അൽഐൻ: ഇയർ ഓഫ് സായിദിന്റെ ഭാഗമായി അൽ ഐൻ യുഎഇ യൂണിവേഴ്സിറ്റി സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടന ഹാദിയ അൽ ഐൻ ചാപ്റ്റർ സംഘടിപ്പിച്ച റമദാൻ പ്രോഗ്രാമിന് പ്രൗഡോജല സമാപനം.
സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്ത പ്രോഗ്രാം, ജന പങ്കാളിതം കൊണ്ടും വ്യത്യസ്ഥത കൊണ്ടും ശ്രദ്ദേയമായി. രാത്രി പത്തു മണിക്ക് ആരംഭിച്ച പ്രോഗ്രാമിൽ ഇയർ ഓഫ് സായിദുമായി ബന്ധപ്പെട്ട് വിവിധ പ്രോഗ്രാമുകൾ അരങ്ങേറി.
ബുർദ ആലാപനം, ഡോക്യൂമെന്ററി പ്രദർശനം, ശൈഖ് സായിദ് പ്രകീർത്തനം, മൊമെന്റോ പ്രസന്റേഷൻ, മത പ്രഭാഷണം, തുടങ്ങിയ വൈവിദ്ധ്യമാർന്ന പ്രോഗ്രാമുകൾ കൊണ്ടു സമ്പന്നമായി ഹാദിയറമദാൻ പ്രോഗ്രാം.
മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ച പ്രോഗ്രാം യു എ. ഇ യൂണിവേഴ്സിറ്റി സയൻസ് വിഭാഗം തലവൻ ഡോ. അഹ് മദ് അലി മുറാദ് നിർവഹിച്ചു. യു. എ. ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് സമാനതകൾ ഇല്ലാത്ത നേതാവ് ആയിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
റമദാൻ ആത്മ സമർപ്പണത്തിന്റെ ദിന രാത്രങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തി.
റമദാനിന്റെ ചൈതന്യം ജീവിതത്തിൽ ഉടനീളം പുലർത്തണമെന്ന് അദ്ദേഹം തന്റെ റമദാൻ സന്ദേശത്തിൽ ഓർമിപ്പിച്ചു.
ശൈഖ് സായിദ് ഇയറു മായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അരങ്ങേറിയ വേദിയിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ അനുമോദിച്ചു.
ചടങ്ങിൽ അബൂദാബി കമ്മ്യൂണിറ്റി പോലീസ് പ്രതിനിധികൾ,
അൽ ഐൻ സുന്നീ യൂത്ത് സെന്റർ പ്രസിഡന്റ് വി.പി.പൂക്കോയ തങ്ങൾ ബാ അലവി, സുന്നീ യൂത്ത് സെന്റർ സെക്രട്ടറി ഇ കെ മൊയ്തീൻ ഹാജി, യു എ ഇ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളികണ്ടം, എസ് കെ എസ് എസ് എഫ് അൽഐൻ
സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നൗഷാദ് തങ്ങൾ ഹുദവി, ഹാദിയ അൽഐൻ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ റഹീം ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.
യു എ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർക്ക് മികച്ച സൗകര്യമാണ് സംഘാടകർ ഒരുക്കിയിരുന്നത് .
- sainualain