- Samastha Kerala Jam-iyyathul Muallimeen
SKJMCC അറുപതാം വാര്‍ഷികം; സംസ്ഥാന നേതൃ സംഗമം 16-ന് പാണക്കാട്
തേഞ്ഞിപ്പലം: വിശ്വ ശാന്തിക്ക് മത വിദ്യ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ കെ. ടി. മാനു മുസ്ലിയാര് നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണഭാഗമായി സംസ്ഥാന നേതൃസംഗമം ഈ മാസം 16-ന് തിങ്കളാഴ്ച 2 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് മര്‍വ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍, എസ്. കെ. ജെ. എം. സി. സി, എസ്. കെ. എം. എം. എ, എസ്. എം. എഫ്, എസ്. വൈ. എസ്, എസ്. കെ. എം. ഇ. എ, എസ്. കെ. എസ്. എസ്. എഫ്, ജംഇയ്യത്തുല്‍. ഖുത്വബ, എസ്. കെ. എസ്. എസ്. എഫ്. എന്നീ സംഘടനകളുടെ സ്റ്റേറ്റ് കൗണ്‍സിലര്‍മാര്‍, സംസ്ഥാന സ്വാഗതസംഘം അംഗങ്ങള്‍ പങ്കെടുക്കുന്ന സംഗമം സമ്മേളന പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കും.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen