  എല്ലാ മാസവും ആദ്യശനിയാഴ്‌ച മഗ്‌രിബ്‌ നമസ്‌കാരാനന്തരം ദാറുല്‍ഹുദായില്‍ ഡോ. യു ബാപുട്ടി ഹാജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി നേതൃത്വം നല്‍കും. 

പൊതുജനത്തിനും വിദ്യാര്‍ത്ഥി സമൂഹത്തിനും ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും വിശുദ്ധ ഗ്രന്ഥത്തിന്റെ ദീര്‍ഘദൃഷ്‌ടിയെ മനസ്സിലാക്കാനും ഖുര്‍ആന്‍ ഡയസ്‌ ഏറെ സഹായകമാകുമെന്ന്‌ ഹാദിയ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ ഫൈസല്‍ ഹുദവി കണ്ണൂര്‍ പറഞ്ഞു. വിദേശികളായ ശ്രോതാക്കളെ കൂടി പരിഗണിച്ച്‌ ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്‌ലാമിക്‌ ക്ലാസ്‌ റൂമില്‍ ഓണ്‍ലൈന്‍ വഴി സംപ്രേഷണം നടത്തും. യോഗത്തില്‍ സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌, സുബൈര്‍ ഹുദവി ചേകനൂര്‍, അനസ്‌ ഹുദവി അരിപ്ര, അന്‍വര്‍ സാദത്ത്‌ ഹുദവി ആലിപ്പറമ്പ്‌, കെ.ടി അഷ്‌റഫ്‌ ഹുദവി പൈങ്കണ്ണൂര്‍, യു.സലാം ഹുദവി ചെമ്മാട്‌, പി.കെ നാസര്‍ ഹുദവി കൈപ്പുറം, ജഅ്‌ഫര്‍ ഹുദവി കൊളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ദുബൈ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന ഏകദിന പ്രവര്‍ത്തക ക്യാന്പ് ജൂലായ് 8 ന്



- സവാദ് പുത്തന്‍ചിറ -

സിന്‍ഡിക്കേറ്റുകള്‍ രാഷ്ട്രീയ വിമുക്തമാക്കണം - കാന്പസ് വിംഗ്

കോഴിക്കോട് : യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അകത്തളങ്ങള്‍ രാഷ്ട്രീയ അര്‍ബുദ വിമുക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗ് ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗം മുദ്രാവാക്യങ്ങള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുകയാണ്. രാഷ്ട്രീയ വ്യവസ്ഥിതികള്‍ വിദ്യാഭ്യാസ പരിസരം കലുഷമാക്കുന്നു. പ്രാസ്ഥാനിക കല്‍പനകളാണ് യൂണിവേഴ്സിറ്റി ഭരണയന്ത്രം ചലിപ്പിക്കുന്നത്. ഇവിടങ്ങളില്‍ ഭൗതിക നിലവാരം മാനദണ്ഡമാവണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ സ്വതര നടപടികളാണ് പ്രതീക്ഷിക്കുന്നത്. നിരത്തിലെ കല്ലുകളല്ല നെഞ്ചിലെ നേരുകളാണ് സെക്രട്ടറിയറ്റിലേക്ക് പറക്കേണ്ടത്. അടുത്ത ഇലക്ഷനില്‍ സീറ്റുറപ്പിക്കാന്‍ രാഷ്ട്രീയ നാടകം കളിക്കുന്ന നേതാക്കള്‍ക്ക് പിന്നില്‍ വിദ്യാര്‍ത്ഥി സമൂഹം വിഡ്ഢികളാകരുതെന്നും യോഗം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ശബിന്‍ മുഹമ്മദ്, സംസ്ഥാന ചെയര്‍മാന്‍ ആരിഫലി സംസാരിച്ചു.   
- ശബിന്‍ മുഹമ്മദ് -

മിഅ്റാജ് അനുസ്മരണം നടന്നു


ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ജിദാലി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മിഅ്റാജ് സംഗമം സമസ്ത ബഹ്റൈന്‍ കോ-ഓഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഇബ്റാഹീം അധ്യക്ഷത വഹിച്ചു. ഫൈസല്‍ കണ്ണൂര്‍, തസ്‍ലീം ദേളി, ഫൈസല്‍ തിരുവള്ളൂര്‍, മുഹമ്മദ് മുള്ളൂര്‍ക്കര, മുഹമ്മദ് ഹമീദ് ചന്താരങ്ങാടി, കെ.എസ്. ബശീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാശിം കൊക്കല്ലൂര്‍ സ്വാഗതവും മഹ്‍മൂദ് കപ്പാട് നന്ദിയും പറഞ്ഞു.
- ഹാശിം -

മിഅ്റാജ് അനുസ്മരണം നടന്നു


കുവൈത്ത് സിറ്റി : സുന്നി കൗണ്‍സില്‍ സംഘടിപ്പിച്ച മിഅ്റാജ് അനുസ്മരണ സമ്മേളനത്തില്‍ മുഹമ്മദലി ഫൈസി സംസാരിക്കുന്നു. പി.കെ.എം. കുട്ടി ഫൈസി, അബ്ദുല്‍ കരീം ഫൈസി, ഹംസ ബാഖവി എന്നിവര്‍ സമീപം 

കാന്തപുരം മതനേതൃസ്ഥാനത്ത് നിന്ന് മാറി നില്ക്ക്ണം: എസ്.വൈ.എസ്‌


കോഴിക്കോട് : അബുദാബിയിലെ അഹ്മദ് ഖസ്‌റജിയില്‍ നിന്ന് കാന്തപുരത്തിന് കിട്ടിയതെന്ന് അവകാശപ്പെടുന്ന കേശം മുംബൈയിലെ ഇഖ്ബാല്‍ ജാലിയാവാല എന്ന വ്യക്തിയില്‍ നിന്ന് ലഭിച്ചതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭ്യമായതായി എസ്.വൈ.എസ്‌ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാലിയാവാലയില്‍ നിന്ന് ലഭിച്ച ഏഴു കേശങ്ങളും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. 


മലപ്പുറം സുന്നിമഹല്ലില്‍ 7ന്നു വിശദീകരണ സമ്മേളനം.