കോഴിക്കോട് : സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി പുതുതായി 12 മദ്റസകള്‍ക്ക് അംഗീകാരം നല്‍കി. കാസര്‍കോട് ജില്ലയിലെ ചെര്‍ലടുക്ക ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് മദ്റസ, മൂടന്പൈല്‍ മുനീറുല്‍ ഇസ്‍ലാം മദ്റസ, ദക്ഷിണ കന്നഡ ജില്ലയിലെ പര്‍ലടുക്ക ജംഗ്ഷന്‍ ഹയാത്തുല്‍ ഇസ്‍ലാം മദ്റസ, കണ്ണൂര്‍ ജില്ലയിലെ പനക്കാട് മിഫ്താഹുല്‍ ഉലൂം മദ്റസ, കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരി എം.എം. ഇംഗ്ലീഷ് മീഡിയം മദ്റസ, മലപ്പുറം ജില്ലയിലെ തെക്കേകര മലയില്‍ ഹയാത്തുല്‍ ഇസ്‍ലാം മദ്റസ, കെ.പുരം സിറാജുല്‍ ഇസ്‍ലാം മദ്റസ, പാലക്കാട് ജില്ലയിലെ കോതച്ചിറ ഹയാത്തുല്‍ ഇസ്‍ലാം മദ്റസ ബ്രാഞ്ച്, മലേഷ്യയിലെ ജോഹാര്‍ ബഹ്റു ഖുവ്വത്തുല്‍ ഇസ്‍ലാം മദ്റസ, 67എ ഉള്‍ത്തിരാം മദ്റസ അല്‍ ഇറ്സാദിയ, കോട്ടടിന്‍കി നൂറുല്‍ ഈമാന്‍ മദ്റസ, തമനൂര മിസ്ബാഹുല്‍ ഇസ്‍ലാം മദ്റസ എന്നിവക്കാണ് അംഗീകാരം. ഇതോടെ അംഗീകൃത മദ്റസകളുടെ എണ്ണം 8825 ആയി ഉയര്‍ന്നു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ , കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ , പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ , കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍ , ഡോ. എന്‍ .എം. അബ്ദുല്‍ ഖാദര്‍ , എന്‍ . എ.കെ. ഹാജി, ടി.കെ. പരീക്കുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, സി.എം. അബ്ദുല്ല മുസ്‍ലിയാര്‍ , ഹാജി കെ. മമ്മദ് ഫൈസി, എം.കെ.എ. കുഞ്ഞി മുഹമ്മദ് മുസ്‍ലിയാര്‍ , കെ.എം. അബ്ദുല്ല മാസ്റ്റര്‍ , സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ , എം.എം. മുഹ്‍യദ്ദീന്‍ മൌലവി, കെ.ടി. ഹംസ മുസ്‍ലിയാര്‍ , ഒ. അബ്ദുല്‍ ഹമീദ് ഫൈസി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.