ചേളാരി: സമസ്ത കേരള സുന്നീ ബാലവേദി സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും 2018 ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലിക്ക് മുന്നോടിയായി തയ്യാറാക്കിയ കര്‍മപദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് വേണ്ടിയുള്ള സംസ്ഥാന ഭാരവാഹികളുടെയും പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും സ്പെഷ്യല്‍ എക്സിക്യുട്ടീവ് മീറ്റ് ഇന്ന് വൈകിട്ട് 3 മണിക്ക് പാണക്കാട് വെച്ച് നടക്കും.
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. എസ്. കെ. ജെ. എം. സി. സി. സെക്രട്ടറി ഹുസൈന്‍കുട്ടി മുസ്ലിയാര് പുളിയാട്ടുകുളം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ശഫീക് മണ്ണഞ്ചേരി, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, അഫ്സല് രാമന്തളി, ഫുആദ് വെള്ളിമാട്കുന്ന് തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen