ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ശില്‍പശാല ജൂണ്‍ 25 മുതല്‍ 27 കൂടി ചേളാരി സമസ്താലയത്തില്‍ വെച്ച് നടക്കും. 25ന് രാവിലെ 9 മണിക്ക് സമസ്ത കേരള മത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. എസ്.കെ.ഐ.എം.വി ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം (തഫ്ത്തീഫ് എങ്ങനെ കാര്യക്ഷമമാക്കാം ?), കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം (റിക്കാര്‍ഡുകള്‍: വന്നിട്ടുള്ള മാറ്റവും കുറ്റമറ്റ പരിശോധനയും) അബ്ദുറസാഖ് മുസ്‌ലിയാര്‍ പൂത്തലം(വിശുദ്ധ ഖുര്‍ആന്‍ പാരായണ ശാസ്ത്രം) എന്നിവര്‍ ക്ലാസെടുക്കും. 26 ന് രാവിലെ 8 മണിക്ക് പരിഷ്‌കരിച്ച പാഠ പുസ്ത ഓറിയന്റേഷനും തുടര്‍ന്ന് അധ്യാപക പരിശീലനം മൊഡ്യൂള്‍ അവതരണവും നടക്കും. എസ്.വി. മുഹമ്മദലിയും പി. കെ. ശാഹുല്‍ ഹമീദ് മാസ്റ്ററും നേത്യത്വം നല്‍കും. 27 ന് രാവിലെ 9 മണിക്ക് ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡണ്ട് എം.ടി. അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ വാര്‍ഷിക കൗണ്‍സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
- Samasthalayam Chelari