‘ഫിത്ന’യില്‍ പശ്ചാത്തപിച്ച് ആര്‍നോഡ് വാന്‍ഡൂണ്‍ മദീനയില്‍

Arnoud Van Doorn (extreme left), former
leader of the Dutch rightist Freedom Party,
മദീന: ഫിത്‌്‌ന എന്ന സിനിമ നിര്‍മിക്കാന്‍ ഗ്രീറ്റ്‌ വില്‍ഡേഴ്സിനെ സഹായിച്ച പ്രമുഖ ഇസ്‌ലാംവിരുദ്ധ ഡച്ച്‌ രാഷ്ട്രീയനേതാവ്‌ മുസ്ലിമായ ശേഷം പശ്ചാത്തപത്തോടെ  മദീനയിലെ മസ്ജിദു നബവിയിൽ രൗളാ ഷരീഫ് സിയാറതിനെത്തി.
പ്രവാചകവിരുദ്ധ സിനിമയുടെ ഭാഗമാവേണ്‌ടിവന്നതിലുള്ള പശ്ചാത്താപം പ്രകടിപ്പിക്കാനാണ്‌ നെതര്‍ലന്‍ഡ്‌സിലെ അറിയപ്പെടുന്ന ഇസ്‌ലാംവിരുദ്ധനായ ഗ്രീറ്റ്‌ വില്‍ഡേഴ്സിന്റെ പാര്‍ട്ടിയിലെ പ്രമുഖ നേതാവായ അര്‍നുഡ്‌ഫാന്‍ ഡൂണ്‍ മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തിയത്‌. 
ഇസ്‌ലാം മത ത്തെയും പ്രവാചകനെയും നിന്ദിക്കുന്ന ഫിത്‌്‌ന എന്ന സിനിമ നിര്‍മിക്കാന്‍ ഗ്രീറ്റ്‌ വില്‍ഡേഴ്സിനെ സഹായിച്ചവരില്‍ പ്രമുഖനായിരുന്ന ഡൂണ്‍. ഇസ്‌ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും ആഴത്തില്‍ പഠിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ മാസമാണ്‌ ഇസ്‌ലാംമതം സ്വീകരിച്ചത്‌. സിനിമയ്ക്കെതിരേ ലോകത്താകമാനം ഉയര്‍ന്ന പ്രതിഷേധമാണ്‌ ഡൂണിനെ ഇസ്‌ലാമിനെക്കുറിച്ചു പഠിക്കാന്‍ പ്രേരിപ്പിച്ചത്‌. 
മദീനാ മസ്‌ജിദിലെ രണ്‌ട്‌ ഇമാമുമാരുമായി കൂടിക്കാഴ്‌ച നടത്തിയശേഷം
തിരു സന്നിധിയിൽ...  
ഉംറ നിര്‍വഹിക്കുന്നതിനായി അദ്ദേഹം മക്കയിലേക്കു പുറപ്പെട്ടു. ഡച്ച്‌ പാര്‍ലമെന്റിലും ഹേഗ്‌ സിറ്റി കൌണ്‍സിലിലും അംഗമായ ഡൂണ്‍ ട്വിറ്ററിലാണ്‌ ഇസ്‌ലാം സ്വീകരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്‌. ഗ്രീറ്റ്‌ വില്‍ഡേഴ്സിന്റെ വലംകൈ എന്ന നിലയില്‍ ആദ്യം ആളുകള്‍ ആ വാര്‍ത്ത തമാശയാണെന്നാണു കരുതിയത്‌. എന്നാല്‍, തന്റെ തീരുമാനം സ്ഥിരീകരിച്ചുകൊണ്‌ട്‌ സിറ്റി മേയര്‍ക്ക്‌ കത്തെഴുതിയതോടുകൂടിയാണ്‌ അദ്ദേഹത്തിന്റെ മനംമാറ്റം ബോധ്യപ്പെട്ടത്‌. 
ഇസ്‌ലാമിനെക്കുറിച്ച്‌ മോശമായ പല കഥകളും ഞാന്‍ കേള്‍ക്കാറുണ്‌ട്‌.
മസ്ജിദുൽ ഹറാം ഇമാം
അബ്ദുൽറഹ്മാൻ അൽ സുദൈസ് 

ആര്‍നോഡി ന് ഉപഹാരം നലകുന്നു 
പാര്‍ട്ടി നേതാക്കളുടെ ഇസ്‌ലാമികവിരുദ്ധ നീക്കങ്ങളുംകൂടിയായതോടെയാണ്‌ ഇതിനെക്കുറിച്ച്‌ വിശദമായി പഠിക്കണമെന്നു തീരുമാനിച്ചത്‌. തുടര്‍ന്ന്‌ ഖുര്‍ആനും ഹദീസും പ്രവാചകചരിത്രവും ആഴത്തില്‍ പഠിച്ചു. അതോടെയാണു സത്യം ബോധ്യപ്പെട്ടത്‌– ഡൂണ്‍ പറഞ്ഞു. തന്റെ ഇസ്‌ലാം സ്വീകരണത്തെക്കുറിച്ച്‌ രാജ്യത്തുനിന്ന്‌ സമ്മിശ്ര പ്രതികരണമാണ്‌ ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്വലബാ കോണ്‍ഫറന്‍സ് മെയ് ഏഴിന് ചെര്‍പ്പുളശ്ശേരിയില്‍

പട്ടാമ്പി മണ്ഡലം ത്വലബാ മീറ്റ്‌ ഇന്ന് ഓങ്ങല്ലൂരിൽ 
പാലക്കാട് : സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ ദര്‍സ് അറബിക്കോളജുകളിലെ വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ചുകൊണ്ട് ജില്ലാ ത്വലബാ കോണ്‍ഫറന്‍സ് മെയ് 7 ന് ചെര്‍പുളശ്ശേരി മയ്യിത്തിന്‍കര എം.കെ ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചു.
കോണ്‍ഫറന്‍സില്‍ സമസ്തയുടെ സംസ്ഥാന ഭാരവാഹികളും മതസാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ഇതിന്റെ മുന്നോടിയായി പട്ടാമ്പി മണ്ഡലം ത്വലബാ മീറ്റ്‌ ഇന്ന് ഓങ്ങല്ലൂരിൽ നടക്കും.  പ്രമുഖർ സംബന്ധിക്കും 
ഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദൂറഹ്മാന്‍ ജിഫ്രി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി.മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
സുലൈമാന്‍ ദാരിമി കോണിക്കിഴി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ഖാജ ദാരിമി, ജി.എം സ്വലാഹുദ്ധീന്‍ ഫൈസി, മുസ്ഥഫ അഷ്‌റഫി കക്കുപ്പടി, എം.ടി ഉമറലി ദാരിമി മണലടി, അഷ്‌റഫ് ഫൈസി കുന്തിപ്പുഴ, മുസ്തഫ ഫൈസി,അബ്ദുറഹ്മാന്‍ ഫൈസി പള്ളിക്കുന്ന്,മുസ്തഫ ഫൈസി വളപുരം,
സ്വാലിഹ് ഫൈസി കുളപ്പറമ്പ്, സുഹൈല്‍ ദാരിമി വളപുരം തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്രി അബ്ദുല്ലത്വീഫ് ഹൈതമി സ്വാഗതവും സക്കീര്‍ ഹുസെന്‍ ദാരിമി ചങ്ങലീരി നന്ദിയും പറഞ്ഞു.

കുവൈത്ത് ഇസ്ലാമിക്‌ സെന്റര് പൊതു സമ്മേളനം 26 ന് അബ്ബാസിയ്യയിൽ

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക്‌ സെന്റര് " ജീർണതകൾകെതിരെ ജന ജാഗരണം " എന്ന പ്രമേയത്തിൽ നടത്തി വരുന്ന സംസ്കരണ കാമ്പയിനിന്റെ ഭാഗമായി അബ്ബാസിയ്യ , ഫർവാനിയ മേഖലകൾ സംയുക്ത മായി സംഗടിപ്പിക്കുന്ന പൊതു സമ്മേളനം ഏപ്രിൽ 26 ന് അബ്ബാസിയ്യ യുനൈറ്റഡു ഇന്ത്യൻ സ്കൂൾ ഓഡിറ്റൊരിയത്തിൽ വെച്ച് നടക്കും . പ്രമുഖ പ്രാസംഗികനും യുവ പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവി ( യു . എ . ഇ ) മുഖ്യ പ്രഭാഷണം നടത്തും . സ്ത്രീകൾക്ക് പ്രത്യേകം സൌകര്യമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു 

'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' SYS സുന്നി ആദര്‍ശ മുഖാമുഖം

മലപ്പുറം: സുന്നി യുവജനസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദര്‍ശ മുഖാമുഖം നടത്തി. ആത്മീയ സദസ് സമസ്തസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. 'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന സമ്മേളന പ്രമേയത്തിന്റെ വിവിധ ഭാഗങ്ങള്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, എം.ടി. അബൂബക്കര്‍ ദാരിമി എന്നിവര്‍ അവതരിപ്പിച്ചു. എം.എ. ജലീല്‍ സഖാഫി പുല്ലാര രചിച്ച 'ഖുതുബയും ഉച്ചഭാഷിണിയും' പുസ്തകം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പി.പി. മുഹമ്മദ് ഫൈസിക്ക് നല്‍കി പ്രകാശനംചെയ്തു. എസ്.വൈ.എസ് ജില്ലാ ജനറല്‍സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. കെ.എ. റഹ്മാന്‍ ഫൈസി, ടി.പി. ഇപ്പ മുസ്‌ലിയാര്‍, കാളാവ് പി. സെയ്തലവി മുസ്‌ലിയാര്‍, പി.ടി. അലി മുസ്‌ലിയാര്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് മുത്തപ്പ തങ്ങള്‍, പി. ഹൈദ്രൂസ് ഹാജി, എസ്.കെ.പി.എം തങ്ങള്‍, ഉമര്‍ മുസ്‌ലിയാര്‍, പി.കെ. ലത്തീഫ് ഫൈസി, ഒ.ടി. മുസ്തഫ ഫൈസി, അബ്ദുല്‍അസീസ് ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൊടുവള്ളി ക്ലസ്റ്റര്‍ സര്‌ഗലയം 25 ന്‌ ചുണ്ടപ്പുറത്ത്‌


