നവോല്‍കര്‍ഷം 09 : റിയാദ്



റിയാദ് : എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയ നവോല്‍കര്‍ഷം 09 എന്ന പേരില്‍ പ്രമേയ പ്രഭാഷണവും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു. ബത്ഹ ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അന്‍വര്‍ അബ്ദുല്ല ഫള്ഫരി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത മുറുകെ പിടിക്കാനും സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. എസ്.വൈ.എസ്. സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി നൌഷാദ് അന്‍വരി മോളൂര്‍ സദസ്സിന് സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. കരീം ഫൈസി ചേറൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ളിയാഉദ്ദീന്‍ പ്രമേയ പ്രഭാഷണം നടത്തുകയും പൂര്‍വ്വസൂഫികളുടെ പാത പിന്‍പറ്റാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. സമസ്തയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ഉപദേശിച്ചു. സംസ്ഥാന സെക്രട്ടറി അഹ്‍മദ് തേര്‍ളായി, അശ്റഫ് തങ്ങള്‍ ചെട്ടിപ്പടി, കോയാമു ഹാജി, സൈതലവി ഫൈസി പനങ്ങാങ്ങര, ബഷീര്‍ ഫൈസി ചെരക്കാപറന്പ്, അബ്ബാസ് ഫൈസി ഓമച്ചപ്പുഴ, മൊയ്തീന്‍ കുട്ടി തെന്നല, മജീദ് പത്തപ്പിരിയം, എന്‍ .സി. മുഹമ്മദ് ഹാജി, ജലാലുദ്ദീന്‍ അന്‍വരി കൊല്ലം, അബ്ദുല്ല ഫൈസി കണ്ണൂര്‍ , തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വവര്‍ഗ്ഗരതി നിയമ വിധേയമാക്കാനുള്ള നീക്കങ്ങളില്‍ ശക്തമായ ഉല്‍ക്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.