സ്ഥാപനങ്ങള്‍

വിദ്യാസന്പന്നരും, നവീന കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുവാനും, പുതിയ ലോകക്രമത്തിന്റെ ചുറ്റുപാടുകളെ അടുത്തറിയാനും പ്രാപ്തിയും കഴിവുമുള്ള അഭ്യസ്ത വിദ്യരായ തലമുറ ഏതൊരു സമൂഹത്തിന്െയും സ്വപ്നമാണ്. നാളെയുടെ ഭാവിവാഗ്ദാനങ്ങളായ വിദ്യാര്ത്ഥി സമൂഹത്തെ വാര്ത്തെടുക്കുന്നതിനായി സമസ്തയും അതിന്റെ കീഴ്ഘടകങ്ങളും വ്യത്യസ്തമായ കലാലയങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും ശ്രമിക്കുന്നു. ഭൗതികതയുടെ അതിപ്രവാഹത്തിനിടയിലും മതകീയ ആദ്ധ്യാത്മിക വിദ്യാഭ്യാസം അതിന്റെ തനിമയോടും തന്മയത്വത്തോടെയും ആര്ജ്ജിച്ചു കൊണ്ടുള്ള ഒരു വിദ്യാര്ത്ഥി നിരയെയാണ് സമസ്ത വിഭാവനം ചെയ്യുന്ന നൂതന വിദ്യാഭ്യാസ സമിതിയുടെ സവിശേഷത. വൈജ്ഞാനിക മേഖലകളില്ഇതിനകം തങ്ങളുടെതായ വ്യക്തിമുദ്രകള്പതിപ്പിച്ച് പ്രശോഭിച്ചു നില്ക്കുന്ന വിദ്യാര്ത്ഥികള്പ്രസ്തുത സ്ഥാപനങ്ങളുടെ സംഭാവനകളാണ്. ദീനീസേവനവും വൈജ്ഞാനികോന്നമനവും മാത്രം മുഖമുദ്രയാക്കിയ ഇത്തരം സ്ഥാപനങ്ങള്സമസ്തക്ക് അതിന്റെ പ്രൗഢിയും യശസ്സും വര്ദ്ധിപ്പിച്ചു നല്കുന്ന അതിദുര്ഗങ്ങളായി ഇന്നും നിലകൊള്ളുന്നു.

ജാമിഅഃ നൂരിയഃ അറബിക് കോളെജ്, പട്ടിക്കാട്
തെന്നിന്ത്യയില്ഇതിനകം പ്രശസ്തവും പ്രമുഖവുമായിത്തീര്ന്ന മതകലാലയങ്ങളിലൊന്നാണിത്. 1962 ല്തുടക്കം കുറിക്കപ്പെട്ട മഹല്സ്ഥാപനം അതിന്റെ പ്രവര്ത്തനപഥത്തില്അരദശാബ്ദത്തോളം പൂര്ത്തിയാക്കിയിരിക്കയാണിപ്പോള്‍. ഇവിടെ നിന്നും പഠനസപര്യ പൂര്ത്തിയാക്കി മൗലവി ഫാസില്ഫൈസി (എം.എഫ്.എഫ്) ബിരുദം നേടിയ പണ്ഡിത വ്യൂഹം ഇന്ന് കേരളത്തിനകത്തും പുറത്തും സേവന തല്പ്പരതയോടെ സമുദായ സേവനത്തില്വ്യാപൃതരായി കഴിയുന്നു.
മുത്വവ്വല്‍ , മുഖ്തസര്കോഴ്സുകളിലേക്ക് പ്രവേശനം നല്കപ്പെടുന്ന ഇവിടെ അനിവാര്യമായ ഭൗതിക വിഷയങ്ങളും അഭ്യസിപ്പിക്കപ്പെടുന്നു. വിദ്യാര്ത്ഥികളുടെ നാനോന്മുഖ അഭിവൃദ്ധിക്കായി സ്ഥാപിതമായ നൂറുല്ഉലമാ എന്ന വിദ്യാര്ത്ഥി സമാജം സ്തുത്യര്ഹമായ പ്രവര്ത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഇതിന്റെ മേല്നോട്ടത്തില്പുറത്തിറങ്ങുന്ന അല്മുനീര്മാസിക വിഭവസമൃദ്ധമായ ഒരു കനപ്പെട്ട സൃഷ്ടിയാണ്. നൂരിയ്യഃ യതീംഖാന, ജാമിഅഃ അപ്ലൈഡ് സയന്സ് കോളെജ്, ഇസ്ലാമിക് ലൈബ്രറി എന്നിവയും അനുബന്ധ സ്ഥാപനങ്ങളാണ്.

ദാറുല്ഹുദാ ഇസ്ലാമിക് അക്കാദമി, ചെമ്മാട്
ആഗോളതലത്തില്ഇസ്ലാമിക മതപ്രബോധനം ക്രിയാത്മകവും സൃഷ്ടിപരവും കാര്യക്ഷമവുമായി നടത്തുകയെന്ന മഹിതമായൊരു ലക്ഷ്യപ്രാപ്തിക്കായി രണ്ട് ദശാബ്ദത്തോളമായി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു മഹനീയ സ്ഥാപനമാണ് ദാറുല്ഹുദാ ഇസ്ലാമിക് അക്കാദമി.

