ബീമാപ്പള്ളി സഹായ നിധി: റിയാദ് സെന്‍റര്‍ സംഭാവന നല്‍കികോഴിക്കോട് : ബീമാപ്പള്ളി വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരെയും പരിക്കേറ്റവരെയും സഹായിക്കുന്നതിന്ന് വേണ്ടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന സഹായ നിധിയിലേക്ക് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ വക സംഭാവന നല്‍കി. കമ്മിറ്റി ഭാരവാഹികളായ എം. മൊയ്തീന്‍ കോയ, ഹംസക്കോയ പെരുമുഖം, അബ്ദുസ്സ്വമദ് എന്നിവര്‍ സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ തുക ഏല്‍പ്പിച്ചു. ബശീര്‍ പനങ്ങാങ്ങര, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി, റശീദ് ഫൈസി വെള്ളായിക്കോട്, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ , കെ.എന്‍ . എസ്. മൗലവി എന്നിവര്‍ സംബന്ധിച്ചു.