സത്യധാര പ്രചരണ കാമ്പയിന്‍ മെയ്‌ 15 വരെ

ഷാര്‍ജ സ്റ്റേറ്റ് എസ്. കെ .എസ്. എസ്. എഫ് കമ്മിറ്റിപുന:സംഘടിപ്പിച്ചു

ഷാര്‍ജ : സ്റ്റേറ്റ് എസ്. കെ .എസ്. എസ്. എഫ് കമ്മിറ്റി പുന:സംഘടിപ്പിച്ചു സംസ്ഥാന പ്രസിഡന്റ്‌ ഹാഫിള് സ്വബ്രത് റഹ്‌ മാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൌണ്‍സില്‍ യോഗം UAE SKSSFനാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി ഉദ്ഘാടനം ചെയ്തു . നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ശുഹൈബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള ചേലേരി, അബ്ദുല്‍ റസാക് വളാഞ്ചേരി, അബ്ദുല്‍ റസാക് തുരുത്തി, തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. റഫീക്ക് കിഴിക്കര സ്വാഗതവും അബ്ദുല്‍ സലാം മൌലവി നന്ദിയും പറഞ്ഞു
ഭാരവാഹികള്‍ :ഹാഫിള് സ്വബ്രത് റഹ്‌ മാനി(പ്രസിഡന്റ്‌),റഫീക്ക് കിഴിക്ക,സകരിയ്യ കൊല്ലം, കരീം കൊളവയല്‍ ,ആബിദ് യമാനി , മുബാറക് ബദരി, (വൈസ് പ്രസിഡന്റ്‌), അബ്ദുല്‍ സലാം മൌലവി മഞ്ചേരി(ജനറല്‍ സെക്രട്ടറി), ഇസ് ഹാക് കുന്നക്കാവ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഫൈസല്‍ പയ്യനാട്, ശാകിര്‍ ഫറോക്ക്, അബ്ദുള്ള. ടി പി കെ, അഷ്‌റഫ്‌ ദേശമംഗലം , മുത്വലിബ് പെരുമളാബാദ് (ജോ സെക്രട്ടറി), ട്രഷര്‍ : ഷാഹുല്‍ ഹമീദ്, സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍ : സയ്യിദ് ശുഹൈബ് തങ്ങള്‍ , അബ്ദുല്‍ റസാക്ക് തുരുത്തി, അബ്ദുല്‍ റസാക്ക് വളാഞ്ചേരി , മൊയ്തു.സി സി , അബ്ദുല്‍ ഹകീം ടി.പി. കെ , സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍.

ബഹ്‌റൈന്‍ ചാപ്‌റ്റര്‍ റഹ്‌മാനീസ്‌ അസോ. റഹ്‌ മാനിയ്യ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈന്‍ ചാപ്‌റ്റര്‍ റഹ്‌ മാനീസ്‌ അസോസിയേഷന്‍ മനാമ സമസ്‌താലയത്തില്‍ സംഘടിപ്പിച്ച കടമേരി റഹ്‌മാനിയ്യ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ സംസാരിക്കുന്നു 
മനാമ: കടമേരി റഹ്‌ മാനിയ്യ സ്ഥാപനങ്ങളുടെ വിജയം സ്വാത്വികരായ സ്ഥാപകരുടെ ഇഖ്‌ലാസ്‌ (ആത്മാര്‍ത്ഥത) ആണെന്നും സ്ഥാപകനായ ചീക്കിലോട്ടു കുഞ്ഞമ്മദ്‌ മുസ്ല്യാര്‍ എന്ന ഒരു വ്യക്തി ഒരു പ്രസ്ഥാനമായ ചരിത്രമാണ്‌ റഹ്‌മാനിയ്യയില്‍ നിന്നും വിശ്വാസികള്‍ക്ക്‌ പഠിക്കാനുള്ളതെന്നും ബഹ്‌റൈന്‍ ചാപ്‌റ്റര്‍ റഹ്‌മാനീസ്‌ അസോസിയേഷന്‍ ഐക്യദാര്‍ഢ്യ സമ്മേളനം അഭിപ്രായപ്പെട്ടു.
സമന്വയത്തിന്റെ നാല്‍പ്പതാണ്ട്‌ എന്ന പ്രമേയത്തില്‍ കടമേരി റഹ്‌ മാനിയ്യ അറബിക്‌ കോളേജിന്റെ 40 ആം വാര്‍ഷിക സനദ്‌ ദാന സമ്മേളനമായ റൂബി ജൂബിലിയുടെ ഭാഗമായി ബഹ്‌റൈന്‍ ചാപ്‌റ്റര്‍ റഹ്‌മാനീസ്‌ അസോസിയേഷന്‍ മനാമ സമസ്‌താലയത്തിലാണ്‌ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചത്‌.
ചടങ്ങ്‌ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ജന.സെക്രട്ടറി എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലാദ്യമായി മത സമന്വയ വിദ്യഭ്യാസത്തിന്‌ തുടക്കം കുറിക്കുകയും സിലബസ്‌ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുകയും ചെയ്‌ത സമസ്‌തയുടെ പ്രമുഖ സ്ഥാപനമായ കടമേരി റഹ്‌മാനിയ്യ അറബിക്‌ കോളേജിന്റെ ആവശ്യകതയിലേക്ക്‌ വിരല്‍ ചൂണ്ടി സംസാരിച്ച അദ്ധേഹം സ്ഥാപന സന്തതികളുടെ സജീവ സാന്നിധ്യം സമുദായത്തിനാവശ്യമാണെന്ന്‌ അഭിപ്രായപ്പെട്ടു.
നമ്മുടെ മക്കളും വിദ്യാഭ്യാസവും എന്ന വിഷയമവതരിപ്പിച്ച്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈന്‍ സമസ്‌ത നേതാക്കളായ അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍, വി.കെ.കുഞ്ഞഹമ്മദ്‌ ഹാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കോളേജ്‌ കമ്മറ്റി പ്രതിനിധികളായി ഭാരവാഹികളായ പ്രസിഡന്റ്‌ അഹമ്മദ്‌ ഹാജി ആയഞ്ചേരി, ജന.സെക്രട്ടറി തയ്യില്‍ ഇബ്രാഹീം ഹാജി കുമ്മങ്കോട്‌, ആലിയ ഹമീദ്‌ ഹാജി എന്നിവര്‍ സംബന്ധിച്ചു. റഹ്‌ മാനീസ്‌ വൈ.പ്രസി. സലീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഖാസിം റഹ്‌ മാനി പടിഞ്ഞാറത്തറ സ്വാഗതവും ഉബൈദുല്ലാ റഹ്‌ മാനി കൊമ്പംകല്ല്‌ നന്ദിയും പറഞ്ഞു. ബഹ്‌റൈന്‍ സമസ്‌ത കേന്ദ്ര ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.

കണ്ണൂര്‍ ജില്ലാ SKSSF ഭാരവാഹികളെ തെരഞ്ഞെടുത്തു

കണ്ണൂര്‍ : SKSSF കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്‍റായി നാഫിള് അബ്ദുസ്സലാം ദാരിമി കിണക്കലിനെയും ജന. സെക്രട്ടറിയായി അബ്ദുല്ലത്തീഫ് പന്നിയൂരിനെയും വീണ്ടും തെരഞ്ഞെടുത്തു. ബശീര്‍ അസ്അദി നമ്പ്രം ട്രഷററായും ജുനൈദ് ചാലാട് വര്‍ക്കിംഗ് സെക്രട്ടറിയുമാണ്. മറ്റു ഭാരവാഹികളായി മഅ്റൂഫ് മാസ്റ്റര്‍, ശുക്കൂര്‍ ഫൈസി, ശഹീര്‍ പാപ്പിനിശ്ശേരി, നൌഷാദ് ഇരിക്കൂര്‍, മുത്തലിബ് ഫൈസി (വൈസ് പ്രസിഡന്‍റ്), അബൂബക്കര്‍ മാസ്റ്റര്‍, അബൂബക്കര്‍ യമാനി, ജലീല്‍ മുട്ടം (ജോ.സെക്രട്ടറി), ഫൈസല്‍ ദാരിമി, ഹാരിസ് എടവച്ചാല്‍, ശമീര്‍ അസ്ഹരി (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞുടുത്തു.
കൌണ്‍സില്‍ ക്യാമ്പ് സലാം ദാരിമി കിണവക്കലിന്‍റെ അധ്യക്ഷതയില്‍ സിദ്ദീഖ് ഫൈസി വെണ്‍മണല്‍ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം ബാഖവി പൊന്ന്യം, സലീം ഫൈസി ഇര്‍ഫാനി, ഇസ്‍മാഈല്‍ ബാഖവി, ബശീര്‍ അസ്അദി, എസ്.വി. മുഹമ്മദലി മാസ്റ്റ്‍, .കെ. അബ്ദുല്‍ ബാഖി, അബ്ദുല്ല ദാരിമി കൊട്ടില, ടി.വി. അശ്റഫ് കൂട്ടാളി സംസാരിച്ചു. നാസര്‍ ഫൈസി കൂടത്തായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ലത്തീഫ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

ജിന്ന് വിവാദം: ഔദ്യോഗിക വിഭാഗത്തിനെതിരെഅഴിമതി ആരോപണവും


ആദര്‍ശശുദ്ധിയില്ലാത്തതു പോലെ ഇപ്പോൾ സാമ്പത്തിക ശുദ്ധിയുമില്ലെന്ന് മുജാഹിദ് ബാലുശ്ശേരി
തിരുവനന്തപുരം: മുജാഹിദ് വിഭാഗത്തിലെ ഗ്രൂപ്പ് വഴക്കിന് ആക്കം കൂട്ടി ഔദ്യോഗിക വിഭാഗത്തിനെതിരെ രൂക്ഷ ആരോപണങ്ങളുമായി ജിന്ന് വിഭാഗം രംഗത്ത്. ജിന്ന് വിവാദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സലഫി പള്ളിയിലെ ഖത്വീബ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ നേതാവ് മുജാഹിദ് ബാലുശ്ശേരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തിലാണ് ഔദ്യോഗിക വിഭാഗത്തിന്റെ സംസ്ഥാന നേതാക്കള്‍ക്കെതിരെ സാമ്പത്തിക ആരോപണങ്ങളുള്‍പ്പെടെ ഉന്നയിച്ച് രംഗത്തെത്തിയത്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കാതെ അടച്ചിട്ട പ്രസ്സ് ക്ലബ്ബ് ഹാളിലാണ് യോഗം ചേര്‍ന്നത്. ആദര്‍ശവ്യതിയാനം സംഭവിച്ച നേതൃത്വത്തിന് ആദര്‍ശശുദ്ധിയില്ലാത്തതു പോലെ സാമ്പത്തിക ശുദ്ധിയുമില്ലെന്ന് മുജാഹിദ് ബാലുശ്ശേരി പ്രസംഗത്തില്‍ പറഞ്ഞു.
പള്ളിയുണ്ടാക്കാനായി ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 16 ലക്ഷം രൂപ ഒരു പ്രമുഖ സംസ്ഥാന ഭാരവാഹി തന്റെ മക്കളുടെ വിവാഹത്തിനായി വകമാറി ചെലവഴിച്ചുവെന്നും ആരോപിച്ചു. നേരത്തെ ജിന്ന് വിവാദവുമായി ബന്ധപ്പെട്ട് മുജാഹിദ് വിഭാഗത്തില്‍ രൂക്ഷമായ അഭിപ്രായഭിന്നത രൂപപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് സലഫി പള്ളിയില്‍ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പള്ളി ആര്‍ ഡി ഒ ഏറ്റെടുക്കുകയും അഡീ. ഡിസ്ട്രിക്ട് മജിട്രേറ്റിന് കീഴില്‍ റസീവര്‍ ഭരണം നടന്നു വരികയുമാണ്. ഇതിനിടെയാണ് ഒരു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പള്ളിക്കടുത്ത് തന്നെ രഹസ്യ യോഗം ചേര്‍ന്നിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്തവര്‍ ആര്‍ ഡി ഒ ഭരണത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

