പുസ്തകങ്ങള്‍



ഫലസ്ഥീന്‍ ജൂതര്‍ക്കെന്തധികാരം? / പ്രൊ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍


ഭൂമിശാസ്ത്രപരമായ അതിരുകളും സ്വതന്ത്ര അധികാരങ്ങളോടു കൂടിയ ഭരണകൂടവുമുള്ള മേഖലയെയാണല്ലോ നാം രാഷ്ട്രമെന്നു വിളിക്കുന്നത്. വ്യവസ്ഥാപിത ഭരണകൂടത്തിനു കീഴില്‍ ഒരു നിശ്ചിത ഭൂപ്രദേശത്ത് സന്പൂര്‍ണ്ണ സ്വാതന്ത്ര്യമനുഭവിച്ച് അതിവസിച്ചുവരുന്ന ജനവിഭാഗമെന്നാണ് രാഷ്ട്രത്തിനു നല്‍കിവരുന്ന ഏറ്റവും അധുനികവും ശാസ്ത്രീയവുമായ നിര്‍വ്വചനം. ഭൂപ്രദേശം, ജനസമൂഹം, ഭരണഘടന, നിയമ നിര്‍മ്മാണ - നിര്‍വ്വഹണ സമിതികള്‍ , ഉന്നതാധികാരസഭ, നീതിന്യായ പീഠം എന്നിവയെല്ലാമാണ് ആധുനിക രാഷ്ട്രസങ്കല്‍പ്പത്തിന് അനുപേക്ഷണീയ ഘടകങ്ങള്‍. സാമൂഹ്യജീവിതം സുഗമവും സമാധാനപൂര്‍ണ്ണവുമാക്കാന്‍ ഓരോ വ്യക്തിയും നിര്‍വ്വഹിക്കേണ്ട ബാധ്യതകള്‍ , പകരം സമൂഹമവന് അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ വ്യക്തികള്‍ അങ്ങുമിങ്ങും വകവെച്ചു കൊടുക്കേണ്ട അവകാശങ്ങള്‍ തുടങ്ങിയവ കൃത്യവും കാര്യക്ഷമവുമായി നിര്‍വ്വഹിക്കാനവസരമൊരുക്കലാണ് ഭരണകൂടത്തിന്‍റെ ചുമതല.

ഭരണാധികാരി / അലി അഹ്‍മദ് ബാകസീര്‍

നമുക്ക് നിലനില്‍ക്കാനും എന്തെങ്കിലും പ്രവൃത്തികള്‍ ചെയ്യാനും ഊര്‍ജ്ജം ആവശ്യമാണ്. ഭക്ഷണ പഥാര്‍ത്ഥങ്ങളില്‍ നിന്നാണ് നാമിതാര്‍ജ്ജിക്കുന്നത്. അതുകൊണ്ടു തന്നെ ആഹാര സന്പാദനത്തെ നമുക്ക് ജീവിതത്തിന്‍റെ അടിസ്ഥാന ഘടകമായി ഗണിക്കാം. സന്പാദന - ഉപഭോഗ മേഖലകളിലെല്ലാം ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തവും ഉല്‍കൃഷ്ടവുമായ രീതിയാണ് മനുഷ്യര്‍ അനുവര്‍ത്തിക്കുന്നത്. തൊഴില്‍ വഴി ആഹാരം കണ്ടെത്തി പരസ്പര കച്ചവടക്കൈമാറ്റങ്ങളിലൂടെ ആവശ്യമുള്ളവ കൈവശപ്പെടുത്തി സംസ്കരിച്ച ശേഷം മാത്രം ഉപയോഗിക്കുന്നു. ജീവിതത്തിന്‍റെ ഭിന്ന തുറകളില്‍ പുരോഗതി കൈവരുന്നതോടെ ഇത്തരം മേഖലകളില്‍ വ്യക്തികള്‍ക്കും രാഷ്ട്രങ്ങള്‍ക്കു തന്നെയും സ്വയം പര്യാപ്തത നഷ്ടപ്പെടുകയും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണവും അഗ്രാഹ്യവുമായി മാറുന്നു.



പ്രവാചക ജീവിതം / ഒരുസംഘം ലേഖകര്‍



റബീഉല്‍ അവ്വല്‍ മാസത്തിലെ ജനനം, നബി(സ) സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്തയും ഇരുവീട്ടിലെയും ഭയപ്പാടുകളില്‍ നിന്നും ഭീതിയില്‍ നിന്നുമുള്ള കാവലും ലോകര്‍ക്ക് കാരുണ്യവും സത്യനിഷേധികള്‍ക്ക് പെട്ടെന്നുള്ള ശിക്ഷയില്‍ നിന്നുള്ള സംരക്ഷണവുമാണെന്നതിലേക്കും നബി(സ) യുടെ സ്ഥാനം മഹത്തരമാണെന്നതിലേക്കും അള്ളാഹുവില്‍ നിന്നുള്ള വ്യക്തമായ സൂചനയാകുന്നു. അള്ളാഹു പറയുന്നു. . അങ്ങ് അവരിലുണ്ടായിരിക്കേ അള്ളാഹു അവരെ ശിക്ഷിക്കുന്നവനല്ല. അപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ സുഭിക്ഷമായി നല്‍കപ്പെടുകയും അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്തു. അടിമകളെ നേരായ മാര്‍ഗ്ഗത്തിലേക്ക് വഴിനടത്താന്‍ നബി(സ) യെ നിയോഗിച്ചത് അള്ളാഹുവിന്‍റെ ഏറ്റവും വലിയ അനുഗ്രഹമാണ്.







