നീതിയും സമാധാനവും പുലരുന്ന ലോക ക്രമത്തിന് വിശുദ്ധ പ്രവാചകരെ മാതൃകയാക്കുക: ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ്

മലപ്പുറം (പട്ടിക്കാട്): നീതിയും സമാധാനവും പുലരുന്ന ലോക ക്രമത്തിന് വിശുദ്ധ പ്രവാചകരെ മാതൃകയാക്കണമെന്ന് ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് ആഹ്വാനം ചെയ്തു. അക്രമവും അനീതിയും വ്യാപകമാവുന്ന സമകാലിക സാഹചര്യത്തില്‍ നിന്ന് ശാന്തിയുടെ ശാദ്വല തീരത്തേക്ക് സമൂഹത്തെ നയിക്കാന്‍ പ്രവാചകാദ്ധ്യാപനങ്ങള്‍ക്ക് സാധ്യമാവുമെന്ന് കോണ്‍ഫ്രന്‍സ് അഭിപ്രായപ്പെട്ടു. പ്രവാചക പ്രകീര്‍ത്തനവും അനുധാവനവും വിശ്വാസിയുടെ ശീലമായി മാറേണ്ടതുണ്ട്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്തു. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായി. മുജ്തബ ഫൈസി ആനക്കര ഹുബ്ബു റസൂല്‍ പ്രഭാഷണം നിര്‍വ്വഹിച്ചു.വക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങ്ള്‍, ഒ. എം. എസ് തങ്ങള്‍, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം. എല്‍. എ, നാസര്‍ ഫൈസി കൂടത്തായി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, എന്‍. സൂപ്പി, അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, ഹംസ ഫൈസി ഹൈതമി, സിയാഉദ്ദീന്‍ ഫൈസി, സുലൈമാന്‍ ഫൈസി, ശിഹാബ് ഫൈസി കൂമണ്ണ, കാളാവ് സൈതലവി മുസ്‌ലിയര്‍, പി. ടി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സി. എച്ച് ത്വയ്യിബ് ഫൈസി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പാതിരമണ്ണ അബ്ദു റഹ്മാന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശുകൂര്‍ മദനി അമ്മിനിക്കാട്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഒ. ടി. മുസ്ഥഫ ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, ശമീര്‍ ഫൈസി ഒടമല, ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍, മുഹമ്മദ് കുട്ടി ചക്കപ്പത്ത്, ബീരാന്‍ ഹാജി പൊട്ടച്ചിറ, മുഹമ്മദലി ഹാജി എരുമപ്പെട്ടി, എ. ബാപ്പുട്ടി ഫൈസി, പി. ഹനീഫ, പി. അസീസ്, ഇബ്രാഹിം ഫൈസി പഴുന്നാന, സിദ്ധീഖ് ഫൈസി മങ്കര, സത്താര്‍ വടക്കാഞ്ചേരി, മുഹ് യുദ്ദീന്‍ കാഞ്ഞങ്ങാട്, അശ്‌റഫ് മിസ്ബാഹി കാഞ്ഞങ്ങാട് സംസാരിച്ചു.- JAMIA NOORIYA PATTIKKAD