കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിൽ വർഷങ്ങളായി എസ് കെ എസ് എസ് എഫ് നടത്തി വരുന്ന ഫ്രീഡം സ്ക്വയർ ഈ വർഷം ഇരുനൂറ് മേഖലാ കേന്ദ്രങ്ങളിൽ നടത്താൻ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. 'സ്വാതന്ത്ര്യം സംരക്ഷിക്കാം, സമരം തുടരാം' എന്ന സന്ദേശവുമായി ഓരോ കേന്ദ്രങ്ങളിലും നൂറ് കണക്കിന് വിദ്യാർത്ഥി യുവജനങ്ങളെ അണിനിരത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുക. സ്വാതന്ത്ര്യ സമര ചരിത്രം, രാജ്യത്തിന്റെ ബഹുസ്വരത, ഫാഷിസ്റ്റ് ഭീഷണിയും പ്രതിരോധവും, രാഷ്ട്ര നിർമാണത്തിൽ പുതുതലമുറയുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ വ്യാപകമായി ചർച്ച ചെയ്യുന്ന പ്രചാരണങ്ങൾ നടത്തും. കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെയും ഗൾഫ് രാജ്യങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഫ്രീഡം സ്ക്വയർ സംഘടിപ്പിക്കും.
പരിപാടികൾക്ക് അന്തിമരൂപം നൽകുന്നതിന് ജൂൺ 30 ന് ശനിയാഴ്ച 3 മണിക്ക് ചേളാരി സമസ്താലയത്തിലും ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് ആലുവ സെൻട്രൽ മസ്ജിദ് ഹാളിലും നേതൃസംഗമം നടക്കും.
- https://www.facebook.com/SKSSFStateCommittee/photos/a.1723333694591623.1073741839.1664451827146477/2101387530119569/?type=3&theater