SKSSF കേരള ത്വലബ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജില്ലകളില്‍ അക്കാദമിക് സെമിനാര്‍ സംഘടിപ്പിക്കും

മലപ്പുറം: എസ്. കെ. എസ്. എസ്. എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള ത്വലബ കോണ്‍ഫറന്‍സ് നവംബര്‍ 29, 30 തീയതികളില്‍ റൗളത്തുന്നവവി ഫള്ഫരി കാമ്പസ് പടിഞ്ഞാറ്റുമുറിയില്‍ നടക്കും. ത്വലബ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജില്ലകളില്‍ കേരളീയ മുസ്ലീം നവോത്ഥാനത്തിന് ജില്ലകളിലെ പങ്കുകളെ സംബന്ധിച്ചാണ്‌ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

നവംബര്‍ 14, 15ന് കോഴിക്കോട് നവംബര്‍16 ന് പാലക്കാട്, നവംബര്‍ 17, 18 മലപ്പുറം (വെസ്റ്റ്), നവംബര്‍ 20 കാസര്‍ഗോഡ്, നവംബര്‍ 17 കണ്ണൂര്‍, നവംബര്‍ 21 തൃശ്ശൂര്‍, നവംബര്‍ 22വയനാട്, സമാപനം നവംബര്‍ 25 ന് ആലപ്പുഴയിലും നടക്കും. സമ്മേളനത്തിന്റെ പ്രചരണാര്‍ഥം എല്ലാ ദറസ് അറബിക് കോളേജുകളിലും റൗളത്തുന്നവവി മഹല്‍ സ്ഥാപിക്കുകയും ചെയ്യും. സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇഅ്ലാന്‍ സ്ഥാപനപര്യടനവും സംഘടിപ്പിക്കും.

സംസ്ഥാന സമിതി യോഗം സയ്യിദ് ഫഖ്റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്യ്തു. സയ്യിദ് ഉമറുല്‍ഫാറൂഖ് തങ്ങള്‍ ചേളാരി അദ്ധ്യക്ഷത വഹിച്ചു. ബാസിത്ത് ഹുദവി തിരൂര്‍, ആഷിഖ് ഇബ്രാഹീം അമ്മിനികാട്, റാഷിദ് പന്തിരികര, ആദില്‍ എടയന്നൂര്‍, ഫിര്‍ദൗസ് ആലപ്പുഴ, അഹ്മദ് റിവാദ് ഖാസിം കീച്ചേരി, മുഹമ്മദ് സ്വാലിഹ് തെയ്യോട്ടുചിറ, ഹിലാല്‍ പുന്നപ്ര, ഹാശിര്‍ തിരുവനന്തപുരം, തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് ജുറൈജ് ഫൈസി കണിയാപുരം സ്വാഗതവും ഹബീബ് വരവൂര്‍ നന്ദയും പറഞ്ഞു.
- SKSSF STATE COMMITTEE