ഖത്തര്‍ ഇബ്രാഹിം ഹാജിക്ക് MIC യുടെ ആദരം

മൂന്നു പതിറ്റാണ്ടുകാലത്തെ സേവനമികവിന് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് എംഐസിയുടെ ആദരം
ത്വാഖാ അഹ്മദ് മൗലവി ഖത്തര്‍ ഇബ്രാഹിം ഹാജിക്ക് ഉപഹാരം നല്‍കുന്നു
ചട്ടഞ്ചാല്‍ : സാമൂഹ്യ സേവന പ്രവര്‍ത്തന മികവിന് കാര്‍ഫോര്‍ണിയ ആഷ്‌ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് കരസ്ഥമാക്കിയ സുന്നിയുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ടും എം ഐസി ട്രഷററുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിനെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ആദരിച്ചു. മൂന്നുപതിറ്റാണ്ടു കാലത്തെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സ്വാന്തന ആതുര സേവനമങ്ങളുമായി ജനകീയരംഗത്തെ നിത്യസാന്നിധ്യമായ ഖത്തര്‍ ഇബ്രാഹിം ഹാജിക്ക് എംഐസി പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി ഉപഹാരം നല്‍കി. എംഐസി വൈസ് പ്രസിഡണ്ട് ടിഡി അഹ്മദ് ഹാജി ഷാളണിയിച്ചു.

ചട്ടഞ്ചാല്‍ മാഹിനാബാദ് എം ഐസി ക്യാമ്പസില്‍ നടന്ന ആദരണ സമ്മേളനം എംഐസി സീനിയര്‍ വൈസ് പ്രസിഡണ്ട് മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍ ഉദ്ഘാടനം ചെയ്തു. ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ഡോ. സലീം നദ്‌വി വെള്ളമ്പ്ര അനുഗ്രഹ ഭാഷണം നടത്തി. ഡോ. ഇബ്രാഹിം ഹാജി കളനാട് മറുപടി പ്രസംഗം നടത്തി. പാണക്കാട് മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരുമകന്‍ യൂസുഫ് തങ്ങള്‍ കൊയിലാണ്ടി മുഖ്യാതിഥിയായിരുന്നു.

അംഗീകാരങ്ങളും ആദരവുകളും സ്വീകരണങ്ങളും സേവനപാതയിലെ നന്മകള്‍ വിതക്കുന്ന പ്രചോദനങ്ങളാവട്ടെയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ത്വാഖാ അഹ്മദ് മൗലവി ആശംസിച്ചു. എം ഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു. സൃഷ്ടാവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ സൃഷ്ടിക്ക് ചെലവഴിക്കുന്ന മഹത് വ്യക്തിത്വങ്ങള്‍ ഇഹലോകത്തും പരലോകത്തും പുണ്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദൈവാനുഗ്രഹത്തില്‍ നന്ദിയുള്ളവനായി സമൂഹനന്മക്കും ദേശത്തിന്റെ വികസനത്തിനും നിലകൊള്ളുമെന്ന് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 

പരിപാടിയില്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, സിഎച്ച് അബദുല്ലക്കുഞ്ഞി ചെറുകോട്, മുഹമ്മദ് കുഞ്ഞി ഹാജി പാക്യര, അബ്ബാസ് കുന്നില്‍, , മല്ലം സുലൈമാന്‍ ഹാജി, കൊവ്വല്‍ ആമു ഹാജി, ഹമീദ് ഉദുമ, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, മൊയ്തു മൗലവി പുഞ്ചാവി, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, ചെങ്കള അബ്ദുല്ല ഫൈസി, ശാഫി ഹാജി ബേക്കല്‍, സ്വാലിഹ് മാസ്റ്റര്‍ തൊട്ടി, റശീദ് ഹാജി കല്ലിങ്കാല്‍, അബ്ബാസ് കളനാട്, നൗഫല്‍ ഹുദവി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ശാദി, ടിഡി കബീര്‍ തെക്കില്‍, എംഎച്ച് മുഹമ്മദ് മാങ്ങാട്, റഫീഖ് മാങ്ങാട്, ഇല്യാസ് കട്ടക്കാല്‍, റഫീഖ് ഹദ്ദാദ് നഗര്‍, മുനീര്‍ ബന്താട്, സയ്യിദ് ബൂര്‍ഹാന്‍ ഇര്‍ശാദി ഹുദവി, ഹനീഫ് ഇര്‍ശാദി ഹുദവി ദേലംപാടി, നൗഫല്‍ ഹുദവി ചോക്കാട്, മുജീബ് ഹുദവി വെളിമുക്ക്, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, അസ്മതുള്ള ഇര്‍ശാദി ഹുദവി കടബ, ശൗഖുല്ലാഹ് ഇര്‍ശാദി ഹുദവി, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി ഹുദവി തൊട്ടി, സിറാജുദ്ദീന്‍ ഇര്‍ശാദി ഹുദവി, ജുനൈദ് ഇര്‍ശാദി ഹുദവി പുണ്ടൂര്‍, ഫള്‌ലുറഹ്മാന്‍ ഇര്‍ശാദി ഹുദവി, അനസ് ഇര്‍ശാദി ഹുദവി നായന്മാര്‍മൂല, അബ്ദുല്‍ അസീസ് ഇര്‍ശാദി ഹുദവി സീതാംഗോളി, ഹസൈനാര്‍ വാഫി, ഖലീല്‍ ഇര്‍ശാദി ഹുദവി കൊമ്പോട്, മന്‍സൂര്‍ ഇര്‍ശാദി ഹുദവി പള്ളത്തടുക്ക, ജസീല്‍ ഹുദവി, ഇര്‍ശാദ് ഇര്‍ശാദി ഹുദവി കുണിയ, നുഅ്മാന്‍ ഇര്‍ശാദി ഹുദവി പള്ളങ്കോട്, റഊഫ് ഹുദവി, അലി അക്ബര്‍ ഹുദവി, റാഫി ഹുദവി,   തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod

SKSBV ജില്ലാ സമ്മേളനം വിജയിപ്പിക്കുക : ഓണമ്പിള്ളി മുഹമ്മദ് ഫൈസി

തൃശൂര്‍ : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ പെബ്രുവരി 19 മുതല്‍ 22 വരെ തൃസൂര്‍ സമര്‍ഖന്ദില്‍ നടത്തപ്പെടുന്ന സില്‍വര്‍ ജൂബിലി മഹാ സമ്മേലനത്തിന്റെ ജില്ലയിലെ സ്വാഗത സംഘ ഭാരവാഹികള്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍, മേഖല കോഡിനേറ്റര്‍മാര്‍, റൈഞ്ച് ഓര്‍ഗനൈസര്‍മാര്‍ തുടങ്ങിയവരുടെ സംയുക്ത യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഒക്‌ടോബര്‍ 21, 22 തിയ്യതികളില്‍ ചാവക്കാട് വെച്ച് നടക്കുന്ന സുന്നി ബാലവേദി ജില്ലാ സമ്മേലനം വിജയിപ്പിക്കുന്നതിന് വേണ്ടി സമസ്തയുടെ എല്ലാ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആഹ്വാനം ചെയ്തു. 
യോഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ സി. എ. റഷീദ് സാഹിബ് അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജമറല്‍ സെക്രട്ടറി ഇല്യാസ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്. വൈ. എസ് ജില്ലാ സെക്രട്ടറി കരീം ഫൈസി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി. എച്ച്. റഷീദ് ജനറല്‍ സെക്രട്ടറി ഖമറുദ്ദീന്‍, ബഷീര്‍ ഫൈസി ദേശമംഗലം ത്രീ സ്റ്റാര്‍ കുഞ്ഞു മുഹമ്മദ് ഹാജി, ടി. എസ് മമ്മി, സി. എ. ശംസു, ബഷീര്‍ കല്ലേപാടം, തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ശാഹിദ് കോയ തങ്ങള്‍ സ്വാഗതവും സ്വാഗത സംഘം കോര്‍ഡിനേറ്റര്‍ ഷഹീര്‍ ദേശമംഗലം നന്ദിയും പറഞ്ഞു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

'ഇമാമ'ക്ക് പുതിയ ഭാരവാഹികള്‍

നൗഫല്‍ ഹുദവി (പ്രസിഡന്റ്), അബ്ദുല്‍ നാഫിഅ് ഹുദവി (ജന.സെക്രട്ടറി), ഇല്യാസ് ഹുദവി (ട്രഷറര്‍)
തളങ്കര : മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇമാമയുടെ 2014-15 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന സമിതി നിലവില്‍ വന്നു. ഞായറാഴ്ച്ച നടന്ന ജനറല്‍ ബോഡി യോഗത്തില്‍ നൗഫല്‍ ഹുദവി അല്‍ മാലികി മല്ലം പ്രസിഡന്റും അബ്ദുല്‍ നാഫിഅ് ഹുദവി അല്‍ മാലികി അങ്കോല ജനറല്‍ സെക്രട്ടറിയും ഇല്യാസ് ഹുദവി അല്‍ മാലികി മുഗു ട്രഷററുമായ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. വൈസ് പ്രസിഡന്റുമാരായി മന്‍സൂര്‍ ഹുദവി അല്‍ മാലികി മുള്ളേരിയ, സ്വാദിഖ് ഹുദവി അല്‍ മാലികി ആലംപാടിയെയും ജോ.സെക്രട്ടറിമാരായി അര്‍ഷദ് ഹുദവി അല്‍ മാലികി ബാങ്കോട്, മുഫീദ് ഹുദവി അല്‍ മാലികി ചാലയെയും കോഡിനേറ്ററായി സ്വലാഹ് ഹുദവി അല്‍  മാലികി ബോവിക്കാനത്തെയും തെരഞ്ഞെടുത്തു. 
യോഗത്തില്‍ റഈസ് ഹുദവി അല്‍ മാലികി അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ ഹുദവി അല്‍ മാലികി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വലാഹ് ഹുദവി അല്‍ മാലികി സ്വാഗതവും നാഫിഅ് ഹുദവി അല്‍ മാലികി നന്ദിയും പറഞ്ഞു. 
- imama mdia

ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ അനുസ്മരണവും ഖല്‍ഖാ വാര്‍ഷികവും

ചാപ്പനങ്ങാടി യൂണിറ്റ് SKSSF ഉം മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ അനുസ്മരണവും ഖല്‍ഖാ വാര്‍ഷികവും ഒക്ടോബര്‍ 22, 23 തിയ്യതികളില്‍
- Ahammed Kabeer.V

ജാമിഅഃ നൂരിയ്യഃ സജ്ദ ഭാരവാഹികളെ തെരഞ്ഞെടുത്തു

താജുദ്ദീന്‍ പി (പ്രസിഡണ്ട്), ജവാദ് മുന്നിയൂര്‍ (സെക്രട്ടറി), മുഹമ്മദ് ത്വയ്യിബ് ആലൂര്‍ (ട്രഷറര്‍)
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ സജ്ദയുടെ പുതിയ ഭാരവാഹികളായി താജുദ്ദീന്‍ പി (അല്‍ ഹസനാത്ത്, മാമ്പുഴ) പ്രസിഡണ്ട്, ജവാദ് മുന്നിയൂര്‍ (കോട്ടുമല കോംപ്ലക്‌സ്) ജനറല്‍ സെക്രട്ടറി, മുഹമ്മദ് ത്വയ്യിബ് ആലൂര്‍ (ഇര്‍ശാദുല്‍ അനാം, കൊപ്പം) ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
ശമ്മാസ് (ദാറുല്‍ ഉലൂം, ബത്തേരി) സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ (മുനവ്വിറുല്‍ ഇസ്‌ലാം, തൃക്കരിപ്പൂര്‍) സയ്യിദ് അസ്ഹറുദ്ദീന്‍ തങ്ങള്‍ (ബദ്‌രിയ്യ, വേങ്ങര) വൈസ് പ്രസിഡണ്ടുമാര്‍. പി. ഉബൈദുല്ല (ദാറുന്നജാത്ത്, കരുവാരക്കുണ്ട്) ലുക്മാന്‍ മണിമൂളി (മര്‍കസ്, നിലമ്പൂര്‍) നജൂം മുക്കുവ (ശംസുല്‍ ഉലമാ, തോഡാര്‍) ജോ: സെക്രട്ടറിമാര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
സജ്ദ കേന്ദ്ര കൗണ്‍സില്‍ യോഗം വാകോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉസ്മാന്‍ ഫൈസി എറിയാട് പ്രസംഗിച്ചു.
- Secretary Jamia Nooriya

പെരിന്തല്‍മണ്ണ ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു

പെരിന്തല്‍മണ്ണ : ശാസ്ത്ര സാങ്കേതിക വളര്‍ച്ചയും ഭൌതിക മുന്നേറ്റവും അവിശ്വസനീയമായ മാറ്റങ്ങള്‍ ലോകത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ നൂറ്റാണ്ടുകള്‍ക്ക് ദീപ്തി പകര്‍ന്ന വിശുദ്ധ ഖുര്‍ആനിക പഠനം ഏറെ അന്ത്യന്താപേക്ഷിതമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ചു. എസ്.വൈ.എസ്. മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന് വേണ്ടി നിര്‍മ്മിച്ച ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ.കെ.സി.എം. തങ്ങള്‍ വഴിപ്പാറ, പി.കെ. മുഹമ്മദ് കോയ തങ്ങള്‍, ഹാജി കെ. മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്ലിയാര്‍, പി.ടി. അലി മുസ്ലിയാര്‍, കെ. സെയ്തുട്ടി ഹാജി, എ.കെ. ആലിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. സിദ്ദീഖ് ഫൈസി അമ്മിനിക്കാട് സ്വാഗതവും എന്‍.ടി.സി. മജീദ് നന്ദിയും പറഞ്ഞു.
- SIDHEEQUE FAIZEE AMMINIKKAD

SKSSF നീലഗിരി ജില്ലാ ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് 19 ഞായര്‍

- shuhaib cps

സമസ്‌ത ബഹ്‌റൈന്‍ ഹമദ്‌ടൌണ്‍ വാര്‍ഷിക സമ്മേളനത്തിന്‌ ഉജ്ജ്വല സമാപനം

വിശ്വാസ സംരക്ഷണത്തിന്‌ ത്യാഗ സന്നദ്ധത അനിവാര്യം : സിംസാറുല്‍ ഹഖ്‌ ഹുദവി 
മനാമ : വിശ്വാസ സംരക്ഷണത്തിന്‌ ത്യാഗ സന്നദ്ധത അനിവാര്യമാണെന്നും പൂര്‍വ്വ സൂരികളുടെ ചരിത്രപാഠങ്ങള്‍ അതാണ്‌ നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും  പ്രമുഖ വാഗ്‌മിയും യുവ പണ്‌ഢിതനുമായ ഉസ്‌താദ്‌ സിംസാറുല്‍ ഹഖ്‌ ഹുദവി ദുബൈ അഭിപ്രായപ്പെട്ടു. വിശുദ്ധ ഇസ്ലാമിന്റെ ആവിര്‍ഭാവത്തിലുണ്ടായ അവസ്ഥയിലേക്ക്‌ തന്നെ ഇസ്ലാം മടങ്ങുമെന്ന്‌ തിരുനബി(സ)അരുളിയിട്ടുണ്ട്‌. അന്ത്യനാളടുക്കും തോറും താന്‍ ഒരു വിശ്വാസിയാണെന്ന്‌ വെളിപ്പെടുത്തി ജീവിക്കാന്‍ കഴിയാത്ത ഒരു സാഹചര്യമാണ്‌  വരാനിരിക്കുന്നത്‌. ആ സാഹചര്യങ്ങളിലെല്ലാം പ്രലോഭനങ്ങളില്‍ വീണുപോകാതെ ആദര്‍ശത്തിലടിയുറച്ചു ജീവിക്കുന്നവര്‍ക്കു മാത്രമേ പരലോക മോക്ഷം സാധ്യമാവുകയുള്ളൂവെന്നും അതിനാല്‍ ഹിദായത്ത്‌ നേടിയവരായി ജീവിച്ചുമരിക്കാനാണ്‌ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കേണ്ടതെന്നും അദ്ധേഹം നിര്‍ദേശിച്ചു.
പൂര്‍വ്വ സൂരികള്‍ സഹിച്ച ത്യാഗം ഇന്ന്‌ നമുക്ക്‌ അനുഭവിക്കേണ്ടി വരുന്നില്ല. വിശുദ്ധ കഅ്‌ബാ ശരീഫിന്റെ സമീപം പോലും അവര്‍ക്ക്‌ രക്ഷയുണ്ടായിരുന്നില്ല. താന്‍ വിശ്വാസിയാണെന്ന കാര്യം കഅ്‌ബാലയത്തിനു സമീപം വെച്ച്‌ പ്രഖ്യാപിച്ചപ്പോഴാണ്‌ പ്രവാചകന്റെ ഉറ്റ സുഹൃത്തായ സിദ്ധീഖ്‌ (റ) നെ ശത്രുക്കള്‍ അവിടെയിട്ടു ചവിട്ടിമെതിച്ചത്‌.
ഇന്നു നാം ത്യാഗം സഹിക്കേണ്ടതു  മാര്‍ഗഭ്രംശം സംഭവിക്കാതിരിക്കാനാണ്‌. അനിയന്ത്രിതമായ സോഷ്യല്‍ മീഡിയകളുടെ ഉപയോഗത്തിലൂടെ ഹിദായത്ത്‌ നഷ്‌ടപ്പെടുന്ന ദുരവസ്ഥയാണിന്ന്‌ കാണുന്നത്‌. നല്ല കൂട്ടുകാരനുമായി കൂട്ടുകൂടുകയെന്ന പോലെ ഫ്രന്റ്‌സ്‌ റിക്വസ്റ്റുകളുടെ കാര്യത്തിലും നാം ജാഗ്രത പാലിക്കണം. അസൂയ, അഹങ്കാരം പോലുള്ള ഹൃദയരോഗങ്ങള്‍ കൊണ്ടും ധനം, സ്‌ത്രീ, ലഹരി എന്നിവ മൂലവുമാണ്‌ കഴിഞ്ഞ കാലങ്ങളിലൊക്കെയും സന്മാര്‍ഗ ഭ്രംശം വന്നു പോയതെന്നും പ്രവാസ ലോകത്ത്‌ വിശ്വാസികള്‍ കരുതിയിരിക്കേണ്ടതും ഇവ തന്നെയാണെന്നും അദ്ധേഹം വിശദീകരിച്ചു.
ചടങ്ങ്‌ സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ശരീരഭാഗങ്ങള്‍ക്ക്‌ ചികിത്സ തേടുന്നതുപോലെ തന്നെ പ്രധാനമാണ്‌ വിശ്വാസികള്‍ക്ക്‌ ആത്മീയ ചികിത്സയെന്നും അതിന്‌ സ്വലാത്തും ദിക്‌റുകളും അധികരിപ്പിക്കേണ്ടതുണ്ടെന്നും സ്വലാത്തിന്റെ നേട്ടവും ശ്രേഷ്‌ഠതകളും വിവരിക്കുകയാണ്‌ സ്വലാത്ത്‌ വാര്‍ഷികം കൊണ്ടുദ്ധേശിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. സ്‌ത്രീ പുരുഷ ഭേദമന്യെ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ വിശ്വാസികളെ കൊണ്ട്‌ സമ്മേളന സ്ഥലം അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പു മുട്ടി. അര്‍ദ്ധരാത്രി പിന്നിട്ട്‌ നടന്ന പ്രഭാഷണത്തിലും സമൂഹ പ്രാര്‍ത്ഥനയിലും പങ്കെടുത്താണ്‌ വിശ്വാസികള്‍ പിരിഞ്ഞത്‌. ചടങ്ങില്‍ ഏരിയാ പ്രസിഡന്റ്‌ കാവനൂര്‍ മുഹമ്മദ്‌ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. അല്‍ ഹാഫിള്‌ ശറഫുദ്ധീന്‍ കണ്ണൂര്‍ ഖിറാഅത്ത്‌ നടത്തി. ഉമറുല്‍ഫാറൂഖ്‌ ഹുദവി, ശമീര്‍ വയനാട്‌(കെ.എം.സി.സി) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സമസ്‌ത കേന്ദ്ര ഏരിയാ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.  മുഹമ്മദലി ചങ്ങരം കുളം സ്വാഗതവും ഷഹീര്‍ എടച്ചേരി നന്ദിയും പറഞ്ഞു.
- samastha news

ഈദ്; സഹന സമര്‍പ്പണത്തിന്റെ സന്ദേശം : SKIC റിയാദ്

റിയാദ് : ഈദുല്‍ അള്ഹ നല്‍കുന്ന ഓര്‍മ്മകള്‍ സഹന സമര്‍പ്പണത്തിന്റെതാണെന്ന് എസ് കെ ഐ സി റിയാദ് ഈദ് സംഗമം അഭിപ്രായപ്പെട്ടു. തനിക്ക് ലഭിച്ചതെല്ലാം സൃഷ്ടാവിന്റെ പ്രീതിക്കായി സമര്‍പ്പിക്കുകയും ചുററിലുമുളള തിന്മകളോട് വിവേകപൂര്‍വ്വം സംവദിക്കുകയും പ്രതിസന്ധികളെ സഹനത്തിലൂടെ അതിജയിക്കുകയും ചെയ്ത ഇബ്രാഹീമി സന്ദേശത്തിന്റെ ഉണര്‍ത്തുപാട്ടാകണം ഈദ് ആഘോഷങ്ങളെന്നും മതത്തിന്റെ പേരില്‍ മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുളള വേദിയാക്കി ഈദാഘോങ്ങളെ മാററരുതെന്നും ഈദ് സന്ദേശകര്‍ ഉണര്‍ത്തി. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍, ക്വിസ്സ് മത്സരം, ഇശല്‍ സംഗമം എന്നിവ നടന്നു. അബൂബക്കര്‍ ബാഖവി മാരായമംഗലം അദ്യക്ഷത വഹിച്ചു. പി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, സലീം വാഫി, സിറാജുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളക്കൈ, ഹബീബുളള പട്ടാമ്പി, സമദ് പെരുമുഖം, അബ്ദുറഹ്മാന്‍ ഫറോക്ക്, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ലത്തീഫ് ഹാജി തച്ചണ്ണ, നൗഫല്‍ വാഫി തുടങ്ങിയവര്‍ പങ്കെടുത്തു. ശാഫി വടക്കേകാട് സ്വാഗതവും മസ്ഊദ് കൊയ്യോട് നന്ദിയും പറഞ്ഞു.
- A. K. RIYADH

വ്യാജ കേശം; ഖസ്റജിക്ക് ലഭിച്ചമുടിയും ബോംബെയിൽ നിന്ന്; സുന്നി നേതാക്കള്‍ കൂടുതൽ തെളിവുകൾ പുറത്തുവിട്ടു

മര്‍കസ് ലോകോളേജ് ഉദ്ഘാടന ചടങ്ങില്‍ ഹൈകോടതി ജസ്റ്റിസ് പങ്കെടു ക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും നേതാക്കള്‍
കോഴിക്കോട് : വ്യാജ കേശം ഉപയോഗിച്ച് പണപ്പിരിവ് നടത്തി നിര്‍മ്മിക്കുന്ന മര്‍ക്കസ് നോളജ് സിറ്റിയുടെ ഭാഗമായ മര്‍കസ് ലോകോളേജിന്റെ ഉദ്ഘാടന ചടങ്ങില്‍ കേരള ഹൈകോടതി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് പങ്കെടുക്കുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് സുന്നി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കാന്തപുരത്തിന് വ്യാജകേശം കൈമാറിയ 
അബൂദാബിയിലെ അഹ്മദ് ഖസ്റജിക്ക് 
മുംബൈയിലെ ഇഖ്ബാല്‍ ജാലിയാവാല
യുടെ മകന്‍ ഇംറാന്‍ വ്യാജകേശ 
കെട്ട് കൈമാറുന്ന ഫോട്ടോ 
വ്യാജ കേശം ഉപയോഗിച്ച് പണപ്പിരിവു നടത്തി ആത്മീയ ചൂഷണം ചെയ്യുന്നതിനെതിരെയും അതുപയോഗിച്ചുള്ള ബിസ്നസ് സംരഭത്തിനെതിരെയുമുള്ള കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ ആ സംരഭത്തിന്റെ തന്നെ ഭാഗമായ മര്‍കസ് ലോകോളേജിന്റെ ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ജസ്റ്റിസ് പങ്കെടുക്കുമെന്ന് കാന്തപുരം പറയുന്നത്
. ഇത് ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാവുമെന്നും കോടതിയുടെ അന്തസിനെ ബാധിക്കുമെന്നും സുന്നി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
 തിരുകേശ വിവാദത്തെ തുടര്‍ന്ന് കാന്തപുരം ഗ്രൂപ്പ് വിട്ട ജിഷാന്‍ മാഹി കാന്തപുരം വിഭാഗം എസ്.വൈ.എസ്. അംഗത്വം രാജിവെച്ചതായി പ്രഖ്യാപിച്ചു. അബൂദാബിയിലെ അഹ്മദ് ഹസ്റജിയില്‍ നിന്നും മര്‍കസ് അധികൃതര്‍ കൊണ്ടുവന്ന മുടി മുംബൈയിലെ ഇഖ്ബാല്‍ മുഹമ്മദ് ജാലിയാ വാലയില്‍ നിന്നും അഹ്മദ് ഖസ്റജിയിലേക്ക് എത്തിയതാണെന്നതിന്റെ തെളിവും ഫോട്ടോയും പുറത്തുവിട്ടു.
പത്രസമ്മേളനത്തില്‍ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, കെ. മോയീന്‍ കുട്ടി മാസ്റ്റര്‍, എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സലീം എടക്കര, എം.പി. മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, മലയമ്മ മുഹമ്മദ് സഖാഫി, ജിഷാന്‍ മാഹി, മുഹമ്മദ് രാമന്തളി, അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി സംബന്ധിച്ചു.
- SKSSF STATE COMMITTEE

SKSSF വയനാട് ജില്ലാ ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് നാളെ (12 ഞായര്‍)

മുട്ടില്‍ : എസ് കെ എസ് എസ് എഫ് ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് നാളെ (ഞായര്‍) മുട്ടില്‍ സയന്‍സ് & ആര്‍ട്‌സ് കേളേജില്‍ വെച്ച് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്യും. കെ ടി ഹംസ മുസ് ലിയാര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട്, ഇബ്രാഹിം ഫൈസി പേരാല്‍, കെ അലി മാസ്റ്റര്‍, മമ്മൂട്ടി മാസ്റ്റര്‍ തരുവണ, ഷൗക്കത്തലി മൗലവി വെള്ളമുണ്ട തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

സഹചാരി ഫണ്ട് സ്വീകരിക്കും
കല്‍പ്പറ്റ : നിര്‍ധന രോഗികളുടെ സഹായത്തിനായി രൂപീകരിച്ച സഹചാരി റിലീഫ് സെല്ലിലേക്ക് ബലിപെരുന്നാള്‍ ദിനത്തില്‍ മഹല്ലുകളില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് മുട്ടിലില്‍ വെച്ച് നടക്കുന്ന ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് പരിപാടിയില്‍ സ്വീകരിക്കും. മഹല്ലുകളില്‍ നിന്നും മേഖലാ കമ്മിറ്റികള്‍ ഏറ്റുവാങ്ങിയ ഫണ്ട് ജില്ലാ കമ്മിറ്റിക്ക് കൈമാറാന്‍ സൗകര്യമുണ്ടായിരിക്കുന്നതാണെന്ന് ജില്ലാ സെക്രട്ടറി നൗഫല്‍ വാകേരി അറിയിച്ചു. 
- Shamsul Ulama Islamic Academy VEngappally

രാമപുരം അന്‍വാറുല്‍ ഹുദാ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടന ബ്ലോഗ് ലോഞ്ചിംഗും ഇ-മാഗസിന്‍ പ്രകാശനവും നടത്തി

രാമപുരം : അബൂദാബി സുന്നി സെന്റര്‍ & മുനവ്വിറുല്‍ ഇസ്ലാം അസോസിയേഷന്‍ സംയുക്ത സ്ഥാപനമായ രാമപുരം അന്‍വാറുല്‍ ഹുദാ ജാമിഅ ജൂനിയര്‍ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടന ഐ.ടി.എസ്.എസ് ഇ-മാഗസിന്‍ പ്രകാശനവും മാഗസിന്റെ ബ്ലോഗ് ലോഞ്ചിംഗും നടത്തി. മാനേജര്‍ അരിപ്ര അബ്ദുല്‍ അസീസ് ഫൈസി കാളാവ് സൈദലവി മുസ്‌ലിയാര്‍ക്ക് കോപ്പി നല്‍കി ഇ-മാഗസിന്‍ പ്രകാശനം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളുടെ സാഹിത്യ സൃഷ്ടികള്‍ പുറം ലോകത്തിന് സമര്‍പ്പിക്കുകയാണ് ബ്ലോഗിന്റെ പ്രധാന ലക്ഷ്യം. മാസം തോറും പുറത്തിറങ്ങുന്ന ഇ-മാഗസിന്‍ പ്രിന്റഡ് പതിപ്പിന്റെ ഓണ്‍ലൈന്‍ എഡിഷനായിരിക്കും ബ്ലോഗ്.
റഫീഖ് ദാരിമി വഴിപ്പാറ സ്വാഗതവും മുഹമ്മദ് ഖൗലാനി ഹാദി ഹുദവി നന്ദിയും പറഞ്ഞ യോഗത്തില്‍ ത്വയ്യിദ് ഖാസിമി പുത്തനത്താണി, സ്വാദിഖ് കട്ടിലശ്ശേരി, അബ്ദുല്‍ ജബ്ബാര്‍ ഹുദവി വേങ്ങര, സൈദ് മുഹമ്മദ് ദാരിമി നെല്ലായ, യൂനുസ് വാഫി വെള്ളില, ഇര്‍ശാദലി ഹുദവി രാമപുരം, നജീബ് യമാനി പനങ്ങാങ്ങര എന്നിവര്‍ പങ്കെടുത്തു. ബ്ലോഗ് ലിങ്ക് : www.alirshad-e-magazine.blogspot.in
- Anvarul Huda Ramapuram

പെരിന്തല്‍മണ്ണ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ ഇന്റലക്ച്വല്‍ മീറ്റ് ഇന്ന് (11 ശനി)

- RASIK CP Pni

SKSSF ഗ്രാന്റ് ഫിനാലെ മഹല്ല് ജമാഅത്തുകള്‍ ഏറ്റെടുക്കണം : ചെര്‍ക്കളം അബ്ദുല്ല

കാസര്‍കോട് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തൃശൂര്‍ സമര്‍ഖന്തില്‍ സംഘടിപ്പിക്കുന്ന ഗാന്റ് ഫിനാലെ വിജയിപ്പിക്കാന്‍ ഓരോ മഹല്ല് ജമാഅത്തുകള്‍ മുന്നിറങ്ങണമെന്നും കല്ല്യാണത്തിലുള്ള ആര്‍ഭാടാഭാസങ്ങളടക്കമുള്ള സാമൂഹിക ജീര്‍ണതകള്‍കെതിരെ സംഘടിക്കണമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല സാഹിബ് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഗ്രാന്റ് ഫിനാലെ പ്രചരണ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സ്വന്തന കാരുണ്യ പ്രവര്‍ത്തന ദേശ നന്മക്കും മാനവ സൗഹ്യദത്തിനും ഓരോര്‍ത്തരും കച്ച കെട്ടിയിറങ്ങണമെന്നും വ്യക്തിക്കല്ല ഭക്തിക്കാണ് പ്രാധാന്യം
ധൂര്‍ത്തും കൂത്താടലും നമ്മെ തന്നെ നശിപ്പിക്കുകയാണ് ഇത്തരം ജീര്‍തക്കും ചൂഷണങ്ങള്‍ക്കും ഇല്ലായിമ ചെയ്യാള്ള ദൗത്യം ഓരോ മഹല്ല് കമ്മിറ്റി ഏറ്റെടുത്ത് മുന്നേറണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. നാസര്‍ ഫൈസ് കൂടത്തായി, ജിഷാന്‍ മാഹി, മുഹമ്മദ് രാമന്തളി, എആര്‍സികെപി, അബൂബക്കര്‍ സിദ്ദീഖ് ജലാലി, അബ്ദുസലാം ദാരിമി ആലമ്പാടി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ബഷീര്‍ വെളളിക്കോത്ത്, മുബാറക്ക ഹെനാര്‍ ഹാജി, ചെങ്കള അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്‌വി ചേരൂര്‍, ഹാശിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കെഎം സൈനുദ്ദീന്‍ ഹാജി, ഇസ്ഹാഖ് ചിത്താരി, സിഎ അബ്ദുല്ല കുഞ്ഞി ചാല, മഹ്മൂദ ദേളി, നൂറുദ്ദീന്‍ തങ്ങള്‍, എംഎ ഖലീല്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, അഷ്‌റഫ് മിസ്ബാഹി ചിത്താരി, ലത്തീഫ് ചെര്‍ക്കള, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് ഫൈസി പ്രസംഗിച്ചു.
- Secretary, SKSSF Kasaragod Distict Committee

മതാചാരങ്ങള്‍ വികൃതമാവാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത പാലിക്കണം : SYS വയനാട്

കല്‍പ്പറ്റ : മതവിശ്വാസവും ആചാരങ്ങളും ഏറെ പവിത്രമാണെന്നും അവ വികൃതമാവാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത പാലിക്കണെമെന്നും സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിവാഹ ധൂര്‍ത്തിനും ആഢംബരത്തിനുമെതിരെ ഉയര്‍ന്നു വന്ന അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ കേവലം അഭിപ്രായ പ്രകടനങ്ങളിലൊതുങ്ങാതെ പ്രായോഗിത തലത്തില്‍ കൊണ്ടു വരാന്‍ പണ്ഡിതരും നേതാക്കളും മുന്‍ കൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഹല്ലു കമ്മിറ്റികള്‍ ഉറച്ച തീരുമാനമെടുത്താല്‍ ഒരു പരിധി വരെയെങ്കിലും ഇത്തരം തിന്മകളെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്ന് യോഗം ആവശ്യപ്പെട്ടു.
ജലീല്‍ ഫൈസി പുല്ലങ്കോട്, പി പി വി മൂസ എന്നിവരുടെ പരലോക ഗുണത്തിനു വേണ്ടി പ്രാര്‍ത്ഥന നടത്തി. ഇബ്രാഹിം ഫൈസി പേരാല്‍ അദ്ധ്യക്ഷത വഹിച്ചു. കെ എ നാസര്‍ മൗലവി, എ പി മമ്മു ഹാജി, മുഹമ്മദ് ദാരിമി വാകേരി, ഹാരിസ് ബാഖവി കമ്പളക്കാട്, അബ്ദുറഹ് മാന്‍ തലപ്പുഴ, ശംസുദ്ദീന്‍ റഹ് മാനി, എ കെ സുലൈമാന്‍ മൗലവി, കുഞ്ഞമ്മദ് രൈതക്കല്‍, വി സി മൂസ മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ മടക്കിമല, അബ്ദുറഹ് മാന്‍ ദാരിമി സംസാരിച്ചു. സുബൈര്‍ കണിയാമ്പറ്റ സ്വാഗതവും ഇ പി മുഹമ്മദലി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

SKSSF ഉദുമ യൂണിറ്റ് മയ്യിത്ത് പരിപാലന ക്ലാസ്സ് നടത്തി

SKJU ജില്ലാ മുശാവറ ജനറല്‍ സെക്രട്ടറി
യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി
 ഉദ്ഘാടനം ചെയ്യുന്നു
ഉദുമ : സമസ്ത കേരള സുന്നി സ്റ്റുഡസന്‍സ് ഫെഡറേഷന്‍ ഉദുമ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉദുമ ഈച്ചിലിങ്കാല്‍ ഇശാഅത്തുല്‍ ഇസ്ലാം മദ്രസ അങ്കണത്തിലെ മര്‍ഹൂം സിഎം ഉസ്താദ് നഗറില്‍ മയ്യിത്ത് പരിപാലന ക്ലാസ്സ് സംഘടിപ്പിച്ചു. ഖാലിദ് ഫൈസി മാഹിനാബാദ് എല്‍സിഡി വീഡിയോ ക്ലിപ്പിങ് സഹിതം മയ്യിത്ത് പരിപാലന പരിശീലന ക്ലാസ്സിന് നേതൃത്വം നല്‍കി.
പരിപാടി സമസ്ത കേരള ജംജയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മുക്കുന്നോത്ത് അധ്യക്ഷത വഹിച്ചു. ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഖതീബ് അബൂബക്കര്‍ ഹനീഫി, ഹമീദലി നദ്‌വി ഫൈസി, ജൗഹര്‍ വലിയവളപ്പില്‍, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, ഹമീദ് വലിയവളപ്പില്‍, ഫഹ്ദ് ഉദുമ, വാഹിദ് വലിയവളപ്പില്‍, ഹമീദ് വി.വി, അബ്ദുല്ല ഇ.കെ, ഹമീദ് കുണ്ടടുക്കം, മൂസ മൂലയില്‍, അബ്ബാസ്, ഉസ്മാന്‍ വി.വി, ഫഹദ് മൂലയില്‍, അബ്ദുല്ല വി.വി, മഖ്‌സൂദ് ഉദുമ, വാഹിദ്, ഷക്കീബ് വി.വി, ഫാറൂഖ്, ബാസിത്ത് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു. 
- mansoor d m

പ്രീ സൈകോണ്‍ സോഷ്യല്‍ മീഡിയ കോണ്‍ഫറന്‍സ് നാളെ (12 ഞായര്‍)


- RASIK CP Pni

സമസ്ത ബഹ്‌റൈന്‍ ഈദ് പ്രോഗ്രാം ശ്രദ്ധേയമായി

ബഹ്‌റൈന്‍ : സമസ്ത ബഹ്‌റൈന്‍ ഈദ് സുദിനത്തില്‍ മദ്‌റസാ വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും ഈദ്‌സന്ദേശവും സംഘടിപ്പിച്ചു. മദ്‌റസാ വിദ്യര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ് പ്രദര്‍ശനവും ബുര്‍ദ മജ്‌ലിസും പരിപാടിക്ക് മാറ്റ് കൂട്ടി. യുവജന കലാ വിരുന്ന് മദ്‌റസാ ഹാളില്‍ തടിച്ചു കൂടിയ ജനങ്ങള്‍ക്ക് ആവേശം പകരുന്നതായിരുന്നു. എം.സി മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഷൗക്കത്തലി ഫൈസി വയനാട് പരിപാടി ഉദ്ഘാടനം ചെയ്തു. എ.സി.എ ബക്കര്‍, അബ്ദുല്‍ മജീദ് ചോലക്കോട്, ഓ.വി ഹമീദ് പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. ശഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ നന്ദിയും രേഖപ്പെടുത്തി. ഈദ് സുദിനത്തില്‍ രാവിലെ ഈദ് മുലാഖാതും ഉള്ഹിയ്യത്ത് കര്‍മ്മവും സമസ്തയുടെ നേതൃത്വത്തില്‍ നടന്നു.
- Samastha Bahrain

വ്യാജ കേശം; വിഘടിത പാളയത്തെഞെട്ടിച്ച്‌ വീണ്ടും ജിശാന്‍ മാഹി; തനിക്ക്‌ സംഘടന മെമ്പര്‍ഷിപ്പുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തല്‍

വിഘടിത മെമ്പര്‍ഷിപ്പ്‌ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു 

  • "സംഘടനയോ കാന്തപുരമോ അല്ല, തനിക്ക്‌ വലുത്‌ മുത്തുനബി(സ)തങ്ങളാണ്‌ "
  • "തനിക്കെതിരെ കുപ്രചരണങ്ങള്‍ തുടര്‍ന്നാല്‍ നേതാക്കളുടെ 'തിരുനിറം' തുറന്നുകാണിക്കും തീയില്‍ മുളച്ചത്‌ വിഘടിതരുടെ വെയിലത്ത്‌ വാടില്ല"
  • മുടി വിഷയം മാത്രമല്ല വിഘടിതരുമായി 'തടി'വിഷയത്തിലും സംവാദത്തിനുതയ്യാറാണ്

പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യെ നിന്ദിക്കുകയും ഇമാം ജീലാനി, ഇമാം മഅ്‌റൂഫുല്‍ ഖര്‍ഖി, ഇമാം ജുനൈദുല്‍ ബാഗ്‌ദാദി തുടങ്ങിയ മഹാ•ാരുടെ പേരില്‍ വ്യാജ സനദുണ്ടാക്കി അപമാനിക്കുകയും ചെയ്‌തവരുടെ മെമ്പര്‍ഷിപ്പ്‌ താന്‍ ഇനി പോക്കറ്റില്‍ സൂക്ഷിക്കില്ലെന്നും അതിന്റെ സ്ഥാനം കുപ്പതൊട്ടിയാണെന്നും പ്രഖ്യാപിച്ചാണ്‌ ജിശാൻ മാഹി തന്റെ മെമ്പര്‍ഷിപ്പ്‌  വലിച്ചെറിഞ്ഞത്‌.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ്‌ നടത്തിയ ജിശാന്‍മാഹിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ കേള്‍ക്കാം. 
(കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തത്സമയം സംപ്രേഷണം ചെയ്ത കൂടുതൽ റെക്കോർഡുകൾ www.sunnigallery.blogspot.com ൽ ലഭ്യമാണ്)

SKSSF സില്‍വര്‍ ജൂബിലി പ്രചരണോദ്ഘാടനം ഇന്ന് ; കാന്തപുരം ഗ്രൂപ്പ്‌ വിട്ടവരും സംബന്ധിക്കുന്നു; തത്സമയ സംപ്രേഷണം ക്ളാസ് റൂമിൽ

ഓണ്‍ലൈൻ: നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്‌ കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ജില്ലാതല പ്രചരണോദ്ഘാടനം കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ 9ന് മൂന്ന് മണിക്ക് നടക്കും. പരിപാടിയില്‍ നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ള പ്രമുഖ നേതാക്കളും കാന്തപുരം വിഭാഗം വിട്ട മുഹമ്മദ് രാമന്തളി, ജിഷാന്‍ മാഹി,  അന്‍സാര്‍ മാസ്റ്റര്‍, എ.ആര്‍.സി.കെ.പി തുടങ്ങിയവരും സംബന്ധിക്കും.
ചടങ്ങ്‌ പൂര്‍ണ്ണമായും www.kicrlive.com, http://sunni-gallery.blogspot.com/p/kicr.htmlബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ്‌ റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക്‌ 9846344404(India),  00966-502637255(KSA), 00973-33842672(Bahrain) ല്‍ ബന്ധപ്പെടാവുന്നതാണ്.

കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ മസ്ജിദില്‍ സ്വലാത്ത് മജ്ലിസ് നാളെ (09 വ്യാഴം)

- SKSSF STATE COMMITTEE

SKSSF ഗ്രാന്റ് ഫിനാലെ; കാസര്‍കോട് ജില്ലാ സംഗമം ഇന്ന് (08 ബുധന്‍)

കാസര്‍കോട് : നീതി ബോധത്തിന്റെ നിദാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്‌ കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി ജില്ലാ ഉപസമിതി അംഗങ്ങളുടെ സമര്‍ഖന്ത് സംഗമം ഇന്ന് 3 മണിക്ക് വിദ്യാനഗര്‍ തെരുവത്ത് മുഹമ്മദ് ഓഡിറ്റോറിയത്തില്‍ നടക്കും. സഹചാരി, വിഖായ, ഇസ്തിഖാമ, ത്വലബ, ഇബാദ്, കാമ്പസ്, ട്രന്റ്, സൈബര്‍സെല്‍, സത്യധാര, സ്പീക്കേഴ്‌സ് വിംഗ്, സര്‍ഗ്ഗലയം, ഓര്‍ഗാനെറ്റ് എന്നീ ഉപസമിതിയുടെ ചെയര്‍മാന്‍, കണ്‍വീനര്‍മാരാണ് സംഗമത്തില്‍ പങ്കെടുക്കുക. പരിപാടി വന്‍വിജയമാക്കണമെന്ന് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയും ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee

SKSSF ഗ്രാന്റ് ഫിനാലെ; കാസര്‍കോട് ജില്ലാതല പ്രചരസമ്മേളനം 9 ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍

കാസര്‍കോട് : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്‌ കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ജില്ലാതല പ്രചരണോദ്ഘാടനം കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ 9ന് മൂന്ന് മണിക്ക് നടക്കും. പരിപാടിയില്‍ നാസര്‍ ഫൈസി കൂടത്തായി, ജിഷാന്‍ മാഹി, മുഹമ്മദ് രാമന്തളി, അന്‍സാര്‍ മാസ്റ്റര്‍, എ.ആര്‍.സി.കെ.പി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാശിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി.പി മൊയ്തു മൗലവി ചെര്‍ക്കള, ഖലീല്‍ ഹസനി ചൂരി, മൊയ്തു ചെര്‍ക്കള, സിദ്ദീഖ് ബെളിഞ്ചം, യൂസുഫ് വെടിക്കുന്ന്, ഹാരിസ് ഹസനി, യൂനുസ് ഹസനി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

ബലിപെരുന്നാള്‍ ദിനത്തില്‍ സ്നേഹസദ്യയൊരുക്കി സഹചാരി

കണ്ണൂര്‍ : ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സന്ദേശവുമായെത്തിയ ബലിപെരുന്നാള്‍ ദിനത്തില്‍ വൃദ്ധര്‍ക്കും രോഗികള്‍ക്കും ഭക്ഷണം നല്‍കി സഹചാരി മാതൃകയായി. കണ്ണൂരിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ എസ്. കെ. എസ്. എസ്. എഫ് സഹചാരി മെഡിക്കല്‍ ആന്‍റ് ആക്സിഡന്‍റ് കെയറും എസ്. കെ. എസ്. എസ്. എഫ് അബൂദാബി കണ്ണൂര്‍ ജില്ലാ കമ്മിററിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂര്‍ ജില്ലാആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും വിവിധ വൃദ്ധസദനങ്ങളിലുമായി 2000 പേര്‍ക്കാണ് ഭക്ഷണം നല്‍കിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങ് സി. എം. ഒ. ജീവന്‍ ഉദ്ഘാടനം ചെയ്തു. ശഹീര്‍ പാപ്പിനിശ്ശേരി, ബശീര്‍ അസ്അദി, ജുനൈദ് ചാലാട്, റഈസ് ചെമ്പിലോട്, മഅ്ശൂഖ് സിററി, റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തളിപ്പറമ്പില്‍ എ. എസ്. പി. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൌണ്‍സിലര്‍ സി. ഉമ്മര്‍ ഡോ. അരുണ്‍, നഴ്സിംഗ് സൂപ്രണ്ട് പൊന്നമ്മ സംസാരിച്ചു. അബ്ദുലത്തീഫ് പന്നിയൂര്‍, ഹനീഫ ഏഴാംമൈല്‍, റഫീഖ് നാടുകാണി, എം. എ. ഇബ്രാഹിം, വഹീദ് ദാരിമി, ഫസല്‍കുപ്പം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Latheef Panniyoor

പ്രീ സൈകോണ്‍ സോഷ്യല്‍ മീഡിയ കോണ്‍ഫറന്‍സ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട് : SKSSF സില്‍വര്‍ ജുബിലിയുടെ ഭാഗമായി സൈബര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിഭാഗമായ സൈബര്‍ വിംഗിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രീ സൈകോണ്‍ സോഷ്യല്‍ മീഡിയ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 12 ഞായറാഴ്ച കോഴിക്കോട് നടക്കും. ഫേസ് ബുക്ക്‌, വാട്സ്അപ്പ്, കെ ഐ സി ആര്‍  തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ പ്രവര്‍ത്തകര്‍ ആണ് പങ്കെടുക്കുന്നത്.
പങ്കെടുക്കുന്നവര്‍ http://cyberwing.skssfonline.in/pre-cycone എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണമെന്ന് സൈബര്‍വിംഗ് ടീം അറിയിച്ചു.
- Mubarak Edavannappara

ലോകത്തെ സ്വാധീനിച്ച മതപണ്ഡിതരില്‍ വീണ്ടും ഡോ. ബഹാഉദ്ദീന്‍ നദ്‍വി

ലോകത്തെ സ്വാധീനിച്ച മത പണ്ഡിതരുടെ പട്ടികയില്‍ അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്സവലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വിയും. ഇതു മൂന്നാം തവണയാണ് കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയായി മതപണ്ഡിതരുടെ പട്ടികയിലദ്ദേഹം ഇടം നേടുന്നത്.  സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം സുപ്രഭാതം ദിനപത്രം ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്.
ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍‍ മൗലാനാ റാബിഅ് ഹസന്‍ നദ്‍വി, മൗലാനാ വഹീദുദ്ദീന്‍ ഖാന്‍, മുഫ്തി മുഹമ്മദ് അഖ്തര്‍ റസാഖാന്‍ ഖാദിരി, പേഴ്‌സനല്‍ ലോ ബോര്‍ഡ്  വൈസ് പ്രസിഡന്റ്‌റും ശിയാ പണ്ഡിതനുമായ കല്ബെീ സ്വാദിഖ്, ഡോ. സാക്കിര്‍ നായിക്, അല്ലാമാ സിയ മുസ്ഥഫ എന്നിവരാണ് മത പണ്ഡിതരുടെ ഗണത്തില്‍ ഇന്ത്യയില്‍ നിന്നും ഇടം പിടിച്ച മറ്റു പ്രമുഖര്‍.
ലോകത്തെ ഏറ്റവും സ്വാധീനമേറിയ മുസ്ലിം  വ്യക്തിത്വമായി  സൌദി ഭരണാധികാരി കിങ് അബ്ദുല്ല തെരഞ്ഞെടുക്കപ്പെട്ടു. ഈജിപ്ത് ഗ്രാന്റ് മുഫ്തി അഹ്മ്ദ് ത്വയ്യിബ്, ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.
പാണ്ഡിത്യം, രാഷ്ട്രീയം, കായികം, സാംസ്‌കാരികം, മതസ്ഥാപന മേധാവിത്വം, ബിസിനസ്, മീഡിയ, ജീവ കാരുണ്യം, മത പ്രബോധനം, ശാസ്ത്ര സാങ്കേതികം, ഖുര്‍ആന്‍ പാരായണം തുടങ്ങി പന്ത്രണ്ടു മേഖലകളിലായി ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിം വ്യക്തിത്വങ്ങളെയാണ് 'ദി മുസ്‌ലിം 500' എന്ന പേരില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ജോര്ജ്ടൗണ്‍ സര്‍വകലാശാലയുമായി സഹകരിച്ച് ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്ലാ്മിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററാണ് വര്‍ഷംതോറും പട്ടിക പുറത്തിറക്കുന്നത്.
- Darul Huda Islamic University

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ബലിപെരുന്നാൾ സന്ദേശം

നന്മ നിറഞ്ഞ സമൂഹ സൃഷ്ടിക്ക് ത്യാഗസന്നദ്ധത അനിവാര്യം
മലപ്പുറം: ത്യാഗസന്നദ്ധതയുള്ള ജനതക്ക് മാത്രമേ നന്മ നിറഞ്ഞ ഭാവി സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ എന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ അസ്ഹാ സന്ദേശത്തില്‍ പറഞ്ഞു. ഏതു കാലത്തും സമൂഹത്തിലും ജന്മനാടിന്റെയും വിശ്വാസപ്രമാണത്തിന്റെയും വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം. അനീതികളോട് പൊരുത്തപ്പെടാതെ, സമൂഹത്തിലെ ജീര്‍ണതകള്‍ക്കും തിന്മകള്‍ക്കുമെതിരായ നിരന്തര പോരാട്ടത്തിലേര്‍പ്പെടാന്‍ ഈ സുദിനം പ്രചോദനമാവണം. മനുഷ്യന് ഏറ്റവും പ്രിയപ്പെട്ടതു തന്നെ ആദര്‍ശപാതയില്‍ ത്യജിക്കാനുള്ള സന്നദ്ധതയാണ് ബലിപെരുന്നാള്‍.
ആഡംബര ജീവിതത്തിനും വിവാഹ ധൂര്‍ത്തിനും ലഹരിക്കുമെതിരായി സമൂഹത്തില്‍ ഉളവായ ജാഗ്രതക്ക് പിന്‍ബലമേകാന്‍ ഈ ദിനത്തില്‍ പ്രതിജ്ഞ ചെയ്യണം. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സാമൂഹിക ബാധ്യത നിറവേറ്റണം. ശാന്തിയും സമാധാനവും നിലനിര്‍ത്തണം. മനുഷ്യര്‍ തമ്മില്‍ നന്മയില്‍ ഊന്നിയ സഹവര്‍ത്തിത്വം സാധ്യമാകണം. മാനവികതയുടെ പ്രചാരകരാവാന്‍ ഓരോ വ്യക്തിയും മുന്നോട്ടു വരണം. ദാരിദ്ര്യവും നിരക്ഷരതയും അകറ്റാനുള്ള തീവ്രശ്രമങ്ങളില്‍ ഏര്‍പ്പെടണം. പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദരാകാതെ, വര്‍ഗീയ-തീവ്രവാദ ചിന്തകള്‍ക്കെതിരെ കരുതിയിരിക്കുന്ന ഉത്തമ വിശ്വാസിയാകാന്‍ സാധിക്കണം.
ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടത് ദൈവപ്രീതിക്കായി സമര്‍പ്പിച്ച ഇബ്രാഹിം (അ)ന്റെ

സന്ദര്‍ശകര്‍ക്ക് www.skssfnews.com ന്‍റെ ബലി പെരുന്നാള്‍ ആശംസകള്‍


കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങതങ്ങളുടെ ബലിപെരുന്നാൾ സന്ദേശം

കോഴിക്കോട്: ആത്മീയതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് നിര്‍വൃതിയടഞ്ഞ വിശ്വാസിക്ക് സന്തോഷത്തിന്റെ സുദിനമായെത്തിയ പെരുന്നാള്‍ പുലരിയില്‍ ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നതായി കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അറിയിച്ചു.  
വിശ്വാസിയുടെ അകതാരില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരി കത്തിച്ചുകൊണ്ടാണ് ബലിപെരുന്നാള്‍ കടന്നുവരുന്നത്. ആത്മസമര്‍പ്പണത്തിന്റെയും ആത്മത്യാഗത്തിന്റെയും മഹല്‍ പ്രതീകമായി നമുക്ക് മുന്നില്‍ വഴി കാട്ടിയ ഖലീലുല്ലാഹി ഇബ്‌റാഹീം നബിയെയും ഹാജറാബീവിയെയും ഇസ്മാഈല്‍ നബിയെയും അനുസ്മരിച്ചാണ് ഓരോ ഹജ്ജിലൂടെയും ബലി പെരുന്നാള്‍ കര്‍മ്മങ്ങളിലൂടെയും നാം ചെയ്യുന്നത്-തങ്ങൾ പറഞ്ഞു.
പരസ്പര സ്‌നേഹവും മാനവ സാഹോദര്യവും നിലനിര്‍ത്താനും, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും ഈ സുദിനത്തില്‍ പ്രതിജ്ഞ പുതുക്കണം...
അല്ലാഹു ഇഷ്ടപ്പെടുന്ന രൂപത്തില്‍ ആരാധനകള്‍ നിര്‍വഹിച്ച് അവന്റെ തൃപ്തി നേടുന്ന വിശ്വാസികളില്‍ അല്ലാഹു നമ്മെ ഉള്‍പെടുത്തി അനുഗ്രഹിക്കട്ടേ എന്നും ഈദ് സന്ദേശത്തിൽ തങ്ങൾ കൂട്ടിച്ചേർത്തു.

സമസ്‌ത നേതാക്കളുടെ ബലിപെരുന്നാൾ സന്ദേശങ്ങൾ

ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍ 
അല്ലാഹു നിശ്ചയിച്ചുതന്ന, പ്രവാചകന്‍ പഠിപ്പിച്ച ആചാരാനുഷ്ഠാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നവര്‍ക്കുള്ളതാണ് ബലിപെരുന്നാള്‍. അല്ലാത്തവര്‍ക്ക് ഒരു പുണ്യദിനത്തെ അപമാനിച്ചതിനുള്ള ശിക്ഷയാണ് പ്രതീക്ഷിക്കാനാവുക. അതിനാൽ പെരുന്നാൾ ദിനം അല്ലാഹുവിന്റെ തൃപ്തിയിലായിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണം.-ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍ (പ്രസിഡന്‍റ് സമസ്ത)
.............................................................................................................................................................
ശൈഖുനാ സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
രണ്ട് റക്അത്ത് നിസ്‌കാരം, രണ്ട് ഖുതുബ, ബലിയറുക്കല്‍, കുടുംബ- അയല്‍പക്ക- സുഹൃദ് ബന്ധങ്ങള്‍ പുലര്‍ത്തല്‍, വീട്ടുകാര്‍ക്കും മറ്റും വിശാലത ചെയ്യല്‍, ഈ സുദിനം നല്‍കിയ അല്ലാഹുവിന് ശുക്‌റ് ചെയ്യല്‍ അതായിരിക്കണം വിശ്വാസികളുടെ ബലിപെരുന്നാള്‍-ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (സെക്രട്ടറി, സമസ്ത)
.............................................................................................................................................................
ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (ചെയര്‍മാന്‍, കേരള ഹജ്ജ് കമ്മിറ്റി)
അനേക കോടി മനുഷ്യര്‍ ആഹാരം കിട്ടാതെ, പാര്‍പ്പിടമില്ലാതെ, വെടിയൊച്ച നിലച്ചെങ്കില്‍ എന്നാശിച്ച് ഈ ഭൂമിയുടെ പല കോണുകളില്‍ കഴിയുമ്പോള്‍ നമ്മുടെ വ്യവഹാരങ്ങള്‍ സമാധാനവും ഐശ്വര്യവും ലോകത്തിന് നല്‍കാവുന്നവിധമാവണം; പ്രാര്‍ത്ഥനകൊണ്ടെങ്കിലും-
ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (ചെയര്‍മാന്‍, സുപ്രഭാതം & കേരള ഹജ്ജ് കമ്മിറ്റി)


.............................................................................................................................................................
ശൈഖുനാ പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍
കാടിളക്കി, ഘോഷമാക്കാനുള്ളതാവരുത് പെരുന്നാള്‍. എല്ലാ മനുഷ്യരിലും സന്തോഷവും സംതൃപ്തിയും ജനിപ്പിക്കുന്നതാവണം ആഘോഷങ്ങള്‍.
പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ (പ്രസിഡന്‍റ്, എസ്.കെ.ഐ.എം.വി:ബി)

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ജിദ്‌ഹഫ്‌സ്‌ കമ്മറ്റിയുടെ കീഴില്‍ ബഹ്‌റൈനിലെ അല്‍ശബാബ്‌ ഇന്റോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഈദ്‌ മുസ്വല്ലക്ക്‌ ശൌക്കത്തലി ഫൈസി വയനാട്‌ നേതൃത്വം നല്‍കുന്നു
മനാമ: ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകുണര്‍ത്തി ഗള്‍ഫ് നാടുകളിൽ  ബലിപെരുന്നാള്‍ ആഘോഷിച്ചു.  വിവിധ ആഘോഷപരിപാടികളാണ് സര്‍ക്കാരും അല്ലാത്തവരും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. തെരുവുകളും മരങ്ങളും വൈദ്യുത ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചും ബൈത്തുകള്‍ ആലപിച്ചുമാണ് ഈ രാഷ്ട്രങ്ങളില്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്.
ഇന്നലെ കച്ചവട കേന്ദ്രങ്ങളും നഗരങ്ങളും ബലിമൃഗങ്ങളെ വാങ്ങാനെത്തിയവരെയും വില്‍ക്കുന്നവരെയും കൊണ്ട് നിറഞ്ഞിരുന്നു. പലരാജ്യങ്ങളിലും ഒരാഴ്ച നീണ്ട അവധിയും പ്രഖ്യാപിച്ചിരുന്നു. സൗദിയില്‍ ഒരാഴ്ച നീണ്ട അവധിക്ക് വെള്ളിയാഴ്ച തുടക്കമായി. സൗദിയില്‍ നിന്ന് നിരവധി പേര്‍ പെരുന്നാള്‍ അവധിക്ക് ദുബായിലേക്ക് തിരിച്ചിരിക്കുകയാണ്.

SKSSF വടക്കുമ്പാട് യൂണിറ്റ് ഈദ് സപ്ലിമെന്റ്

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

- Mahboob Maliyakkal

MIC അര്‍ശദുല്‍ ഉലൂം സ്റ്റുഡന്‍സ് യൂണിയന്‍ ഈദ് സപ്ലിമെന്റ് പ്രകാശനം ചെയ്തു

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍ (എഎസ് യു) പ്രസിദ്ധീകരണ വിഭാഗം പുറത്തിക്കിയ അദ്ദഅ്‌വാ ഈദുല്‍ അള്ഹാ സപ്ലിമെന്റ് എം ഐസി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗവലി എം ഐസി വൈസ് പ്രസിഡണ്ട് ടി.ഡി അഹ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് യു.എം അബ്ദുല്‍ റഹ്മാന്‍ മൗവലി ഉദ്ഘാടനം ചെയ്തു. എം ഐസി ദഅ്‌വാ കോളേജ് പിടിഎ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, ടി.ഡി അഹ്മദ് ഹാജി, നൗഫല്‍ ഹുദവി ചോക്കാട്, മന്‍സൂര്‍ ഹുദവി കളനാട്, ഹസൈനാര്‍ വാഫി തളിപ്പറമ്പ്, അബ്ദുല്ല മുസ്ലിയാര്‍ അരിയില്‍, അസ്മുതുള്ളാഹ് ഹുദവി കടബ, ശൗഖുള്ളാഹ് ഹുദവി സാല്‍മറ, അഹ്മദ് ശാഫി ദേളി എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod

SKSSF കാസര്‍കോട് ജില്ലയില്‍ 25 സഹചാരി സെല്‍ ആരംഭിക്കുന്നു

കാസര്‍കോട് : നിര്‍ധനരായ രോഗികള്‍ക്ക് എസ്‌ കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികള്‍ മുഖേനെ നല്‍കി വരുന്ന സഹചാരി മരുന്നു വിതരണ കേന്ദ്രം കൂടുതല്‍ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന് വേണ്ടി കാസര്‍കോട് ജില്ലയിലെ 25 കേന്ദ്രങ്ങളില്‍ സഹചാരി സെല്‍ ആരംഭിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതോടുകൂടി മരുന്നു വിതരണത്തിനുള്ള അപേക്ഷാഫോറങ്ങളും മെഡിക്കല്‍ ഷോപ്പിലേക്കുള്ള ടോക്കണും പ്രസ്തുത കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും. അപേക്ഷകര്‍ക്കുള്ള മരുന്നുകള്‍ കാസര്‍കോട് റൂബി മെഡിക്കല്‍, കാഞ്ഞങ്ങാട് മെഡിക്കല്‍ എന്നിവിടങ്ങളില്‍ നിന്നും ടോക്കണ്‍ മുഖേനെ സൗജന്യമായി ലഭിക്കും. ഒരു രോഗിക്ക് 500 രൂപ വരെയുള്ള മരുന്നാണ് ഒരു ടോക്കണ്‍വഴി ലഭ്യമാകുക. 

2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ്‌ കെ എസ് എസ് എഫിന്റെ സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി ജില്ലാ കമ്മിറ്റി തയാറാക്കിയ 25 ഇന കര്‍മ്മപദ്ധതിയുടെ  ഭാഗമായാണ് സഹചാരിക്ക് വേണ്ടി പുതിയ സെല്ലുകള്‍ തുടങ്ങുന്നത്. തീരുമാന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാശിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി.പി മൊയ്തു മൗലവി ചെര്‍ക്കള, ഖലീല്‍ ഹസനി ചൂരി, മൊയ്തു ചെര്‍ക്കള, സിദ്ദീഖ് ബെളിഞ്ചം, യൂസുഫ് വെടിക്കുന്ന്, ഹാരിസ് ഹസനി, യൂനുസ് ഹസനി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

പി പി വി മൂസയുടെ വിയോഗം നികത്തപ്പെടാനാകാത്ത വിടവ് : SKSSF വയനാട്

കല്‍പ്പറ്റ : ഇന്നലെ അന്തരിച്ച മുസ് ലിംലീഗ് നേതാവും വയനാട്ടിലെ ഉമറാക്കളില്‍ പ്രമുഖനുമായ പി പി വി മൂസ സാഹിബിന്റെ വിയോഗം ജില്ലയിലെ ഉമറാക്കള്‍ക്കിടയില്‍ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചതെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഖാസിം ദാരിമി അദ്ധ്യക്ഷത വഹിച്ചു. മമ്മൂട്ടി മാസ്റ്റര്‍ തരുവണ, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, അലി യമാനി, അയ്യൂബ് മുട്ടില്‍, നവാസ് ദാരിമി, റഷീദ് ഫൈസി, കുഞ്ഞിക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. നൗഫല്‍ വാകേരി സ്വാഗതവും ലത്തീഫ് വാഫി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

SKSSF അബുദാബി നാഷണല്‍ കമ്മിറ്റിയുടെ ധനസഹായം വിതരണം ചെയ്തു

കാസര്‍കോട് : എസ്‌ കെ എസ് എസ് എഫ് അബൂദാബി നാഷണല്‍ കമ്മിറ്റി പാവപ്പെട്ട മദ്രസാ അധ്യാപകര്‍ക്ക് നല്‍കുന്ന ധനസഹായം കാസര്‍കോട് ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളില്‍ നിന്ന് തിരെഞ്ഞടുക്കപ്പെട്ട അധ്യാപകര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാശിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി.പി മൊയ്തു മൗലവി ചെര്‍ക്കള, ഖലീല്‍ ഹസനി ചൂരി, മൊയ്തു ചെര്‍ക്കള, സിദ്ദീഖ് ബെളിഞ്ചം, യൂസുഫ് വെടിക്കുന്ന്, ഹാരിസ് ഹസനി, യൂനുസ് ഹസനി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, അബൂദാബി നാഷണല്‍ കമ്മിറ്റി പ്രതിനിധി ശരീഫ് പള്ളത്തടുക്ക, മുഹമ്മദ് മുസ്ലിയാര്‍ പുണ്ടൂര്‍, കാസിം മുസ്ലിയാര്‍ പെരുമ്പട്ട, ഹംസ ഫൈസി ദേലംപാടി, അബ്ദുല്‍ ഗഫൂര്‍ ഹനീഫി മൊഗ്രാല്‍, ഉമര്‍ തൊട്ടിയില്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

അറഫയില്‍ പെയ്തൊഴിയുന്ന കണ്ണീര്‍ മേഘങ്ങള്‍

ഒരു അറഫാദിനം കൂടി കടന്നുപോകുന്നു..
അറഫയൊരു പ്രതീകമാണ്..മുസ്‍ലിം ലോകത്തിന്റെ പ്രതീകം..
ലോകത്തിന്റെ മുഴുവന്‍ മുക്കുമൂലകളില്‍നിന്നും പ്രതിനിധികളായെത്തുന്ന അല്ലാഹുവിന്റെ അതിഥികള്‍ അവിടെ ഒരുമിച്ചുകൂടുന്നുവെന്നതിനാല്‍, അത് മുസ്‍ലിം ലോകത്തെ ഒന്നടങ്കമാണ് പ്രതിനിധാനം ചെയ്യുന്നത്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം ഇബ്റാഹീം നബി(അ) നടത്തിയ വിളിയാളത്തിന് ഉത്തരം നല്‍കി ലബ്ബൈകയുടെ മന്ത്രധ്വനികളുമായി ലക്ഷക്കണക്കിനാളുകള്‍ ഒരുമിച്ചുകൂടുമ്പോള്‍, അത് ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത സംഗമമായി മാറുന്നു.
വിശ്വാസികളുടെ കണ്ണീര്‍കണങ്ങള്‍ കൊണ്ട് അറഫയുടെ മണല്‍തരികള്‍ നനഞ്ഞുകുതിരുന്ന ദിവസമാണ് ദുല്‍ഹിജ്ജ 9. മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെ അരക്കോടിയോളം വരുന്ന ജനങ്ങള്‍ കണ്ണീരും പ്രാര്‍ത്ഥനയുമായി അവിടെ കഴിച്ചുകൂട്ടുന്നു. ഒരേ വസ്ത്രം ധരിച്ച്, ധനിക-ദരിദ്ര, വര്‍ണ്ണ-വര്‍ഗ്ഗ-ദേശ വ്യത്യാസങ്ങളൊന്നും തന്നെ അല്‍പം പോലും പ്രകടമാവാതെ, ഒരേ വേഷവുമായി അവര്‍ സംഗമിക്കുമ്പോള്‍, അവരുടെയെല്ലാം ചുണ്ടുകളില്‍നിന്നുതിരുന്ന മന്ത്രവും ഒന്ന് മാത്രമാണ്, ലബ്ബൈകയുടെ അമരധ്വനികള്‍.

ജലീല്‍ ഫൈസി പുല്ലങ്കോട് ഓർമയായി

വണ്ടൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ല സെക്രട്ടറിയും ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സെക്രട്ടറിയുമായ പി.എ ജലീല്‍ ഫൈസി പുല്ലങ്കോട്(68) ഓർമയായി  വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ധേഹം വെളളിയാഴ്ചയാണ് അന്തരിച്ചത്‌. പുലര്‍ച്ചെ നാലു മണിയോടെ പെരിന്തല്‍മണ്ണയിലെ മൌലാനാ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മഹാൻ വിടവാങ്ങിയത്.
മികച്ച സംഘാടകനും എഴുത്തുകാരനുമായിരുന്ന ഫൈസി  സമസ്ത പ്രസിദ്ധീകരണങ്ങളായ അല്‍ മുഅല്ലിം, സന്തുഷ്ട കുടുംബം മാസികകളുടെ ചീഫ് ഏഡിറ്ററായും സുന്നി അഫ്കാര്‍ എഡിറ്റോറിയല്‍ അംഗമായും സേവനമനുഷ്ടിച്ചിരുന്നു. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ദീര്‍ഘ കാലമായി പുല്ലങ്കാട് മഹല്ല് പ്രസിഡന്റായിരുന്നു. ഉദരം പൊയില്‍ മഹല്ല് ഉപദേശക സമിതി ചെയര്‍മാന്‍, പരിയങ്ങാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സെക്രട്ടറി, കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍, പൂക്കോട്ടും പാടം യമാനിയ്യ ഇസ്‌ലാമിക് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തക സമിതി അംഗം, കാളികാവ് ഹയാത്തുല്‍ ഇസ്‌ലാം അറബിക് കോളജ് ഉപദേശക സമിതി അംഗം എന്നീ നിലകളിലും സേവനം ചെയ്തു.
ഉദരംപൊയില്‍ ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പുല്‍പ്പാടന്‍ മുഹമ്മദ് ഹാജിയുടെയും വട്ടപറമ്പില്‍ ഫാതിമയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. മക്കള്‍: ആബിദ, സാജിദ, ഉനൈസ, സുമയ്യ, ഉസാമ, നസ്‌റുല്ല (നജാത്ത് യു.പി സ്‌കൂള്‍). മരുമക്കള്‍: അബൂബക്കര്‍ മുസ്‌ലിയാര്‍, ഷൗക്കത്ത്, മുഹമ്മദ്, മന്‍സൂര്‍ (തുവ്വൂര്‍ ഗ്രാമ പഞ്ചായത്ത് ക്ലര്‍ക്ക്), ഖൈറുന്നിസ, ആരിഫ.
സഹോദരങ്ങള്‍: അബ്ദുല്‍ഖാദിര്‍ പുല്ലങ്കോട്, അബ്ബാസ്, അബ്ദുല്‍ റശീദ്, റൈഹാനത്ത്, മൈമൂന, സുബൈദ, ഹസന അന്‍വാരിയ (അരീക്കോട് സുല്ലമുസ്സലാം).

കാലിക ദൌത്യങ്ങള്‍ ഏറ്റെടുക്കാന്‍ പുതുതലമുറ തയ്യാറാകണം : അബ്ബാസലി ശിഹാബ് തങ്ങള്‍

കണ്ണൂര്‍ : കാലികമായി സമൂഹം ആവശ്യപ്പെടുന്ന ദൌത്യങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പുതുതലമുറയും വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളും മുന്നോട്ട് വരണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. എസ്. കെ. എസ്. എസ്. എഫ് ഈരംഗത്ത് ഇതര പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു. നീതിബോധത്തിന്‍റെ നിതാന്ത ജാഗ്രത എന്ന പ്രമേയവുമായി നവംബര്‍ 30 ന് കണ്ണൂരില്‍ നടക്കുന്ന എസ്. കെ. എസ്. എസ്. എഫ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഇസലാമിക് സെന്‍ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. അബ്ദുസലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിച്ചു. ജുനൈദ് ചാലാട്, സുറൂര്‍ പാപ്പിനിശ്ശേരി, സലാം പൊയനാട്, റഈസ് അസ്അദി, റശീദ് ഫൈസി പൊറോറ, ലത്തീഫ് പാലത്തുങ്കര, മുഖ്താര്‍ ഇരിക്കൂര്‍, റഹീം, ജംശീര്‍, ഫാഇസ്, ഫാറൂഖ് വട്ടപ്പൊയില്‍ സംസാരിച്ചു. അബ്ദുലത്തീഫ് പന്നിയൂര്‍ സ്വാഗതവും ശഹീര്‍പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു. 
- Latheef Panniyoor

പ്രവാസികള്‍ മൂല്യബോധം കാത്ത് സൂക്ഷിക്കുക : നൗഷാദ് ബാഖവി ചിറയിന്‍കീഴ്

നൗഷാദ് ബാഖവി ചിറഴിന്‍കീഴ്
മുഖ്യപ്രഭാഷണം നടത്തുന്നു
റിയാദ് : സോഷ്യല്‍ മീഡിയകളിലും, ടെലീവിഷന്‍ ചാനലുകളിലും സമയം പാഴാക്കാതെ മൂല്യബോധവും ഇസ്ലാമിക സംസ്‌കാരവും പ്രവാസികള്‍ ജീവിതത്തില്‍ പകര്‍ത്തണമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ നൗഷാദ് ബാഖവി ചിറയിന്‍കീഴ് ഉദ്‌ബോധിപ്പിച്ചു. സിനിമാ നടന്മാരും സ്‌പോര്‍ട്‌സ് താരങ്ങളുമല്ല നുമ്മുടെ റോള്‍ മോഡലുകള്‍, മറിച്ച് തിരുപ്രവാചകരും സഹാബത്തുമാണ്. അവരുടെ ചര്യകള്‍ മുറുകെ പിടിച്ച് ജീവിക്കണം. അദ്ദേഹം ഉണര്‍ത്തി. ഹ്രസ്വ സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ അദ്ദേഹത്തിന് റിയാദില്‍ എസ് വൈ എസ്സും, എസ് കെ ഐ സിയും നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. കേരളത്തിലെ മതരംഗത്തും ജീവകാരുണ്യ രംഗത്തും പ്രവാസികള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. കേരളീയ സമൂഹം പ്രവാസികളോട് ഏറേ കടപ്പെട്ടിരിക്കുന്നു.
റിയാദിലെ പ്രവാസികളില്‍ മൂല്യബോധം ഉണര്‍ത്താന്‍ എസ് വൈ എസ്സും, എസ് കെ ഐ സിയും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
എസ് വൈ എസ് നാഷണല്‍ പ്രസിഡണ്ട് ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സുന്നി ബാലവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസാദ് സലീം വിഷയാവതരണവും നടത്തി. അബൂബക്കര്‍ ദാരിമി പുല്ലാര, സൈതലവി ഫൈസി പനങ്ങാങ്ങര, അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ ഫറോക്ക്, സുബൈര്‍ ഹുദവി, സമദ് പെരുമുഖം, എന്‍ സി മുഹമ്മദ് കണ്ണൂര്‍, ശാഫി ദാരിമി പാങ്ങ്, മുഹമ്മദ് കളപ്പാറ, ഇബ്രാഹീം സുബ്ഹാന്‍, ഹബീബുള്ള പട്ടാമ്പി, മൊയ്തീന്‍ കുട്ടി തെന്നല, അബൂബക്കര്‍ ഫൈസി ചുങ്കത്തറ, മുഹമ്മദാലി ഹാജി, അബ്ദുറസ്സാഖ് കൊടക്കാട്, ലത്തീഫ് ഹാജി തച്ചണ്ണ, അബൂബക്കര്‍ ബാഖവി, അബ്ദുല്‍ അസീസ് വാഴക്കാട്, മുഹമ്മദാലി ഹാജി, കുഞ്ഞിപ്പ തവനൂര്‍, ഹനീഫ മൂര്‍ക്കനാട് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എസ് കെ ഐ സി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് സ്വാഗതവും, യൂനുസ് സലീം താഴേക്കോട് നന്ദിയും പറഞ്ഞു.
- A. K. RIYADH

കാലയവനികയില്‍ മറഞ്ഞ ഉത്തരകേരളത്തിന്റെ അദ്ദഅ്‌വാ മാഗസിനിന് എം.ഐ.സി ദഅ്‌വാ വിദ്യാര്‍ത്ഥികളിലൂടെ പുനര്‍ജനി

മാഗസിനിന്റെ പത്രിക പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് നല്‍കി പ്രകാശനം ചെയ്യുന്നു
ചട്ടഞ്ചാല്‍ : മലയാളത്തിന് സര്‍ഗാത്മകതയുടെ കടലാസ് അച്ചടി അന്യമായിരുന്ന കാലത്ത് സുകൃതാക്ഷരങ്ങളുമായി ധാര്‍മിക പാഠങ്ങള്‍ നുകര്‍ന്ന് കാലയവനികയില്‍ മറഞ്ഞ അദ്ദഅ്‌വാ മാഗസിന്‍ പുനര്‍ജനിക്കുന്നു. 1970 കളില്‍ കേരളക്കരയിലെ ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ മുഖ്യധാരയിലെത്തുന്നതിന്  മുമ്പ് ഉത്തരകേരളത്തിന് അഭിമാനമായി കാസര്‍ഗോഡ് ദേളിയില്‍ വെച്ച് പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡണ്ടുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ പ്രസാധനമാരംഭിച്ച ഇസ്ലാമിക സാമൂഹിക സാംസ്‌കാരിക പ്രസിദ്ധീകരണമാണ് അദ്ദഅ്‌വ മാഗസിന്‍. തൂലികയിലൂടെയുള്ള ചരിത്രദൗത്യത്തിന്റെ തുടര്‍ച്ചക്ക് പുനരാവിഷ്‌ക്കാരവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജ് വിദ്യാര്‍ത്ഥികളാണ്. അര്‍ശദുല്‍ ഉലൂം സ്റ്റുഡന്‍സ് യൂണിയനിന് (എ.എസ്.യു) കീഴിലെ പ്രസിദ്ധീകരണ വിഭാഗമാണ് അദ്ദഅ്‌വാ തുടര്‍പ്രസാധനം നിര്‍വ്വഹിക്കുന്നത്.

അറഫാ സംഗമം ഭക്തിസാന്ദ്രം; ഹാജിമാര്‍ ഇന്ന് ജംറയിലേക്ക്

മക്ക: ആത്മാനുഭൂതിയും ആത്മഗതവും ഒത്തുചേരുന്ന ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫാ സംഗമത്തില്‍ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. 160 രാജ്യങ്ങളില്‍ നിന്നെത്തിയ 13,86,905 വിശ്വാസികള്‍ക്കു പുറമെ അറേബ്യന്‍ രാജ്യങ്ങളിലെയും സഊദിയിലെയും തീര്‍ഥാടകര്‍ കൂടി അറഫാ മൈതാനിയില്‍ സമ്മേളിച്ചതോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിശ്വാസിസമൂഹം അല്ലാഹുവിന്റെ മുമ്പില്‍ മനസ്സ് തുറന്നു.
പ്രവാചകന്റെ അന്ത്യപ്രഭാഷണത്തിനു സാക്ഷ്യം വഹിച്ച അറഫായിലെ മുന്നൂറു മീറ്റര്‍ നീളവും ഏഴു മീറ്റര്‍ ഉയരവുമുള്ള ജബലുര്‍റഹ്മയില്‍ കയറി വിശ്വാസികള്‍ പുണ്യമെടുത്തു. ദുല്‍ഹിജ്ജ എട്ടിനു മിനായില്‍ തമ്പടിച്ചു ധ്യാനത്തില്‍ ലയിച്ച ലക്ഷങ്ങള്‍ ഇന്നലെ ദുല്‍ഹിജ്ജ ഒമ്പതിനു പ്രഭാതം മുതലേ അറഫ ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങിയിരുന്നു. 
ഇന്നലെ വൈകിട്ട് മുസ്ദലിഫയിലേക്കു പുറപ്പെട്ട തീര്‍ഥാടകര്‍ അവിടെ നിന്നു ജംറകളില്‍ എറിയാനുള്ള കല്ലു ശേഖരിക്കുകയും അവിടെ രാപാര്‍ക്കുകയും ചെയ്തു. ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമം ഏറെ ശ്രദ്ധേയമാണ്. കെട്ടിടങ്ങളോ ടെന്റുകളോ ഒന്നുമില്ലാത്ത ഈ കുന്നിന്‍ ചെരുവില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നത് ലോക മുസ്ലിം വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ്.

വ്യാജകേശം; വിഘടിത പാളയത്തെ ഞെട്ടിച്ചും വെല്ലുവിളിച്ചും പയ്യോളിയില്‍ നടന്ന വിശദീകരണ സമ്മേളനം(RECORD)

ഒളവട്ടൂർ സംവാദം നടക്കാതിരിക്കാൻ ഗൂഡാലോജന നടന്നുവെന്ന്  ഇവിടെ വെച്ച് സമസ്തയിലേക്ക് കടന്നു വന്ന സിദ്ധീഖ്  സുഹ് രി നിസാമിയുടെ വെളിപ്പെടുത്തൽ 
വ്യാജകേശ വിവാദത്തില്‍ നാളിതുവരെ നടന്ന അണിയറ രഹസ്യങ്ങള്‍ ഒന്നൊന്നായി ചുരുളഴിച്ചും പ്രവാചകനിന്ദക്കും വിശ്വാസ വഞ്ചനക്കും കൂട്ടു നിന്ന വിഘടിത നേതാക്കളെ പേരെടുത്ത്‌ വെല്ലുവിളിച്ചും കഴിഞ്ഞ ദിവസം പയ്യോളിയില്‍ നടന്ന വിശദീകരണ സമ്മേളനത്തിലെ സുപ്രധാന ഭാഗങ്ങൾ ഇവിടെ  (കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തത്സമയ സംപ്രേഷണത്തില്‍ നിന്ന്‌)കേള്‍ക്കാം.
  
ജിശാൻ മാഹി സംസരിക്കുന്നു..
സമസ്തയിലേക്ക് കടന്നു വന്ന സിദ്ധീഖ്  സുഹ് രി  സംസരിക്കുന്നു..

മുഹമ്മദ്‌ രാമന്തളി സംസാരിക്കുന്നു..
ചടങ്ങില്‍ വെച്ച്‌ ഹസ്സന്‍ സഖാഫി, അന്‍സാര്‍ മാസ്റ്റര്‍ എന്നിവര്‍ നടത്തിയ പ്രഭാഷണങ്ങളും കൂടുതല്‍ ക്ലിപ്പുകളുമുള്‍പ്പെടുത്തിയ പ്രോഗ്രാമിന്റെ പൂര്‍ണ്ണമായ വീഡിയോ സിഡി ഉടനെ പുറത്തിറങ്ങുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്‌.(അവ.www.sunni-gallery.blogspot.com)

ഉള്ഹിയ്യത്ത്; SKSSF കാസര്‍കോട് ജില്ല സംശയനിവാരണ ഹെല്‍പ് ലൈന്‍ തുടങ്ങി

കാസര്‍കോട് : ബലിപെരുന്നാളിനോടനുബന്ധിച്ച് കാസര്‍കോട് എസ്‌ കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉള്ഹിയ്യത്ത് ഹെല്‍പ് ലൈന്‍ തുടങ്ങി. ബലി ദാനത്തെ സംബന്ധിച്ചുള്ള സംശയനിവാരണമാണ് മുഖ്യമായും ഹെല്‍പ് ലൈന്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 9495 74 0902, 9846 62 2324.
- Secretary, SKSSF Kasaragod Distict Committee

വാണിയന്നൂര്‍ ഹാജിബസാര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്റസ SKSBV ഭാരവാഹികള്‍

തിരൂര്‍ : വാണിയന്നൂര്‍ ഹാജിബസാര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്റസ എസ്. കെ. എസ്. ബി. വി. വാര്‍ഷിക ജനറല്‍ ബോഡി യോഗം സ്വദര്‍ ഉസ്താദ് റസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. ശംസുദ്ധീന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കരീം മുസ്ലിയാര്‍, മൊയ്ദ്ധീന്‍ കുട്ടി മുസ്ലിയാര്‍ പ്രസംഗിച്ചു. 
ഭാരവാഹികള്‍ : അബ്ദുല്‍ റാസിഖ്.പി (പ്രസിഡന്റ്) അസ്ലം.സി.കെ, ആസിഫ്.പി (വൈ:പ്രസിഡന്റ്) ഷമീമലി.എം (ജനറല്‍ സെക്രട്ടറി) ദില്‍ഷാദ്.കെ, അബ്ദുല്‍ അഫുവ്വ്.എം (ജോ:സെക്രട്ടറി) അര്‍ഷാദ്.കെ.പി (ട്രഷറര്‍) സുഹൈല്‍.കെ, അസ്ജല്‍.കെ, മുഷ്രിഫ്.എന്‍ (കൗണ്‍സിലര്‍)
- UNAIS KALLIYATH

MIC സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഇര്‍ഷാദ് മാസിക പ്രകാശനം ചെയ്തു

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ദിശ)  ബലിപെരുന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ അല്‍ ഇര്‍ഷാദ് മാസിക പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ മല്ലം സുലൈമാന്‍ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. പരിപാടി എം.ഐ.സി പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഇര്‍ഷാദ് മാനേജര്‍ ഖത്തര്‍ അബ്ദുല്ല ഹാജി അദ്ധ്യക്ഷം വഹിച്ചു. പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരെ ത്വാഖാ അഹ്മദ് മൗലവി ഷാള്‍ അണിയിച്ച് ആദരിച്ചു. സമസ്ത സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ചെറുകോട് മുഹമ്മദ് ഹാജി, മല്ലം സുലൈമാന്‍ ഹാജി, എം.പി മുഹമ്മദ് ഫൈസി, ഇബ്‌റാഹിം കുട്ടി ദാരിമി കൊടുവള്ളി,അബ്ദുള്ള അര്‍ശദി ബി.സി റോഡ്, സിറാജുദ്ദീന്‍ ഹുദവി, നൗഫല്‍ ഹുദവി എന്നിവര്‍ പങ്കെടുത്തു. റാശിദ് തൃക്കരിപ്പൂര്‍ സ്വാഗതവും ഇബ്‌റാഹിം പാണത്തൂര്‍ നന്ദിയും പറഞ്ഞു.
- Disa Mic

ഹജ്ജ് തീര്‍ഥാടകര്‍ മിനായിലെത്തിത്തുടങ്ങി; അറഫ സംഗമം നാളെ

മക്ക: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ ഹജ്ജ് കര്‍മത്തിനൊരുങ്ങുന്നു. മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങള്‍ ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങിയതായി സഊദി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മക്ക സോണല്‍ അമീറുമായ മിശ്അല്‍ ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.
ഹജ്ജ് കര്‍മത്തിനു മക്കയിലെത്തിയ തീര്‍ഥാടകരുടെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാകുന്നതായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ 13,88,404 പേരുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചു. 13,15,276 പേര്‍ വിമാന മാര്‍ഗവും 59,133 പേര്‍ കരമാര്‍ഗവും 13,995 പേര്‍ കടല്‍ മാര്‍ഗവുമാണ് ഹജ്ജിനെത്തിയത്. ഇത്തവണ 20 ലക്ഷം പേര്‍ ഈ വര്‍ഷം ഹജ്ജ് ചെയ്യാനെത്തിയിട്ടുണ്ടെന്നു അധികൃതര്‍ അറിയിച്ചു. ഇവരില്‍ 14 ലക്ഷവും വിദേശികളാണ്. 
തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സഊദി ഭരണകൂടം 75,000 അംഗങ്ങളുള്ള പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്. എബോള, കൊറോണ തുടങ്ങിയ മാരകരോഗങ്ങള്‍ ആഫ്രിക്ക അടക്കമുള്ള ഭൂഖണ്ഡങ്ങളില്‍ ഭീതി പരത്തിയതോടെ പകര്‍ച്ചവ്യാധികളെ തടയുന്നതിനു കൂടുതല്‍ മുന്‍കരുതലോടെയാണു ഭരണകൂടം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ഇന്നു രാവിലെ മിനായിലേക്കു പുറപ്പെടുന്ന തീര്‍ഥാടകര്‍ അവിടെ രാപാര്‍ക്കും. ഇന്ത്യന്‍ ഹാജിമാര്‍ ചൊവ്വാഴ്ച തന്നെ മിനായിലേക്കു പുറപ്പെടുമെന്നു സഊദി അറേബ്യയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക് നേരത്തേ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ ഇന്നലെ രാത്രി ഇശാഅ് നമസ്‌കാരാനന്തരം മിനായിലേക്കു പുറപ്പെട്ടു. നാളെ രാവിലെ സുബ്ഹ് നമസ്‌കാരത്തിനു ശേഷം തീര്‍ഥാടകര്‍ പത്ത് കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്കുള്ള യാത്രക്കൊരുങ്ങും.

കാന്തപുരം ഗ്രൂപ്പ്‌ വിട്ടവരുടെ വിശദീകരണ സമ്മേളനം ഇന്ന് പയ്യോളിയിൽ; തത്സമയ സംപ്രേഷണം ഓണ്‍ലൈൻ ക്ളാസ് റൂമിൽ


പെരുന്നാള്‍ അവധി: മുസ്‌ലിം സംഘടനകള്‍ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി

തിരുവനന്തപുരം: ഈദുല്‍ ഫിത്വ്‌ര്‍, ബക്രീദ്‌ ആഘോഷങ്ങള്‍ക്കു മൂന്നുദിവസം വീതം അവധി അനുവദിച്ച്‌ വിദ്യാഭ്യാസ കലണ്‌ടറില്‍ ഉള്‍പ്പെടുത്തണമെന്നും ഈ വര്‍ഷത്തെ ബക്രീദ്‌ പ്രമാണിച്ച്‌ ഒക്ടോബര്‍ ആറ്‌ തിങ്കളാഴ്‌ച അവധി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്‌ വിവിധ മുസ്‌ലിം സംഘടനകളും കെ.എ.ടി.എഫ്‌. സംസ്ഥാന കമ്മിറ്റിയും സംയുക്തമായി മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. 
മുസ്‌ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്‌, വിവിധ സംഘടനാനേതാക്കളായ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ , ടി പി അബ്‌ദുല്ലക്കോയ മദനി , സി പി ഉമ്മര്‍ കാരക്കുന്ന്‌ , ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ , കടയ്ക്കല്‍ അബ്‌ദുല്‍ അസീസ്‌ മൌലവി , എ നജീബ്‌ മൌലവി , വി എം കോയ മാസ്റ്റര്‍ , പി ഉണ്ണീന്‍ (എം.എസ്‌.എസ്‌.), സി ടി സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്‌.), കെ മോയിന്‍കുട്ടി (കെ.എ.ടി.എഫ്‌.) എന്നിവര്‍ സംയുക്തമായി ഒപ്പിട്ട നിവേദനമാണ്‌ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചത്‌.

ബീവി ഹാജറയെ ഓര്‍മിപ്പിക്കുന്ന ഹജ്ജ്

ലോക മുസ്‌ലിം പ്രതിനിധികള്‍ അറഫയില്‍ സമ്മേളിക്കുന്ന ദിവസമാണ് അറഫാ ദിനം. പരലോകത്തെ വിചാരണ നിലയത്തില്‍ (മഹ്ശറ) ഒത്തുകൂടുന്ന ജനകോടികളുടെ പ്രതീകാത്മകത ഇവിടെ ദൃശ്യമാവുന്നു. പണക്കാരനും പണിക്കാരനും ലക്ഷപ്രഭുവും ഭിക്ഷക്കാരനും രാജാവും ഫഖീറും മനുഷ്യന്‍ ഉണ്ടാക്കിയ വൈവിധ്യത്തിന്റെ മതില്‍ക്കെട്ടുകള്‍ മാറ്റിനിര്‍ത്തി അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് കണ്ണും കൈയും ഉയര്‍ത്തുന്നു. മരണത്തിന്റെയും മഹ്ശറയുടെയും ചരിത്രം മനസില്‍ രോമാഞ്ചമണിയിക്കുന്ന രംഗമാണ് അറഫ: ''അറഫയാണ് ഹജ്ജ്.'' ചരിത്രം പതയുന്ന അറഫാ താഴ്‌വര വിശ്വാസികളുടെ മഹാസംഗമ ഭൂമിയായി മാറുന്നു. എളിമയുടെ സമൂര്‍ത്തമായ ആവിഷ്‌കാരം.
ഈ മഹിതമായ സംഗമത്തിലെത്തുന്ന അനേകലക്ഷം തീര്‍ത്ഥാടകരുടെ മനസുകളില്‍ ഒട്ടേറെ അവിസ്മരണീയ സംഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതിലൊന്നാണ് ഹാജറബീവി. മക്കാ പട്ടണത്തിന്റെ ശില്‍പികളിലൊരാളാണ് അവര്‍. അവരുടെ സംഭവബഹുലമായ ജീവിതം ഓര്‍മയില്‍ പേറിക്കൊണ്ടാണ് ഹാജിമാര്‍ സഫാ മര്‍വ്വക്കിടയില്‍ പ്രയാണം (സഅ്‌യ്) നടത്തുന്നത്. നാല്‍പത് നൂറ്റാണ്ട് മുമ്പ് ജീവിച്ച കോപ്റ്റിക് വംശജയായ ഹാജറ എന്ന വനിതയെ പാശ്ചാത്യരും പൗരസ്ത്യരും അനുകരിക്കുന്നതാണ് ''സഅ്‌യ്''. ഹജ്ജിന്റെയും ഉംറയുടെയും കര്‍മങ്ങളില്‍ പ്രധാനപ്പെട്ടതാണിത്.
ഹാജറ ബീവി ഹാജിമാരുടെ മാതാവാണ്. തപോഗ്രമായ മക്കയില്‍തന്നെയും ചോരപ്പൈതലിനെയും വിട്ടേച്ചുകൊണ്ട് ഇബ്രാഹിംനബി മടങ്ങുമ്പോള്‍ ഹാജറ ചോദിച്ചു: ''ജലശൂന്യമായ ഈ വിജന ഭൂമിയില്‍ ആരെ ഏല്‍പിച്ചാണ് അങ്ങ് പോകുന്നത്? മൗനമായിരുന്നു മറുപടി. ''അല്ല. അല്ലാഹുവിന്റെ കല്‍പ്പനയാണോ ഇത്?'' ''അതെ ഹാജറാ!! അതിനപ്പുറം വായിക്കാന്‍ ഞാന്‍ അശക്തനാണ്.'' ഭര്‍ത്താവിന്റെ മറുപടിയായിരുന്നു അത്. ''നിങ്ങള്‍ക്ക് പോകാം. നിശ്ചയം അല്ലാഹു ഞങ്ങളെ സംരക്ഷിക്കും.'' ഇതായിരുന്നു ഹാജറയുടെ സുദൃഡതയുള്ള മറുപടി. ചോരപ്പൈതല്‍ ഇസ്മാഈലിന്റെ ദാഹശമനത്തിന്നു ജീവജലം അന്വേഷിച്ചു സഫാ മലയിലേക്ക് അവര്‍ ഓടി. വെള്ളം കിട്ടാതിരുന്നപ്പോള്‍ മര്‍വ്വയിലേക്കും ഓടി. ഈ ഓര്‍മ പുതുക്കാന്‍ ജനകോടികളാണ് കൊല്ലംതോറും സഫാ മര്‍വ്വക്കിടയില്‍ പ്രയാണം നടത്തുന്നത്. ഇസ്മാഈലിന്റെ പാദത്തിന്‍ചുവട്ടില്‍ നിന്ന് സംസം പൊട്ടിയൊഴുകി. അത് കുഞ്ഞിനും മാതാവിനും ദാഹജലവും ലോകത്തിന്നു തീര്‍ത്ഥജലവുമാണ്.

വിവാഹധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ ജാഗ്രത പാലിക്കണം –മുസ്ലിം സംഘടനാ നേതൃയോഗം

കോഴിക്കോട്: വിവാഹധൂര്‍ത്തിനും വിവാഹ ആര്‍ഭാടത്തിനുമെതിരെ സമുദായം ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.
മുസ്ലിം വിവാഹ ചടങ്ങുകളില്‍ ധൂര്‍ത്തും പൊങ്ങച്ചവും ആഭാസങ്ങളും മറ്റു അനിസ്ലാമിക പ്രവണതകളും വര്‍ധിച്ചിരിക്കുകയാണ്. തികച്ചും ലളിതവും മനോഹരവുമായ ഇസ്ലാമിക വിവാഹം വലിയ ഭാരവും ബാധ്യതയുമായി മാറി. പണക്കാര്‍ പ്രൗഢി കാണിക്കാന്‍ നടത്തുന്ന വിവാഹ മാമാങ്കങ്ങള്‍ സാധാരണക്കാരനും അനുകരിക്കേണ്ട സ്ഥിതി വന്നു. ഇക്കാരണത്താല്‍ ഒരു കല്യാണത്തോടെ കുടുംബനാഥന്‍ ഭാരിച്ച കടബാധ്യത തലയില്‍ പേറാന്‍ നിര്‍ബന്ധിതനാകുന്നു.
കുടുംബത്തിന്‍െറ നിലനില്‍പിനെതന്നെ അപകടപ്പെടുത്തുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായി. 
ഈ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിന് മഹല്ലുതലത്തിലും സംഘടനാ തലത്തിലും വ്യാപകമായ ബോധവത്കരണം നടത്താനാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം സംഘടനാ നേതൃയോഗം ആഹ്വാനം ചെയ്തത്.
കോട്ടുമല ബാപ്പുമുസ്ലിയാര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എ. നജീബ് മൗലവി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ടി.പി. അബ്ദുല്ലക്കോയ മദനി, സി.പി. ഉമര്‍ സുല്ലമി, ശൈഖ് മുഹമ്മദ് കാരകുന്ന്, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഹൈര്‍ മൗലവി, എന്‍ജിനീയര്‍ മുഹമ്മദ്കോയ, സി.ടി. സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.എ. മജീദ് സ്വാഗതവും എം.പി. അബ്ദുസ്സമദ് സമദാനി നന്ദിയും പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, വിവിധ സംഘടനകളുടെ പ്രധാന ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.-Abu Hisham