SKSBV പരിസ്ഥിതി സംരക്ഷണ കാമ്പയിനിന് തുടക്കം കുറിച്ചു
ചേളാരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി ബാലവേദി എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പരിസ്ഥിതി സംരക്ഷണ കാമ്പയിനിന് തുടക്കം കുറിച്ചു. തണലൊരുക്കം നല്ല നാളെക്കായ് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനില്‍ വീട്ടിലൊരു മരം, ശുചിത്വം നമ്മുടെ കടമ, ഓണ്‍ലൈന്‍ പ്രസംഗ മത്സരം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ജൂണ് 5 മുതല്‍ 15 വരെയാണ് കാമ്പയിനിന്റെ കാലാവധി. കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം പി.കെ കുഞ്ഞാലികുട്ടി സാഹിബ് നിര്‍വഹിച്ചു. സുന്നി ബാലവേദി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണി കൃഷ്ണന്‍, കൊടക് അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, ഹുസ്സൈന്‍ കുട്ടി മൗലവി, എം.എ ചേളാരി, സയ്യിദ് തുഫൈല്‍ തങ്ങള്‍, റബീഉദ്ദീന്‍ വെന്നിയൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി ബാലവേദി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം പി.കെ കുഞ്ഞാലികുട്ടി നിര്‍വ്വഹിക്കുന്നു
- Samastha Kerala Jam-iyyathul Muallimeen