ദുബായ് : യു.എ.ഇ. യില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലീവിന് നാട്ടിലെത്തിയപ്പോള്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മുഹമ്മദ് ഫൈസിയുടെ കുടുംബത്തിന് യു.എ.ഇ. എസ്.കെ.എസ്.എസ്.എഫ് നിര്‍മിച്ച് നല്‍കുന്ന വീടിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ് അവശയായി കഴിയുന്ന ഭാര്യയും എട്ടും അഞ്ചും മൂന്നും വയസ്സുള്ള മൂന്ന് കുരുന്നുകളുമടങ്ങുന്നതാണ് ഫൈസിയുടെ അനാഥ കുടുംബം. ഏകദേശം ആറര ലക്ഷം രൂപയാണ് വീടിന്‍റെ പൂര്‍ത്തീകരണത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ ചിലവിലേക്കുള്ള ആദ്യഗഡു ദുബായ് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി ശക്കീര്‍ കോളയാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഹബീബ് ഫൈസിയാണ് വീട് നിര്‍മ്മാണ സമിതിയുടെ കണ്‍വീനര്‍ . വീടിന്‍റെ കുറ്റിയടിക്കല്‍ കര്‍മ്മം സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിര്‍വ്വഹിച്ചു. നാസര്‍ഫൈസി കൂടത്തായി, ശക്കീര്‍ കോളയാട്, മുസ്തഫ അശ്റഫി, ഹബീബ് ഫൈസി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.