ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2018 ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ഒരു വിഷയത്തിന് മാത്രം പരാജയപ്പെടുകയോ ആബ്സന്റാവുകയോ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നടത്തുന്ന 'സേ' പരീക്ഷ ജൂലായ് 1ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഡിവിഷന് കേന്ദ്രങ്ങളില്‍ വെച്ച് നടക്കും.
കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി 125 കേന്ദ്രങ്ങളില്‍ വെച്ചാണ് 'സേ' പരീക്ഷ നടക്കുന്നത്. സേ പരീക്ഷക്ക് രജിസ്തര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അന്നെ ദിവസം രാവിലെ 10 മണിക്ക് മുമ്പായി അതാത് ഡിവിഷന് കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് പരീക്ഷാബോര്‍ഡ് ചെയര്മാന് എം.ടി. അബ്ദുല്ല മുസ്ലിയാര് അറിയിച്ചു.
- Samasthalayam Chelari