മിഅ്റാജ് പ്രോഗ്രാം സംഘടിപ്പിച്ചു : ബദാസായ്ദ്

ബദാസായ്ദ് : ബദാസായ്ദ് സുന്നി സെന്‍റര്‍ മിഅ്റാജ് ദിനത്തോടനുബന്ധിച്ച് പ്രഭാഷണവും ദിക്ര്‍ ദുആ സംഗമവും സംഘടിപ്പിച്ചു. ബൈതുല്‍ തുട മദ്രസയില്‍ നടന്ന പരിപാടി എസ് കെ എസ് എസ് എഫ്‌ നാഷണല്‍ കമ്മറ്റി ട്രഷറര്‍ സയ്യിദ്‌ അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഹു. ഹാരിസ്‌ ബാഖവി കോഴിക്കോട്‌ മുഖ്യ പ്രഭാഷണം നടത്തി. ഹാഫിസ്‌ മുഈനുദ്ദീന്‍ ആറ്റൂര്‍, നാസര്‍ ഹുദവി പയ്യനാട്, ഷംസു ഹാജി വൈലത്തൂര്‍, കെ വി എ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ദിക്ര്‍ ദുആ സംഗമത്തിന് സയ്യിദ്‌ അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ നേതൃത്വം നല്‍കി.