അന്വരിയ്യഃ അറബിക്ക കോളെജ്, പൊട്ടച്ചിറ
സുപ്രസിദ്ധ സൂഫിവര്യനും മഹാമനീഷിയുമായിരുന്ന ബീരാന്ഔലിയ മുഖേന ഇസ്ലാം മതമാശ്ലേഷിച്ച പൊട്ടച്ചിറ ബീവി ഫാത്വിമ ഉമ്മയാണ് മതവിജ്ഞാന സൗധം സ്ഥാപിക്കുന്നതില്താല്പര്യമെടുത്ത് പ്രവര്ത്തിക്കാന്മുന്നോട്ടു വന്നത്. മൗലവി ഫാസില്അന്വരി ആണ് ഇവിടെ നിന്നും നല്കപ്പെടുന്ന ബിരുദം. പുറമെ വിവിധ ഭാഷകളിലും പരിശീലനം നല്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിദ്യാര്ത്ഥി കൂട്ടായ്മയായ അന്വാറുത്വുലബ സ്റ്റുഡന്്സ് അസോസിയേഷന്റെ കീഴില്അല്അസ്ഹര്കൈയ്യെഴുത്തു മാസിക പുറത്തിറങ്ങുന്നു.

ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര്‍ , കരുവാരക്കുടണ്ട്
ശരീഅത്ത് കോളെജ്, എയ്ഡഡ് അറബിക് കോളെജ്, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ (സി.ബി.എസ്.) വനിതാ കോളെജ്, അനാഥ അഗതി മന്ദിരം എന്നിവയാണ് ദാറുന്നജാത്ത് കമ്മിറ്റി നടത്തിവരുന്ന പ്രധാന സ്ഥാപനങ്ങള്‍ . കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകൃത കോഴ്സായ അഫ്സലുല്ഉലമാ പരീക്ഷകളില്പലപ്പോഴായി ഉന്നത വിജയം നേടി സ്ഥാപനം അതിന്റെ മേല്വിലാസം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. നജാത്ത് സ്റ്റുഡന്റ്സ് അസോസിയേഷന്‍ , നജാത്ത് ഓള്ഡ് സ്റ്റുഡന്്സ് അസോസിയേഷന്എന്നിവ യഥാക്രമം സ്ഥാപക വിദ്യാര്ത്ഥികള്ക്കായും പൂര്വ്വ വിദ്യാര്ത്ഥികള്ക്കായും പ്രവര്ത്തിക്കുന്ന സംഘങ്ങളാണ്. അന്നജാത്ത്, മര്മരം എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന കൈയെഴുത്തു മാസികകള്‍ . അക്ഷരം എന്നത് നജാത്ത് കാന്പസ് മാസികയാണ്.

ശംസുല്ഉലമാ ഇസ്ലാമിക് അക്കാദമി
വയനാട് ജില്ലയിലെ കല്പറ്റക്കടുത്ത് വെങ്ങപ്പള്ളിയിലാണ് സ്ഥാപനം. വയനാട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് ആണ് ഇത് നടത്തുന്നത്. വാഫീ ബുരുദമാണ് നല്കുന്നത്.

ദാറുല്ഹിദായ ഇസ്ലാമിക് കോംപ്ലക്സ്, എടപ്പാള്
മത ഭൗതിക വിദ്യാഭ്യാസം പൂര്ണ്ണാര്ത്ഥത്തില്ആര്ജ്ജിച്ചെടുത്ത ഒരു വിദ്യാര്ത്ഥി സമൂഹമാണ് ഹിദായയുടെ പ്രഥമ ലക്ഷ്യം. ഒരു വ്യാഴവട്ടക്കാലം നീളുന്നതാണ് സ്ഥാപനത്തിന്റെ ഉദ്ദിഷ്ട കോഴ്സിന്റെ കാലാവധി. നഴ്സറി സ്കൂള്‍ , ഓര്ഫനേജ് എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്. അല്ഹിദായ എന്ന പേരില്ഒരു മലയാള മാസിക പ്രസിദ്ധീകരിക്കപ്പെടുന്നു.

കോട്ടുമല അബൂബകര്മുസ്ലിയാര്സ്മാരക ഇസ്ലാമിക് കോംപ്ലക്സ്, മലപ്പുറം
സമസ്തയെന്ന പ്രസ്ഥാനത്തിന് ഊര്ജ്ജവും ചേതനയും പകര്ന്നു നല്കി അതിന്റെ അഭിവൃദ്ധിക്കായി സര്വ്വസ്വം സമര്പ്പിച്ച മഹാനായ പണ്ഡിതനും യുഗപ്രഭാവനുമായ കോട്ടുമല അബൂബകര്മുസ്ലിയാരുടെ സ്മരണാര്ത്ഥം സ്ഥാപിതമായ വിജ്ഞാന സൗധമാണ് കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ്. മതവിഷയങ്ങള്സന്പൂര്ണ്ണമായ അര്ത്ഥത്തില്അഭ്യസിക്കപ്പെടുന്നുവെന്നതിനു പുറമെ വ്യത്യസ്ത ഭാഷകളിലും തൊഴിലധിഷ്ഠിത മേഖലകളിലും പരിശീലനം നല്കപ്പെടുന്നു. നസ്വീഹത്തുത്വുലബ സ്റ്റുഡന്റ്സ് അസോസിയേഷന്എന്ന വിദ്യാര്ത്ഥി സംഘടനക്ക് കീഴില്നസ്വീഹത്ത് എന്ന തലക്കെട്ടോടെ ത്രിഭാഷാ കൈയെഴുത്ത് മാസിക പുറത്തിറങ്ങുന്നു. പട്ടിക്കാട് ജാമിഅഃ നൂയയ്യഃയുമായി ഇതിനകം സ്ഥാപനം അഫിലിയേറ്റു ചെയ്തിട്ടുണ്ട്.

