പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ ശേഖരിക്കുന്നതിനും വീടുകളിലേക്ക് തിരിച്ചെത്തുന്നവർക്ക് ആവശ്യമായത് എത്തിച്ച് നൽകാനും എസ് കെ എസ് എസ് എഫ് വിഖായ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് രാമനാട്ടുകര ബൈപ്പാസ് ജംഷനിൽ സെൻട്രൽ ഹോട്ടൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ സംസ്ഥാനത്തുടനീളം സേവനം ചെയ്തു കൊണ്ടിരിക്കുന്ന വിഖായ വളണ്ടിയർമാരുടെ പ്രവർത്തങ്ങളും ക്രമീകരിക്കുന്നുണ്ട്. കഴിഞ്ഞ വർഷവും പ്രളയകാലത്ത് സംഘടന നടത്തിയ കൺട്രോൾ റൂം മുഖേന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകിയിരുന്നു. ഫോൺ: 9947999399, 9633648530, 9947354645, 9846067022.
- SKSSF STATE COMMITTEE