ജാമിഅ: മീലാദ് കോണ്‍ഫറന്‍സ് നാളെ (03-11-2019)

പട്ടിക്കാട്: ഓസ്‌ഫോജന കേന്ദ്ര കമ്മറ്റി നടത്തുന്ന ജാമിഅ: മീലാദ് കോണ്‍ഫറന്‍സ് നാളെ (03-11-2019 ഞായര്‍) നടക്കും. കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് നടക്കുന്ന മീലാദ് റാലി വൈകിട്ട് നാല് മണിക്ക് ജാമിഅ: സഫാ മാള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. 5 മണിക്ക് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. മുജ്തബ ഫൈസി ആനക്കര (അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, ഈജിപ്റ്റ്) ഹുബ്ബു റസൂല്‍ പ്രഭാഷണം നിര്‍വ്വഹിക്കും.

കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. ഏലംകുളം ബാപ്പു മുസ്ലിയാര്‍, വക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, കെ. ഹൈദര്‍ ഫൈസി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം. എല്‍. എ, , അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എം. അലി എം. എല്‍. എ. കെ. വി അസ്ഗറലി ഫൈസി, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട് പ്രസംഗിക്കും.

വൈകിട്ട് 6. 30ന് നടക്കുന്ന മൗലിദ് സദസ്സിന് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, ഒ. എീ. എസ് തങ്ങള്‍, അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, ഹംസ ഫൈസി ഹൈതമി, സിയാഉദ്ദീന്‍ ഫൈസി, സുലൈമാന്‍ ഫൈസി, ശിഹാബ് ഫൈസി കൂമണ്ണ, ഖാദര്‍ ഫൈസി കുന്നുംപുറം, ത്വയ്യിബ് ഫൈസി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പാതിരമണ്ണ അബ്ദു റഹ്മാന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശുകൂര്‍ മദനി അമ്മി നിക്കാട്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ടി. എച്ച് ദാരിമി, ഒ. ടി. മുസ്ഥഫ ഫൈസി, ഉമര്‍ ഫൈസി മുടിക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
- JAMIA NOORIYA PATTIKKAD