ദാറുല്ഉലൂം അറബിക് കോളെജ്, സുല്ത്താന്ബത്തേരി
കടമേരി റഹ്മാനിയ്യഃ അറബിക് കോളെജിന്റെ സിലബസിനനുസൃതമായി ആറു വര്ഷം നീളുന്ന മുഖ്തസര്കോഴ്സിലേക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്. മറ്റു സ്ഥാപനങ്ങളിലെന്ന പോലെ പ്രത്യേക മുന്ഗണനാ ക്രമമൊന്നുമില്ലാത്ത മത ഭൗതിക വിദ്യാഭ്യാസം സംയുക്തമായി സമ്മേളിപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെയും അനുവര്ത്തിക്കപ്പെടുന്നത്. വിവിധ രീതിയിലുള്ള ഭാഷാ പരിജ്ഞാനവും ഇവിടെ ലഭ്യമാണ്. സീനത്തുത്വുലബ സ്റ്റുഡന്റ്സ് അസോസിയേഷന്എന്ന വിദ്യാര്ത്ഥി സംഘടനക്കു കീഴില്പ്രസംഗ തൂലികാ മേഖലകളിലെ പരിപോഷണത്തിനായി ബഹുമുഖ പദ്ധതികള്നടപ്പാക്കപ്പെടുന്നു. ഇതോടൊപ്പം കാര്ഷിക പരിശീലനത്തിനുള്ള സൗകര്യവുമുണ്ട്.

മര്ക്കസുസഖാഫത്തില്ഇസ്ലാമിയ്യഃ , കുണ്ടൂര്
മത ഭൗതിക വിഷയങ്ങളില്നല്കുന്ന വിദ്യാഭ്യാസത്തിനു പുറമെ ആനുകാലിക ലോകസാഹചര്യത്തിനനുസൃതമായ നൂതന സാങ്കേതിക രംഗത്തെ പരിജ്ഞാനവും നല്കപ്പെടുന്നുണ്ടിവിടെ. മദ്റസ ഏഴാം ക്ലാസ് വിജയിച്ചവര്ക്കാണ് പ്രവേശനം. വിദ്യാര്ത്ഥികളുടെ കലാ കായിക സാംസ്കാരിക രംഗങ്ങളിലെ ഉന്നമനത്തിനായി തസ്ഖീഫുത്വുലബാ സ്റ്റുഡന്റ്സ് അസോസിയേഷന്പ്രവര്ത്തനപഥത്തില്സജീവമാണ്.

റശീദിയ്യഃ അറഭിക് കോളെജ്. എടവണ്ണപ്പാറ
ഒരുകാലത്ത് മതവിദ്യാഭ്യാസ രംഗത്ത് ശ്ലാഘനീയവും പ്രസക്തവുമായ സേവനങ്ങളും സംഭാവനകളുമര്പ്പിച്ച് പ്രമുഖമായൊരു വിജ്ഞാന സൗധമായി തലയുയര്ത്തി നിന്നിരുന്ന വാഴക്കാട് ദാറുല്ഉലൂം ചില അവാന്തര കക്ഷികളുടെ സ്വാര്ത്ഥമായ ഇംഗിതങ്ങള്ക്കും താല്പര്യങ്ങള്ക്കുമൊത്ത് പ്രവര്ത്തിക്കാന്തുടങ്ങിയിടത്തു നിന്നുമാണ് റശീദിയ്യഃയുടെ പിറവി. എട്ട് വര്ഷത്തെ വാഫി കോഴ്സാണ് പ്രധാനമായും പഠിപ്പിക്കപ്പെടുന്നത്. വിവിധ ഭാഷകള്‍ , വ്യത്യസ്ഥ മത ഭൗതിക വിഷയങ്ങള്എന്നിവകളില്ക്രിയാത്മകമായ പരിശീലനമാണ് നല്കപ്പെടുന്നത്. ആര്ട്സ് കോളെജില്കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാഭ്യാസത്തിന് സൗകര്യമുണ്ട്. സ്കൂള്പത്താം തരമാണ് അടിസ്ഥാന യോഗ്യത. പത്താം തരം വരെയുള്ക്കൊള്ളുന്ന റശീദിയ്യഃ സെക്കന്ററി മദ്റസ അനുബന്ധ സ്ഥാപനമാണ്. വിദ്യാര്ത്ഥികള്ക്കും പൂര്വ്വ വിദ്യാര്ത്ഥികള്ക്കുമായി റശീദിയ്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍ , റശീദിയ്യ ഓള്ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്എന്നിവ പ്രവര്ത്തിച്ചു വരുന്നു.

ദാറുന്നജാത്ത് അറബിക് കോളെജ്, മണ്ണാര്ക്കാട്
യതീംഖാന, അറബിക് കോളെജ്, സെക്കന്ററി മദ്റസ, ഹൈസ്കൂള്‍ , ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , നഴ്സറി സ്കൂള്എന്നിവ നജാത്ത് കമ്മിറ്റിക്കു കീഴില്പ്രവര്ത്തിച്ചു വരുന്ന സ്ഥാപനങ്ങളാണ്. 1995 - 96 ലാണ് സ്ഥാനപത്തിനു തുടക്കം കുറിക്കപ്പെടുന്നത്. പുതുമയാര്ന്നതും വ്യത്യസ്തവുമായ പാഠ്യപദ്ധതിയാണ് നഴ്സറി സ്കൂളിനായി തയ്യാറാക്കിയിരിക്കുന്നത്.

