ദക്ഷിണ കന്നട ജില്ലയിലെ ജനത എന്നും സമസ്തയോടൊപ്പം നിലകൊണ്ടവര്‍: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

മംഗലാപുരം: ദക്ഷിണ കന്നട ജില്ലയിലെ ജനത എന്നും സമസ്തയോടൊപ്പം നിലകൊണ്ടവരാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ മംഗലാപുരത്ത് നിര്‍മ്മിച്ച സമസ്താലയ കെട്ടിടം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് പതിറ്റാണ്ടിലധികമായി ധാര്‍മികബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും സാമുദായിക സൗഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുന്നതിനും രാജ്യപുരോഗതിക്കും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത. പ്രളയബാധിതര്‍ക്ക് സമസ്തയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നുള്ള സാമ്പത്തിക സഹായ വിതരണവും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ മെമ്പറും ജില്ലാ ഖാസിയുമായ ത്വാഖാ അഹ്മദ് മൗലവി അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത മുശാവറ മെമ്പര്‍ കൊടക് അബ്ദുള്ള ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍, ഹുസൈന്‍ ദാരിമി രന്‍ജലാടി, ബി. കെ. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു.

വേദിയില്‍ ബൈല്‍തങ്ങാടി ജിഫ്‌രി തങ്ങള്‍, ഉസ്മാനുല്‍ ഫൈസി, മൊയ്തീന്‍ അബ്ബ ഹാജി, എസ്. ബി. ദാരിമി, അസീസ് ദാരിമി, മേയര്‍ അഷ്‌റഫ്, എസ്. എം. എഫ്. റസാഖ് ഹാജി, ഇര്‍ശാദ് ദാരിമി, തബൂക് ദാരിമി, കെ. എല്‍. ദാരിമി, കെ. ബി. ദാരിമി, ഇബ്രാഹീം ബാഖവി, ഖാസിം ദാരിമി, ഹഖീം പര്‍ത്തിപ്പാടി, മാഹിന്‍ ദാരിമി, നൗഷാദ് ഹാജി, ഷാഹുല്‍ ഹമീദ് ഹാജി, കടബ ഖാദര്‍ ഹാജി, മജീദ് ഹാജി, റസാഖ് ഹാജി, റിയാസ് ബന്ദര്‍, കുക്കില ദാരിമി, സ്വദഖ്വതുള്ള ഫൈസി, ഇസ്മായീല്‍ യമാനി, മറ്റു മുഫത്തിശുമാര്‍, ഉമറ ഉലമാക്കള്‍ സംബദ്ധിച്ചു. മാനേജ്‌മെന്റ് സെക്രട്ടരി റഫീഖ് ഹാജി കൊടാജെ സ്വാഗതവും ഹമീദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.



ഫോട്ടോ അടിക്കുറിപ്പ്: സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ദക്ഷിണ ജില്ലാകമ്മിറ്റി മംഗലാപുരത്ത് പുതുതായി നിര്‍മ്മിച്ച സമസ്താലയകെട്ടിടം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.
- Samasthalayam Chelari