പ്രവാചക പ്രകീര്‍ത്തനം / ഒരു സംഘം ലേഖകര്‍







വ്യക്തിജീവിതത്തെക്കുറിച്ചെന്ന പോലെ സാമൂഹ്യ ജീവിതത്തെ കുറിച്ചും വ്യക്തമായ സമീപനം ഇസ്‍ലാമിനുണ്ട്. വ്യക്തികള്‍ ചേര്‍ന്നാണല്ലോ സമൂഹം രൂപപ്പെടുന്നത്. സ്വാഭാവികമായും ഭിന്നസ്വഭാവക്കാരും വീക്ഷണഗതിക്കാരുമുണ്ടാവും. ഛിദ്രതയുടെയും ചേര്‍ച്ചയുടെയും ഗുണങ്ങള്‍ വ്യത്യസ്ത അനുപാതങ്ങളിലാണെങ്കിലും എല്ലാവരിലും കുടികൊള്ളുന്നുണ്ട്. ഇതില്‍ ചേര്‍ച്ചയെ പ്രതിനിധാനം ചെയ്യുന്ന സംഘബോധം, പരസ്പര സ്നേഹം, ആത്മാര്‍ത്ഥത, അര്‍പ്പണബോധം എന്നിവയെ പരമാവധി പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുകയും ഛിദ്രതയുടെ ഘടകങ്ങളായ ശത്രുത, വിഭാഗീയത, അസൂയ തുടങ്ങിയവയെ നിര്‍വ്വീര്യമാക്കുകയും ചെയ്യുന്നതിലൂടെയാണ് സമൂഹത്തിന് അഭിവൃദ്ധി കൈവരിക്കാനാവുന്നത്. ഓരോ വ്യക്തിയും തന്‍റെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങുകയും ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്പോഴേ ഇതു സാധ്യമാവൂ. മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെട്ട് കഴിഞ്ഞുകൂടുന്നത് അനഭിലഷണീയമാണ്.








നേര്‍വഴി / നാട്ടികയുടെ പ്രഭാഷണങ്ങള്‍








കേരളത്തില്‍ മുസ്‍ലിംകള്‍ക്കിടയില്‍ ഒന്നിലധികം സംഘനടകള്‍ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനകളൊക്കെ തങ്ങളുടേതായ മതപരമായ വീക്ഷണം വിശദീകരിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളും ലേഖനങ്ങളുമൊക്കെ സംഘടിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. നാം ഈ സംഗമത്തെ കാണുന്നത് വൈജ്ഞാനികമായ ഒരു ചര്‍ച്ച എന്ന നിലക്കാണ്. ഈ വൈജ്ഞാനിക ചര്‍ച്ചയും ഓരോരുത്തരും തങ്ങളുടേതായ നിലപാടിന്‍റെ ഇസ്‍ലാമിക മാനം കേള്‍വിക്കാരെ, വായനക്കാരെ നല്ല നിലയില്‍ പറഞ്ഞറിയിക്കുക എന്നതാണ് പ്രബോധനകന്‍റെ ചുമതല
















സുന്നീവിശ്വാസാദര്‍ശം / എഡിറ്റര്‍ : ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‍വി
















അസന്തുലിത സാമൂഹ്യഘടനയുടെ ഏറ്റവും വലിയ പ്രതീകമാണ് ലിംഗവിവേചനം. സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ പ്രാകൃത്യാ ഉള്ള ആകാരപരവും വികാരപരവുമായ വൈജാത്യങ്ങളെ അടിസ്ഥാനമാക്കി സ്ത്രീക്കെതിരെ ഹീനവും മനുഷ്യത്വരഹിതവുമായ സമീപനമായിട്ടാണ് ഒട്ടുമിക്ക ജനവിഭാഗങ്ങളും കൈകൊണ്ടിരിക്കുന്നത്. ചരിത്രത്തിന്‍റെ പിന്നാന്പുറങ്ങളിലേക്കിറങ്ങിച്ചെല്ലും തോറും ഈ വിവേചനം കൂടുതല്‍ ഹംസ്രരൂപം പ്രാപിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്.
















ഇസ്‍ലാമിക കല / മോയിന്‍ മലയമ്മ
















കലകള്‍ സംസ്കാരങ്ങളുടെ കണ്ണാടിയാണ്. ഒരു നഗരത്തിന്‍റെ സ്വഭാവവും ആത്മാവും ഇത് പ്രതിഫലിപ്പിക്കുന്നു. കേവലം ഭൗതികതയുമായി പിണഞ്ഞിരിക്കുന്പോള്‍ കലാമുഖം പരുഷമായിരിക്കും. അല്ലെങ്കില്‍ കലാകാരന്‍റെ മനോഗതം പോലെ നിര്‍മലമോ കളങ്കപൂര്‍ണ്ണമോ ആയിരിക്കും. അഥവാ, കലകള്‍ സാഹചര്യത്തിന്‍റെ സൃഷ്ടികളാണ്. അതിന് ധരിപ്പിക്കപ്പെടുന്ന കഞ്ചുകം പോലെയായിരിക്കും അതിന്‍റെ സ്വഭാവവും പ്രസരിപ്പും. ഇവിടെ മത പരിവേഷം നല്‍കുന്പോള്‍ കലകള്‍ ആ മതത്തിന്‍റെ സ്വന്തമായി മാറുന്നു. പിന്നെ ഇത് പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്‍റെ പ്രസരണവും ആശയ വ്യന്യാസവുമാണ് ഇതിലൂടെ നടക്കുന്നത്.