ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനം; 60 മഖ്ബറ സിയാറത്ത് യാത്ര സംഘടിപ്പിക്കും

തേഞ്ഞിപ്പലം: വിശ്വ ശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കൊല്ലം ആശ്രാമം മൈതാനത്ത് കെ.ടി. മാനു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക സമാപന മഹാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ അന്ത്യവിശ്രമം കൊള്ളുന്ന 60 മഹത്തുക്കളുടെ മഖ്ബറകളിലേക്ക് സിയാറത്ത് യാത്ര സംഘടിപ്പിക്കും.

ജാവക്കല്‍ ബാവ ദര്‍ഗ ചിക്ക്മംഗളൂരു) സയ്യിദ് മദനി തങ്ങള്‍ ദര്‍ഗ ഉള്ളാല്‍, അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ മഖ്ബറ മിത്തബയല്‍ (ദക്ഷിണ കണ്ണട), എരുമാട് ദര്‍ഗ (കൊടക് ജില്ല), മാലിക് ബ്‌നു ദീനാര്‍ മഖ്ബറ തളങ്കര, കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി.എം അബ്ദുല്ല മുസ്ലിയാര്‍ മഖ്ബറ ചെമ്പരിക്ക, എം. എ. ഖാസിം മുസ്‌ലിയാര്‍ മഖ്ബറ കുമ്പള (കാസര്‍കോട് ജില്ല), കൊയ്യോട് മുഹിയുദ്ദീന്‍ മുസ്ലിയാര്‍, പെരിങ്ങത്തൂര്‍ അലിയ്യുല്‍ കൂഫി ദര്‍ഗ്ഗ, നിലാമുറ്റം മഖാം, തളിപ്പറമ്പ് ദര്‍ഗ്ഗ (കണ്ണൂര്‍ ജില്ല), വരാമ്പറ്റ ദര്‍ഗ (വയനാട് ജില്ല), കുഞ്ഞിപ്പള്ളി ദര്‍ഗ്ഗ, പാറപ്പള്ളി മഖാം, വരക്കല്‍ മുല്ലക്കോയ തങ്ങള്‍ - ശംസുല്‍ ഉലമ മഖ്ബറ ഇടിയങ്ങര, ഹിംസി തങ്ങള്‍ മഖ്ബറ, മടവൂര്‍ സി.എം. മഖാംദര്‍ഗ, പാറന്നൂര്‍ ഉസ്താദ് മഖ്ബറ, അണ്ടോണ അബ്ദുല്ല മുസ്ലിയാര്‍ മഖ്ബറ, ഒടുങ്ങാക്കാട് ദര്‍ഗ, ചാലിയം ശാലിയാത്തി - ഉസ്മാന്‍ സാഹിബ് (കോഴിക്കോട് ജില്ല), കണ്ണിയത്ത് ഉസ്താദ് മഖ്ബറ വാഴക്കാട്, തൃപ്പനച്ചി ഉസ്താദ് മഖ്ബറ, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ മഖ്ബറ, കെ.ടി. മാനു മുസ്‌ലിയാര്‍ മഖ്ബറ, പാണക്കാട് മഖാം, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ മഖ്ബറ, കോട്ടുമല ഉസ്താദ് - കാളമ്പാടി ഉസ്താദ് മഖ്ബറ, എം.എം. മുഹ്യുദ്ദീന്‍ മുസ്ലിയാര്‍ മഖ്ബറ ഇരിങ്ങാട്ടിരി, നാട്ടിക വി.മൂസ മുസ്ലിയാര്‍ മഖ്ബറ എടയാറ്റൂര്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ മഖ്ബറ (മലപ്പുറം ഈസ്റ്റ് ജില്ല), അബൂബക്കര്‍ നിസാമി മഖ്ബറ, ടി കെ എം ബാവ മുസ്‌ലിയാര്‍ മഖ്ബറ വെളിമുക്ക്, മമ്പുറം തങ്ങള്‍ മഖാം, ചെറുശ്ശേരി ഉസ്താദ് - ബാപ്പുട്ടി ഹാജി മഖ്ബറ, വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ - സി എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ മഖ്ബറ, പരപ്പനങ്ങാടി ടി കെ അബ്ദുല്ല മൗലവി മഖാം, കെ കെ അബൂബക്കര്‍ ഹസ്രത്ത് മഖ്ബറ താനൂര്‍, പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ മഖ്ബറ, അത്തിപ്പറ്റ ഉസ്താദ് മഖ്ബറ, വളാഞ്ചേരി അസ്ഹരി തങ്ങള്‍ മഖ്ബറ, മൂന്നാക്കല്‍ മഖ്ബറ, കെ.വി. മുഹമ്മദ് മുസ്ലിയാര്‍ കൂറ്റനാട് മഖ്ബറ, പൊന്നാനി മഖ്ദൂം മഖാം, വെളിയങ്കോട് ഉമര്‍ ഖാളി മഖാം, പുത്തന്‍പള്ളി മഖാം (മലപ്പുറം വെസ്റ്റ് ജില്ല), കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ മഖ്ബറ, അമ്പംകുന്ന് മീറാന്‍ ഔലിയ മഖാം, തെയ്യോട്ടുചിറ കമ്മു സൂഫി മഖ്ബറ, മഞ്ഞക്കുളം മഖാം, പൊട്ടച്ചിറ മഖാം, ആനക്കര കോയക്കുട്ടി ഉസ്താദ് മഖ്ബറ, (പാലക്കാട് ജില്ല) എം.കെ.എം കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര് മഖ്ബറ, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മഖ്ബറ ചാവക്കാട്, എസ് എം കെ തങ്ങള്‍ മഖ്ബറ ചാമക്കാല, ചെറുവാളൂര്‍ ഉസ്താദ് മഖ്ബറ, കൊടുങ്ങല്ലൂര്‍ മഖാം, (തൃശ്ശൂര്‍ ജില്ല) മുടിക്കല്‍ ആലുവായി അബൂബക്കര്‍ മുസ്‌ലിയാര്‍ മഖ്ബറ (എറണാകുളം ജില്ല) കറുത്ത തങ്ങള്‍ മഖ്ബറ ചങ്ങനാശ്ശേരി(കോട്ടയം ജില്ല) അഹ്മദ് വലിയുല്ലാഹ് മഖ്ബറ തൊടുപുഴ (ഇടുക്കി ജില്ല) അസീസ് മുസ്‌ലിയാര്‍ മഖ്ബറ (ആലപ്പുഴ ജില്ല) അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഓച്ചിറ (കൊല്ലം ജില്ല), ബീമാപള്ളി മഖാം (തിരുവനന്തപുരം ജില്ല) മാലിക് മുഹമ്മദ് വലിയുല്ലാഹ് മഖ്ബറ തിരുവിതാംകോട് (കന്യാകുമാരി ജില്ല) തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള സമസ്തയുടെയും മറ്റു മഹാന്മാരുടെയും മഖ്ബറകള്‍ ആണ് അതാത് ജില്ലകളിലെ സമസ്തയുടെയും പോഷകഘടകങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സിയാറത്ത് നടത്തുക.
- Samastha Kerala Jam-iyyathul Muallimeen