- SKSSF STATE COMMITTEE
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കണം : SKSSF
കോഴിക്കോട് : പുനക്രമീകരിച്ച എസ് എസ് എൽ സി, ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ നടപടികളുണ്ടാവണമെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെത്തേണ്ട നിരവധി ലക്ഷദ്വീപ് വിദ്യാർത്ഥികൾക്ക് ലോക്ക് ഡൗൺ മൂലം ഇവിടേക്ക് വരാൻ കപ്പൽ യാത്രാ സംവിധാനമായിട്ടില്ല. സംസ്ഥാനത്തെ വിവിധ ദർസ്, അറബിക് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരാൻ പൊതുഗതാഗതം പുനസ്ഥാപിക്കാത്ത പക്ഷം വലിയ പ്രതിസന്ധി നേരിടും. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാവണം. സംസ്ഥാന അതിർത്തി കടന്നെത്തുന്ന വിദ്യാർത്ഥികളുടെ ക്വാറന്റയിൻ സംബന്ധമായ കാര്യങ്ങളും സർക്കാൻ നേരത്തെ വ്യക്തമാക്കണം. അല്ലെങ്കിൽ അവർക്ക് ദ്വീപിൽ തന്നെ പരീക്ഷ എഴുതാൻ സംവിധാനം ഒരുക്കണം - യോഗം ആവശ്യപ്പെട്ടു. ഇവ്വിഷയകമായി SKSSF സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കും SKSSF സീ കെയര്‍ പദ്ധതി
കോഴിക്കോട് : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചെത്തി വീടുകളില്‍ ക്വാറന്റയിനില്‍ കഴിയുന്ന പ്രവാസികള്‍ക്കുമായി SKSSF ശാഖാതലങ്ങളില്‍ സീ കെയര്‍ പദ്ധതി ആരംഭിക്കും. വീടുകളില്‍ ക്വാറന്റയിനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പി പി ഇ കിറ്റ് നല്‍കുക, മദ്രസകള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശുചീകരിച്ച് അണുവിമുക്തമാക്കുക, മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിതരണം, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുമ്പോള്‍ വീടുകള്‍ കേന്ദ്രീകരിച്ച് ആവശ്യമായ സാങ്കേതിക സഹകരണങ്ങള്‍ നല്‍കല്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലസ്റ്റര്‍, ശാഖാ ഭാരവാഹികള്‍ നേതൃത്വം നല്‍കും.
അസ്മി വിദ്യാലയങ്ങളില്‍ പെരുന്നാള്‍ വിശേഷങ്ങളുടെ അവതരണ മത്സരം
ചേളാരി: അസ്സോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ (അസ്മി) അഫിലിയേറ്റഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി പെരുന്നാള്‍ വിശേഷങ്ങളുടെ അവതരണ മത്സരം 'ഈദിയ്യ: 2020 വാക്കും വരയും' സംഘടിപ്പിക്കുന്നു. മെയ് 21 മുതല്‍ ഒരാഴ്ച്ച നീണ്ടുനില്ക്കുന്ന ദേശീയ തല മത്സരത്തില്‍ അസ്മി കിഡ്‌സ്, സബ് ജൂനിയര്‍ (എല്‍ പി), ജൂനിയര്‍(എല്‍ പി), ജൂനിയര്‍ പ്ലസ് (യു. പി), സീനിയര്‍ (എച്ച്. എസ്.), സീനിയര്‍ പ്ലസ് (എച്ച്. എസ്. എസ്.) അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നീ എട്ട് വിഭാഗങ്ങളായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. താന്‍ അനുഭവിച്ചതോ ഭാവനയില്‍ കാണുന്നതോ ആയ പെരുന്നാള്‍ വിശേഷങ്ങളാണ് മത്സരത്തിന്റെ പ്രമേയം.
SKSSF മനുഷ്യാവകാശ സംരക്ഷണ റാലി എറണാകുളത്ത്
കോഴിക്കോട്: ദേശീയ മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന് എറണാകുളത്ത് മനുഷ്യാവകാശ സംരക്ഷണ റാലി നടത്താൻ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജീവനും സ്വത്തിനും ഭീഷണി നേരിടുകയും ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിരന്തരം നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കാലിക വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ച് കൊണ്ടുവരികയാണ് റാലി ലക്ഷ്യമാക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ - പുതിയ മുശാവറ അംഗങ്ങള്‍
എന്‍. കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍, പി. എം അബ്ദുസ്സലാം ബാഖവി, ബംബ്രാണ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായി എന്‍. കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍, പി. എം അബ്ദുസ്സലാം ബാഖവി തൃശൂര്‍, ബംബ്രാണ ബി. കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ (ദക്ഷിണകന്നട) എന്നിവരെ തെരഞ്ഞെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങായിരുന്ന എം. എ ഖാസിം മുസ്‌ലിയാര്‍, ചെറുവാളൂര്‍ പി. എസ് ഹൈദ്രോസ് മുസ്‌ലിയാര്‍, എം. എം മുഹ്‌യിദ്ദീന്‍ മൗലവി എന്നിവരുടെ മരണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്കാണ് കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്.
