യാത്രയയപ്പ് നല്‍കി : റിയാദ്

റിയാദ് : സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാനും പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ്, ചെമ്മാട് ദാറുല്‍ ഹുദാ അറബിക് കോളേജ് എന്നീ സ്ഥാപനങ്ങളുടെ പരീക്ഷാബോഡ് അംഗവുമായ ബഹുഃ ഉസ്താദ് ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി പ്രസ്തുത കോളേജുകളിലെ വാര്‍ഷിക പരീക്ഷയോടനുബന്ധിച്ച് നാട്ടിലേക്ക് തിരിക്കുന്ന അദ്ദേഹത്തിന് സുന്നി യുവജനസംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി.

ശാഫി ദാരിമി അദ്ധ്യക്ഷം വഹിച്ചു. അശ്റഫ് തങ്ങള്‍ ചെട്ടിപ്പടി, സൈതലവി ഫൈസി പനങ്ങാങ്ങര, ഫവാസ് ഹുദവി, നൌഷാദ് അന്‍വരി മോളൂര്‍ എന്നിവര്‍ സംസാരിച്ചു.