മര്‍ക്കസ്: സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിറവില്‍

മുസ്‌ലിം സമൂഹ ത്തിന്റെയും പിന്നാക്ക പ്രദേശമായ മലപ്പുറം ജില്ലയുടെയും വിദ്യാഭ്യാസ നവോത്ഥാനം ലക്ഷ്യമാക്കി 1984 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിലവില്‍ വന്ന ഉന്നത മത ഭൗതിക വിദ്യാഭ്യാസ കലാലയമാണ് മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ. അതിന്റെ ചാരിതാര്‍ത്ഥ്യ ജനകമായ മൂന്ന് പതിറ്റാണ്ടിനോടടുക്കുമ്പോള്‍ കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ ചിന്താ മണ്ഡലത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് മര്‍ക്കസ് തിരികൊ ളുത്തിയിരിക്കുകയാണ്. സമസ്ത പ്രസിഡണ്ടായിരുന്ന ശൈഖുനാ കെ.കെ അബൂബക്കര്‍ ഹസ്രത്താണ് മര്‍ക്കസിന്റെ സ്ഥാപകന്‍.
കൊട്ടും കുരവയുമില്ലാതെ, പ്രചരണ കോലാഹലങ്ങളില്ലാതെ ഒരു നിശ്ശബ്ദ വിദ്യാഭ്യാസ വിപ്ലവത്തിന്റെ രംഗവേദിയായി നിളാ നദിക്ക് വിളിപ്പാടകലെ

മതബോധം ഉന്നതിയുടെ അടിസ്ഥാനം: സാദിഖലി തങ്ങള്‍

കൊടുവള്ളി: കേരളത്തിലെ മദ്രസകള്‍ സാമൂഹിക മുന്നേറ്റത്തിന്റെ അടിസ്ഥാനമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന മദ്രസ്സ പ്രസ്ഥാനം കേരള മുസ്‌ലിംങ്ങളുടെ ചരിത്രവും വര്‍ത്തമാനവുമാണ്. മതബോധമാണ് ഔന്നിത്യത്തിന്റെയും ഉയര്‍ച്ചയുടെയും തലങ്ങളില്‍ നമ്മെ എത്തിച്ചത്. സമ്പന്ന അറബ് രാഷ്ട്രങ്ങളൊഴിച്ചാല്‍ ലോകത്ത് മുസ്‌ലികള്‍ ദുരന്തമനുഭവിക്കുന്നവരാണ്. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങളെ പോലുള്ളവരോട് ഏറെ കടപ്പെട്ടവരാണ് നമ്മള്‍. മാനിപുരം ഹയാത്തുല്‍ഇസ്‌ലാം മദ്രസ്സ 50-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പി.മോയിന്‍ഹാജി അധ്യക്ഷതവഹിച്ചു. മുഹ്‌യുദ്ദീന്‍കുട്ടി ബാഖവി പരതക്കാട് മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞാലന്‍കുട്ടി ഫൈസി, പി.അബുഹാജി, പി.കുട്ട്യാമു, മജീദ് കാളക്കണ്ടി, നൗഫല്‍.എം പ്രസംഗിച്ചു. എം.ടി മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും ഷഹന്‍.കെ.കെ നന്ദിയും പറഞ്ഞു.

എസ്എസ്എല്‍സി ഫലം ബുധനാഴ്ച; ഫലം കാത്തിരിക്കുന്നത് 4.79 ലക്ഷം വിദ്ധ്യാര്തികൾ

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി അറിയിച്ചു. 
56 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. മൂന്ന് സോണുകളായി തിരിച്ചായിരുന്നു മൂല്യനിര്‍ണയം.
ഇതോടെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നായിരുന്നു ഫലം പ്രഖ്യാപിച്ചത്.
4.79 ലക്ഷം കുട്ടികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷയെഴുതിയത്. മാര്‍ച്ച് 23 ന് തീര്‍ന്ന പരീക്ഷയുടെ ഫലം ഇപ്രാവശ്യം റെക്കോര്‍ഡ് വേഗത്തിലാണ് പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച 11.30 ന് വിദ്യാഭ്യാസമന്ത്രി പത്രസമ്മേളനത്തില്‍ ഫലം പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. 
മൂന്ന് മേഖലകളായി തിരിച്ചായിരുന്നു മൂല്യനിര്‍ണയ ക്യാമ്പ് നടത്തിയത്. ആകെ 54 ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു. 12,500 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ എത്തി. ഏപ്രില്‍ ഒന്നിന് തുടങ്ങിയ മൂല്യനിര്‍ണയം 15 ന് പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം 93 ശതമാനമായിരുന്നു വിജയം. അത് റെക്കോര്‍ഡായിരുന്നു. ഈ വര്‍ഷവും വിജയശതമാനം കുറയാന്‍ സാധ്യതയില്ല. മാത്രമല്ല നേരിയ വര്‍ധനയെങ്കിലും ഉണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ചൊവ്വാഴ്ച പരീക്ഷാബോര്‍ഡ് യോഗം ചേരും. ഈ യോഗത്തിലാണ് ഏതെങ്കിലും വിഷയത്തിന് മോഡറേഷന്‍ നല്‍കണമോയെന്ന് തീരുമാനിക്കുക. എന്നാല്‍ വര്‍ഷങ്ങളായി വിജയശതമാനം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ മോഡറേഷന്‍ നല്‍കാറില്ല. മൂല്യനിര്‍ണയം ഉദാരമായ രീതിയിലുമായിരുന്നു. 
ഈ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും-keralapareeshabhavan.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, results.itschool.gov.in

വിശ്വാസികള്‍ ഒഴുകിയെത്തി..കടമേരി റഹ്‌മാനിയ റൂബി ജൂബിലിക്ക്‌ ഉജ്ജ്വല പരിസമാപ്‌തി

ജനസാഗരം സാക്ഷി…കടമേരി റഹ്‌ മാനിയ്യ അറബിക്‌ കോളേജ്‌ റൂബി ജൂബിലി യുടെ സമാപന പൊതു സമ്മേളനം സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു
കടമേരി: വൈജ്ഞാനിക കേരളത്തിലാദ്യമായി മത ഭൌതിക സമന്വയ വിദ്യഭ്യാസമെന്ന ആശയം കാഴ്‌ചവെച്ച്‌ പ്രവര്‍ത്തി പദത്തില്‍ നടപ്പിലാക്കി വിജയിച്ച, കടമേരി റഹ്‌ മാനിയ്യ അറബിക്‌ കോളേജിന്റെ റൂബി ജൂബിലിക്ക്‌ വടകരയിലെ കടമേരിയില്‍ പ്രൌഢോജ്‌ജ്വല പരിസമാപ്‌തി.
നാട്ടിന്‍റെ വിവിധ മേഖലകളില്‍ നിന്നായി ഒഴുകിയെത്തിയ വിശ്വാസി സാഗരത്തെ സാക്ഷി നിര്‍ത്തി സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌ പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. 
സമൂഹം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയും കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്യുന്ന പുതിയ കാലത്ത് ധാര്‍മ്മികബോധമുള്ള തലമുറയെ വാര്‍ത്തെടുക്കേണ്ടത് അനിവാര്യമാണെന്ന് തങ്ങള്‍. പറഞ്ഞു. 
കഴിഞ്ഞുപോയ മുസ്‌ലിം ഭരണകര്‍ത്താക്കളും മഹത്തുക്കളുമെല്ലാം വിജ്ഞാനത്തിന് നല്‍കിയ പ്രാധാന്യം പുതിയ തലമുറ പഠിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നാല്‌ ദിവസങ്ങളിലായി നടന്ന ആഘോഷപരിപാടികളില്‍  നിരവധി പണ്ഡിതന്‍മാരും കേന്ദ്രസംസ്ഥാന മന്ത്രിമാരും നേതാക്കളുമാണ്‌ വിവിധ സെഷനുകളിലായി പങ്കെടുത്തത്‌.  സ്ഥാപനത്തില്‍ നിന്നും മത ഭൌതിക സമന്വയ പഠനം പൂര്‍ത്തീകരിച്ച്‌ ഇരു വിഭാഗത്തിലും ബിരുദങ്ങള്‍ നേടിയ 138 യുവപണ്ഡിതന്‍മാരാണ്‌ കഴിഞ്ഞ ദിവസം റഹ്‌്‌മാനി ബിരുദവും സര്‍ട്ടിഫിക്കറ്റും സനദും ഏറ്റു വാങ്ങിയത്‌. ഇവര്‍ക്കുള്ള സനദ്‌ ദാനം നിര്‍വ്വഹിച്ചതും പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ആയിരുന്നു
കോളജില്‍ പഠനം പൂര്‍ത്തിയാക്കിയവരും പഠിച്ചുകൊണ്‌ടിരിക്കുന്നവരുമായ 40 നിര്‍ധനര്‍ക്ക്‌ റഹ്‌്‌മാനിയ യു.എ.ഇ ഉത്തരമേഖല കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന റഹ്‌്‌മാനിയ മഹലിന്റെ പ്രഖ്യാപനവും സമാപനപൊതുയോഗത്തില്‍ നടന്നു.
സമാപന സമ്മേളന ദിവസം രാവിലെ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമം ഹജ്ജ്‌ കമറ്റി ചെയര്‍മാനും സ്ഥാപന പ്രിന്‍സിപ്പളുമായ ശൈഖുനാ കോട്ടുമല ടി എം ബാപ്പുമുസ്‌്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഫരീദ്‌ റഹ്‌്‌മാനി കാളികാവ്‌ അധ്യക്ഷത വഹിച്ചു. സി ഹംസ സാഹിബ്‌ മേലാറ്റൂര്‍, സൈതലവി റഹ്‌്‌മാനി, കോഡൂര്‍ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌്‌ല്യാര്‍, അബ്ദുല്ല ഫൈസിവേളം, മുസ്‌തഫ റഹ്‌്‌മാനി മാവൂര്‍, മുടിക്കോട്‌ മുഹമ്മദ്‌ മുസ്‌്‌ല്യാര്‍ സംസാരിച്ചു.
തുടര്‍ന്ന്‌ നടന്ന കര്‍മസരണി ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കെ ടി ഹംസമുസ്‌്‌ല്യാര്‍ വയനാട്‌ അധ്യക്ഷത വഹിച്ചു. എം ടി അബ്‌്‌ദുല്ല മുസ്‌്‌ല്യാര്‍, മൂസക്കുട്ടി ഹസ്രത്ത്‌, ബഷീര്‍ ഫൈസി ചീക്കോന്ന്‌, വി മൂസക്കോയ മുസ്‌്‌ല്യാര്‍, മാഹിന്‍മുസ്‌്‌ല്യാര്‍, കബീര്‍ റഹ്‌്‌മാനി സംസാരിച്ചു.
ഉച്ചക്ക്‌ ശേഷം നടന്ന നേതൃസ്വരം കേരള വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്‌ സി കെ എം സാദിഖ്‌ മുസ്‌്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങള്‍, ഹംദുല്ല സഈദ്‌ എം പി,മുസ്‌തഫ മുണ്‌ടുപാറ, അബൂബക്കര്‍ ഫൈസി മലയമ്മ, സംസാരിച്ചു.സമാപന സമ്മേളനം  പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത പ്രസിഡന്റ്‌ സി കോയക്കുട്ടി മുസ്‌്‌ല്യാര്‍ ആനക്കര അധ്യക്ഷതവഹിച്ചു.
കോഴിക്കോട്‌ വലിയഖാസി നാസറുദ്ദിന്‍ അബ്ദുല്‍ ഹയ്യ്‌ തങ്ങള്‍, പ്രാര്‍ഥന നടത്തി.
ശൈഖുനാ കോട്ടുമല ടി എം ബാപ്പുമുസ്‌്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌്‌്‌ല്യാര്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌്‌ല്യാര്‍, പി കെ പി അബ്ദുസ്സലാം മുസ്‌്‌ല്യാര്‍, എം സി മായിന്‍ഹാജി, ത്വാഖ അഹ്‌്‌മദ്‌ മുസ്‌്‌ല്യാര്‍, ചെറുവാളൂര്‍ അബ്ദുസ്സലാം മുസ്‌്‌ല്യാര്‍, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, ചീക്കിലോട്ട്‌ കുഞ്ഞബ്ദുല്ല മുസ്‌്‌ല്യാര്‍, എസ്‌ പി എം തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
അരീക്കര്‍ അബ്ദുറഹിമാന്‍ മുസ്‌്‌ല്യാരുടെ ജൌഹറുല്‍ മുനള്ളം എന്ന ഗ്രന്ഥം കുറ്റിക്കണ്‌ടി അബൂബക്കര്‍ ഹാജിക്ക്‌ നല്‍കി പാണക്കാട്‌ ഹൈദരലി ശിഹാബ്‌തങ്ങള്‍ പ്രകാശനം ചെയ്‌തു.
സമാപന സമ്മേളനത്തില്‍ സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ല്യാര്‍ അദ്ധ്യക്ഷനായിരുന്നു. സമസ്‌ത ജന.സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ല്യാര്‍ സനദ്ദാന പ്രഭാഷണവും അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും നടത്തി.  അവാര്‍ഡ്ദാനം ദുബൈ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി നിര്‍വ്വഹിച്ചു. 
ഖത്തർ പാലസ് ഇമാം ഹാഫിള് സുഹൈല്‍ റഹ്മാനി കാവനൂര്‍ ഖിറാഅത്ത് നടത്തി. റഹ്മാനിയ്യ: പ്രിന്‍സിപ്പല്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ 
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ല്യാര്‍, മന്ത്രി മഞ്ഞളാംകുഴി അലി, ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍, മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., എം.സി. മായിന്‍ ഹാജി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ല്യാര്‍ സംബന്ധിച്ചു. ശൈഖുനാ കോട്ടുമല ടി എം ബാപ്പുമുസ്‌്‌ല്യാര്‍ സ്വാഗതവും മുഹമ്മദ്‌ റഹ്‌മാനി തരുവണ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിലെ പ്രധാന പ്രഭാഷണങ്ങൾ താഴെ കേൾക്കാം