ബാഫഖീ യതീംഖാന, വളവന്നൂര്
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ പാഠ്യപദ്ധതിക്കനുസൃതമായി നടന്നു വരുന്ന സ്ഥാപനത്തില്മുഖ്തസര്കോഴ്സിനു പുറമെ വിവിധ ഭാഷകളിലുള്ള പഠന സൗകര്യവും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ചുവടുവെച്ച് പ്രസ്തുത മേഖലകളില്വിദഗ്ദ പരിശീലനവും നല്കപ്പെടുന്നു. .ടി.സി., വി.എച്.എസ്.സി., യതീംഖാന, സെക്കന്ററി മദ്റസ, കന്പൂട്ടര്അക്കാദമി, ടൈപ്പ്റൈറ്റിംഗ് ഇന്സ്റ്റിറ്റ്യൂട്ട്, ഇംഗ്ലീഷ്മീഡിയം സ്കൂള്‍ , എല്‍ .പി. - യു.പി. സ്കൂളുകള്‍ , ബോര്ഡിംഗ് സ്കൂള്‍ , ടെക്നിക്കല്സെന്റര്‍ , ആതുരാലയങ്ങള്എന്നിവയാണ് അനുബന്ധ സ്ഥാപനങ്ങള്‍ . മിസ്ഹാബുല്ഹുദാ എന്ന പേരിലാണ് വിദ്യാര്ത്ഥി സംഘടന പ്രവര്ത്തിക്കുന്നത്. അല്മിസ്ബാഹ് , അല്ഫത്ഹ് എന്നീ മാസികകള്പുറത്തിറക്കുന്നു.

അന്വാറുല്ഇസ്ലാം അറബിക് കോളെജ്, തിരൂര്ക്കാട്
തന്വീറുല്ഇസ്ലാം അസോസിയേഷന്നടത്തുന്ന പ്രസ്തുത സ്ഥാപനത്തില്അഫ്സലുല്ഉലമാ, ബി.. എന്നീ അറബിക് കോഴ്സുകള്നടത്തപ്പെടുന്നു. കോഴ്സുകളിലൊക്കെയും പ്രവേശനപ്പരീക്ഷയിലൂടെയാണ് പ്രവേശനം നല്കപ്പെടുന്നത്. പ്രസംഗ പരിശീലനം, തൊഴിലധിഷ്ഠിത പരിശീലനം എന്നിവക്കും മുന്ഗണന നല്കുന്നുണ്ട്. അന്വാറുല്ഇസ്ലാം സ്റ്റുഡന്റ്സ് അസോസിയേഷന്റെ കീഴില്അല്അന്വാര്ത്രിഭാഷാ മാസിക പുറത്തിറങ്ങുന്നു.

ഒളവട്ടൂര്നുസ്റത്തുല്ഇസ്ലാം അറബിക് കോളെജ്
വാഫി കോഴ്സ് അനുസരിച്ചുള്ള സമന്വയ വിദ്യാഭ്യാസമാണ് പ്രധാനമായും ഇവിടെ നല്കപ്പെടുന്നത്. പഠനം പൂര്ക്കിയാക്കിയിറങ്ങുന്ന പ്രസ്തുത സ്ഥപാനത്തിലെ വിദ്യാര്ത്ഥികള്ഭൗതികം വിദ്യാഭ്യാസ രംഗത്ത് യൂണിവേഴ്സിറ്റി അംഗീകൃത ബിരുദധാരിയായിരിക്കും. വനിതാ കോളെജ്, സെക്കന്ററി മദ്റസ, ഹൈസ്കൂള്എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്.

മഅ്ദനുല്ഉലൂം അറബിക് കോളെജ്, കൊല്ലൂര്വിള
കൊല്ലൂര്വിള മുസ്ലിം ജമാഅത്ത് ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനം അതിന്റെ പ്രവര്ത്തന പഥത്തില്അരശതാബ്ദം പിന്നിട്ടു കഴിഞ്ഞിരിക്കുകയാണിപ്പോള്‍ . ഒട്ടേറെ വിദ്യാര്ത്ഥികള്അദ്ധ്യയനം നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനം ദക്ഷിണ കേരളത്തിലെ പ്രമുഖ കലാലയങ്ങളിലൊന്നായി ഗണിക്കപ്പെടുന്നു.

മര്കസുദഅ്വത്തില്ഇസ്ലാമിയ്യഃ , കളമശ്ശേരി
എറണാകുളം ജില്ലയിലെ വ്യാവസായിക കേന്ദ്രമായ കളമശ്ശേരിയില്പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഇസ്ലാമിക കേന്ദ്രമാണിത്. മര്ക്കസ് ആര്ട്സ് ആന്റ് സയന്സ് കോളെജ് ഇതിന്റെ കീഴില്പ്രവര്ത്തിക്കുന്ന ഒരു സുപ്രധാന സ്ഥാപനമാണ്. 1987 ഒക്ടോബര്മാസം പ്രവര്ത്തനമാരംഭിച്ച സ്ഥാപനം അറബിക് വിദ്യാഭ്യാസത്തിന് ഊന്നല്നല്കുന്നു. പഠനകുസൃതികള്ക്കായി അതിവിശാലമായ ലൈബ്രറി സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്.

യമാനിയ്യ അറബിക് കോളെജ്, കുറ്റിക്കാട്ടൂര്
ശംസുല്ഉലമാ ഇസ്ലാമിക് സെന്ററിനു കീഴില്നടത്തപ്പെടുന്ന സ്ഥാപനമാണിത്. മതവിഷയങ്ങള്ക്ക് ഊന്നല്നല്കിയുള്ള പാഠ്യപദ്ധതിയാണിവിടെ. കൂടാതെ ബോര്ഡിംഗ് മദ്റസയും ഇതിനു കീഴിലായുണ്ട്.

ദാറുറഹ് അറബിക് കോളെജ്, തൊഴിയൂര്
1985 ലാണ് തൃശൂര്ജില്ലയിലെ തൊഴിയൂര്ആസ്ഥാനമാക്കി ദാറുറഹ് എന്ന പേരില് സ്ഥാപനം നിലവില്വരുന്നത്. ചാവക്കാട് താലൂക്കിലെ മുസ്ലിം ഓര്ഫനേജ് അസോസിയേഷനാണ് സ്ഥാപനത്തിന്റെ കൈകാര്യകര്തൃത്വവും നടത്തിപ്പു ചുമതലയും. റഹ്മത്തുത്വലബാ എന്ന സമാജം കോളെജ് അന്തേവാസികള്ക്കായി നടന്നു വരുന്നു. അമൂല്യ ഗ്രന്ഥങ്ങളാല്സന്പന്നമായ ലൈബ്രറി സ്ഥാപനത്തിന് മുതല്കൂട്ടാണ്.

ദാറുല്ഖൈറാത്ത് കോളെജ്, ഒറ്റപ്പാലം
രണ്ട് ദശാബ്ദത്തോളം പഴക്കമുള്ള കിഴക്കേ ഒറ്റപ്പാലം മഹല്ല് ജമാഅത്ത് കമ്മിറ്റിയാണ് സ്ഥാപനത്തിന്റെ ഭരണനിര്വ്വഹണം നടത്തിപ്പോരുന്നത്. പ്രാരംഭ ദശയില്ഓത്തുപള്ളിയായിരുന്ന ഇത് കാലാന്തരത്തില്‍ 1957 ല്അറബിക് കോളെജായി ഉയര്ത്തി. ജില്ലയിലെ പ്രമുഖ ദീനീ സ്ഥാപനങ്ങളിലൊന്നാണിത്.

ജന്നത്തുല്ഉലൂം അറബിക് കോളെജ്, പാലക്കാട്
മുഹ്യുദ്ദീന്പള്ളി ജമാഅത്തിന്റെ കീഴില്നഗരഹൃദയത്തില്സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ജന്നത്തുല്ഉലൂം. 1967 ല്ആരംഭിച്ച സ്ഥാപനം മത വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്ഹമായ രീതിയില്പ്രവര്ത്തിച്ചു വരുന്നു.

ദാറുല്മആരിഫ് അറബിക് കോളെജ്, മടുങ്ങാക്കാട്
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിയോടനുബന്ധിച്ചു നടത്തപ്പെടുന്ന അറബിക് കോളെജില്യൂണിവേഴ്സിറ്റികളുടെ കോഴ്സുകളും വിവിധ ഭാഷാ പരിജ്ഞാനവും നല്കപ്പെടുന്നു. കൂടാതെ വനിതാ അറബിക് കോളെജും ഇതിനു കീഴില്നടത്തപ്പെടുന്നു. മജ്ലിസ് ആര്ട്സ് ആന്റ് സയന്സ് കോളെജ്, മജ്ലിസ് നഗര്വളാഞ്ചേരി മജ്ലിസു ദഅ്വത്തില്ഇസ്ലാമിയ്യഃയുടെ നേതൃത്വത്തില്നടന്നു വരുന്ന ശരീഅത്ത് കോളെജ് എന്ന പള്ളി ദര്സില്അനേകം വിദ്യാര്ത്ഥികള്ദര്സ് സന്പ്രദായത്തിലൂടെ വിദ്യാഭ്യാസം ആര്ജ്ജിക്കുന്നു. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനു കീഴിലായുണ്ട്. ലൈബ്രറി സയന്സ്, വിവിധ ശാസ്ത്ര ശാഖകള്എന്നിവയില്നല്കപ്പെടുന്ന ബിരുദങ്ങളാണ് മുന്ഗണനാ ക്രമത്തിലുള്ളത്. കന്പ്യൂട്ടര്‍ , ലൈബ്രറി സൗകര്യങ്ങളും ലഭ്യമാണ്.

ഫാത്വിമ സഹ്റാ ഇസ്ലാമിക് വനിതാ കോളെജ്, ചെമ്മാട്
ചെമ്മാട് കേന്ദ്രമായി മജ്ലിസു ദഅ്വത്തില്ഇസ്ലാമിയ്യയുടെ നേതൃത്വത്തില്നടന്നു വരുന്ന സ്ഥാപനമാണിത്. ഇസ്ലാമിക ചട്ടക്കൂടിലും ശിക്ഷണത്തിലുമായി വളര്ന്നു വരുന്ന സ്ത്രീ തലമുറയെ വാര്ത്തെടുക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെ പെണ്കുട്ടികള്ക്കു മാത്രമായി ഹോസ്റ്റല്സൗകര്യ സഹിതം സ്ഥാപിക്കപ്പെട്ട ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണിത്. മത ഭൗതിക വിഷയങ്ങളില്നല്കപ്പെടുന്ന പരിശീലനത്തിന് പുറമെ ഭാഷാ നൈപുണ്യം കരസ്ഥമാക്കാനുള്ള ഉപാധികളും ലഭ്യമാണ്. പുറമെ പെണ്കുട്ടികള്ക്ക് അവശ്യം അറിഞ്ഞിരിക്കേണ്ട ഹോംസയന്സ്, മിഡിവൈഫറി, തയ്യല്‍ , അലങ്കാര വസ്തുക്കളുടെ നിര്മ്മാണം, നഴ്സിംഗ് എന്നിവയിലും വിദഗ്ദ്ധോപദേശവും പരിശീലനവും നല്കപ്പെടുന്നു. ഏഴു വര്ഷമാണ് പഠന കാലാവധി. ഒരുവര്ഷം 45 പേര്ക്കാണ് പ്രവേശനം നല്കുന്നത്.

ജാമിഅഃ അസ്അദിയ്യഃ ഇസ്ലാമിയ്യഃ , പാപ്പിനിശ്ശേരി
ഉത്തര കേരളത്തില്ഇസ്ലാമിക പഠനം അതിന്റെ പൂര്ണ്ണാര്ത്ഥത്തില്നല്കുന്ന സ്ഥാപനങ്ങളുടെ ദൗര്ലബ്യത്തെയും അസാന്നിദ്ധ്യത്തെയും കുറിച്ചുള്ള ചര്ച്ചകളും കൂടിയാലോചനകളുമാണ് സ്ഥാപനത്തിന്റെ പിറവിയിലേക്ക് വഴി തെളിയിച്ചത്. മതരംഗത്ത് മുഖ്തസര്വരെയും ഭൗതിക വിദ്യാഭ്യാസ മേഖലയില്ബിരുദാനന്തര ബിരുദവുമാണ് ഇവിടെ നിന്നും നല്കപ്പെടുന്നത്. കലാ - സാഹിത്യ മത്സരങ്ങള്‍ , സംവാദങ്ങള്‍ , പ്രസംഗ പരിപോഷണത്തിനായി സമാജങ്ങള്‍ , വിവിധ കലാ വേദികള്എന്നിങ്ങനെ ക്രിയാത്മകമായ പ്രവര്ത്തനങ്ങളിലൂടെ തങ്ങളുടെ സജീവ സാന്നിദ്ധ്യം സ്ഥാപനം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ബോര്ഡിംഗ് മദ്റസയും അനാഥ അഗതി മന്ദിരവും അനുബന്ധ സ്ഥാപനങ്ങളാണ്.

മര്ക്കസു ദഅ്വത്തില്ഇസ്ലാമിയ്യഃ , നീലേശ്വരം
സമസ്ത കാസര്ഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്നടന്നു വരുന്ന സ്ഥാപനമാണിത്. അറബിക് കോളെജിനു പുറമെ ഹിഫ്ളുല്ഖുര്ആന്കോളെജും പ്രവര്ത്തിച്ചു വരുന്നു. കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളില്വൈവിധ്യമാര്ന്ന സംരംഭങ്ങളുമായി വിദ്യാര്ത്ഥി സമാജം സജീവമായി പ്രവര്ത്തിക്കുന്നു.

അല്ഹസനാത്ത്, മാന്പുഴ
മത - ഭൗതിക വിദ്യാഭ്യാസ രംഗത്ത് വിജയകരമായി മുന്നേറുന്ന കിഴക്കന്ഏറനാട്ടിലെ സ്ഥാപനമാണിത്. മാന്പുഴ മഹല്ല് കമ്മിറ്റിക്കു കീഴിലാണ് സ്ഥാപനം നിലകൊള്ളുന്നത്. മത ഭൗതിക സമന്യയ വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തമായൊരു പാഠ്യപദ്ധതി തന്നെ സ്ഥാപനത്തിനുണ്ട്. പതിറ്റാണ്ടുകളായി വിപുലമായ രീതിയില്നടത്തപ്പെടുന്ന മാന്പുഴ ദര്സിനോടനുബന്ധമായാണ് സ്ഥാപനം പ്രവര്ത്തിക്കുന്നത്. കൂടാതെ ഹിഫ്ളുല്ഖുര്ആന്കോളെജും അനുബന്ധമായി നടത്തപ്പെടുന്നു.

ജാമിഅ അസ്ഹരിയ്യ, പയ്യന്നൂര്
ഹദീസ് - തഫ്സീര്വിഷയങ്ങളില്അഗാധ പഠനത്തിനായി ദൗറത്തുല്ഹദീസ് തഫ്സീര്എന്ന ഏക വര് കോഴ്സ് സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. കൂടാതെ മതവിദ്യാഭ്യാസത്തിനായി എട്ട് വര്ഷത്തെ വിവിധ കോഴ്സുകളും ഇവിടെ നടത്തപ്പെടുന്നു. പയ്യന്നൂര്ടൌണ്ജുമാ മസ്ജിദ് കമ്മിറ്റിക്കു കീഴിലാണ് സ്ഥാപനം നടത്തപ്പെടുന്നത്.

മജ്മഅ് മലബാര്ഇസ്ലാമി, കാവനൂര്
ഇസ്ലാമിക് ആന്റ് ആര്ട്സ് കോളെജ് (വാഫി സിലബസ്), നഴ്സറി സ്കൂള്‍ , ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , യതീംഖാന, കംപ്യൂട്ടര്സെന്റര്എന്നീ സ്ഥാപനങ്ങളുടെ സമുച്ഛയമാണ് കാവനൂര്മജ്മഅ്.

കടമേരി റഹ്മാനിയ്യ അറബിക് കോളെജ്
മൂന്നര ദശാബ്ദം ഇതിനകം പിന്നിട്ടുകഴിഞ്ഞ വൈജ്ഞാനിക സമുച്ഛയം മത - ഭൗതിക രംഗത്ത് വിപ്ലവാത്മക പുരോഗതിയാണ് കൈവരിച്ചത്. പ്രശസ്തമായ ഒരു അറബിക് കോളെജിനു പുറമെ ബോര്ഡിങ്ങ് മദ്റസ, അഗതി വിദ്യാകേന്ദ്രം, വനിതാ കോളെജ്, ഹൈസ്കൂള്‍ , ഹയര്സെക്കന്ററി സ്കൂള്‍ , പബ്ലിക് സ്കൂള്‍ , കന്പൂട്ടര്അക്കാദമി, ടെക്നിക്കല്ഇന്സ്റ്റിറ്റ്യൂട്ട്, കുതുബ്ഖാന തുടങ്ങി വിവിധങ്ങളായ പഠന കേന്ദ്രങ്ങള്ഇന്ന് ഇതിനുകീഴിലുണ്ട്. ഓരോന്നിനും പ്രത്യേകം പ്രത്യേകം സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ട്.

വനിതാ ശരീഅത്ത് കോളേജ്
സമൂഹത്തിന്റെ പാതിയും കുടുംബത്തിന്റെ ഭരണാധിപയുമായ സ്ത്രീ സമൂഹത്തെ അഹ്ലുസ്സുന്നത്തി വല്ജമാഅത്തിന്റെ# ആശയാദര്ശങ്ങളില്അടിയുറപ്പിച്ചു നിറുത്തുന്നതിനും ഭാവി കുടുംബ ജീവിതത്തില്തങ്ങളിലര്പ്പിതമായ ഉത്തമ സമൂഹ സൃഷ്ടിപ്പിനുതകുന്നതുമായ മതവിജ്ഞാനത്തോടൊപ്പം ബി., അഫ്ളലുല്ഉലമ ഡിഗ്രിയും കമ്പ്യൂട്ടര്‍, ഹോം സയന്സ്, എംബ്രോയിഡറി എന്നിവയില്പരിശീലനവും നല്കി പ്രാപ്തരാക്കുക.
ഖുര്ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, വിശ്വാസം, ആദര്ശം എന്നിവക്ക് പുറമെ ഗൃഹഭരണം, ശിശു പരിപാലനം, തുടങ്ങി ഉത്തമ കുടുംബിനിയാവാന്ആവശ്യമായ എല്ലാ മതഭൗതിക വിജ്ഞാനങ്ങളിലും പ്രത്യേക അധ്യാപനവും ഉദ്ബോധന പരിശീലനവും നല്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ചേളാരിക്കു സമീപം പ്രവര്ത്തിക്കുന്ന സ്ഥാപനമാണിത്.
തികച്ചും ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തില് സ്ഥാപനത്തിന് പ്രാപ്തരായ സ്ത്രീകള്തന്നെ നേതൃത്വം നല്കുന്നു. എല്ലാ അധ്യായ വര്ഷങ്ങളിലും പെണ്കുട്ടികള്ക്ക് ആവശ്യമെങ്കില്ഹോസ്റ്റല്സൗകര്യത്തോടെ ഇവിടെ പ്രവേശനം ലഭിക്കും.

മുഅല്ലിം ട്രെയിനിംഗ് സെന്റര്
മദ്റസാ പ്രസ്ഥാനം അനുദിനം പുരോഗമിച്ചു വരികയാണ്. മേഖലയില്പ്രാപ്തരും പരിചയ സമ്പന്നരുമായ അധ്യാപകരുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ചേളാരി സമസ്താലയത്തില്പ്രവര്ത്തിക്കുന്ന സ്ഥാപനമാണിത്. പ്രായോഗിക പരിജ്ഞാനവും അധ്യായന സാങ്കേതിക വിദ്യകളും ഭാഷാ പരിജ്ഞാനങ്ങളും അധ്യാപന മനഃശാസ്ത്രവുമെല്ലാം നല്കി മുഅല്ലിംകളെ പരിശീലിപ്പിച്ചെടുക്കുകയാണിവിടെ.
മുഅല്ലിം ട്രൈനിംഗ് സെന്ററില്നിന്നും പത്ത് ബാച്ചുകള്ഇതിനകം പഠനം പൂര്ത്തിയാക്കി. തുടര്പഠനത്തോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്സേവനം ചെയ്തു വരുന്നു. ഒരു വര്ഷമാണ് കോഴ്സ് കാലം. സൗജന്യ താമസ ഭക്ഷണത്തിനു പുറമെ സ്റ്റൈപന്റും നല്കിയിരുന്നു.

