സുന്നി ബാലവേദി സില്‍വര്‍ ജൂബിലി യൂണിറ്റ് അസ്സംബ്ലിക്ക് തുടക്കമായി

ചേളാരി: ''നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം'' എന്ന പ്രമേയവുമായി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപിക്കുന്ന യൂണിറ്റ് അസ്സംബ്ലിക്ക് തുടക്കമായി. ജൂലൈ 5 വരെ നീണ്ടു നില്‍ക്കുന്ന യൂണിറ്റ് അസ്സംബ്ലിയുടെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍, റിലീഫ് പ്രവര്‍ത്തനം, നവാഗത സംഗമം, മധുരവിതരണം, സില്‍വര്‍ ജൂബിലി പ്രചരണാരംഭം, പ്രമേയ പ്രഭാഷണം എന്നിവ നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമായി ഒന്‍പതിനായിരത്തോളം യൂണിറ്റ് കേന്ദ്രങ്ങളില്‍ കാമ്പയിന്‍ കാലയളവില്‍ വ്യവസ്ഥാപിതമായി യൂണിറ്റ് കമ്മിറ്റി നിലവില്‍ വരികയും സില്‍വര്‍ ജൂബിലിയുടെ യൂണിറ്റ് തല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുകയും ചെയ്യും.
യൂണിറ്റ് അസ്സംബ്ലിയും സില്‍വര്‍ ജൂബിലി പ്രചാരണ പ്രവര്‍ത്തനങ്ങളും വന്‍ വിജയമാക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen