മതപഠനം; വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഗൗരവത്തിലെടുക്കണം: ഹൈദര്‍ അലി തങ്ങള്‍

കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പഠന സംവിധാനങ്ങളെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഗൗരവത്തിലെടുക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. നവീന സാങ്കേതിക വിദ്യകളും മറ്റും ഉപയോഗിച്ച് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ അതിജയിക്കാന്‍ നമുക്കാവണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംവിധാനിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഓണ്‍ലൈന്‍ ക്ലാസുകളടക്കമുള്ള പഠന സംവിധാനങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ സ്ഥാപന ഭാരവാഹികളും അധ്യാപകരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് തങ്ങള്‍ പറഞ്ഞു.

പാണക്കാട്ട് നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ആമുഖ ഭാഷണം നടത്തി. പുത്തനഴി മൊയ്തീന്‍ ഫൈസി, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, കാളാവ് സൈദലവി മുസ്‌ലിയാര്‍, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, പി.കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഹംസ ഫൈസി ഹൈതമി, അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുഹമ്മദലി ഫൈസി കൂമണ്ണ, ടി.എച്ച് ദാരിമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉമര്‍ ഫൈസി മുടിക്കോട്, ഒ.ടി മുസ്ഥഫ ഫൈസി മുടിക്കോട്, പി.കെ ലത്തീഫ് ഫൈസി, അബ്ദുല്ല ഫൈസി വെള്ളില, ആതവനാട് മുഹമ്മദലി, സയ്യിദ് ത്വാഹാ തങ്ങള്‍ മണ്ണാര്‍മല, ഹമീദ് ഫൈസി പാതിരമണ്ണ സംബന്ധിച്ചു.


- Jamia Junior Colleges Official