മുഅല്ലിം ഓഫ്സെറ്റ്
ജംഇയ്യത്തുല്മുഅല്ലിമീനു കീഴില്പ്രവര്ത്തിക്കുന്ന ഒരു സംരഭമാണിത്. പ്രസിദ്ധീകരണങ്ങള്‍, ഓഫീസ് സംബന്ധമായ പ്രസ് വര്ക്കുകള്‍, മദ്റസകളിലേക്കുള്ള ചോദ്യപ്പേപ്പറുകള്തുടങ്ങി എല്ലാവിധ അച്ചടികളും ഇവിടെ നടക്കുന്നു. ആധുനിക രീതിയിലുള്ള കളര്പ്രിന്റിംഗ് അടക്കം എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്.

മുഅല്ലിം കോംപ്ലക്സ്
കോഴിക്കോട് നഗരത്തില്ബേബി ഹോസ്പിറ്റലിനു സമീപം ബൈപ്പാസ് റോഡില്തലയുയര്ത്തി നില്ക്കുന്ന ജംഇയ്യത്തുല്മുഅല്ലിമീന്വകയായുള്ള സ്ഥാപനമാണിത്. ഷോപ്പിംഗ് കോംപ്ലക്സ്, ഓഫീസ് സൗകര്യങ്ങള്‍, കാര്പാര്ക്കിംഗ് തുടങ്ങി എല്ലാവിധ സംവിധാനങ്ങളും ഇവിടെയുണ്ട്. സന്തുഷ്ട കുടുംബം, കുരുന്നുകള്എന്നിവയുടെ സബ് ഓഫീസ് ബില്ഡിംഗില്പ്രവര്ത്തിക്കുന്നു.

മുഅല്ലിം പബ്ലിഷിംഗ് ബ്യൂറോ
അഹ്ലുസ്സുന്നത്തി വല്ജമാഅത്തിന്റെ ആശയാദര്ശങ്ങളുടെ അടിസ്ഥാനത്തില്ബഹുജനങ്ങള്ക്ക് വായിച്ചു മനസ്സിലാക്കാന്ഉതകുന്ന ബ്രഹത്ഗ്രന്ഥങ്ങളും മുസ്ലിം സമുദായത്തിന്ഖറെ ശരിയായ സംസ്കൃതിക്കും ധാര്മിക ഉന്നമനത്തിനും ഉതകുന്ന പ്രായത്തിനും വിഭാഗത്തിനും അനുയോജ്യമായ ഇസ്ലാമിക സാഹിത്യങ്ങളും ലഭ്യമാക്കുക, സുന്നി എഴുത്തുകാര്ക്കും സാഹിത്യകാരന്മാര്ക്കും പ്രോത്സാഹനം നല്കുക എന്നിവയാഓണ് ബ്യൂറോയുടെ ലക്ഷ്യം. ഏതാനും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ദാറുസ്സലാം അറബിക് കോളേജ്,
മര്ക്കസുത്തര്ബിയ്യത്തുല് ഇസ്ലാമിയ്യ, വളാഞ്ചേരി
ഇസ്ലാഹുല് ഉലൂം അറബിക് കോളേജ്, താനൂര്
സബീലുല് ഹിദായ അറബിക് കോളേജ്, പറപ്പൂര്
മഊനത്തുല് ഇസ്ലാം എഡ്യൂക്കേഷണല് ഇന്സ്റ്റിറ്റ്യൂഷന്, പൊന്നാനി
മലബാര് ഇസ്ലാമിക് കോളേജ്, ചാട്ടാഞ്ചാല്
ദാറുല് ഇര്ശാദ് അക്കാദമി, ഉദുമ
മാലിക് ദീനാര് ഇസ്ലാമിക് കോളേജ്, തളങ്കര
ദാറുല് ഹസനാത്ത് ഇസ്ലാമിക് കോളേജ്, കണ്ണാടിപ്പറന്പ്
ദാറുത്തഖ് ഇസ്ലാമിക് അക്കാദമി, ത്രൃശൂര്
ബൂസ്താനുല് ഉലൂം, മാനിയൂര്
ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്സ്, വല്ലപ്പുഴ
അല് അന്വര് അറബിക് കോളേജ്, ചെറുവന്നൂര്
ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര് കൂനാഞ്ചേരി
മന്ഹജുറശാദ്, ചാലേന്പ്ര
ഹൈദ്രോസ് മുസ്ലിയാര് ഇസ്ലാമിക് & ആര്ട്ട്സ്, പറപ്പൂര്
സി.എം. മഖാം ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, മടവൂര്
മിസ്ബാഹുല് ഹുദാ ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, കുറ്റ്യാടി 30.മുനവ്വറുല് ഇസ്ലാം അറബിക് കോളേജ്, തൃക്കരിപ്പൂര്
ദാറുല് മഅ്രിഫ് അറബിക് കോളേജ്, ചേലാവൂര്
ലത്തീഫിയ്യ ദഅ് കോളേജ്, ശിരിയ
ദാറുല് ഉലൂം ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, തൂത
ഉമ്മുല് ഖുറാ ഇസ്ലാമിക് & ആര്ട്ട് കോളേജ്, മതമംഗലം
സുബുലുറശാദ് ഇസ്ലാമിക് & ആര്ട്ട് കോളേജ്, ഇരിങ്ങാട്ടിരി
ദാറുസ്സബാഹ് ഇസ്ലാമിക് അക്കാദമി, മുക്കം
ബാഫഖി ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, കാല്പ്പാക്കഞ്ചേരി
പൂക്കോയ തങ്ങള് ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, കാട്ടിലങ്ങാടി
മജ്ലിസ് എഡ്യൂക്കേഷണല് ഇന്സ്റ്റിറ്റ്യൂഷന്, വളാഞ്ചേരി