തൃശൂര്‍: എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മറ്റി സഹചാരി റിലീഫ് സെല്ലിന് കീഴില്‍ നാല് വര്‍ഷമായി നടത്തിവരുന്ന സ്നേഹതണല്‍ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും ജില്ലാ ഇഫ്താര്‍ സംഗമവും ഇന്ന് വൈകിട്ട് 5 മണിക്ക് തൃശൂര്‍ എം ഐ സിയില്‍ വെച്ച് നടക്കും. സി എന്‍ ജയദേവന് എം പി ഉല്‍ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍, ജില്ലാ സെക്രട്ടറി എം എം മുഹിയുദ്ദീന് മൗലവി, ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്ലിയാര് മുസ്ലിയാര്, പുറന്നാട്ടുകര ശ്രീരാമകൃഷ്ണ മഠം സ്വാമി സദ്ഭവാനന്ദ, മാര്‍ത്ത മറിയം വലിയ പള്ളി വികാരി ഫാ. ബിനുജോസഫ്, അശോകന് ചെരുവില്‍, കെ രാധാകൃഷ്ണന്, കെ കൈ വത്സരാജ്, കെ. എസ് ഹംസ, നാസര്‍ ഫൈസി തിരുവത്ര, കരീം ഫൈസി പൈങ്കണ്ണിയൂര്, ഹംസ ബിന്‍ ജമാല്‍ റംലി, ഷറഫുദ്ദീന് മൗലവി വെന്മേനാട്, ലത്തീഫ് ദാരിമി അല്‍ ഹൈത്തമി, ഇല്യാസ് ഫൈസി, പി. എസ് മുഹമ്മദ് കുട്ടി ബാഖവി, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, സുലൈമാന്‍ ദിരിമി, ഇസ്മായില്‍ റഹ്മാനി, സുലൈമാന്‍ അന്‍വരി, എം. ഐ. സി പ്രസിഡന്റ് ആര്. വി സിദ്ദീഖ് മുസ്ലിയാര്, അബ്ദുല്‍ ഖാദര്‍ ഹാജി ചിറക്കല്‍, എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് മഹ്റൂഫ് വാഫി, ജനറല്‍ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍, ട്രഷറര്‍ അമീന് കൊരട്ടിക്കര തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. 1000 രൂപ വിലമതിക്കുന്ന ഒരു വസ്ത്രമാണ് ഒരു കുട്ടിക്ക് നല്‍കുന്നത്. ജില്ലാ തല ഉല്‍ഘാടനത്തിന് ശേഷം വിവിധ മേഖലകളില്‍ സ്നേഹതണല്‍ നടക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur