മണ്ണാര്‍ക്കാട്: എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടത്തിവരുന്ന സ്റ്റുഡന്റസ് മൊബിലൈസഷന്‍ ഫോര്‍ അക്കാഡമിക് റീച് ആന്‍ഡ് തര്‍ബിയ - സ്മാര്‍ട്ട് പദ്ധതിയുടെ രണ്ടാമത് ബാച്ചിന്റെ ഉല്‍ഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനും സിവില്‍ സര്‍വീസ് അനുബന്ധ മേഖലകളില്‍ തൊഴില്‍ നേടുന്നതിനും സാമൂഹിക ധാര്‍മ്മിക അവബോധമുള്ള വിദ്യാര്‍ത്ഥി തലമുറയെ യോഗ്യരാക്കുന്നതിനുള്ള പരിശീലന പദ്ധതിയാണ് മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ ആസ്ഥാനമായി നടക്കുന്ന സ്മാര്‍ട്ട്. ഉദ്ഘാടനചടങ്ങില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന നേതാക്കളായ ശാഹുല്‍ ഹമീദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം, സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഷാഹിദ് തിരുവള്ളൂര്‍, ട്രന്റ് ഡയറക്ടര്‍ ഡോ. ടി. എ. മജീദ് കൊടക്കാട്, ട്രന്റ് സംസ്ഥാന കണ്‍വീനര്‍ റഷീദ് കൊടിയൂറ, ബഷീര്‍ സാഹിബ്, ഡോ. ശംസീര്‍ അലി, പ്രഫ. ശംസാദ്സലീം , മുശ്താഖ് ഒറ്റപ്പാലം, ജാസ് അലി ഹാജി, അശ്ക്കര്‍ കരിമ്പ, ശമീര്‍ ഫൈസി, കബീര്‍ അന്‍വരി നാട്ടുകല്‍, ഉബൈദ് ആക്കാടന്‍, ശാഫി മാസ്റ്റര്‍, പ്രഫ: സി.പി സൈനുദ്ധീന്‍, എസ് കെ എസ് എസ് എഫ്, ട്രെന്‍ഡ് സംസ്ഥാന-ജില്ല നേതാക്കള്‍ സംബന്ധിച്ചു.
- www.skssf.in