കടമേരി റഹ്‌ മാനിയ്യ റൂബി ജൂബി സമ്മേളനം; പുന: സംപ്രേഷണം ഇന്ന്‌ രാത്രി ദര്‍ശന ചാനലില്‍

കടമേരി : കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ വടകര കടമേരിയില്‍ സമാപിച്ച റഹ്‌മാനിയ്യ അറബിക്‌ കോളേജ്‌ റൂബി ജൂബിലി സമ്മേളനത്തിന്റെ പ്രധാന ഭാഗങ്ങളുടെ പുന:സംപ്രേഷണം ഇന്ന്‌ (തിങ്കള്‍)രാത്രി ഇന്ത്യന്‍ സമയം 10 മണി മുതല്‍ ദര്‍ശന ചാനലില്‍ ഉണ്ടായിരിക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദര്‍ശന ചാനല്‍ ഓണ്‍ലൈനില്‍ കാണാന്‍  ഇവിടെ ക്ലിക്ക്‌ ചെയ്യുക

സമുദായപുരോഗതി നിലനിർത്താൻ ശ്രദ്ധിക്കണം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

നാദാപുരം: വൈദേശിക ആധിപത്യം കൊണ്ടും ചരിത്രപരമായ കാരണങ്ങളാലും അടിച്ചമർത്തപ്പെട്ടു പിന്നാക്കമായ ഒരു സമുദായം ഇന്നു നേടിയെടുത്ത സംഘശക്‌തിയും വിദ്യാഭ്യാസപുരോഗതിയും നിലനിർത്താൻ ശ്രദ്ധയൂന്നണമെന്നു വ്യവസായ-ഐ.ടി. വകുപ്പു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി.
കടമേരി റഹ്‌മാനിയ്‌യ റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ 'നേതൃസ്വരം' സെഷൻ ഉദ്‌ഘാടനം ചെയ്‌യുകയായിരുന്നു അദ്ദേഹം. കോളജ്‌ അധ്യാപകൻ ജനീഫ്‌ വാഫി രചിച്ച ഇംഗ്ലീഷ്‌ കവിതാ സമാഹാരം മന്ത്രി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാർക്കു നൽകി പ്രകാശനം ചെയ്‌തു. സി.കെ.എം. സ്വാദിഖ്‌ മുസ്ലിയാർ അധ്യക്ഷതവഹിച്ചു.

