SKSSF തൃശൂര്‍ ജില്ലാ സ്‌നേഹതണല്‍ ജൂണ്‍ 8 ന്

തൃശൂര്‍: എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മറ്റി സഹചാരി റിലീഫ് സെല്ലിന് കീഴില്‍ നടത്തിവരുന്ന സനേഹതണല്‍ പദ്ധതി നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അനാഥരും അഗതികളുമായ കുട്ടികള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ ധരിക്കാനുള്ള വസ്ത്രം സൗജന്യമായി വിതരണം ചെയ്യുന്ന ഈ പദ്ധതി വഴി ഇതിനകം ആയിരക്കണക്കിന് കുട്ടികള്‍ക്ക് വസ്ത്രം വിതരണം ചെയ്യ്തിട്ടുണ്ട്. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നും അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് പ്രദേശത്തെ ഷോപ്പുകളില്‍ നിന്നും അനുയേജ്യമായ വസ്ത്രം തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് പദ്ധതി നടന്ന് വരുന്നത്. ഓരോ വര്‍ഷവും അപേക്ഷകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണുള്ളത്. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ അദ്ധ്യക്ഷന്‍, സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ രക്ഷാധികാരിയും ഓണമ്പിള്ളി മുഹമ്മദ് ഫൈസി ചെയര്‍മാനുമായ സമിതിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടന്ന് വരുന്നത്.
ഈ വര്‍ഷത്തെ സ്‌നേഹതണല്‍ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും ജില്ലാ ഇഫ്താര്‍ സംഗമവും ജൂണ്‍ 8 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തൃശൂര്‍ എം ഐ സിയില്‍ വെച്ച് നടക്കും. സി എന്‍ ജയദേവന്‍ എം പി, സമസ്ത ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍, ജില്ലാ സെക്രട്ടറി എം എം മുഹിയുദ്ദീന്‍ മൗലവി, സ്വാമി സദ്ഭവാനന്ദ, ഫാ. ബിനുജോസഫ്, കെ രാധാകൃഷ്ണന്‍, കെ കൈ വത്സരാജ്, സി എ റഷീദ് നാട്ടിക തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. 1000 രൂപ വിലമതിക്കുന്ന ഒരു വസ്ത്രമാണ് ഒരു കുട്ടിക്ക് നല്‍കുന്നത്. സ്‌നേഹതണല്‍ പദ്ധതിയിലേക്ക് സഹായം ചെയ്യുന്നതിന് 9847431994 , 9142291442 , 95767064161 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. അക്കൗണ്ട് നമ്പര്‍ : 12800100182137 FEDERAL BANK THRISSUR, IFSC
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur