ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയിലെയും ഇതര യു.ജി കോളേജുകളിലേയും സെക്കന്ററി ഒന്നാം വര്‍ഷത്തിലേക്ക് ജൂണ്‍ 5 വരെ അപേക്ഷിക്കാം.
സമസ്തയുടെ അഞ്ചാം ക്ലാസ് പൊതുപരീക്ഷ പാസ്സായവരും ജൂണ്‍ 5 ന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്കാണ് സെക്കന്ററിയിലേക്ക് അപേക്ഷിക്കാന്‍ അവസരം.
സമസ്തയുടെ ഏഴാം ക്ലാസ് പാസായവരും ജൂണ്‍ 5 ന് പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെ ഫാഥിമാ സഹ്റാ ഇസ്ലാമിക് വനിതാ കോളേജിലേക്കും മദ്റസാ മൂന്നാം ക്ലാസ് പാസായ ജൂണ്‍ 5 ന് ഒമ്പത് വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് വാഴ്സിറ്റിക്കു കീഴിലുള്ള മമ്പുറം സയ്യിദ് അലവി മൌലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും അപേക്ഷിക്കാം.
സെക്കന്ററി (അഞ്ച് വര്‍ഷം), സീനിയര്‍ സെക്കന്ററി (രണ്ട് വര്‍ഷം) ഡിഗ്രി (ആറ് സെമസ്റ്റര്‍), പിജി (4 സെമസ്റ്റര്‍) എന്നിങ്ങനെ പന്ത്രണ്ട് വര്‍ഷത്തെ കോഴ്സാണ് ദാറുല്‍ഹുദാ വിഭാവനം ചെയ്യുന്നത്.
മുഴുവന്‍ അപേക്ഷകളും വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റി (www.dhiu.in)ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രവേശന പരീക്ഷ ജൂണ്‍ 23 വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് 04942463155, 2464502, 2460575 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
- Darul Huda Islamic University