കരുമ്പാപ്പൊയില്‍ മസ്ജിദ് വെള്ളിയാഴ്ച തുറക്കും

നടുവണ്ണൂര്‍: പുനര്‍നിര്‍മിച്ച കരുമ്പാപ്പൊയില്‍ ജുമാമസ്ജിദ് ഏപ്രില്‍ 26ന് നാലുമണിക്ക് നമസ്‌കാരത്തിനായി തുറക്കും. അസര്‍ നമസ്‌കാരത്തിനുശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനകര്‍മം നിര്‍വഹിക്കും. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ദിക്‌റ് ദുആ സമ്മേളനം നടക്കും. ഹാജി പി. കുഞ്ഞ്യേത് മുസ്‌ല്യാര്‍ നേതൃത്വംവഹിക്കും.
22ന് 8 മണിക്ക് അബൂബക്കര്‍ ഫൈസി മലയമ്മയുടെ പ്രഭാഷണം, 24ന് വെണ്ണക്കോട് അബൂബക്കര്‍ സഖാഫിയുടെ പ്രഭാഷണം, 24ന് സുബൈര്‍ തോട്ടിക്കലിന്റെ കഥാപ്രസംഗം, 25ന് ബാവമുഹമ്മദ് ജിറാനിയുടെ പ്രഭാഷണം എന്നിവയുണ്ടാകും.

മദ്രസക്കെട്ടിടം ഉദ്ഘാടനം ഇന്ന്

പടന്നക്കാട്: തൈക്കടപ്പുറം നടുവില്‍പ്പള്ളി നജാത്തുല്‍ മദ്രസക്കെട്ടിടം 21ന് മൂന്നു മണിക്ക് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനാകും. മുന്‍കാല സാരഥികളെ ആദരിക്കല്‍, സപ്ലിമെന്റ് പ്രകാശനം, മതപ്രഭാഷണങ്ങള്‍ എന്നിവ നടക്കും. 

എസ്.കെ.എസ്.എസ്.എഫ്. തിരൂരങ്ങാടി മേഖല സര്‍ഗലയം

തിരൂരങ്ങാടി: എസ്.കെ.എസ്.എസ്.എഫ്. മേഖല സര്‍ഗലയം ഞായറാഴ്ച കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രാവിലെ ഒമ്പതിന് എസ്.വൈ.എസ്. പഞ്ചായത്ത് സെക്രട്ടറി ഹാജി അലവിക്കുട്ടി മുസ്‌ല്യാര്‍ പതാക ഉയര്‍ത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. എട്ട് ക്ലസ്റ്ററുകളിലെ 56 ശാഖകളില്‍ നിന്നായി 465 പേരാണ് മത്സരിക്കുന്നത്. 42 ഇനങ്ങളിലാണ് മത്സരം. 
ഇതിന്റെ ഭാഗമായി ആര്‍ട്ട് ഗാലറിയും കരിയര്‍ ഗൈഡന്‍സ് സെന്ററും പ്രവര്‍ത്തിക്കും. രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനം ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ മുഹമ്മദാലി പുളിക്കല്‍, സിദ്ദീഖ് ചെമ്മാട്, അന്‍വര്‍ പാലക്കാട്ട്, ഊര്‍പ്പായി സൈതലവി, അലി കൊടിഞ്ഞി, അബ്ദുള്‍ ലത്തീഫ് കരുവള്ളൂര്‍ എന്നിവര്‍ പങ്കെടുത്തു.

അക്കാദമി പുതിയ അധ്യയന വര്‍ഷത്തില്‍ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും.

കല്‍പ്പറ്റ: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പുതിയ അധ്യയന വര്‍ഷത്തില്‍ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. വെങ്ങപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന വാഫി കോളേജില്‍ എസ് എസ് എല്‍ സി പാസായ 35 വിദ്യാര്‍ത്ഥികള്‍ക്കും, ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക ഹിഫ്‌ള് കോളേജില്‍ ഏഴാം തരം പാസായ 10 വിദ്യാര്‍ത്ഥികള്‍ക്കും വാരാമ്പറ്റ സആദാ കോളേജില്‍ ഏഴാം തരം പാസായ 30 വിദ്യാര്‍ത്ഥികള്‍ക്കും കല്‍പ്പറ്റ വനിതാ ശരീഅത്ത് കോളേജില്‍ 25 വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കും. അഡ്മിഷനുള്ള അപേക്ഷാഫോറ വിതരണം സ്ഥാപനങ്ങളില്‍ ആരംഭിച്ചുട്ടുണ്ട്. മെയ് ആദ്യവാരത്തില്‍ എഴുത്തു പരീക്ഷയും ഇന്റ്ര്‍വ്യൂയും അതാത് സ്ഥാപനങ്ങളില്‍ നടക്കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വെങ്ങപ്പള്ളി അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി ഹാരിസ് ബാഖവി അറിയിച്ചു.