ദോഹ : ഖത്തര്‍ കേരളാ ഇസ്‍ലാമിക് സെന്‍ററിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. എ.വി. അബൂബക്കര്‍ അല്‍ഖാസിമി എടക്കഴിയൂര്‍ (പ്രസിഡന്‍റ്) സൈനുല്‍ ആബിദ് സഫാരി (ജനറല്‍ സെക്രട്ടറി), സി.വി. മുഹമ്മദലി ഹാജി ചങ്ങരംകുളം (ട്രഷറര്‍ ), പി.എസ്.എച്. തങ്ങള്‍ പരപ്പനങ്ങാടി (ചെയര്‍മാന്‍ ), എസ്.കെ. ഹാശിം തങ്ങള്‍ , എ.കെ. അബ്ദുന്നാസര്‍ ഹാജി കോന്നല്ലൂര്‍ , പി.പി. ഉമര്‍ ഹാജി കാരത്തൂര്‍ , പുത്തലത്ത് അഹമ്മദ് കടമേരി (വൈസ് പ്രസിഡന്‍റുമാര്‍ ), കെ.ബി.കെ. മുഹമ്മദ് പൊന്നാനി, സകരിയ്യ മാണിയൂര്‍ , പി.അബൂബക്കര്‍ വളാഞ്ചേരി, സി.വി. ഖാലിദ് തിരുന്നാവായ (ജോ. സെക്രട്ടറിമാര്‍ ), ടി.വി. അബ്ദുല്‍ ഖാദര്‍ ഹാജി , എം.പി. ശാഫി ഹാജി, റോളക്സ് മുഹമ്മദ് ഹാജി വടക്കഞ്ചേരി, കെ.ടി.എ. ലത്തീഫ് (വൈസ് ചെയര്‍മാന്‍മാര്‍ ).
റിട്ടേണിംഗ് ഓഫീസര്‍ സുബൈര്‍ ഫൈസി കട്ടുപ്പാറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുസ്തഫ മുണ്ടേരി, സമദ് നരിപറ്റ, മുഹ്സിന്‍ തങ്ങള്‍ , മുസ്തഫ വയനാട്, എസ്.കെ. ഹാശിം തങ്ങള്‍ , എ.കെ. അബ്ദുന്നാസര്‍ ഹാജി, കോന്നല്ലൂര്‍ കെ.ബി.കെ. മുഹമ്മദ് പൊന്നാനി, സകരിയ്യ മാണിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 1992 ല്‍ മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട സെന്‍ററിനു കീഴില്‍ സെക്കണ്ടറി മദ്റസ, ഖുര്‍ആന്‍ പഠന വേദി, ഹജ് ഉംറ സെല്‍ , പബ്ലിഷിംഗ് ബ്യൂറൊ, റിലീഫ് വിംഗ് തുടങ്ങയ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു വരുന്നു. ഇസ്‍ലാമിക് സെന്‍ററില്‍ വെച്ച് നടന്ന ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ അല്‍ഖാസിമി അദ്ധ്യക്ഷത വഹിച്ചു. പി.എസ്.എച്ച് തങ്ങള്‍ സ്വാഗതവും സി.വി. മുഹമ്മദലി ഹാജി നന്ദിയും പറഞ്ഞു.