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായി എന്‍. കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍, പി. എം അബ്ദുസ്സലാം ബാഖവി തൃശൂര്‍, ബംബ്രാണ ബി. കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ (ദക്ഷിണകന്നട) എന്നിവരെ തെരഞ്ഞെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങായിരുന്ന എം. എ ഖാസിം മുസ്‌ലിയാര്‍, ചെറുവാളൂര്‍ പി. എസ് ഹൈദ്രോസ് മുസ്‌ലിയാര്‍, എം. എം മുഹ്‌യിദ്ദീന്‍ മൗലവി എന്നിവരുടെ മരണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്കാണ് കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്.
മികച്ച ദറസ് യൂണിയന് ഫള്ഫരി സ്മാരക അവാര്‍ഡ് നല്‍കും
മലപ്പുറം: ഏറ്റവും മികച്ച ദറസ് യൂണിയന് മൗലാന അബ്ദുറഹ്മാന്‍ ഫള്ഫരി സ്മാരക അവാര്‍ഡ് നല്‍കുന്നു.കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.
മികച്ച പ്രബോധന വിദ്യാഭ്യാസ സാഹിത്യ സമാജ സംഘടനപ്രവര്‍ത്തനങ്ങളെ അടിസ്ഥാനത്തിലായിരിക്കും അവാര്‍ഡിന് അര്‍ഹതയുള്ള ദറസുകളെ തിരഞ്ഞെടുക്കുന്നത്.
നവംബര്‍ 29.30 തീയതികളില്‍ നടക്കുന്ന കേരള ത്വലബ കോണ്‍ഫറന്‍സില്‍ വെച്ച് അവാര്‍ഡ് നല്‍കും. വിശദവിവരങ്ങള്‍ക്ക് 9747195135 9947688982 ബന്ധപെടുക.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
ദക്ഷിണ കന്നട ജില്ലയിലെ ജനത എന്നും സമസ്തയോടൊപ്പം നിലകൊണ്ടവര്‍: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
മംഗലാപുരം: ദക്ഷിണ കന്നട ജില്ലയിലെ ജനത എന്നും സമസ്തയോടൊപ്പം നിലകൊണ്ടവരാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ മംഗലാപുരത്ത് നിര്‍മ്മിച്ച സമസ്താലയ കെട്ടിടം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് പതിറ്റാണ്ടിലധികമായി ധാര്‍മികബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും സാമുദായിക സൗഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുന്നതിനും രാജ്യപുരോഗതിക്കും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത. പ്രളയബാധിതര്‍ക്ക് സമസ്തയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നുള്ള സാമ്പത്തിക സഹായ വിതരണവും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനം; 60 മഖ്ബറ സിയാറത്ത് യാത്ര സംഘടിപ്പിക്കും
തേഞ്ഞിപ്പലം: വിശ്വ ശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കൊല്ലം ആശ്രാമം മൈതാനത്ത് കെ.ടി. മാനു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക സമാപന മഹാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ അന്ത്യവിശ്രമം കൊള്ളുന്ന 60 മഹത്തുക്കളുടെ മഖ്ബറകളിലേക്ക് സിയാറത്ത് യാത്ര സംഘടിപ്പിക്കും.
നീതിയും സമാധാനവും പുലരുന്ന ലോക ക്രമത്തിന് വിശുദ്ധ പ്രവാചകരെ മാതൃകയാക്കുക: ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ്
മലപ്പുറം (പട്ടിക്കാട്): നീതിയും സമാധാനവും പുലരുന്ന ലോക ക്രമത്തിന് വിശുദ്ധ പ്രവാചകരെ മാതൃകയാക്കണമെന്ന് ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് ആഹ്വാനം ചെയ്തു. അക്രമവും അനീതിയും വ്യാപകമാവുന്ന സമകാലിക സാഹചര്യത്തില്‍ നിന്ന് ശാന്തിയുടെ ശാദ്വല തീരത്തേക്ക് സമൂഹത്തെ നയിക്കാന്‍ പ്രവാചകാദ്ധ്യാപനങ്ങള്‍ക്ക് സാധ്യമാവുമെന്ന് കോണ്‍ഫ്രന്‍സ് അഭിപ്രായപ്പെട്ടു. പ്രവാചക പ്രകീര്‍ത്തനവും അനുധാവനവും വിശ്വാസിയുടെ ശീലമായി മാറേണ്ടതുണ്ട്.
