ചേളാരി: പരിസ്ഥിതിയെ ചൂഷണം ചെയ്യുകയും സ്വാര്‍ത്ഥതക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും വേണ്ടി ജീവിക്കുന്ന ചുറ്റുപാടിനെ നശിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര് അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണം പറഞ്ഞു. സമസ്ത കേരള സുന്നീ ബാലവേദി സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി വാരാഘോഷം ചേളാരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ റെയിഞ്ച് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന വാരാചരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളിക്ക് വൃക്ഷതൈ നല്കി സ്വാദിഖ് മുസ്ലിയാര് നിര്‍വ്വഹിച്ചു. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, എം. എ. ചേളാരി, എം.അബ്ദുറഹിമാന് മുസ്ലിയാര് കൊടക്, എം.എം.ഇമ്പിച്ചിക്കോയ മുസ്ലിയാര് വയനാട്, കെ.കെ. ഇബ്രാഹീം മുസ്ലിയാര് കോഴിക്കോട്, ടി.മൊയ്തീന് മുസ്ലിയാര് പുറങ്ങ്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, പി.ഹസ്സന് മുസ്ലിയാര് വണ്ടൂര്‍, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, അബ്ദുസ്സ്വമദ് മൗലവി മുട്ടം, സയ്യിദ് ഹുസൈന് തങ്ങള്‍ കാസര്‍കോഡ്, സയ്യിദ് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ്, സി.മുഹമ്മദലി ഫൈസി പാലക്കാട്, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, എ.എം.ശരീഫ് ദാരിമി നീലഗിരി, പി.ഇ.മുഹമ്മദ് ഫൈസി ഇടുക്കി, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍ മുനാഫര്‍ ഒറ്റപ്പാലം, അസ്ലഹ് മുതുവല്ലൂര്‍, ഫര്ഹാന് മില്ലത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: എസ്.കെ.എസ്.ബി.വി പരിസ്ഥിതി വാരാചരണം സംസ്ഥാന തല ഉദ്ഘാടനം സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര് വൃക്ഷതൈ നല്കി നിര്‍വ്വഹിക്കുന്നു.
- Samastha Kerala Jam-iyyathul Muallimeen