ദാറുല്‍ഹുദാ പഠനാരംഭം 15 ന്

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാലയുടെ മുഴുവന്‍ യു.ജി കോളേജുകളിലും ഓഫ് കാമ്പസുകളിലും പുതിയ അധ്യയന വര്‍ഷത്തെ പഠനാരംഭം ജൂണ്‍ 15 ന് നടത്താന്‍ ദാറുല്‍ഹുദാ-യു.ജി സ്ഥാപന മാനേജ്മെന്റ്, അധ്യാപക പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍ നടക്കുക. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ വീതമായിരിക്കും ക്ലാസുകള്‍. അധ്യായന വര്‍ഷരംഭത്തിന്റെ മുന്നോടിയായി അധ്യാപകര്‍ക്കുള്ള പരിശീലന ക്യാംപ് ഓണ്‍ലൈന്‍ വഴി 7,8 തിയ്യതികളില്‍ നടന്നു. കേരളത്തിനകത്തും പുറത്തുമുള്ള വാഴ്‌സിറ്റിയുടെ 32 കോളേജുകളിലെ നാനൂറിലധികം അധ്യാപകര്‍ ക്യാംപില്‍ സംബന്ധിച്ചു.

വിവിധ സംവിധാനങ്ങള്‍ വഴി രണ്ട് ഘട്ടങ്ങളിലായി നടന്ന വാര്‍ഷിക പരീക്ഷയുടെ മൂല്യനിര്‍ണയം, വൈവ, പ്രമോഷന്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു.
- Darul Huda Islamic University