പണ്ഡിതരുടെ വിയോഗം സമൂഹത്തിന്റെ നഷ്ടം കൂടിയാണ്. ചെറുവാളൂര്‍ പി.എസ്. ഹൈദ്രൂസ് മുസ്ലിയാരെയും എം.എം. മുഹ്യിദ്ധീന് മുസ്ലിയാരെയും പോലെയുള്ള പൂര്വീകസൂരികളായ പണ്ഡിതമഹത്തുക്കളുടെ മാതൃകായോഗ്യമായ ജീവിതമാണ് ഒരു ജനതയെ അവരിലേക്കടുപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി, വി. മൂസക്കോയ മുസ്ലിയാര് ഉള്ളിശ്ശേരി, ടി.എസ്. ഇബ്രാഹീംകുട്ടി മുസ്ലിയാര്, ഒ.ടി. മൂസ മുസ്ലിയാര്, എം.എം. അബ്ദുല്ല മുസ്ലിയാര് കുടക്, വാക്കോട് മൊയ്തീന്‍കുട്ടി മുസ്ലിയാര്, ഇ.കെ മുഹമൂദ് മുസ്ലിയാര് നീലേശ്വരം, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എ. ചേളാരി, നാസര്‍ ഫൈസി കൂടത്തായി, കെ.എച്ച് കോട്ടപ്പുഴ, കെ.പി. അബ്ദുറഹ്മാന് മുസ്ലിയാര്, കെ.സി. അഹ്മദ് കുട്ടി മൗലവി പ്രസംഗിച്ചു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും ഇ. മൊയ്തീന് ഫൈസി പുത്തനഴി നന്ദിയും പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചേളാരി സമസ്താലയത്തില്‍ സംഘടിപ്പിച്ച ചെറുവാളൂര്‍ പി.എസ്. ഹൈദ്രൂസ് മുസ്ലിയാര്, എം.എം. മുഹ്യിദ്ധീന് മുസ്ലിയാര് എന്നിവരുടെ അനുസ്മരണ സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.
- Samasthalayam Chelari