പ്രിസം കേഡറ്റ് സംസ്ഥാന സ്കൂൾ ഹോബി ചലഞ്ച് മത്സരം നവംബര്‍ 3ന് ബാഫഖി യതീംഖാനയിൽ
ചേളാരി: അസോസിയേഷൻ ഒഫ് സമസ്ത മൈനോരിറ്റി ഇൻസ്റ്റിട്യൂഷൻസ് (അസ്മി) സ്ഥാപനങ്ങളിലെ പ്രിസം കേഡറ്റുകൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന ഹോബി എക്സ്പോയും മത്സരവും നവംബര്‍ മൂന്നിന് വളവന്നൂർ ബാഫഖി യതീംഖാന സ്കൂളിൽ നടക്കും. കെ. ജി മുതൽ ഹയർ സെക്കണ്ടറി വരെ യൂനിറ്റ് തലങ്ങളിൽ നടത്തിയ പ്രിസം കേഡറ്റ് ഹോബി ചലഞ്ചിൽ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാരാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കേണ്ടത്.
ജാമിഅ: മീലാദ് കോണ്‍ഫറന്‍സ് നാളെ (03-11-2019)
പട്ടിക്കാട്: ഓസ്‌ഫോജന കേന്ദ്ര കമ്മറ്റി നടത്തുന്ന ജാമിഅ: മീലാദ് കോണ്‍ഫറന്‍സ് നാളെ (03-11-2019 ഞായര്‍) നടക്കും. കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് നടക്കുന്ന മീലാദ് റാലി വൈകിട്ട് നാല് മണിക്ക് ജാമിഅ: സഫാ മാള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. 5 മണിക്ക് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. മുജ്തബ ഫൈസി ആനക്കര (അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, ഈജിപ്റ്റ്) ഹുബ്ബു റസൂല്‍ പ്രഭാഷണം നിര്‍വ്വഹിക്കും.
SKSSF കേരള ത്വലബ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജില്ലകളില്‍ അക്കാദമിക് സെമിനാര്‍ സംഘടിപ്പിക്കും
മലപ്പുറം: എസ്. കെ. എസ്. എസ്. എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള ത്വലബ കോണ്‍ഫറന്‍സ് നവംബര്‍ 29, 30 തീയതികളില്‍ റൗളത്തുന്നവവി ഫള്ഫരി കാമ്പസ് പടിഞ്ഞാറ്റുമുറിയില്‍ നടക്കും.
ത്വലബ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജില്ലകളില്‍ കേരളീയ മുസ്ലീം നവോത്ഥാനത്തിന് ജില്ലകളിലെ പങ്കുകളെ സംബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
സച്ചരിതരുടെ പാത പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തുക: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
ചേളാരി: സച്ചരിതരുടെ പാത പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായിരുന്ന ചെറുവാളൂര്‍ പി.എസ്. ഹൈദ്രൂസ് മുസ്‌ലിയാര്‍, എം.എം. മുഹ്‌യിദ്ധീന്‍ മുസ്‌ലിയാര്‍ എന്നിവരുടെ പേരില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
SKJMCC അറുപതാം വാര്‍ഷികം; മദ്‌റസാ അധ്യാപകര്‍ക്ക് ഗ്രാറ്റിവിറ്റി നടപ്പാക്കും
തേഞ്ഞിപ്പലം: വിശ്വ ശാന്തിക്ക് മത വിദ്യാ പ്രമേയത്തില്‍ ഡിസംബര്‍ 27 28 29 തീയതികളില്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക മഹാ സമ്മേളന ഭാഗമായി മദ്‌റസാഅധ്യാപകര്‍ക്ക് സേവനാനന്തര പാരിതോഷികമായി ഗ്രാറ്റുവിറ്റി നടപ്പാക്കുവാന്‍ എസ് കെ ജെ എം സി സി പ്രസിഡണ്ട് സികെ എം സ്വാദിഖ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
SKSSF TREND കെ. എ. എസിന് തീവ്ര പരിശീലനം നൽകുന്നു
കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ട്രെൻറ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷക്കുള്ള റസിഡൻഷ്യൽ പരിശീലനം നൽകുന്നു. ഒക്ടോബർ 7 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സെലക്ഷൻ ടെസ്റ്റിലൂടെ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്കോളർഷിപ്പോട് കൂടെ വിദഗ്ധ സിവിൽ സർവ്വീസ് പരിശീലകരുടെ നേതൃത്വത്തിൽ റസിഡൻഷ്യൽ പരിശീലനം നൽകും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ
പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി - സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക് 9061808111.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
