സ്വന്തം അഭിരുചിയും താത്പര്യവുമനുസരിച്ച് സ്വയം തിരഞ്ഞെടുത്ത് സജീവമായി നിലനിർത്തി വരുന്ന ഹോബികൾ പ്രദർശിപ്പിക്കാനും പങ്കുവയ്ക്കാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്ന പദ്ധതിയാണ് പ്രിസം ഹോബി ചാലഞ്ച്. പഠന പ്രവർത്തനത്തോടൊപ്പം ഒഴിവ് സമയം ക്രിയാത്മകവും സർഗസമ്പന്നവുമായി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കലാണ് ഹോബി ചാലഞ്ചിന്റെ ലക്ഷ്യം. കഴിഞ്ഞ നൂറ് ദിവസമായി ഹോബിയിലുണ്ടായ വളർച്ച എക്സ്പോയിൽ പങ്കു വയ്ക്കുന്നവരിൽ നിന്ന് മികച്ച കേഡറ്റുകളെ ചടങ്ങിൽ ആദരിക്കും.
നവംബര്‍ മൂന്നിന് ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മത്സര പരിപാടി പാണക്കാട് സയ്യിദ് അബ്ബാസ് അലി ഉദ്ഘാടനം ചെയ്യും. ഹാജി. പി.കെ. മുഹമ്മദ് അധ്യക്ഷത വഹിക്കും. കെ.കെ.എസ്. തങ്ങൾ, സി.കെ. അബ്ദു റസാഖ്, റഹീം ചുഴലി, പ്രൊഫ. കമറുദ്ദീൻ പരപ്പിൽ, അടിമാലി മുഹമ്മദ് ഫൈസി എന്നിവർ സംബന്ധിക്കും.
- Samasthalayam Chelari