റിയാദ്: പ്രവാചക പാഠങ്ങള്‍ പാലിച്ച് കുടുംബ ജീവിതം മാതൃകാപരമാക്കണമെന്നും, എങ്കില്‍ മാത്രമേ ഉത്തമ പൗരന്മാരുളള ഉത്തമ സമൂഹമുണ്ടാകുകയുളളുവെന്നും എസ്. കെ. ഐ. സി റിയാദ് തര്‍ബിയത്ത് ക്യാമ്പ് അഭിപ്രായപ്പെട്ടു. ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി പെരുമുഖം മുഖ്യപ്രഭാഷണം നടത്തി. എസ്. കെ. ഐ. സിയുടെ ഭാഗമായ വാദീനൂര് ഹജ്ജ് രജിസ്ട്രേഷന് ഉദ്ഘാടനം എന്‍. സി. മുഹമ്മദ് ഹാജി കണ്ണൂര്‍ നിര്‍വഹിച്ചു. ബഷീര്‍ ഫൈസി ചുങ്കത്തറ, അബ്ദുറഹ്മാന് ഹുദവി, സലീം വാഫി മൂത്തേടം, എം. ടി. പി മുനീര്‍ അസ്അദി, അലവിക്കുട്ടി ഒളവട്ടൂര്‍, ശമീര്‍ പുത്തൂര്‍ പ്രസംഗിച്ചു. അബ്ദുറസാഖ് വളക്കൈ, മുഹമ്മദലി ഹാജി, ഉമര്‍ കോയ ഹാജി, അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, സലീം വാഫി തവനൂര്‍, ബഷീര്‍ താമരശ്ലേരി, മുഹ്സിന് വാഫി, ജുനൈദ് മാവൂര്‍, ഇബ്റാഹീം സുബ്ഹാന് തുടങ്ങിയവര്‍ പങ്കെടുത്തു. ഹബീബുളള പട്ടാമ്പി സ്വാഗതവും ഇഖ്ബാല്‍ കാവനൂര്‍ നന്ദിയും പറഞ്ഞു.
- Alavikutty Olavattoor - Al-Ghazali