മുഅല്ലിം ഡേ നാളെ (15-09-2019); വിജയിപ്പിക്കുക
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന മുഅല്ലിംഡേ - മദ്‌റസാ അധ്യാപക ദിനാചരണം നാളെ (15-09-2019 ഞായര്‍) സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 9968 മദ്‌റസകളിലായി നടക്കും. മഹല്ല് മഖ്ബറ സിയാറത്ത്, രക്ഷിതാക്കള്‍ - സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹല്ല് സംഗമം, വിശ്വ ശാന്തിക്ക് മതവിദ്യ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതിന്റെ നിറവില്‍ എന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പഠനക്ലാസ്സ്,
SKJMCC അറുപതാം വാര്‍ഷികം; സംസ്ഥാന നേതൃ സംഗമം 16-ന് പാണക്കാട്
തേഞ്ഞിപ്പലം: വിശ്വ ശാന്തിക്ക് മത വിദ്യ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ കെ. ടി. മാനു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണഭാഗമായി സംസ്ഥാന നേതൃസംഗമം ഈ മാസം 16-ന് തിങ്കളാഴ്ച 2 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് മര്‍വ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍,
പ്രളയക്കെടുതി; ഒരുവീട് നിര്‍മ്മിച്ചു നല്‍കും. സൗഹൃദം പുതുക്കി ഹാജിമാരുടെ സംഗമം
കോഴിക്കോട്: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഹാജിമാരുടെ സംഗമം കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്നു. പരിശുദ്ധ ഹജ്ജ് വേളയില്‍ കേരളത്തിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് കേരള ഹജ്ജ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം 25 ലക്ഷത്തില്‍പരം രൂപ ഹാജിമാര്‍ സംഭാവന നല്‍കിയിരുന്നു. ഇതിനു പുറമെയാണ് പ്രളയക്കെടുതിക്കിരയായവരില്‍ ഏറ്റവും അര്‍ഹരായ ഒരു വ്യക്തിക്ക് നേരിട്ട് വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ ഹാജിമാരുടെ സംഗമം തീരുമാനിച്ചത്.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി SKSSF ന് ദേശീയ സമിതി
നൂറുൽ ഹുദാ നൂർ ചെയർമാൻ, ഡോ. കെ. ടി ജാബിർ ഹുദവി കൺവീനർ
കോഴിക്കോട്: ദേശീയ തലത്തിൽ സമസ്തയുടെ സന്ദേശം വ്യാപിപ്പിക്കുന്നതിനും വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണത്തിന് നേതൃത്വം നൽകുന്നതിനുമായി എസ് കെ എസ് എസ് എഫ് പുതിയ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന പൈലറ്റ് പ്രൊജക്ടുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്താണ് പുതിയ വിംഗിനും പ്രവർത്തന പദ്ധതിക്കും സംഘടന മുന്നിട്ടിറങ്ങിയിട്ടുള്ളത്.
കോഴിക്കോട്: ദേശീയ തലത്തിൽ സമസ്തയുടെ സന്ദേശം വ്യാപിപ്പിക്കുന്നതിനും വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണത്തിന് നേതൃത്വം നൽകുന്നതിനുമായി എസ് കെ എസ് എസ് എഫ് പുതിയ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന പൈലറ്റ് പ്രൊജക്ടുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്താണ് പുതിയ വിംഗിനും പ്രവർത്തന പദ്ധതിക്കും സംഘടന മുന്നിട്ടിറങ്ങിയിട്ടുള്ളത്.
കേരള ത്വലബ കോണ്‍ഫറന്‍സ് നവംബര്‍ 29-30ന് മലപ്പുറത്ത്
കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി കേരള ത്വലബ കോണ്‍ഫറന്‍സ് നവംബര്‍ 29, 30 തീയതികളില്‍ റൗളത്തുനവവി നഗര്‍ മലപ്പുറം പടിഞ്ഞാറ്റുമുറി ഫള്ഫരി ക്യാമ്പസില്‍ വെച്ച് നടക്കും. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നിര്‍വഹിച്ചു. വേങ്ങര ബദ് രിയ്യ കോളേജില്‍ സംഘടിപ്പിച്ച പ്രഖ്യാപനസമ്മേളനം സയ്യിദ് ഫഖ്റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചു.
Subscribe to:
Posts (Atom)