ഉമറലി ശിഹാബ് തങ്ങള്‍ ആര്‍ജവത്തോടെ സമുദായത്തെ നയിച്ച വ്യക്തി : മലപ്പുറം

മലപ്പുറം : പ്രതിസന്ധികള്‍ക്കിടയിലും ആര്‍ജ്ജവത്തോടെ സമുദായത്തെ നയിച്ച വ്യക്തിത്വമായിരുന്നു പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഉമറലി ശിഹാബ്തങ്ങള്‍ ജീവിതവും ദര്‍ശനവും' എന്ന സെമിനാറില്‍ അഭിപ്രായപ്പെട്ടു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അന്പലക്കടവ് ഉദ്ഘാടനം ചെയ്തു. ബഷീര്‍ പനങ്ങാങ്ങര അദ്ധ്യക്ഷത വഹിച്ചു. സി.പി. സെയ്തലവി മുഖ്യപ്രഭാഷണം നടത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി, ഒ.എം.എസ്. തങ്ങള്‍ , സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, അലിമുസ്‍ലിയാര്‍ കട്ടുപ്പാറ, അബ്ദുറസാഖ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.